24 December 2008
പാല്‍പ്പായസം കഴിക്കുന്നതു എപ്പോള്‍
കഴകക്കാരന്‍ വാരിയരാണു അതിന്റെ കൈകാര്യക്കാരന്‍.....
അയാള്‍ അയാല്‍ക്കു വേണ്ടപ്പെട്ടവര്‍ക്കായി അതു സൂക്ഷിച്ചുവെക്കും....മറ്റാര്‍ക്കും കിട്ടില്ല....ഉച്ചപൂജ കഴിഞ്ഞാല്‍ പായസം കിട്ടും....വാരിയര്‍ അതു എടുത്തുവെക്കും....
ഒരിക്കല്‍ തിരുമേനി എങ്ങനെയെങ്കിലും ഇത്തിരി പായസം തരാക്കണം എന്നുറപ്പിച്ചു.....
സുഖമായി എണ്ണതേച്ചു കുളിച്ചു...
ഉച്ചപൂജക്ക് അമ്പലത്തില്‍ തൊഴാനെത്തി....തൊഴുതു...
ശാന്തിക്കാരനോട് പാല്‍പ്പായസം ആവശ്യപ്പെട്ടു...
അയ്യോ...വാരിയര്‍ അറിഞ്ഞാല്‍....
അതെ..വാരിയര്‍ പറഞ്ഞിട്ടുണ്ട്...:തിരുമേനി
ശാന്തിക്കാരന്‍ കൊടുത്തു. തിരുമേനി സുഖമായി ഉണ്ടു.....
അപ്പോഴേക്കും വാരിയര്‍എത്തി...
പായസക്കാര്യം അറിഞ്ഞു....
നേരെ തിരുമേനിയോട്:...ആരാഹേ ഞാന്‍ പറഞ്ഞൂ ന്നു പറഞ്ഞതു?
ആരാ പറഞ്ഞതു?
പിന്നെ വാരിയര്‍ പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞതോ?
അതെ....നീയ്യല്ല.....മഹാപണ്ഡിതനായ കൈക്കുളങ്ങര രാമവാരിയര്‍ പറഞ്ഞിട്ടുണ്ട്...എണ്ണതേച്ചു കുളിച്ചാല്‍ പാല്‍പ്പായസം കഴിക്കണം എന്നു.....
നീയ്യെന്തു വാരിയര്‍.....ഫാ..പോ...പോ....
22 December 2008
വിഷഹാരി
തിരുമേനിക്കു പരിഭ്രമം ആയി.....
എവ്ടെയാ കടിച്ചതു......എവടെയ......
തലയിലാ.....കടിച്ചതു......
ആവൂ....പരിഭ്രമം തീര്‍ന്നു.......
എന്താ.... വിഷം കേറില്ല......തലേലല്ലേ.....
ഇനി വിഷം ഇറങ്ങ്ങ്ങുകയേ ഉള്ളൂ.....
സമാധാനായി....
കുളിയുടെ പ്രസക്തി
അസ്സനാക്ക വെള്ളിയാഴ്ച്ച മാത്രമേ കുളിക്കൂ...അന്നു അസ്സലായി തേച്ച് ഉരച്ച് കുളിക്കും.....
പ്കഷെ, എന്നിട്ടും ശരീരം മുഴുവന്‍ എപ്പൊഴും വിയര്‍പ്പിന്‍ നാറ്റവും ചൊറിച്ചിലും ആണ്....
ചൊറിഞ്ഞ്ഞ്ഞിരിക്കുമ്പോള്‍ മുപ്പരുടെ ചിന്ത ഇങ്ങ്ങ്ങനെയാണു...
ഞ്ഞമ്മളു...വെള്ളിയാഴ്ച്ച മാത്രം കുളിച്ചിട്ടു ഇങ്ങ്ങ്ങനെ...
എന്നും രണ്ടുനേരവും കുളിക്കുന്ന പഹയന്മാരുടെ കഥയെന്താവും.....കഷ്ടം...
17 December 2008
പരാതി
സ്വര്‍ണ്ണം ഈശ്വരന്റെ അടുത്ത് പരാതിയുമായി ചെന്നു.
പരാതികേട്ട് ഈശ്വരന്‍ ചോദിച്ചു....
അപ്പോള്‍ നിന്നെ തീയ്യിലിട്ടു ഉരുക്കുന്നതിലാണോ വിഷമം? അതാണോ പരാതി?
സ്വര്‍ണ്ണം: അല്ല.
പിന്നെ, തല്ലിപ്പരത്തുന്നതോ, ഒരുട്ടിയെടുക്കുന്നതോ ആണോ?
അല്ല.
പിന്നെ എന്താണു...തുറന്നു പറയൂ.
എല്ലാം ചെയ്തു അവസാനം തുലാസില്‍, എന്റെ മൂല്യം അറിയാന്‍, ഒരുതട്ടില്‍ എന്നെയും മറുതട്ടില്‍ ഇരുമ്പുകട്ടകളും വെക്കുമ്പോഴാണു ഞാന്‍ ആകെ തകരുന്നതു....അതാണു ഭഗവാനേ പരാതി.....പരാതിയല്ല...ദുഖം... (സ്റ്റാഫ് റൂം സം ഭാഷണത്തില്‍ കേട്ടത്)
14 November 2008
കുറിവിളിച്ചെടുക്കുന്നതെങ്ങനെ?
കായക്കൂട്ടത്തില്‍ മയമ്മദ്
കുറിവിളിച്ചെടുക്കാന്‍ തീരുമാനിച്ചു..
പഴയ കാലം ആണു... കുറി സല 100 രൂപ അന്നത്ര മതി....ഒരു വിസക്കു 50 രൂപ വിലയുള്ള കാലം. ചെക്കന്ന് ദുബായിയ്ക്ക് ഒരു വിസ കിട്ടി.50 രൂപ വേണം..പിന്നെ യാത്ര ചെലവും..ആകെകൂടി 150 രൂപ.... ചെക്കന്‍ ബപ്പയോടു പറഞ്ഞ് ശട്ടം കെട്ടി... ബാപ്പാ....ഇക്കുറി കുറി നമ്മള്‍ വിളിക്കണം...എത്ര താണാലും കുഴപ്പമില്ല.......ഞ്ഞമക്കു കിട്ടണം...ബാപ്പ വിളിക്കണം...
മയമ്മദ് കുറിവിളിക്കാന്‍ എത്തി... വിളി മറ്റുള്ളവരാണു....100>95>90>.......... മയമ്മദ് കാത്തിരുന്നു. ഞ്ഞളു ബിളിക്കീ......എന്തായാലും കുറി ഞമ്മളെടുക്കും....
55>50>45>........
ങ്ങൂം....ബിളിക്കീ......
20>15>10> 5രൂപ യ്ക്ക് എത്തിയപ്പോ മയമ്മദ് തലേക്കെട്ട് എടുത്തു മുഖം തുടച്ചു....പ്രഖ്യാപിച്ചു.... 5>00............കായില്ലെങ്കിലും വേണ്ടീല......കുറി ഞമ്മക്ക്....ഒറപ്പിക്കണം....
എത്ര താണാലും ചെക്കന്‍ കുറി വിളിക്കാന്‍ പറഞ്ഞിരിക്കുന്നു.....ഓനു ദുബായിവിശയ്ക്കാ....... അതോണ്ട്.......00രൂപ. കുറിയുമായി മയമ്മദ് സന്തോഷത്തോടെ തിരിച്ചു...
പക്ഷെ,
പിന്നെ നാട്ടില്‍ ഇന്നും 'കായക്കൂട്ടത്തില്‍ മയമ്മദ് കുറി വിളിച്ച പോലെ' എന്ന ചൊല്ലും ഉണ്ടായി.
09 November 2008
പ്രാസംഗികനായത് എങ്ങനെ?
സദാശിവന്‍ ...പ്രൊ.സദാശിവന്‍... കുറേശ്ശേ എഴുത്തും പ്രസംഗവും തുടങ്ങിയ കാലം... ( ഇപ്പോള്‍ വലിയ പ്രാസംഗികന്‍, നിരൂപകന്‍, സാംസ്കാരികനായകന്‍.....ഒരു സംശയവും ഇല്ല.)
സ്കൂളുകളില്‍ സാഹിത്യ സമ്മേളനം, വായനശാലാ വാര്‍ഷികം, കയ്യെഴുത്തു മാസികാപ്രകാശനം...പത്രാധിപര്‍ക്കുള്ള കത്ത്....അങ്ങനെ.
ഇടയ്ക്ക് കോളേജില്‍ നിന്നു നേരത്തെ ഇറങ്ങണം...
പ്രിന്‍സിപ്പാള്‍...വളരെ കണിശക്കാരന്‍..ഡോ.വെങ്കിടസ്വാമി....
നോ...ശിവന്‍....നോ.....എന്നാ എന്നും.
പ്രസംഗിക്കാന്‍ പോകാനുള്ള വെപ്രാളം....സാമി ഇങ്ങനെ..
ഒരു ദിവസം സദാശിവന്‍ ബസ്സ്റ്റാന്‍ഡില്‍ നിന്നു ഒരു കൊച്ചുപുസ്തകം (മഞ്ഞ)വാങ്ങി...വായിച്ചു.(ആദ്യമായിട്ടാണേ) പിറ്റേന്നാള്‍ ഈ പുസ്തകവുമായി(മറ്റൊരു പുസ്തകത്തില്‍ ഒളിപ്പിച്ച്) പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ചെന്നു....രണ്ടാളും ഇക്കൊണോമിക്സ് വിഷയം.....പാഠസമ്പന്ധമായി ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു... തിരിച്ചുപോരുമ്പോള്‍ കയ്യിലെ പുസ്തകം പ്രിന്‍സിയുടെ മേശപ്പുറത്തു മറന്നുവെച്ചു (മന:പൂര്‍വം).
കുറച്ചു കഴിഞ്ഞ് ശിവന്‍...ഹാഫ് ഡോറിലൂടെ ഒളിഞ്ഞുനോക്കി....ഏറ്റിരിക്കുന്നു....പ്രിന്‍സി സാമി വായനയിലാണു...അതന്നെ....
സദാശിവന്‍ ബെല്ലടിച്ച് അകത്തുകയറി....
ങ്ങൂം....വാട്ട് ശിവാ.....
സര്‍...ഇന്നു കുഴല്‍മന്ദം സ്കൂളില്‍ ഒരു സാഹിത്യസമാജം ഉത്ഘാടനം....ഭാരവാഹികള്‍ എന്നെ...... ങ്ങൂം..ങ്ങൂം....പോ..പോ.....
സര്‍.......ഉടനെ പുറത്തിറങ്ങി.....നേരേ വിട്ടു...
പിന്നെ എപ്പോവേണമെങ്കിലും പ്രിന്‍സി ഒഴി ഞ്ഞ്ഞിരിക്കുന്ന നേറം നോക്കി ഒരു കൊച്ചുപുസ്തകവുമായി ചെല്ലും..... പുസ്തകം മേശക്കടിയില്‍ പ്രിന്‍സി കാണെ വെച്ചുകൊടുക്കും.....
ശിവാ.....ങ്ങൂം...ങ്ങൂം...യു കാന്‍ ഗോ.....
06 November 2008
പരീക്ഷ
ട്രയിനിങ്ങ് കഴിയാത്തതുകൊണ്ട് ഫുള്‍ ശമ്പളം ഇല്ല...പരീഷ പാസാവണം.
എല്ലാരും കൂടി പറഞ്ഞു പ്രേരിപ്പിച്ച് പരീകഷക്ക് തയാറായി...
പരീക്ഷ....ആദ്യ ചോദ്യം....
എഴുത്തച്ചന്റെ സാഹിത്യ സേവനങ്ങള്‍....
ചോദ്യം ഇഷ്ടായി....
എഴുതി.....3 മണിക്കൂര്‍...35............40 ഷീറ്റ് പേപ്പര്‍...
.രാമായണം കിളിപ്പാട്ട്,ഭാരതം കിളിപ്പാട്ട്....ധാരാളം ഉദ്ധരണികള്‍...അസ്സല്‍ ലേഖനം..
റിസല്‍ട്ട് വന്നു....തോറ്റിരിക്കുന്നു....
ച്ചെ..ഇനി ഇതു വേണ്ട...
എല്ലാരും കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി...നിര്‍ബന്ധിച്ച്...വീണ്ടും അടുത്തകൊല്ലം എഴുതി........
ആദ്യ ചോദ്യം: എഴുത്തച്ചന്‍ തന്നെ....
എഴുതി....45...50 പേജ്..3 മണിക്കൂറും...
തോറ്റു.
പിന്നെ അന്നത്തെ വിദ്യഭ്യാസ സെക്രട്ടറി മഹാകവി ഉള്ളൂര്‍ ഇടപെട്ടാണു ഫുള്‍ ശമ്പളം കിട്ടിത്തുടങ്ങിയതു. (ചിറ്റൂര്‍ വെടിവട്ടത്തില്‍ കേട്ടതു)
27 October 2008
ദീപാവലി
വെക്കുക, നിറദീപം സന്ധ്യയിൽ
പുതുവര്‍ഷം ചോക്കുനൊരാകാശത്തിൽ
സൂര്യനസ്തമിച്ചൊരു കുന്നിൻനെറ്റിയിൽ
ചേക്കേറുന്ന പക്ഷികൾ താണ്ടും വയല്‍പ്പള്ളയിൽ
വഴിപോക്കർ തോണികാത്തീടും നദിക്കരയിൽ
ദൂരദേശങ്ങൾ താണ്ടും യാത്രികൻ തേടും സമുദ്രാതിര്‍ത്തിയിൽ
പഥികൻ വിരിവെച്ച പടിപ്പുരത്തിണ്ടിൽ
കിളിയൊച്ചകേള്‍ക്കുന്ന വേലിക്കോലിൽ
ഉണ്ണിതൻ മേളം കണ്ട മുറ്റത്തും
മുത്തശ്ശിമുല്ലക്കരികിൽ
പൂത്തതുളസിച്ചോട്ടിൽ
ഉമ്മറപ്പടിയിന്മേൽ
അകത്തും പുറത്തുംഈ തളത്തിൽ
നിറദീപം തീര്‍ക്കുക
മനസ്സിലും
വരവേല്‍ക്കുക പുതുവര്‍ഷത്തെ
രം.ദീപം നമ:
23 October 2008
മനോരാജ്യം
പണിക്കര്‍ക്കു ഒരിക്കല്‍ രശിവെക്കാന്‍ പോയപ്പോള്‍
ദക്ഷിണയായി കുറേ മലര്‍പ്പൊടിയാണു കിട്ടിയതു.
യഥാ ശക്തി ദക്ഷിണ
(കഴിവുള്ളതിനനുസരിച്ചു ദക്ഷിണ കൊടുക്കാം) എന്നാണല്ലോ പ്രമാണം.
മലര്‍പ്പൊടി ഒരു കലത്തിലാക്കിതലയില്‍ വെച്ചു വീട്ടിലേക്ക് നടന്നു.
ഇത്രയും മലര്‍പ്പൊടി വീട്ടില്‍ കൊണ്ടുചെന്നിട്ട് ഒന്നും ചെയ്യാനില്ല.
കുട്ടിക്കു കൊടുക്കാന്‍ ഒരു പിടി ആവാം.
അവള്‍ അതു ശര്‍ക്കരകൂട്ടി തിന്നും.
ബാക്കി വില്‍ക്കാം.
വിറ്റ കാശുകൊണ്ടു ഒരു കോഴിയെ വാങ്ങാം
കോഴിയെ നോക്കി വളര്‍ത്തിയാല്‍ ഒരുപാട് മുടുക (മുട്ട) കിട്ടും.അതു വില്‍ക്കാം....
ആ കാശുകൊണ്ട് നല്ലൊരാടിനെ വാങ്ങാം.
ആടാവുമ്പോള്‍ ദിവസവും പാലുകിട്ടും.പെറ്റാല്‍ 3....4 കുട്ടികള്‍ ഉറപ്പാ..
ഭാര്യ പശുക്കരണം ആണ്. നല്ല ജാതകക്കാരി.
ആട്ടിങ്കുട്ടികളെ വില്‍ക്കാം...പാലും വില്‍ക്കാം....
ആ കാശുകൊണ്ട് നല്ല ഒരു പശുവിനെ വാങ്ങാം...
പശുവാണെങ്കില്‍ അധികം പാലു കിട്ടും....വില്‍ക്കാം....
കുട്ടിയെ കുടിവറ്റിയാല്‍ നല്ല വിലക്കു വില്‍ക്കാം....5...6...പേറില്‍ ഒക്കെ കൂടി ധാരളം പണം കിട്ടും.... അപ്പോള്‍ നല്ല രാശി നോക്കി നല്ലൊരാനയെ വാങ്ങാം.
ഗജകേസരിയോഗം തന്റെ ജാതകത്തില്‍ ഉണ്ട്...മോശം വരില്ല...
ആനയെ എഴുനെള്ളിക്കാന്‍ കൊടുത്താല്‍ ധാരാളം പണം കിട്ടും.
ഉത്സവം ഇല്ലാത്ത കാലത്തു കൂപ്പില്‍ പണിക്കു കൊടുക്കാം....
ഇഷ്ടം പോലെ പണം കിട്ടും...
അപ്പൊ പിന്നെ വീടൊക്കെ നന്നാക്കി, കുറച്ചു കൃഷിയും വാങ്ങി സുഖമായി കൂടാം.....
കൃഷിയില്‍ നിന്നു നെല്ലു ചെലവിനുള്ളതു കഴിച്ചു വില്‍ക്കാം....
ചെലവു ചുരുക്കണം....എല്ലാ ദിവസവും ചോറു വേണ്ട....പിശുക്കി കഴിഞ്ഞുകൂടണം...
കുട്ടി ചിലപ്പോ അപ്പം വേണം അടവേണം എന്നൊക്കെ വാശിപിടിക്കും....കുട്ടികള്‍ക്കു മോഹം ഉണ്ടാവും...ഒന്നല്ലേ ഉള്ളൂ...നന്നായി വളര്‍ത്താം.....
വാശി പിടിക്കുമ്പോള്‍ ഭാര്യ (മുന്‍കോപിയാണു)കുട്ടിയെ വഴക്കു പറയും...തല്ലും.....കുട്ടി കരയും...
ആകെ സ്വൈരക്കേടാവും.....
സുഖമായി കഴിഞ്ഞുകൂടുമ്പോള്‍ സ്വൈരക്കേടുണ്ടാക്കിയാല്‍
അവളെ (ഭാര്യയെ)കയ്യില്‍ കിട്ടിയതെടുത്തു ഇങ്ങനെ അടിക്കും....അല്ലാതെന്താ....
അങ്ങനെണ്ടോ ഒരു സ്വഭാവം.....കുട്ടികളെ കരയിപ്പിക്ക്യേ....
അപ്പോഴേക്കും അടി കഴിഞ്ഞിരുന്നു.....മലര്‍പ്പൊടിക്കലത്തില്‍......
18 October 2008
ആതിഥ്യം
ഒരു കാക്ക നേരം ഇരുട്ടിയപ്പോള്‍ വഴിതെറ്റി അലഞ്ഞ് വിഷമിച്ച് ഒരാലിന്‍കൊമ്പില്‍ ചെന്നിരുന്നു.
ആയിരക്കണക്കിന്ന് വാവലുകള്‍ കൂടുവെച്ചു പാര്‍ത്തിരുന്നത് ആ ആല്‍മര്‍ത്തിലാണ്.കൂറ്റന്‍ ആല്‍മരം.
കാക്ക കരഞ്ഞുചെന്നപ്പോള്‍ വാവലുകളിലെ കാരണവര്‍ നീരസം കാണിച്ചു...
ഒരു രാത്രി താമസിക്കാന്‍ ഇടം തേടി വന്നതാണ് കാക്ക. വഴിതെറ്റി വിഷമിച്ചിരിക്കയാണ്.നമ്മള്‍ രാത്രിയില്‍ ഇവിടെ ആരും ഉണ്ടാവില്ല.ഒരു രാത്രിയല്ലേ....കുഴപ്പം ഇല്ല....ഇന്നിവിടെ കൂടിക്കോട്ടെ...അതിഥിയല്ലേ.....
ചെറുപ്പക്കാര്‍ കാരണവരോടു വിശദീകരിച്ചു.
കാരണവര്‍ നിഷേധിച്ചു. വേണ്ട...ഭാവിയില്‍ അതു അപത്താകും...കാക്കക്കിരിക്കാന്‍ സ്ഥലം കൊടുത്താല്‍ കാലത്താലെ നാശം എന്നാണു പഴമൊഴി....മറക്കരുതു.....ഇപ്പൊ കുഴപ്പം ഒന്നും ഉണ്ടാവില്ല....ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാം....വേണ്ട.....കാരണവര്‍ ഉപദേശിച്ചു.
പക്ഷെ ചെറുപ്പക്കാര്‍ ദീനാനുകമ്പികളായിരുന്നു....സാരല്യ....ഭാവിയിലല്ലേ...അപ്പൊ നോക്കാം.....അതിഥിയെ നിരാകരിക്കരുത്.....
കാക്കക്കു അന്നവിടെ താമസിക്കാന്‍ അനുവാദം കൊടുത്തു.
കാക്കക്ക് സമാധനമായി.......ഒറ്റക്കു ഒരു കൊമ്പില്‍ ഇരുന്നുറങ്ങി....
പിറ്റേന്നു അതിരാവിലെ കാക്ക നന്ദി പറഞ്ഞ് പറന്നുപോയി.
കുറേ ദിവസം കഴിഞ്ഞു....ഒരു കാട്ടാളന്‍ ആവഴി വന്നു.ആലിന്‍കൊമ്പത്തു നിറയെ വാവലുകള്‍...പിടിച്ചു തിന്നാന്‍ നല്ല സ്വാദുള്ള ഇറച്ചി...കാട്ടാളന്റെ വായില്‍ വെള്ളമൂറി....പകലാണു....കേറിപ്പിടിക്കാം....പക്ഷെ എങ്ങനെ കേറും?
കാട്ടാളന്‍ ഈ മരം പണ്ടും പലതവണ കണ്ണുവെച്ചതാണു...പക്ഷെ കേറാന്‍ പറ്റില്ല... അത്ര ഉയരം......
ഇത്തവണ സന്തോഷമായി....ഒരു വള്ളി നിലത്തുനിന്നു ആലിന്‍തടിയിലൂടെ ചുറ്റിപ്പിണഞ്ഞു കേറിയിട്ടുണ്ട്...അതില്‍ പിടിച്ചു കയറാം.....
കയറി.......വേണ്ടത്ര പിടിച്ചു കുട്ടയിലാക്കി......സന്തോഷായി....
കാരണവര്‍ ദു:ഖിച്ചു....തന്റെ വംശം നശിക്കുകയാണു....അന്നു ആ കാക്കക്ക് സ്ഥലം കൊടുക്കരുതെന്നു ഉപദേശിച്ചതാണു...കുട്ടികള്‍ കേട്ടില്ല.... അന്നു കാക്കക്കാഷ്ടത്തില്‍ വീണ ഒരു വിത്തു മുള ച്ച് വള്ളിയായി പടര്‍ന്നു കയറിയത്....കുട്ടികള്‍ക്ക് ഒന്നും ചെയ്യാനായില്ല.......
ഇപ്പോ കാട്ടാളന്ന് അത് സഹായം ആയി......
കാരണവര്‍ ദു:ഖിച്ചു.
16 October 2008
അമ്മാമ ചെയ്തുവെച്ചത്
അമ്മാമക്കു പ്രായമായി.....മരിക്കാന്‍ കിടക്കുകയാണു..
ജീവിതകാലം മുഴുവനും മരുമക്കളെ ദ്രോഹിച്ചതാണെങ്കിലും മരിക്കാന്‍ കിടക്കുമ്പോള്‍ വിദ്വേഷം പാടില്ലെന്ന നാട്ടുനടപ്പ് കണക്കിലെടുത്തു മരുമക്കളെല്ലാരും എത്തിയിട്ടുണ്ട്....
(അമ്മാമ ചെയ്ത ദ്രോഹങ്ങള്‍ അവര്‍ക്കു മറക്കാന്‍ പറ്റില്ലെങ്കിലും)
മരിക്കാറായപ്പോ മരുമക്കള്‍ അമ്മാമക്കു ചുറ്റും നിന്നു ശുശ്രൂഷിച്ചു...
അമ്മാമ ചുണ്ടനക്കുന്നുണ്ട്....എന്തോ പറയാനാണു....തീര്‍ച്ച.
അമ്മാമയുടെ അവസാന ആഗ്രഹമായിരിക്കും....മരുമക്കള്‍ ചെവികൂര്‍പ്പിച്ചു...
അമ്മാമ: ടാ...നിങ്ങളെ നാന്‍ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്..അമ്മായിയേയും ദ്രോഹിച്ചിട്ടുണ്ട്...എന്നാലും എന്റെ അവസാനത്തെ ആഗ്രഹം നിങ്ങളു സാധിപ്പിച്ചുതരണം.....ചെയ്യുമോ?...
മരണാസന്നന്റെ ആഗ്രഹം...മരുമക്കള്‍ വികാരഭരിതരായി....
അമ്മാമേ....പറയൂ....
അമ്മാമ: ഞാന്‍ മരിച്ചാല്‍ ചെയ്ത പാപത്തിന്റെ പ്രായശ്ചിത്തത്തിന്ന് നല്ലൊരു കരിമ്പനകഴുക്കോല്‍ എന്റെ ആസനത്തിലൂടെ തിരുകി കേറ്റണം.....കഴുക്കോല്‍ അട്ടത്തു ഞാന്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്...ചെയ്യുമോ...
ചെയ്യാം........മരുമക്കള്‍ വിതുമ്പി....
ചെയ്തു......
ആളുകള്‍ക്കറിയാം....മരുമക്കള്‍ അമ്മാമയുമായി സ്നേഹത്തിലല്ല എന്നു....
ശവം പുറത്തേക്ക് എടുത്തപ്പോള്‍ ആളുകള്‍ ആസനത്തില്‍ കഴുക്കോല്‍ കണ്ടു......
വിവരം പോലീസില്‍ പറഞ്ഞു.....
...................................
12 October 2008
പിന്നെങ്ങനെ??
കുടുമ്പാസൂത്രണ പരിപാടി ആരം ഭിച്ച കാലം...
അപ്പുമാഷ് നൈനാന്‍ ഡോക്ടറെ കണ്ട് വാസ്ക്ടമി ചെയ്തു.. ('സൂത്രം ചെയ്തു' എന്നു നാട്ടുമൊഴി) സുരക്ഷിതനായി.....
പക്ഷെ, അപ്പുമാഷിന്റെ ഭാര്യ വീണ്ടും ഗര്‍ഭിണിയായി!
ക്ഷുഭിതനായ മാഷ് ഡോക്ടറുടെ അടുത്തേക്ക് പാഞ്ഞു...
എന്താദ്? അവള്‍ക്ക് വയറ്റിലുണ്ട്.....പിന്നെന്താ നിങ്ങള്‍ടെ സൂത്രം കൊണ്ട് കാര്യം....തട്ടിപ്പ്...ചെയ്യാനറിയില്ലെങ്കില്‍ അതു പറഞ്ഞാപ്പോരെ........സര്‍ക്കാര്‍......
(ഡോക്ടര്‍ പഴയപട്ടാളംഡോക്ടര്‍ ആണു.....പെട്ടെന്നു മൂപ്പര്‍ക്ക് ദേഷ്യം വരും....)
മാഷോട് അലറിക്കൊണ്ട്: ഫ, നിന്നെ മാത്രേ ഞാന്‍ മുറിച്ചിട്ടുള്ളൂ......കോതാട്ടിലെ കുണ്ടന്മാരെ മുഴുവന്‍ ഞാന്‍ മുറിച്ചിട്ടില്ല....
മാഷ് അന്തം വിട്ടു.
10 October 2008
തെളിവുകള്‍
നാസ്തിനകനായ തിരുമേനിയും ആസ്തികനായ തിരുമേനിയും തമ്മില്‍ തര്‍ക്കം....
നാസ്തി: ടോ....വെറും തട്ടിപ്പ്...മന്ത്രം പൂജ എന്നിവകൊണ്ട് ഒരു ഫലവും ഇല്ല....കാശുപിടുങ്ങ്ങ്ങാനുള്ള തട്ടിപ്പ്....
ആസ്തി: കഷ്ടം...വിവരല്യാണ്ടെ ഓരോന്നു പറയരുത്.മത്രത്തിന്നു ഫലല്യാ ന്നു വര്വോ.....ന്നാ പുണ്യാഹം എങ്ങ്ങ്ങനെയാ...
നാസ്തി: എന്താ പുണ്യാഹത്തിലു....
ആസ്തി: മന്ത്രം..വെറും പച്ച വെള്ളം അന്‍ചു നമ്പൂതിരിമാര്‍ ഒത്തൊരുമിച്ചു മന്ത്രം ചൊല്ലി തളിച്ചാല്‍ ഒക്കെ ശുദ്ധാവിണില്ലേ...അങ്ങ്ങ്ങനല്ലേ ശുദ്ധാവണതു...ന്ന്ട്ടാ...മന്ത്രത്തിന്നു ഫലല്ല്യാ ന്നു പറേണത്.....കഷ്ടം....നിശ്ചല്ല്യാച്ചാ മിണ്ടാണ്ടിരിക്ക്യാ.....
നാസ്തികന്‍ അന്തം വിട്ടു....
അന്തം വിടും...ല്ലേ.
07 October 2008
നവരാത്രി
വീട്ടിൽ വന്നു അമ്മയോടു കരിമ്പു വാങ്ങാൻ കാശുചോദിച്ചു.
ആദ്യം അമ്മ വിസമതിച്ചു....കാശില്ല....
പിന്നെ അമ്മ സമ്മതിച്ചു....ആലോചന ഇങ്ങനെയായിരുന്നു.
ചെക്കൻ പറഞ്ഞാൽ കൂട്ടാക്കില്ല.കുളിക്കില്ല.പല്ലുതേക്കില്ല...മുഴുവൻ സമയവും തെണ്ടി നടക്കും...
കാശുകൊടുത്തില്ലെങ്കിൽ മോഷ്ടിക്കും...മുഴുവൻ
കരിമ്പ് തിന്നാൽ പല്ലു വൃത്തിയാകുമെങ്കിലും ചെയ്യുമല്ലോ.
ശരി.....2 അണയ്ക്ക് കരിമ്പ് വാങ്ങി തിന്നോ....സമ്മതിച്ചു...
ചെക്കൻ കാശും വാങ്ങി സന്തോഷപൂർവ്വ്വം അങ്ങാടിക്കു ഓടി...
ഛെ..കരിമ്പ് വിറ്റു തീർന്നിരിക്കുന്നു.....
സങ്കടായി.....
പക്ഷെ, കാശുകയ്യിലുണ്ടല്ലോ...
2 അണയ്ക്ക് പിണ്ണാക്കു വാങ്ങി.
വഴിനീളെ തിന്നു പോന്നു.....
അമ്മ അന്തം വിട്ടു....പല്ലിന്റെ കാര്യം....
നവരാത്രി ആശംശകൾ
സുജനികഃ
05 October 2008
ചീലം പോലെ കോലം
തീരെ അനുസരണയില്ലാത്ത മകനെ ഉപദേശിച്ചു (തല്ലിയിട്ട് കാര്യമില്ല) നന്നാക്കാന്‍ തീരുമാനിച്ചു പാവം തന്ത.
മകനെ വിളിച്ചു:ടാ,വാ
ചെക്കന്‍ : അച്ച...ഇങ്ങിടീക്ക് വാ...
ചെന്നു നോക്കുമ്പോ മകന്‍ ഇരുന്നു മാങ്ങ തിന്നുന്നു..നന്നായി...പക്ഷെ, എന്തിനാ മാങ്ങതിന്നാന്‍ പൊന്തയുടെ മറവില്‍ ഇരിക്കുന്നതെന്നു മനസ്സിലായില്ല.
അടുത്തു ചെന്നു...
ചെക്കന്‍ കല്ലിന്മേല്‍ ഇരുന്നു ശോധനനടത്തുകയാണു...
കൂട്ടത്തില്‍ മാങ്ങ തിന്നുന്നുമുണ്ട്....
അയ്യയ്യേ.....ന്റെ ടാ......അയ്യയ്യേ.....
എന്താച്ചേ........ഇപ്പൊ വരാം....കഴിഞ്ഞു....
അതല്ലടാ......ശോധനക്കിരിക്കുമ്പോ....ഒന്നും തിന്നരുതു.....അറയ്ക്കില്ലേ....
നല്ല സ്വഭാവം അല്ല അതു.....
ച്ച്ഹെ...ച്ചെ....അതു കഴിഞ്ഞു ശൗചം കഴിഞ്ഞു തിന്നടാ...അതല്ലേ നല്ല കുട്ടികള്‍ ചെയ്യുകാ.....
അതൊക്കെ എന്റെ ഇഷ്ടാ അച്ചേ......ഞ്ഞാനല്ലേ തിന്നണതു...
ന്നാലും.....ടാ.....ച്ചെ.....
അച്ചേ ഞാന്‍ ഇപ്പൊ ഇതുലു ഒപ്പീട്ടാ തിന്നണു ച്ചാ എന്താ ചെയ്യാ.......
എന്നും പറഞ്ഞു.....
ചെക്കന്‍ ഒപ്പലും തിന്നലും കഴിഞ്ഞു...
03 October 2008
ഉരുണ്ടുകയറ്റം
അതിഥിയയെത്തിയ തിരുമേനിക്കു കിടക്കാന്‍ അറയില്‍ കട്ടിലും വിരിപ്പും തയ്യാറാക്കിയിട്ടുണ്ട്.
പക്ഷെ, തിരുമേനി കിടന്നിട്ടില്ല...
അറയില്‍ വെളിച്ചം കണ്ട് (കാരണവര്‍) ചെന്നു നോക്കി....
എന്തേ....കിടക്കായില്ലേ..
തിരുമേനി: ഉവ്വുവ്വ്....
പിന്നെന്താ...
എവിടെയാ കിടക്കേണ്ടതെന്നു ആലോചിച്ചു ഉറപ്പിക്ക്യാ...
അതെന്താ...
അതോ.......
കട്ടിലില്‍ കിടന്നാല്‍ ഉരുണ്ടു വീഴും....തീര്‍ച്ച
ന്നാല്‍ നിലത്തു വിരിക്കാം....
നിലത്തു കിടന്നാല്‍ ഉരുണ്ടു കേറും....അതും തീര്‍ച്ച....
(നിലത്തു തണുപ്പില്‍ വാതം കോപിക്കും...കാലില്‍ ഭയങ്കര വേദന=ഉരുണ്ടുകയറല്‍)
30 September 2008
വൈദ്യോ യമ:... ?
പണിക്കര്‍ ആഴ്ന്ന ചിന്തയിലാണു.
പണിക്കര്‍ ഇടക്ക് ഗൗരവമായി ചില സംഗതികള്‍ ചിന്തിക്കുന്ന പതിവുണ്ടല്ലോ!
ഇപ്പോ ആലോചന...
കാലനാണോ വൈദ്യനാണോ അധികം ക്രൂരന്‍ എന്നാണു....
ഒടുക്കം തീരുമാനത്തിലെത്തി.
കാലനല്ല.....
കാലന്‍ ജീവന്‍ മാത്രമേ ഏടുക്കൂ....നിര്‍ദ്ദയം തന്നെ ആണതു..
വൈദ്യന്‍ ജീവന്‍ എടുക്കും...അതിനു മുന്‍പ് നിര്‍ദ്ദയം സമ്പത്തും കൈക്കലാക്കും....
പെരുന്നാള്‍ ആശംസകള്‍
സുജനിക
27 September 2008
വിശുദ്ധി/കാരുണ്യം/പ്രാര്‍ഥന/ ആനന്ദം
എല്ലാം തികഞ്ഞ പെരുന്നാള്‍....
ഇന്ന് വിശുദ്ധിയെന്ന വാക്ക്
25 September 2008
പണിക്കരും പശുക്കുട്ടിയും
ഇന്നത്തെ സ്റ്റയ്ലന്‍ കക്കൂസുകള്‍ ഉണ്ടാവുന്നതിന്നു മുന്‍പ് ഒരു കാലത്ത്.....
രാവിലെ
പണിക്കത്യാരു കൊടുക്കുന്ന കട്ടങ്കാപ്പി കുടിച്ചുകഴിഞ്ഞാല്‍
പിന്നെ സംശല്ല്യാ....പണിക്കര്‍ക്കു ശോധനക്ക് സമയമായി....
അപ്പോഴേക്കും ഒന്നു മുറുക്കാനുള്ളതു (ഇടിച്ചുകൂട്ടിയതു)ഉം ഒരു ബക്കറ്റ് വെള്ളവും റഡി.പണിക്കര്‍ വെള്ളമെടുത്തു പൊന്തക്കാട്ടിലേക്കു കയറും.പിന്നെ സുഖം...മനോരാജ്യവും അന്നത്തെ പരിപാടികളും, അകായിലെ പ്രാരബ്ധങ്ങളും ഒക്കെ ആലോചിക്കും.....അപ്പോഴേക്കും സുഖം...
പക്ഷെ, ശൗചത്തിന്നു വെച്ച ബക്കറ്റ് വെള്ളം അപ്പോഴേക്കും ഒരു പശുക്കുട്ടി വന്നു കുടിച്ചിരിക്കും..ച്ച്ഹെ...ച്ച്ഹെ...എന്നാവും.
പലപ്രാവശ്യം ഇതാവര്‍ത്തിച്ചപ്പോ...
പണിക്കരു തീര്‍ച്ചയാക്കി....ഇങ്ങനെ പറ്റില്ല.....
പിറ്റേന്നു പശുക്കുട്ടിയെ പറ്റിച്ചു......
പണിക്കര്‍ ആദ്യം തന്നെ ശൗചം കഴിച്ചു വൃത്തിയായി ശോധനക്കു കയറി...
പശുക്കുട്ടി വന്നു ബക്കറ്റില്‍ വെള്ളമില്ലെന്നു കണ്ട് ഇളിഭ്യനായി പോകുന്നതു പൊന്തക്കാട്ടില്‍ ഇരിക്കുന്ന പണിക്കര്‍ നിരീക്ഷിച്ചു....
അങ്ങനെയാ പശുക്കുട്ടിയെ പറ്റിക്യാ.....എന്നോടു കളിച്ചാല്‍....ഹും....
22 September 2008
തീരുമാനങ്ങള്‍ നടപ്പാക്കുന്നതു
ഒരു ദിവസം മൂപ്പില്‍ നായര്‍ ഇന്നത്തെ പരിപാടി നായാട്ടെന്നു തീര്‍ച്ചയാക്കി. നായട്ടിന്നു ഇഷ്ടമ്പോലെ കാടു ഉണ്ട്.സഹായികള്‍ ഉണ്ട്.മേത്തരം തോക്ക്,കത്തി എന്നിവയും.
എല്ലാരും കൂടെ പുറപ്പെട്ടു.
സഹായികള്‍ കാടിളക്കി.
ഒരു മുയല്‍ വഴിയില്‍ ചാടി...
പക്ഷേ, അതല്ല ലക്ഷ്യം.മൂപ്പില്‍ നായര്‍ക്കു പുലിയാണു ഉന്നം..പുലിയെ വെടിവെക്കണം...അതാണു ഗമ...
ഉച്ചവരെ നോക്കി...പുലി പോയിട്ട് എലിപോലും ഇല്ല...
സുഖമായി ഭക്ഷണം കഴിച്ചു...ഒന്നു വിശ്രമിച്ചു...
വീണ്ടും നായാട്ടിനിറങ്ങി....
യജമാനനു പുലിയെ കിട്ടാന്‍ എല്ലാരും ശ്രമം ചെയ്തു....
ഇനി തിരിയെ ഇറങ്ങിയില്ലെങ്കില്‍ മാളികയിലെത്താന്‍ വൈകും....
സഹായികള്‍ക്ക് പരിഭ്രമം ആയി....തിരിച്ചു പോരാറായി....പുലിയെ ത്രനേരമായിട്ടും കണ്ടതുതന്നെയില്ല.
യജനാനന്നു അസാരം മുഷിഞ്ഞു...
അദ്ദേഹം പിന്നെ മറ്റൊന്നും ചിന്തിച്ചില്ല..നിറതോക്ക് ഉന്നം പിടിച്ചു നാലു ദിക്കിലേക്കും നന്നാലു വെടിപൊട്ടിച്ചു...
ങ്ങാ...ങ്ങാ....ഇനി പൂവ്വാ....വേഗം... : യജമാനന്‍.
അപ്പോ പുലി?.....
അതൊക്കെ ഇനി വന്നാല്‍ കൊണ്ടൊട്ടെ...
വെടി വെച്ചിട്ടിട്ടുണ്ട്.....വന്നാ കൊണ്ടോട്ടെ....കൊള്ളും സംശല്യ...
തിരിച്ചു വേഗം കാടിറങ്ങി.
18 September 2008
എപ്പോള്‍ ഭക്ഷണം കഴിക്കാം?
ച്ചാല്‍ അത്ര പണ്ടല്ല......
മണ്ണാനു വയസ്സായി..പണിയൊന്നും എടുക്കാന്‍ വയ്യ.എന്നാലോ എന്നും തിരക്കുപണികള്‍ ഉണ്ടുതാനും...മതിലു,ചുമരു,തേപ്പ്,നിലം പണി.......
ഒരുദിവസം മതിലു (കയ്യാല) കെട്ടുന്ന പണിയാണു.സഹായികള്‍ ഉണ്ട്..ഉരുളന്‍ കല്ലും കുഴച്ചമണ്ണും ഉപയോഗിച്ചാണു മതിലു പണി..നല്ല ഉഷാറില്‍ സഹായികള്‍...
പക്ഷെ, നല്ല മഴ...പെരുമഴ.. അതൊന്നും കൂസാതെ മണ്ണാന്‍ പണിയിലാണു..
മണ്ണു മതിലാണു...കെട്ടും തോറും മഴയില്‍ കൊഴകൊഴാ ന്നാണു.കുറേശ്ശെ ആടുന്നുണ്ട് മതില്‍....
ആട്ന്നിടത്തൊക്കെ കൊഴമണ്ണു തേച്ച് ഉറപ്പിക്കാന്‍ നോക്കുന്നുണ്ട്...രണ്ടു കയ്യും പരത്തിവെച്ചു ആട്ടം പിടിച്ചു നിര്‍ത്തുന്നുണ്ട്....മണ്ണാന്‍.
ഉച്ചായ്പ്പോഴേക്കും
കെട്ടിയിടത്തോളം കുഴഞ്ഞു ആടി ..ദാ കെടക്കുണൂ...
ആവൂ....വീഴേ....ന്നാ കുട്ടാണിയ്യേ....വീണേന്നു കല്ലൊക്കെ പെറുക്കിക്കൂട്ടി വെച്ചു ഊണുകഴിക്കാന്‍ പോരേ...
ഇനി കെട്ടലു അതു കഴിഞ്ഞിട്ടാകാം...
16 September 2008
ആശാരിപ്പണി
ഒരുപാട്ദിവസം കാത്തിരുന്നിട്ടാ
പണിക്ക് ആശാരിയെ കിട്ടിയതു...
മിടുക്കനൊന്നും അല്ല...എന്നാലും ആശാരിക്കു ആശാരിതന്നെ വേണ്ടേ...
വന്നു...സന്തോഷായി....ലോഗ്യം പറഞ്ഞു..
ഒന്നു മുറുക്കി..
പണി തുടങ്ങി..വന്നാല്‍ പിന്നെ നന്നായി ജോലി ചെയ്യും. (വന്നു കിട്ടാനാ പാട്)
ഒരു ചെറിയ മരത്തടിയാണു...
അതു പൊളിച്ചു ചെത്തി ശരിയക്കണം..
മഴു തേച്ച് മൂര്‍ച്ച കൂട്ടി വയം നോക്കി അളവു നോക്കി. നൂലിട്ട് വരച്ചു..തൊട്ടു തൊഴുതു
ഒരൊറ്റവെട്ട്...
മഴു മരത്തില്‍ കുടുങ്ങി....
ഇളക്കി...വലിച്ചു....കിട്ടിയില്ല...
പിന്നെയും ഒരു പാടു ശ്രമിചു..
ഇളക്കി...പിടിച്ചു... വലിച്ചു...മരം തിരിച്ചിട്ടു....കുലുക്കി...മഴുത്തായ മുറിഞ്ഞു....കുറ്റിവെച്ചിളക്കി....മേടി നോക്കി..കല്ലിട്ടു കുത്തി...വലിച്ചു.വിയര്‍ത്തു....ചായകുടിച്ചു....മുറുക്കി...ഉച്ചക്കു ഊണു കഴിച്ചു...ഒന്നു മയങ്ങി....ഇളക്കി....ആട്ടി...കല്ലുവെച്ചു കുത്തിയിളക്കി....മരം തന്നെ ഇളക്കി...ചെരിച്ചിട്ടു....മറിച്ചിട്ടു...പ്രാര്‍ഥിചു..ശപിച്ചു....തെറിവിളിച്ചു....ഇളക്കി....കരഞ്ഞു....പ്രാകി.....തുപ്പി....പിടിച്ചു വലിച്ചു....
ആവൂ....ഊരിപ്പോന്നു.....
സന്ധ്യായി....ശരിക്കും ക്ഷീണിച്ചു.....കൂലി വാങ്ങി...
ന്നാ നാളെ കാണാം എളാരേ.......
എളാരു=ഇളയനായര്‍...ബഹുമാനംകാണിക്കുന്ന വിളി.
13 September 2008
വ്യാഖ്യാനങ്ങളുടെ പ്രസക്തി
ഒരാള്‍ ചന്തയില്‍ നിന്നു നല്ലോരാടിനെ വിലപേശി വാങ്ങി.ചുറ്റും നിന്നവര്‍ അസൂയപ്പെട്ടു.ഭാഗ്യവാന്‍...എന്തു നല്ല ആട്.ചെറിയ വിലയും...ഭാഗ്യം....ഭാഗ്യം...
അസൂയക്കാരില്‍ ചിലര്‍ ഈ ആടിനെ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടു....
അയാള്‍ ആടിന്നു തീറ്റിയും കൊടുത്തു സന്തോഷമായി വീട്ടിലേക്ക് പോന്നു.
വഴിയില്‍ വെച്ചു ഒരാള്‍:എന്താടോ....ആടിനെ വാങ്ങുന്നു എന്നു പറഞ്ഞ് എന്താപ്പോ ഈ പട്ടിയെ വാങ്ങിയതു?
ഇതു പട്ടിയല്ല... ആടാണു..കണ്ടാലറിയില്ലേ :അയാള്‍
കണ്ടാലറിയാം... ചിരിച്ചു.
പിന്നെയും നടന്നു.
മറ്റൊരാള്‍: ഏയ്...എന്താ ദ് കാണിക്കണു..പട്ടിയെ കയറിട്ടു നടത്തരുതു...ചങ്ങല വേണം...അല്ലെങ്കില്‍ കടിക്കും.
നല്ല പട്ടി...നാലു ചെവിയുള്ള പട്ടി വീടു മുടിക്കും..എന്തിനാ ഇതിനെ വാങ്ങിയതു?
ഇതു പട്ടിയല്ല... ആടാണു..കണ്ടാലറിയില്ലേ :അയാള്‍
കണ്ടാലറിയാം... ചിരിച്ചു.
പിന്നെയും നടന്നു.
മറ്റൊരാള്‍: നന്നായി ...ഇപ്പൊ ആളുകള്‍ നല്ല പട്ടികളെ വാങ്ങുന്ന കാലമാ..തനിക്കു ഭാഗ്യം ഉണ്ട്..നല്ലതു തന്നെ കിട്ടിയല്ലോ..ചെന്നു നന്നയി കുളിപ്പിച്ചു ചോറു കൊടുക്കണം..ഇടക്കു അല്‍പ്പം മാസവും..വീടു നോക്കിക്കൊള്ളും..നന്ദിയുള്ളതാ പട്ടി.
ഇതു പട്ടിയല്ല... ആടാണു..കണ്ടാലറിയില്ലേ :അയാള്‍
കണ്ടാലറിയാം... ചിരിച്ചു.
പിന്നെയും നടന്നു.
എല്ലാരും ഇങ്ങനെ പറയുമ്പോള്‍....ഇതു പട്ടിയാണോ എന്നു മൂപ്പര്‍ സംശയിച്ചു..സംശയം കൂടി...ആടിനെ സൂക്ഷിച്ചു നോക്കി..അതു പട്ടിയാണെന്നു ഉറപ്പിച്ചു..
പിന്നൊന്നും ചിന്തിച്ചില്ല..താന്‍ കബളിക്കപ്പെട്ടിരിക്കുന്നു എന്നു മനസ്സിലായി..ആടിനെ കെട്ടാഴിച്ചു വിട്ടു.
ഒളിച്ചു പിന്നാലെ വന്നിരുന്ന കള്ളന്മാര്‍ ആടിനെ പിടിച്ചു കൊണ്ടും പോയി.അവര്‍ക്കന്നു കുശാലായി.
11 September 2008
ഓണപ്പിറ്റേന്ന്
ഓണം പൊയ്യ്......ഓട്ടക്കയ്യാ...
വീട്ടിക്കൊണ്ടക്കടാ ചെരട്ടക്കയ്യീ....
പ്രതീക്ഷകളുടെ പൊന്നോണം
10 September 2008
തിരുവോണം
രസമ്മുറ്റുന്ന കാറ്റേ, മലര്‍ത്തുമ്പേ,
കമ്പിത കമ്രകുഡ്മളദളാനമ്മ്രേ,
പതിഞ്ഞാടുക!
എന്‍പച്ചക്കിളി ഒന്നുവായ്ക്കുരയിടൂ,
നില്‍ക്കുന്നു മുറ്റത്തതാ മുന്‍പില്‍
സ്വാര്‍ജ്ജിതനിര്‍ജ്ജരാജ്ജുന യശോവൃദ്ധന്‍
ബലിത്തമ്പുരാന്‍!
(വൈലോപ്പിള്ളി കവിത )
ഓണാശംസകളോടെ
സുജനിക
07 September 2008
രുചി കാര്‍ഷികം
ഓണത്തിന്നു കാഴച്ചക്കുല ഒഴിച്ചുകൂടാനാവാത്തതാണു.കുടിയാന്‍ ജന്മ്മിക്കു....അടിയാന്‍ ഉടയോനു...സാധാരണക്കാര്‍ പ്രഭുക്കള്‍ക്കു അസ്സ്ലൊരുകുല നേന്ത്രക്കാ കാഴ്ച്ചയായി എത്തിക്കും...എത്തിക്കണം.പ്രഭു...തമ്പുരാന്‍ തിരിച്ച് ഓണപ്പുടവ..ഓണസ്സദ്യ എന്നിവ നല്‍കുകയും ചെയ്യും.
ഒരിക്കല്‍ ഒരു തമ്പുരാന്‍ തനിക്കു കിട്ടിയ ഓണക്കുല പഴുപ്പിച്ചു
കറുത്തപുള്ളി വീണ പഴം തെരെഞ്ഞെടുത്ത് (നല്ല പാകം വന്ന പഴം എന്നര്‍ഥം)...ഒരണ്ണം 3 ആയി മുറിച്ചു ചെമ്പില്‍ ആവിയില്‍ വേവിച്ചു.ചൂടാറിയപ്പോള്‍ കാച്ചിയപപ്പടവും കൂട്ടി കുഴച്ചു ചെറിയ ഉരുളയാക്കി തിന്നു.
(പണ്ടല്ലെ...12 പഴനുറുക്കും 24 പപ്പടവും കൂട്ടികുഴക്കുഴച്ചു ഒരു ഉരുളയാക്കിയാല്‍ ഒരു 'ചാണ' എന്നാണു അളവു പറയുക.ഇങ്ങനെ ഒരു 20 ചാണ...22 ചാണ യൊക്കെയാണു ഓണക്കാലത്തു കാരണവര്‍ക്കു പ്രാതല്‍.)
തിന്നുകഴിഞ്ഞപ്പോള്‍ തമ്പുരാണു തൃപ്തിയായില്ല. പഴം നന്നു.സ്വാദുണ്ട്...നന്നു...മധുരം ണ്ട്...പക്ഷെ എന്തോ ഒരു കുറവ്...എന്താവാം...അലോചിച്ചു
പെട്ടെന്നു തിരിച്ചറിഞ്ഞു..വേനക്കാല്‍ത്തു കുളം വറ്റിയപ്പോ ഒരു നന കുറവായി....അതാണു കാരണം...
കാര്യസ്ഥനെ വിട്ടു അന്വേഷിപ്പിച്ചു...സംഗതി ശരിതന്നെ...ഒരു നന കുറവുണ്ടായിട്ടുണ്ട്....
(ഒന്നിടവിട്ട ദിവസങ്ങളില്‍ നേന്ത്രവാഴക്കു നല്ലവണ്ണം വെള്ളം നനക്കണം. ഇതിനു 'നന' എന്നു ചുരുക്കിപ്പറയും)
പി.എസ്.
ഇന്നൊക്കെ എത്ര നന കുറഞ്ഞാലും ആളുകള്‍ വാങ്ങി തിന്നോളും അല്ലെ?
05 September 2008
ജലസം ഭരണി
ഇന്നും?
സദ്യക്കു തൈരുവേണം..100 കുടം...കേമായിട്ടുള്ള സദ്യ...ഓണമല്ലേ...കുടിയാന്മാരൊക്കെ ഉണ്ടാവും ഉണ്ണാന്‍...അതുകൊണ്ട് എല്ലാരും നാളെ ഓരോ കുടം തൈര്‍ കൊണ്ടുവരണം...തമ്പുരാന്‍ കാര്യസ്ഥന്മാരെ ശട്ടം കെട്ടി.അമാന്തിക്കരുതു.
മിടുക്കനായ ഒരു കാര്യസ്ഥന്‍ ഒരു സൂത്രം കണ്ടെത്തി.തമ്പുരാന്റെ കല്‍പ്പന നിരസിക്കാനാവില്ല.പക്ഷെ,ഒരുകുടം തൈര്‍....എന്താ ചെലവ്....നടക്കില്ല...പകരം ഒരു കുടം വെള്ളം കൊണ്ടു പോകാം....എല്ലാരും തൈര്‍ കൊണ്ടു വരും ..അപ്പൊ തന്റെ ഒരുകുടം വെള്ളം ആരും ശ്രദ്ധിക്കില്ല...സൂത്രം സൂത്രം...
പിറ്റേന്നു എല്ലാരും തൈര്‍ക്കുടവുമായി വന്നു..തമ്പുരാനു സന്തോഷം...കാര്യസ്ഥന്മാരില്‍ അഭിമാനം...
എല്ലാരും തൈര്‍ വലിയൊരുകുടത്തില്‍ ഒഴിച്ചുവെച്ചു..അടച്ചും വെച്ചു.
സമയമായപ്പോള്‍ ദേഹണ്ണക്കാര്‍ കുടം തുറന്നു....അന്തം വിട്ടു....വലിയൊരുകുടം നിറയെ ശുദ്ധജലം...ഇതുകൊണ്ട് കാളനെങ്ങനെ വെക്കും???
31 August 2008
മ്പ്രാം...പാള എരപ്പാക്കി
നായിടികള്‍ മനക്കലെ പടിക്കലെ വരമ്പത്തു ദൂരെ നിന്നു ഉറക്കെ വിളിക്കും..
മ്പ്രാ....നായിടി വന്നക്കുണൂ....പൈക്കുണൂ...വല്ലതും താ മ്പ്റാ...
(മനക്കലെ പിറന്നാളും വിശേഷങ്ങളും നായിടിക്കറിയാം...എത്ര കാലായി ഇതു തൊടങ്ങീട്ട്..)
ഇതു കേട്ടാ കാര്യസ്ഥന്മാര്‍ നായിടിക്കു കൊടുക്കാന്‍ ഏര്‍പ്പാടു തുടങ്ങും...ചോറും കറികളും കൂടെ പഴയ വസ്ത്രങ്ങളും..(കാശു കൊടുക്കില്ല..നായിടിക്കു കാശെന്തിനാ ല്ലേ)
(അതൊരു പുണ്യ കര്‍മ്മമാണെന്നാ വിശ്വസം)
ചോറും കറികളും കിട്ടിയാല്‍ അതൊക്കെ മുണ്ടില്‍ പൊതിഞ്ഞുകെട്ടി നേരേ കുടിയിലേക്കു പോകും.അവിടെ ചെന്നേ കഴിക്കൂ.കുട്ടികളും ഭാര്യയും കാത്തിരിക്കുന്നുണ്ടാകും...
ചോറും കറികളും വിളമ്പി..അന്നു പായസം...പന്‍ചാരപ്പായസം (പാലടപ്രഥമന്‍ ഒക്കെ ഇപ്പൊഴല്ലെ കേമം..പണ്ട് ഏറ്റവും മികച്ച പായസം പന്‍ചാരപ്പായസം ആണു...'വെള്ളത്താടി' എന്നാ പറയുക...ഇപ്പോ ഇതൊന്നും ആരും വിശ്വസിക്കില്ല.ഒക്കെ പാലടക്കാരാ...)
അപ്പോ നായിടീ...ഈ പായസം എങ്ങനെയാ കോണ്ട് പോവുക...
മ്പ്രാ...അതു കൊണ്ടോണില്ല...കുട്ട്യോള്‍ക്കു പിടിക്കില്ല...ഈ പാളേളു തന്നേക്കീ
പാള മലര്‍ത്തി വെച്ചു...(വഴിയില്‍ നിന്നു കിട്ടുന്ന അരി,പഴകിയ ഇറച്ചി,മത്സ്യം...ഒക്കെ സം ഭരിക്കുന്ന പാളയാണിതു...എപ്പോഴും കയ്യിലുണ്ടാകും)
പന്‍ചാരപ്പായസം പാളയില്‍ ഒഴിച്ചു കൊടുത്തു...ധാരാളം...കാര്യസ്ഥന്‍ മാറിനിന്നു.
നായിടി ചെന്നു പാളയിലെ പായസം കുടിച്ചു..കാര്‍ക്കരിച്ചു തുപ്പി..ഒന്നു അസ്സലായി മുറുക്കി....ചോറിന്റെ കിഴിയുമെടുത്തു നടന്നു...
പോകുന്ന പോക്കില്‍ പതുക്കെ പറഞ്ഞു...
മ്പ്രാന്‍ അടീന്റെ പാള എരപ്പാക്കി.
26 August 2008
കാളന്‍ കൂട്ടി ഊണുകഴിക്കേണ്ടതെങ്ങനെ?
ഓണസ്സദ്യ ഒരുക്കി ഉണ്ണാറായപ്പോ തിരുമേനി അസ്സനാക്കയെ ക്ഷണിച്ചു..മൂപ്പരു തിരുമേനിയുടെ പുതിയ കളം കാര്യസ്ഥന്‍.. ഓണത്തിന്നു സദ്യയും ഓണപ്പുടവയും പതിവാണു പണ്ടേ.
അസ്സനിക്കക്കു മനക്കലെ സദ്യ ബഹു ഇഷ്ടം ..എരിവും പുളിയും മധുരവും ഒക്കെ ഉണ്ടാവും..കുടീലെ മീന്‍ചാറും മൂരി എറച്ചീം കുറേ ആയാ മടുക്കില്ലേ...
സദ്യ ഉണ്ണുന്നതു കണ്ട് തിരുമേനി അടുത്തിരിപ്പുണ്ട്.എന്താ വേണ്ടച്ചാ നോക്കി വിളമ്പാന്‍ നിര്‍ദ്ദേശിക്കും...
(ചിലരങ്ങനയാ...ഊട്ടാന്‍ നല്ല ഇഷ്ടം ആവും.അതു നന്നായി ഉണ്ണുന്നവരാച്ചാ അധികം ഇഷ്ടാവും)
സദ്യ തുടങ്ങി..അസ്സനിക്ക ചോറു വലിയൊറുറുള കാളന്‍ കൂട്ടി കുഴച്ചു...(മറ്റു കറികളൊന്നും നോക്കുന്നേ ഇല്ല...തിരുമേനിക്കു അതത്ര പിടിക്കുന്നില്ല)
വലിയ ഉരുള രണ്ടു ചെറിയ ഉരുളയാക്കി അതില്‍ വീണ്ടും കാളന്‍ കൂട്ടി കുഴച്ചു....
പിന്നെ അസ്സനിക്ക ചെറിയ ഉരുള കാളനില്‍ മുക്കി എടുത്തു...
ഹോഹോ....എന്താദു...കാളന്‍ ഇത്ര ചെലവാക്കേ...തിരുമേനിക്കു കോപം.....
അസ്സനിക്ക ഉറുള വായിലിട്ടു....ഒന്നു ചവച്ചു...മെല്ലെ ഇറക്കി...
പിന്നെ കാളന്‍ കൈപ്പത്തി നിറയെ ഏടുത്തു അസ്സലായി ഒന്നു നക്കി..
ചിരിച്ചു....
തിരുമേനിക്കു പൊറുക്കുന്നില്ല...ഇത്ര നല്ല കാളന്‍ ധൂര്‍ത്തടിക്കേ....അശ്രീകരം....എഠ....
പിന്നെ തിരുമേനി അസ്സനെ ഉണ്ണാന്‍ കഷണിച്ചിട്ടില്ല...
പ.ലി.
മനക്കലെ ചോറു നമ്മള്‍ തിന്നൂലാ...എന്നേ പിന്നെ അസ്സന്‍ പുറത്തു പറയൂ..
കാരണം, അതു കിട്ടൂലാ...എന്നു മനസ്സില്‍ പറയും.
25 August 2008
അടുത്തതു?
(വിശേഷദിവസങ്ങളില്‍ സദ്യക്കു അടുത്തവീട്ടുകാരെ ക്ഷണിക്കും)
തിരിച്ചു പോരികയായിരുന്നു....
മോന്‍: ബാപ്പാ...വിഷു നന്നായി...ഇനിപ്പോ എന്താ അടുത്തു വര്വാ?
ബാപ്പ:...ഞ്ഞ്ഞ്ഞ്ഞ്ഞ്....ഓണം..ചിങ്ങത്തിലു...അന്നും സദ്യ ണ്ടാവും
അവര്‍ നടന്നു...ചെറിയൊരു കുറ്റിക്കാടുണ്ട് വഴിക്കു....എന്തോ ശബ്ദം കേട്ടു..ഒരു പുലി..
നേരെ മുന്നില്‍ ചാടിവീണു..
ബാപ്പയെ പിടിച്ചു...മോന്‍ ഓടി...
ഉറക്കെ വിളിച്ചു കരഞ്ഞു....
ഓടിവരണേ......ബാപ്പേം ഓണോം കൂടി കെട്ടിമറ്യേണേ...
ഓടിവരണേ..... ബാപ്പേം ഓണോം കൂടി.....
17 August 2008
ആവര്‍ത്തനം
ചിങ്ങം ഒന്ന്
വീണ്ടും ശ്രാവണമെത്തി മര്‍ത്യര്‍മുഴുവന്‍ ഒന്നായു മൊന്നെന്ന
പാടും പക്ഷികള്‍ പൂക്കളും മധുരമായ് കണ്ണീരുറന്നെങ്കിലും
തേടും സല്‍കഥവാഴ്ത്തു മത്ഭുത മനോരാജ്യം ബലീയം വൃഥാ.
14 August 2008
.....................
പണ്ടൊക്കെ വെള്ളപ്പൊക്കം ച്ചാ എന്താ...ഭയങ്കരം ....വെള്ളം തന്നെ വെള്ളം...
ശങ്കരന്‍ മൂത്താന്‍ അയ്യപ്പ ഭക്തന്‍...സമ്പൂര്‍ണ്ണ ഭക്തന്‍...എല്ലാം അയ്യപ്പസ്വാമി ശരണം... മുത്ത്താന്‍ സാമി പണ്ടത്തെ വെള്ളപ്പൊക്കത്തില്‍ പെട്ടു...നീന്താന്‍ അറിയാം...കുറേ നീന്തി..
കരക്കു നില്‍ക്കുന്നവര്‍ സാമിയോടു വിളിച്ചു പറയുന്നുണ്ട്...നീന്തിക്കേറാന്‍...പക്ഷെ സാധിക്കുന്നില്ല...നല്ല ഒഴുക്കു... ന്നാ സാമീ...ആ ഒഴുകി വരണ വാഴയില്‍ പിടിച്ചു കയറു...
സാമിക്കു പരിഭ്രമം ഇല്ല....എന്നെ അയ്യപ്പസ്വാമി രക്ഷിക്കും...നിങ്ങളെന്തിനാ പേടിക്കുന്നതു?
സാമി മൂത്താന്‍ വെള്ളത്തില്‍ കുഴഞ്ഞു മുങ്ങാന്‍ തുടങ്ങി..കഴുത്തുവരെ മുങ്ങി...പക്ഷെ, പരിഭ്രമം ഇല്ല...
അയ്യപ്പ സ്വാമി രക്ഷിക്കും...
കരക്കു നില്‍ക്കുന്നവര്‍ക്കു പരിഭ്രമം...ഇയ്യാളു മുങ്ങി ചാവൂലോ...
സാമി...ആ വരുന്ന മരക്കൊമ്പില്‍ പിടിച്ചു കയറു...
ഏയ്....മരക്കൊമ്പിലൊന്നും വേണ്ടാ..അയ്യപ്പസ്വാമി രക്ഷിക്കും....
മരക്കൊമ്പു ഒലിച്ചു പോയി....സാമി പിന്നെയും മുങ്ങുകയാണു...
സാമീ...ആ ഒഴുകി വരണ വൈക്കോല്‍കുണ്ടയില്‍ പിടിക്കു.....
സാമി പിടിച്ചില്ല....ഏയ്...അയപ്പസ്വാമി.....
സാമി പിന്നെയും മുങ്ങുകയാണു...ക്ഷീണിച്ചിരിക്കുന്നു...അയ്യപ്പ സ്വാമി ഒന്നും ചെയ്യുന്നിലല്ലോ...മൂത്താനു ദേഷ്യം വന്നു...ഭക്തിയൊക്കെ പോയി.... അയ്യപ്പസ്വാമിയെ തെറി അഭിഷേകം തുടങ്ങി...
അയ്യപ്പസ്വാമി...തിരിച്ചും തെറി പൂരം...അശ്റീകര മൂത്താനെ..നായിന്റെ... നിനക്കു രക്ഷപ്പെടാന്‍ ഞാന്‍ എത്ര സഹായിച്ചു...വാഴ/മരക്കൊമ്പു/വൈക്കോല്‍കുണ്ട....എന്തൊക്കെ അയച്ചു തന്നു...ന്നീയ്..നായിന്റെ......അതൊന്നും സ്വീകരിചില്ല...ന്നുട്ടു പ്പോ...എന്നെ തെറിപറയേഏ.....നീന്തിക്കെറടാ നായിന്റെ.....നെ.....
11 August 2008
പ്രതിഷേധം/നോമ്പുപേക്ഷിച്ചു
രാവിലെ ഒന്നൂല്യ..10 മണിക്കു 2ഗോതമ്പ് അപ്പം,3 മണിക്കു ചാമക്കഞ്ഞി,രാത്രി രാവിലെ ഉണ്ടാക്കിയതില്‍ ബാക്കി ഉള്ള ഒരു അപ്പം...നാഴി പാലും..സുഖം...ബാക്കി സമയം ഒക്കെ നാമജപവും (ഉച്ചക്കു ഉറങ്ങാന്‍ പാടില്ല; നോമ്പിന്റെ ഫലം പോകും)
പക്ഷെ ,കുട്ടികളാരോ മുത്തശ്ശിയെ ദേഷ്യം പിടിപ്പിക്കും..അപ്പോ മുത്തശ്ശി നോമ്പു ഉപേക്ഷിക്കും.
''വെച്ചതു വെച്ചോടത്തു കാണില്ല്യാച്ചാ....നിക്കു ന്നു ഏകാശിനോമ്പും ഇല്ല്യാ...അങ്ങനെണ്ടോ ഒരു കളി കുട്ട്യോള്‍ക്ക്?''
പ.ലി
നോമ്പു പലപ്പൊഴും നോല്‍ക്കേണ്ടിവരുന്ന അന്നു ആവും എന്തെകിലും വിശേഷം..പിറന്നാളു...ഓണം...വിഷു...അന്നു നല്ല സദ്യ തീര്‍ച്ച...
അപ്പോള്‍ അതിന്റെ വിഭവങ്ങള്‍ ആരും കാണാതെ എടുത്തു കട്ടിലിന്റെ അടിയ്ല്‍ സൂക്ഷിക്കും...
എടക്കു ഏടുത്തു സുഖായി തിന്നും..അതാണു കുട്ടികള്‍ മോഷ്ടിക്കുന്നതു...അപ്പോളാണു മുത്തശ്ശി
''വെച്ചതു വെച്ചോടത്തു കാണില്ല്യാച്ചാ....നിക്കു ന്നു ഏകാശിനോമ്പും ഇല്ല്യാ...അങ്ങനെണ്ടോ ഒരു കളി കുട്ട്യോള്‍ക്ക്?''എന്നും ചോദിച്ച് ദേഷ്യം ഭാവിച്ചു എല്ലാരുടേയും കൂടെ ഉണ്ണാനിരിക്കും...നല്ല ഭക്ഷണം ആര്‍ക്കാ ആര്‍ത്തിയില്ലാത്തതു അല്ലേ?
08 August 2008
തിരനോക്ക്
കുഞ്ഞിരാമക്കുറുപ്പ്...മഹാനടന്‍..കഥകളി നടന്‍....വന്‍ വേഷക്കരന്‍....സ്ഥിരം ചോന്നാടി...
കുഞ്ഞിരാമക്കുറുപ്പിന്റെ തിരനോക്ക് പ്രസിദ്ധമാണു.
ചിട്ട കലശലാണു.ഒന്നിനും ഒരു ഉപേക്ഷയും ഇല്ല... ആശാന്‍ തന്നെ.
പക്ഷെ, ചില ദിവസം തിരനോക്കു കുറച്ചേസമയം വേണ്ടിവരുള്ളൂ.വേഗം തീരും...
ചില കളിക്കു ശ്ശി നേരം വേണം..തിര താഴ്ത്തലും, അലര്‍ച്ചയും,വട്ടം വെക്കലും ശ്ശി ണ്ടാവും...
ഇതിന്റെ സത്യം അറിയാന്‍ ഒരുദിവസം തമ്പുരാന്‍ കുറുപ്പാശാനോട് ചോദിച്ചു...
എന്താ ചിലപ്പോള്‍ വേഗം കഴിച്ചുകൂട്ടുന്നട്ട്ന്നതു...ചിലപ്പോ ശ്ശി വൈകും കളിതുടങ്ങാന്‍..എന്താ ഇങ്ങനെ.
വേറെ നിവിര്‍ത്തിയില്ലാത്തതുകൊണ്ടാ മ്പ്രാന്‍....
കളിക്കാന്‍ മനസ്സമാധാനം വേണ്ടേ....അതാ...
അതെന്താ ആശാന്‍....മനസ്സമാധാനം പൂവ്വാന്‍?
പെരേലു കാശിന്നു നല്ല മുട്ടാണു...ശ്ശി കടം ണ്ട്...
അതിനെന്താ..?അതോണ്ട് തിരനോട്ടം വൈകാനെന്താ?
കടക്കാരു സദസ്സിലുണ്ടങ്കില്‍ ( അതാണു തിരനോട്ടനേരത്തു ഞാന്‍ തിരയുന്നതു..)അവരു എണീറ്റ് പോകുന്നതുവരെ (കളി വൈകിയാല്‍ അവര്‍ മടുത്തു ണീറ്റ് പോകും)...തിരനോക്കു ചെയ്യും...അവരു പോയീന്നു ഉറപ്പായാല്‍.. കളി ആരം ഭിക്കും....
കുഞ്ഞിരാമക്കുറുപ്പാശാന്റെ സൂത്രം തമ്പുരാനു ക്ഷ പിടിച്ചു.
05 August 2008
പണിക്കു ആളെ വേണോ...?
പൂജക്കു ചെല്ലുമ്പോ തിരുമേനി മനസ്സുരുകി പ്രാര്‍ഥിക്കും..
ഭഗവാനെ, ഇല്ലത്തെ പണിക്കു ഒരാളെ കിട്ടണേ....എന്നു
പറമ്പിലും പാടത്തും ഒക്കെ എത്രയാ പണി.ഒരാളെ പണിക്കു വിളിച്ചാ കിട്ടില്ല...എന്തു കൊടുത്താലും നന്ദിയ്ല്ലാത്ത വഹകളു...ഭഗവാനെ,....
എന്നുമുള്ള ഈ പ്രാര്‍ഥന കേട്ടു ശിവന്‍ (ഭഗവാന്‍) പ്രത്യക്ഷായി...
തിരുമേനിയുടെ ആവശ്യം നിറവേറ്റാം...ഭൂതഗണങ്ങളില്‍ ഒരുത്തനെ തരാം....ഇത്രക്കൊക്കെ എന്താ പ്പോ പണി അവടെ?
ആവൂ....പണിയോ...പറേണ്ടാ....ഒരാളെ കിട്ടില്ല....ഭഗവാന്‍ ഒരാളെ തരണം....: തിരുമേനി
ശരി, തരാം..പക്ഷെ ഒരു കാര്യ്ണ്ട്...എപ്പൊഴും പണി കൊടുത്തില്ലെങ്കില്‍ ഭൂതം തിരുമേനിയെ പിടിച്ചു വിഴുങ്ങും...പറ്റ്വോ..
പണി കൊടുക്കാം....ഒരു സംശയും ഇല്ല....കൊടുക്കാം...: തിരുമേനി.
ഭഗവാന്‍ ഒരു ഭൂതത്തെ വിളിച്ചു തിരുമേനിയുടെ കൂടെ പോകാന്‍ കല്‍പ്പിച്ചു.ഭൂതം പുറപ്പെട്ടു.
ഇല്ലത്തെത്തി...പണി തുടങ്ങി....പാടം..പറമ്പ്...ഇല്ലത്തെ അടുക്കളപ്പണി....തുടങ്ങി. എന്തു പണിയാണെങ്കിലും ഭൂതം നിമിഷനേരം കൊണ്ട് ഭംഗിയായി ചെയ്തു തീര്‍ക്കും. തിരുമേനിയുടെ പ്രധാനപണികളൊക്കെ കഴിഞ്ഞു...ഇന്യെന്താ ചെയ്യിക്കുക? ശരി...ഒരു വലിയ കുളം ഉണ്ടാക്ക്....കിണര്‍ ഉണ്ടാക്ക്...ആദ്യം ഉണ്ടാക്കിയ കുളം തൂര്‍ക്ക്...കിണര്‍ തൂര്‍ക്ക്...പാത വെട്ട്..വേറൊരു കുളം കുഴിക്ക്...കുന്നു കിളച്ചു മാറ്റ്...കിളച്ചു മണ്ണിട്ടു കുന്നു ഉണ്ടാക്ക്....പണി തന്നെ പണി... നിമിഷ നേരം കൊണ്ട് ഭൂതം പണി തീര്‍ക്കും...
ഇന്യെന്താ പണി....കൊണ്ടാ...പണികൊണ്ടാ...എന്നായി ഭൂതം..
തിരുമേനിയെ പിടിച്ചു തിന്നാന്‍ പിന്നാലെ കൂടി....തിരുമേനി ഇല്ലത്തേക്കു ഓടിക്കയറി....ഭൂതം പിന്നാലെ....
തിരുമേനി അന്തര്‍ജ്ജനത്തെ വിളിച്ചു കാര്യം പറഞ്ഞു...താത്രീ....ഇനിയെന്താ ചെയ്യാ... അഹാ....ഇതേപ്പൊണ്ടായെ...ആട്ടെ അവനോടു ഇങ്ങടു വരാന്‍ പറയാ....
ഞാന്‍ കൊടുക്കാം പണി.വിളിക്ക്യാ....
വിളിക്കൊന്നും വേണ്ടാ...ദാ..ഒപ്പം ണ്ട്...ഇപ്പൊ പിടിച്ചു തിന്നും....
എവടെ...ഭൂതം...
അന്തര്‍ജ്ജനം തന്റെ മുടിക്കെട്ടില്‍ നിന്നു നല്ലോണം ചുരുണ്ട ഒരു മുടി ഇഴ പറിച്ചെടുത്തു..തിരുമേനിക്കു കൊടുത്തു.. ദാ, ദു കൊണ്ടോയി കേടുവരുത്താതെ ഇതിന്റെ ചുറുളിച്ച മാറ്റിത്തരാന്‍ പറയാ....കൊടുക്കാ...
ഭൂതത്തിനു പണിയായി...
ഭൂതം നിലത്തിരുന്നു മുടിനാരു രണ്ടു വിരല്‍ വെച്ചു നീര്‍ത്തി നീട്ടി പിടിക്കും...എന്നിട്ടു വിടും...വിട്ടാല്‍ മുടിനാരല്ലേ...എന്താ പഴയ പോലെ ചുറുളും...ഭൂതം വീണ്ടും ഇതാവര്‍ത്തിക്കും....
ഇപ്പൊഴും മൂപ്പരു ശ്രദ്ധിച്ചിരുന്നു ചുരുള്‍ നിവര്‍ത്തുകയാണു..കുറേ കാലായി...
എന്തായാലും തിരുമേനിക്കു ആശ്വാസായി.
03 August 2008
അടയാളം
എവിടെയാണു ദേവിയെ തിരയുക..ഒരു നിശ്ചയവും ഇല്ല..
ദേവിയെ ഹനൂമാന്‍ നേരില്‍ കണ്ടിട്ടില്ല.ലക്ഷണങ്ങള്‍ ശ്രീരാമദേവന്‍ പറഞ്ഞുകൊടുത്തതു മാത്രം...അതു മതി...ലക്ഷണങ്ങള്‍ വെച്ചു കണ്ടെത്താന്‍ ഹനൂമാന്‍ സമര്‍ഥനാണു.(ലക്ഷക്കണക്കിനു വാനരന്മാരെ സീതാന്വേഷണത്തിന്നയച്ചതില്‍ ഭഗവാന്‍ മുദ്രാമോതിരം ഹനൂമാനെയാണല്ലോ ഏല്‍പ്പിച്ചതു.)
ആദ്യം തന്നെ രാവണന്റെ ശയ്യാഗാരത്തില്‍ ചെന്നുനോക്കാന്‍ തീരുമാനിച്ചു.
ശരീരം നന്നെ ചെറുതാക്കി മുറിക്കുള്ളില്‍ കടന്നു.
രാവണരാജാവ് സുഖനിദ്രയിലാണു.അത്യാഡമ്പരത്തോടുകൂടിയ ശയ്യാ ഗൃഹം.
സമീപം ഒരു സ്ത്രീ കിടക്കുന്നു.
ഒറ്റനോട്ടത്തില്‍ സീതാദേവിയെന്നു തോന്നി.പരിഭ്രമിച്ചു....ഇതോ ഭഗവതി....ഇങ്ങനെ സം ഭവിക്കുമോ.....
ഏയ്...അങ്ങനെ വരില്ല....ഒന്നുകൂടെ നോക്കാം...
ശ്രീരാമചന്ദ്രന്‍ പറഞ്ഞുകൊടുത്ത ലക്ഷണങ്ങള്‍ വെച്ചു പരിശോധിച്ചു.....എല്ലാ ലക്ഷണങ്ങളും ഉണ്ടു...ദേവിതന്നെ....ഉറപ്പിക്കന്‍ തോന്നി...
അപ്പോഴാണു കണ്ടതു....മുടി കെട്ടഴിഞ്ഞു കിടക്കുന്നു.കെട്ടിയിരുന്നതാവും....അഴിഞ്ഞിരിക്കുന്നു....
സമാധാനമായി...ഇതു ദേവിയല്ല....
പ്രയ്ത്നം വെറുതെ ആയില്ല.
മുടി കെട്ടഴിഞ്ഞുകിടക്കുന്നതു ആസന്ന വൈധവ്യലക്ഷണം ആണു..അപ്പോള്‍ ഇതു ദേവിയല്ല.....രാവണഭാര്യമാരില്‍ ആരോ മാത്രം.സമാധാനമായി....
(മണ്ഡോദരിക്കു സീതാദേവിയുടെ അതേ ഛായയാണെന്നു പറയ്പ്പെടുന്നു.)
02 August 2008
ഏകശ്ലോക രാമായണം
രാമായണകഥ മുഴുവന്‍ ഒറ്റ ശ്ളോകത്തില്‍ ഒതുക്കി പറയുന്നു.
29 July 2008
വിദ്വേഷഭക്തി
ഭൂമിയില്‍ മനുഷ്യരായി ജനിക്കട്ടെ എന്നു സനല്‍കുമാരരില്‍ നിന്നു ശാപം ഉണ്ടായി.
ജയവിജയന്മാര്‍ മഹാവിഷ്ണുവിനോടു സങ്കടം പറഞ്ഞു.
ഭൂമിയില്‍ മനുഷ്യരായി ജനിച്ചാല്‍ തിരിച്ചു വൈകുണ്‍ ഠ ത്തിലെത്താന്‍ നിരവധി ജന്മ്മങ്ങ്ങ്ങള്‍ വേണ്ടിവരും .
അതു മഹാ സങ്കടം ആണു.ഒരു പോംവഴി ഭഗവാന്‍ പറഞ്ഞുതരണം എന്നായി ഭൃത്യന്മാര്‍.
ഭഗവാന്‍ പറഞ്ഞു: മുനിമാരുടെ ശാപം ഒഴിവക്കാന്‍ എനിക്കാവില്ല.ഒരു കാര്യം ചെയ്യാം.
1) എന്നെ ഭജിച്ചു 7 ജന്മം ഭൂമിയില്‍ കഴിച്ചുകൂട്ടിയാല്‍ നിങ്ങള്‍ക്കു തിരിച്ചു പോരാം.
2) എന്നെ ദ്വേഷിച്ചു ശത്രുക്കളായി 3 ജന്മ്മം കഴിച്ചുകൂട്ടിയാല്‍ നിങ്ങള്‍ക്കു തിരിച്ചു പോരാം.
ഏതാണു വേണ്ടതെന്നു തീരുമാനിക്കുക.
വളരെ വിഷമത്തോടെ,എന്നാല്‍ വേഗം തിരിച്ചുപോരാമല്ലോ എന്ന സന്തോഷത്തോടെ രണ്ടാമത്തെതു അവര്‍ സ്വീകരിച്ചു.
ആദ്യജന്മ്മം ഹിരണ്യാക്ഷന്‍..ഹിരണ്യകശിപു
രണ്ടില്‍ രാവണന്‍.. കും ഭകര്‍ണ്ണന്‍
മൂന്നില്‍ ശിശുപാലന്‍...ദന്തവക്ത്രന്‍
എന്നിങ്ങനെ 3 ജന്മ്മം എടുത്തു വീണ്ടും വിഷ്ണുലോകത്തെത്തി.
28 July 2008
സ്ത്രീകളെ നദി കടത്തുന്നതെങ്ങനെ?
വഴിനീളെ സ്ത്രീ സംസര്‍ഗ്ഗത്തെ കുറിച്ചു ഗുരു ശിഷ്യര്‍ക്കു വിശദീകരണം നല്‍കുകയാണു.സ്ത്രീസംസര്‍ഗ്ഗം ഉപേക്ഷിക്കണം.ബ്രഹ്മചര്യം ദീക്ഷിക്കണം.അതേ മേല്‍ഗ്ഗതി നല്‍കൂ. ശിഷ്യര്‍ സമ്മതിച്ചു. വഴിയില്‍ ഒരു നദി കടക്കാനുണ്ട്.കരക്കു എത്തി.
നദി കടക്കാന്‍ സുന്ദരിയായ ഒരു യുവതി വിഷമിച്ചു നില്‍ക്കയാണു.
ഗുരു യുവതിയെ ആസ്വസിപ്പിച്ചു.അദ്ദേഹം അവളെ ചുമലില്‍ ഇരുതി നദി കടത്തി.
ശിഷ്യര്‍ക്കു ഇതു രസിച്ചില്ല.ഇതു വരെ ഗുരു നല്‍കിയ പാഠങ്ങള്‍ക്കു വിരുദ്ധം. നദി കടന്നു എല്ലാരും കുറേ ദൂരം നടന്നു.
വഴിയില്‍ വിശ്രമിക്കുമ്പോള്‍ ചില ശിഷ്യര്‍ ഗുരുവിന്റെ അടുത്തു ചെന്നു രഹസ്യമായി ചോദിച്ചു: അങ്ങ് ഞങ്ങളോട് സ്ത്രീസംസര്‍ഗ്ഗം പാടില്ലെന്നു ഉപദേശിച്ചിട്ട് പിന്നെന്താ അങ്ങുതന്നെ അവളെ നദി കടത്തിയതു...അതും ചുമലില്‍ എടുത്തിട്ട്?
ഗുരു ചിരിച്ചു: അവളെ ഞാന്‍ നദി കടത്തിയെന്നതു ശരി.ഇക്കരെ എത്തിയപ്പോള്‍ അവളെ ഞാന്‍ അവിടെ ഇറക്കി നിര്‍ത്തി. നിങ്ങള്‍ ഇപ്പോഴും അവളെ മനസ്സില്‍ വെച്ചു നടക്കുന്നു. ഇതാണു പാപം ആണെന്നു പറയുന്നതു.ചുമലില്‍ എടുതതിനേക്കാള്‍ പാപം മനസ്സില്‍ ചുമക്കുന്നതിലാണു.
ശിഷ്യര്‍ക്കു കാര്യം മനസ്സിലായി.
(പണ്ട് പറഞ്ഞുകേട്ടതു)
25 July 2008
കുട്ട്യ്യോളക്ക് പനി പിടിക്കുന്നതെങ്ങനെ?
എല്ലാ കൊല്ലവും ഇതു തന്നെയാണു പതിവ്.
സ്കൂളു കൂടുമ്പോഴും വിടുമ്പോഴും എന്തു തിരക്കാണങ്കിലും വഴി മുഴുവനും മഴ കുട്ടികളുടെ കൂടെ നടക്കും..കുട്ടികളെ നനപ്പിച്ചു കളിക്കാനു വലിയ ഇഷ്ടം ആണു മഴക്കു.
പക്ഷെ, ഇക്കൊല്ലം നിവൃത്തിയില്ല.
മഴക്കു പെയ്യാനുള്ള വെള്ളം സ്റ്റോക്ക് ഇല്ല.നന്നെ കുറവ്.
എന്തുചെയ്യും എന്നാണു ഇപ്പൊ അലോചന.
അവസാനം തീരുമാനത്തിലെത്തി.കുട്ടികളെ നനക്കാനെങ്കിലും 10 മണിക്കും 4 മണിക്കും സ്കൂളിന്റെ മുറ്റത്തെത്തുക.
ഈ തീരുമാനം മുടങ്ങാതെ നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
കുട്ടിക്കാലത്തും ഇങ്ങനെ ആയിരുന്നില്ലെ....മറന്നോ?
21 July 2008
സുഹൃത്ത്
കുരങ്ങനും മുതലയും നല്ല സുഹൃത്തുക്കള്‍.എന്നും കാണും.വീട്ടു വിശേഷങ്ങളും നാട്ടു വിശേഷങ്ങളും പറഞ്ഞു കൂടും.അത്തിമരത്തില്‍ നിന്നും നല്ല പഴുത്ത അത്തിപഴം കുരങ്ങന്‍ എന്നും മുതലക്കും കുടുംബത്തിനും സമ്മാനിക്കും.സന്തോഷം.
എന്നും മുതല കൊണ്ടുവരുന്ന അത്തിപ്പഴം മുതലഭാര്യ കാത്തിരിക്കും.എന്തൊരു സ്വാദ്.
ഒരു ദിവസം അവള്‍ മുതലയോട് ചോദിച്ചു:
എന്നും ഇത്രനല്ല അത്തിപ്പഴം ആണു നിങ്ങളുടെ സുഹൃത്തു കുരങ്ങന്‍ തിന്നുന്നതെങ്കില്‍ അവന്റെ ഇറച്ചി എത്ര സ്വാദുണ്ടാവും?അവന്റെ കരള്‍ എത്ര സ്വാദുണ്ടാവും?
അതതെ: മുതല പറഞ്ഞു.
എനിക്കു അവന്റെ കരള്‍ വേണം.എനിക്കു അതു തിന്നാന്‍ കൊതിയാവുന്നു:ഭാര്യ .
ഛെ..ഛെ..നീയെന്താണിപ്പറയുന്നതു? എന്റെ നല്ല കൂട്ടുകാരനാണു അവന്‍.അവനെ കൊല്ലുകയോ? പറ്റില്ല.നീയാമോഹം കളഞ്ഞേക്ക്.
പല ദിവസം ഭാര്യ ഈ ആവശ്യം പല മാതിരിയില്‍ അവതരിപ്പിച്ചു.ഒടുക്കം മുതല ഭാര്യയുടെ മോഹം സാധിപ്പിക്കാമെന്നേറ്റു.
രണ്ടു ദിവസം മുതല അത്തിമരച്ചോട്ടില്‍ ചെന്നില്ല.വീണ്ടും കണ്ടപ്പോള്‍ കുരങ്ങന്‍ എന്തു പറ്റിയെന്നു അന്വേഷിച്ചു:
അവള്‍ക്കു തീരെ സുഖം ഇല്ല.വയറു വേദന.എനിക്കു വരാന്‍ പറ്റിയില്ല.
കുരങ്ങനു വിഷമം തോന്നി.പാവം.എനിക്കു അവളെ ഒന്നു കാണണമെന്നുണ്ട്.ഒന്നാശ്വസിപ്പിക്കാന്‍.വയ്യാതെ കിടക്കുന്നവരെ ആശ്വസിപ്പ്ക്കുന്നതാണു സുജനമര്യാദ.
പക്ഷെ, എനിക്കെങ്ങനെയാണു നിന്റെ വീട്ടില്‍ വരാന്‍ കഴിയുക.നീന്താന്‍ അറിയില്ല.
അതു സാരമില്ല.എന്റെ പുറത്തു ഇരുന്നാല്‍ മതി.ഞാന്‍ അവിടെ എത്തിക്കാം:മുതല.
അന്നു ഒരു പൊതി അത്തിക്കായ്കളുമായി കുരങ്ങന്‍ മുതലയുടെ പുറത്തു ഇരുന്നു യാത്രയായി. പകുതി വഴിയെത്തിയപ്പോള്‍ (കുറ്റബോധം ഉണ്ടാവുമല്ലോ) മുതല തന്റെ ഭാര്യയുടെ ആഗ്രഹം പറഞ്ഞു.കുരങ്ങന്‍ ഞെട്ടി.
സൂത്രം കണ്ടെത്തി കുരങ്ങന്‍ പറഞ്ഞു.കഷ്ടം...നീയെന്റെ സുഹൃത്തല്ലേ..നിന്റെ ഭാര്യയുടെ ആഗ്രഹം സാധിപ്പിക്കേണ്ടതു എന്റെ കൂടി കടമയല്ലേ..കഷ്ടം..കഷ്ടം..
എന്തു പറ്റി? :മുതല
ഞാന്‍ എന്റെ കരള്‍ അത്തിപ്പൊത്തില്‍ ആണു വെക്കാറ്.അത്യാവശ്യം വരുമ്പോഴെ അതു എടുക്കാറുള്ളൂ.കരള്‍ വേണമെങ്കില്‍ നേരത്തെ പറയാമായിരുന്നില്ലേ :കുരങ്ങന്‍.
ഇനിയെന്തു ചെയ്യും?
ഇനി പിന്നൊരിക്കലാകാം:കുരങ്ങന്‍
അതു പറ്റില്ലല്ലോ :മുതല.
എന്നാല്‍ തിരിച്ചു പോകാം.കരളുമെടുത്തു വേഗം പോരാം: കുരങ്ങന്‍
മുതല തിരിച്ചു.അത്തിമരച്ചോട്ടിലെത്തി.മുതലപ്പുറത്തു നിന്നു കുരങ്ങന്‍ ജീവനും കൊണ്ട് ഒറ്റ ച്ചാട്ടം.മരക്കൊമ്പിലേക്കു.
18 July 2008
ഉന്നത വിജയം
മിടുക്കന്‍..അനുസരണയുണ്ട്..നന്നായി പഠിക്കും...ഉപകാരി..ബുദ്ധിയും ഉണ്ട്.
പത്താം ക്ലാസിലാണു ഇക്കൊല്ലം..മിടുക്കന്‍ ....
ഈശ്വരാ കുട്ടി അസ്സലായി ജയിക്കണേ...കേമനാവണം.
തിരുമേനി പ്രാര്‍ഥിച്ചു.
തലയില്‍ കൈ വെച്ചു അനുഗ്രഹിച്ചു.
നൂറാമനായി ജയിക്കട്ടെ! കേമനാവട്ടെ.
ഈശ്വരാ...അനുഗ്രഹിക്കണേ.
(ഇഷ്ടം അധികായിട്ട് ആയിരാമനാവട്ടെ എന്നു അനുഗ്രഹിച്ചില്ലല്ലോ എന്നു കേട്ടവര്‍ സമാധാനിച്ചു)
16 July 2008
കര്‍ക്കടകം ഒന്നു ബുധന്‍
ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ
ശ്രീരാമ രാമ രാമ സീതാഭിരാമ രാമ
ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ
ശ്രീരാമ രാമ രാമ രാവണാന്തക രാമ
ശ്രീരാമാ മമ ഹൃദി രമതാം രാമ രാമ
14 July 2008
നിങ്ങള്‍ക്ക് സുഖം;ഞങ്ങള്‍ടെ കാര്യാ
അതതെ...മലയാളം,സോഷ്യ്ല്‍ വിഷയങ്ങളൊക്കെ പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി പഠിപ്പിക്കാന്‍ നല്ല സുഖാണു.
ഞങ്ങളുടെ കണക്കും നിങ്ങളുടെ കെമിസ്റ്റ്രിയും ഒക്കെ എന്താ ചെയ്യാന്നാ?
ഉടനെ മറുപടി വന്നു:
നിങ്ങളുടെ കണക്കു പഠിപ്പിക്കുക എന്നതു തന്നെ ഒരു പ്രധാന പ്രശ്നം ആണല്ലൊ.പിന്നെന്തിനു മറ്റു പ്രശ്നം?
ടീച്ചര്‍ മാന്വലില്‍ കുറിച്ചു വെച്ചു:
പ്രശ്നം: ശാസ്ത്രാവബോധത്തിന്റെ അഭാവം.
(കണക്കു പഠിക്കാന്‍ കുട്ടികള്‍ക്കു ഇഷ്ടല്ലാന്ന് മലയളം.)
പ്രശ്നം കണ്ടെത്താനുള്ള പരിഭ്രമം ശ്ശി കൂടീരിക്കുണു ന്നു മറക്കണ്ടാ
12 July 2008
പ്രശ്നാധിഷ്ടിതം
1.വിശ്വമാനവന്‍ എന്ന കാഴ്ച്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ.
2.അധ്വാനശേഷീവികാസത്തിന്റെ അഭാവം.
3.സാംസ്കാരിക തനിമയെകുറിച്ചും അതിന്റെ സ്വതന്ത്രവികാസത്തെകുറിച്ചും ഉള്ള ധാരണാക്കുറവ്.
4.കൃഷി ഒരു സംസ്കരമായി കാണാത്ത അവസ്ഥ.
5.ശാസ്ത്രീയമായ ആരോഗ്യ..പൊതുജനാരോഗ്യ കാഴ്ച്ചപാടിന്റെ അഭാവം.
6.പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുള്ള പരിഗണന ഇല്ല്യായ്മ.
7.ശാസ്ത്രീയമായ സ്ഥല..ജല മാനേജ്മെന്റിന്റെ അഭാവം.
8.പരിസ്ഥിതി സൊഹൃദപരമായ വ്യവസായ വത്കരണത്തിന്റെയും നഗരവത്കരണത്തിന്റേയും അഭാവം.
11 July 2008
പ്രശ്നാധിഷ്ടിതപഠനം...കൃഷി (പ്രശ്നം)
എന്താ സര്‍ എല്ലാ പാഠവും ഇങ്ങനെ കൃഷി യുമായി ബന്ധപ്പെട്ടു പറയുന്നതു? മലയാളം റ്റീച്ചര്‍ വന്നാല്‍ കൃഷി,കണക്കു മാഷ് വന്നാല്‍ കൃഷി,സയന്‍സില്‍ എല്ലാം കൃഷിക്കാര്യം,സോഷ്യല്‍സയന്‍സില്‍ കൃഷി.....ഹിന്ദി മാഷും ഇംഗ്ളിഷ് മാഷും കൃഷി തന്നെ പറയുന്നു...ഇതു ബോറടിച്ചു ...എന്താ ഇങ്ങനെ?
റ്റീച്ചര്‍ ഒന്നു പരുങ്ങി....ഇല്ലില്ല.. അടുത്തപാഠം (യൂണിറ്റ്) ജലം ആണു...അപ്പൊ പുതിയതു അല്ലേ?
(പുതിയ പരിഷ്കാരത്തിന്റെ ഒരു വശം ഇങ്ങനെയാണെന്നു കുട്ടികള്‍ പറയുന്നു/ഇതു ശരിക്കും ഉണ്ടായ സം ഭവം)
06 July 2008
കര്‍ഷകന്റെ സ്വപ്നം
അയാള്‍ സമ്പന്നനായിരിക്കുന്നു.അതിസുന്ദരിയായ ഭാര്യ.മിടുക്കന്മാരായ ഏഴു മക്കള്‍.നിരവധി ഏക്കര്‍ കൃഷിഭൂമി.ധാരാളം കന്നു കാലികള്‍.
ഒരു ദിവസം അയാള്‍ എല്ലാമക്കളുമൊത്തു പാടതു ജോലിചെയ്യുകയാണു.പണിയെടുതു തളര്‍ന്നപ്പോള്‍ എല്ലാരും കൂടി ഒന്നിച്ചുരുന്നു ഭക്ഷണം കഴിക്കാനൊരുങ്ങി.വിഭവസമൃദ്ധമായ ഭക്ഷണം.രസകരമായ കഥകളും പറഞ്ഞിരുന്നു ഭക്ഷണം തുടങ്ങിയപ്പോള്‍....
ഭാര്യ ഉറക്കെ കരഞ്ഞു വിളിച്ചു അയാളെ ഉണര്‍ത്തി.അവരുടെ ഏക മകന്‍ പട്ടാളത്തില്‍ വെച്ചു മരിച്ചു പോയിരിക്കുന്നു.വിവരം അറിയിക്കാന്‍ ആളു വന്നിരിക്കുന്നു.ഭാര്യ ക്കു സങ്കടം സഹിക്കുന്നില്ല. അലമുറയിട്ടു കരയുകയാണു.
ഉറക്കമുണര്‍ന്ന കൃഷിക്കാരന്നു കരച്ചില്‍ വരുന്നില്ല.
നിങ്ങള്‍ എന്താണു കരയാത്തതു?നമ്മുടെ ഏകമകന്‍.....ഭാര്യ ചോദിച്ചു.
അയാള്‍ പറഞ്ഞു.
സ്വപ്നത്തില്‍ ഞാന്‍ ഏഴുമക്കളുമൊത്തു സന്തോഷമായി ഇരിക്കയായിരുന്നു.ആ സ്വപ്നം വിഘ്നപ്പെട്ടു.ഏഴു മക്കളും നഷ്ടപ്പെട്ടു.
നഷ്ടപ്പെട്ട ഏഴു മക്കളെ കുറിചു കരയണോ
നഷ്ടപ്പെട്ട ഏകമകനെ കുറിച്ചു കരയണോ
എന്നാണു എന്റെ ദുഖം.
(കുട്ടിക്കാലത്തു കേട്ട ഒരു ടോള്‍സ്ടൊയ് കഥ)
01 July 2008
പത്രവായന കൊണ്ടുള്ള നേട്ടങ്ങള്‍
ഒരു ചുണ്ടെലി അപ്പപ്പൊതിയും കടിച്ചു പിടിച്ചു ഓടുന്നതിനിടയില്‍ അബദ്ധത്തില്‍ വലിയൊരു കുമ്മായക്കുഴിയില്‍ വിണു.രക്ഷപ്പെടാന്‍ പറ്റുന്നില്ല..പാവം എലിക്കു സങ്കടവും പരിഭ്രമവും...എന്താ ചെയ്യുക?
രക്ഷപ്പെടണം....സങ്കടം കൊണ്ടു കാര്യമില്ല.... ആലോചിച്ചു.
ഉടനെ..അപ്പം പൊതിഞ്ഞ കടലാസ്സ് തുറന്നു ഉറക്കെ വായിക്കാന്‍ തുടങ്ങി.
ആകാശം ഇടിഞ്ഞു വീഴാന്‍ പോകുന്നു.പ്രാണനില്‍ കൊതിയുള്ളവര്‍ വല്ല കുഴിയിലും ഒളിച്ചു കൊള്ളുക....ഉറക്കെ വീണ്ടും വീണ്ടും വായിച്ചു.
വാര്‍ത്ത കേട്ട ഒരു ആന,പശു,പട്ടി....തുടങ്ങിയവര്‍ പേടിച്ചു.പത്രവാര്‍ത്തയാണു കേള്‍ക്കുന്നതു...പേടിക്കാതിരിക്കുമോ...
എല്ലാരും കുമ്മായക്കുഴിയില്‍ അഭയം പ്രാപിച്ചു...(ചുറ്റുവട്ടത്തു നല്ലൊരു കുഴി അതല്ലേ ഉള്ളൂ)
എല്ലാരും ചുറ്റും കൂടിയപ്പോള്‍ എലി പത്രവായന നിറുത്തി.പുതിയ കൂട്ടുകാരുമായി വാര്‍ത്താവിശകലനം നടത്തി.
അതിനിടക്കു എലി ഒന്നു രണ്ടു തുമ്മല്‍...കുമ്മായപ്പൊടി ശല്യമായി.....ആനക്കു ദേഷ്യം വന്നു..എലിയെ തുമ്പിക്കയ്യില്‍ എടുത്ത് പുറത്തേക്കു ഒരേറു......
പുറത്തു വന്ന എലി സന്തോഷമായി അതിന്റെ വഴിക്കും.......
(ചെറിയ ക്ളാസ്സില്‍ പണ്ടു പഠിച്ച ഒരു കഥ ഓര്‍മ്മയില്‍ നിന്നു.)
27 June 2008
കാഴ്ച്ച ?
അനൊണ്‍സ്മെന്റ് കേട്ട കുട്ടി....അതാ! എന്നെ കാണാനില്ലാത്രേ...എന്താ ഇവരുക്കു?
എന്നു അത്ഭുതപ്പെട്ടു.
(ഒരു രജനീഷ് കഥ..കേട്ടതു പകര്‍ത്തിയതു)
25 June 2008
തറവാടി?
ഭൂമൊ നിപത്യ വദനോദരദര്‍ശനസ്യ
ശ്വാപിണ്ഡദസ്യ കുരുതേ ഗജപുംഗവസ്തു
ദീരം വിലോകയതി ചാടുശതൈശ്ച ഭുംക്തേ
ചോറുരുള കൊടുക്കുന്ന യജമാനനനെ പട്ടി
വാലിളക്കി,കാല്‍നീട്ടി,മുഖം നിലത്തോളം താഴ്ത്തിനോക്കി ഭക്ഷിക്കുന്നു.
ആനയാകട്ടെ ഗാം ഭീര്യത്തോടെയും സാമര്‍ഥ്യത്തോടെയും ഭക്ഷിക്കുന്നു.
(ഭര്‍ത്ര് ഹരീയം)
21 June 2008
കന്നിമാസത്തിലെ ഓണം
ആശാരി ദു:ഖിതനാണു...ആശാരിച്ചിയും.കുറേ നാളായി ഒരു പണി കിട്ടീട്ട്..കയ്യില്‍ കാശൊന്നും ഇല്ല.വില്‍ക്കാന്‍ കാണം പോലും ഇല്ല.ഓണം അഘോഷിക്കാന്‍ യാതൊരു നിവര്‍ത്തിയും ഇല്ല.
പക്ഷെ,ആശാരിക്കു ചിങ്ങം കഴിഞ്ഞപ്പോ കുറച്ചു പണികിട്ടി.കയ്യില്‍ അത്യാവശം കാശായി.
കന്നി മാസത്തിലെ തിരുവോണം നക്ഷത്രം..നല്ല സദ്യ...പുത്തന്‍ ഉടുപ്പുകള്‍ എല്ലാം വാങ്ങി.അസ്സലായി ഓണം അഘോഷിച്ചു.
അങ്ങനെയാണു കന്നിമാസത്തിലെ ഓണം (പ്രത്യേകിച്ചും മലബാറില്‍ ) നാം അഘോഷിക്കാന്‍ തുടങ്ങിയതു..കന്നീറ്റിലെ ഓണം ആശാരിയുടെ ഓണം ആണു.
20 June 2008
സ്വത്വവ്യാഖ്യാനം
ലോകനാഥോ ഉഭാവപി
ബഹുര്‍വ്രീഹിരഹം രാജന്‍
ഷഷ്ടീ തല്‍പുരുഷോ ഭവാന്‍
രാജാവിനെ മുഖം കാണിച്ചു തൊഴുതു ഭിക്ഷക്കാരന്‍ പറയുകയാണു:
ശരിക്കു പറഞ്ഞാല്‍ ഞാനും അങ്ങും ഒരേപോലെ ആണു..രണ്ടാളും ലോകനാഥന്മാര്‍.
(പക്ഷെ വ്യാകരണസമ്പന്ധിയായ ഒരു ചെറിയവ്യത്യാസം ഉണ്ടെന്നതു കണക്കാക്കനില്ല.വ്യാകരണമൊക്കെ പണ്ഡിതന്മാര്‍ക്കല്ലേ?)
ഞാന്‍ ലോകം നാഥനായിട്ടുള്ളവന്‍ (ബഹുര്‍വ്രീഹി സമാസം)
അങ്ങു ലോകത്തിന്റെ നാഥനായിട്ടുള്ളവന്‍ (ഷ്ഷ്ടി ത്ല്‍പുരുഷ സമാസം)
എന്നേ ഉള്ളൂ.
വ്യാകരണപരമായി സമപ്പെടുത്തല്‍ എങ്ങനെ?
17 June 2008
കലാകാരന്‍ ചെയ്യുന്നതു
ആശാരി വിവരിച്ചു:
വിഗ്രഹത്തെ മനസ്സില്‍ ധ്യാനിച്ചു മരത്തില്‍ നിന്നു വിഗ്രഹമല്ലാത്തതൊക്കെ കൊത്തി ഒഴിവാക്കുകയാണു ചെയ്യുന്നതു.(കൊത്തി ഉണ്ടാക്കുകയല്ല ചെയ്യുക എന്നു)നമ്മുടെ ഭാവനയില്‍ ഉള്ളതു സ്വയമേ മരത്തിലും കല്ലിലും ഒക്കെ അടങ്ങിയിരിക്കുന്നുണ്ട്.അതിനെ പുറത്തെടുക്കുകയാണു ചെയ്യുക/ചെയ്യേണ്ടതു.
ശില്‍പ്പി എന്തു ചെയ്യുന്നു എന്നു ഇനി സംശയമില്ലല്ലോ?
15 June 2008
ആസ്വാദനത്തിലെ സാധ്യതകള്‍
അദ്ദേഹം മേളം ആസ്വദിക്കുന്നതു ഇങ്ങനെയാണു.
ചെണ്ടയില്‍ കോലു വീഴുമ്പോള്‍ വലിയ ശബ്ദം ഉണ്ടവുന്നു.ആ ശബ്ദത്തെ ഉപേക്ഷിച്ചു കോലു ചെണ്ടത്തോലില്‍ നിന്നു സമയബന്ധിതമായി ഉയരുമ്പോള്‍ കനത്ത നിശബ്ദത ഉണ്ടാവും.ഈ നിശ്ശബ്ദതക്കു ആണു അദ്ദേഹം മേളം എന്നു പറയുക.ഈ മേളം ആണു ശരിയായ മേളം.(അതു നമുക്കു ആസ്വദിക്കാന്‍ കഴിയണം).അദ്ദേഹത്തിന്നു കഴിയും.അതാണു ശരിയായ ആസ്വാദനം...കേള്വിക്കാരന്റെ ഭാവനയെ പ്രകമ്പനം കൊള്ളിക്കുന്ന മേളാനുഭവം.
ചുരുക്കത്തില്‍....കൊട്ടുമ്പോഴല്ല,കൊട്ടാത്തമേളമാണു മേളം.അല്ലേ?
14 June 2008
ചരിത്രപഠനം
പ്രാചീനശിലായുഗ സംസ്കാരം മുതല്‍ ആധുനിക ഇലക്ട്റോണിക് സംസ്കാരം വരെഉള്ള എല്ലാസംസ്കാരങ്ങളുടെയും ഒരു പ്രദര്‍ശനശാലയാണു നമ്മുടെ നാടു.ഉദാ:
1. നമ്മുടെ 3 കല്ല് അടുപ്പ്....തീ കണ്ടെത്തിയ കാലം.
2.കല്ലുകൊണ്ട് എറിഞ്ഞു മാങ്ങ പറിക്കുന്നു.(പ്രാചീനശിലായുഗം)
3.അമ്മി,ആട്ടുകല്‍....നവീനശിലായുഗം.
4.ഇരുമ്പുപണിക്കാര്‍ (കരിവാന്മാര്‍,ഉല...)..(ലോഹയുഗം.
5.തുന്നല്‍ മെഷീന്‍,തീവണ്ടി......വ്യവസായയുഗം.
6.മൊബൈല്‍,ഇന്റെര്‍നെറ്റ്....(ആധുനികയുഗം.
പോരേ തെളിവ്?
12 June 2008
സംസ്കാരപഠനങ്ങള്‍ 1
ഇതിന്നു തെളിവായി അദ്ദേഹം നിരത്തിയതു
1.അമ്മി,അരകല്ല്,ഉരല്‍,ഉലക്ക...തുടങ്ങിയവ എല്ലായിടത്തും സമാനരൂപത്തിലാണു.
2. വസ്ത്രം അലക്കുന്നതു എല്ലായിടത്തും ഒരു പരന്ന കല്ലില്‍ അടിച്ചിട്ടാണു.
3. വലത്തെ കയ്കൊണ്ടാണു എല്ലാരും ഭക്ഷണം കഴിക്കുന്നതു.
4.തലയിണയുടെ ഉപയോഗം എല്ലായിടത്തും ഒരുപോലെ ആണു.
പോരേ തെളിവുകള്‍?
10 June 2008
ഊഞ്ഞാലില്‍
ഓമനയായി പിറന്നാനുണ്ണി
രണ്ടേ രണ്ടേ പോല്‍
ഈരില്ലം പുക്കു വളര്‍ന്നാനുണ്ണീ
മൂന്നേ മൂന്നേ പോല്‍
മുലയുണ്ടു പൂതനെ കൊന്നാനുണ്ണീ
നാലേ നാലേ പോല്‍
നാല്‍ക്കാലിയെ മേച്ചു നടന്നാനുണ്ണീ
അന്‍ചേ അന്‍ചേ പോല്‍
പന്‍ചബാണാര്‍ത്തിയും തീര്‍ത്താനുണ്ണി
ആറേ ആറേ പോല്‍
........
ഏഴേ ഏഴേ പോല്‍
എഴുനില മാടം തകര്‍ത്താനുണ്ണീ
എട്ടേ എട്ടേ പോല്‍
പെട്ടെന്നു കംസനെ കൊന്നാനുണ്ണീ
ഒന്‍പതേ ഒന്‍പതേ പോല്‍
.........
പത്തേ പത്തേ പോല്‍
ഭക്തര്‍ക്കു മോക്ഷം കൊടുത്താനുണ്ണീ
ഇങ്ങനെ പാട്ടു പാടി ഊഞ്ഞാലില്‍ ആടിയിട്ടുണ്ടോ?
രണ്ടു വരി ഓര്‍മ്മയില്ല.നിങ്ങള്‍ക്കു അറിയുമോ?
09 June 2008
ഒളിച്ചൂൂൂ ഠോ
കടുകാരം ചൂടിച്ചൂടി
ഓടിയൊളിച്ചവരാരും തന്നെ
മിണ്ടിപ്പൊകരുതേ.......
1..2..3..4..5..6..7..8..9..10
ഠോ.
ഇങ്ങനെ ഓളിച്ചു കളിച്ചിട്ടുണ്ടോ?
07 June 2008
ഇക്കിളി ഒരു കളി
അടേം ചുട്ടു
പൊതീം പൊതിഞ്ഞു
വടീം എടുത്തു
കൊടേം എടുത്തു
അച്ചന്റെ വീട്ടിലുക്ക്
ഇത്യേനെ...ഇങ്ങനെ...ഇങ്ങനെ....ഇങ്ങനെ....ഇങ്ങനെ....
ചെറിയകുട്ടികളുടെ കൈ നീട്ടിപ്പിടിച്ചു കൈത്തലത്തില്‍ കൊട്ടി പാടി അച്ചന്റെ വിട്ടിലേക്കു യാത്ര....ഒരുവിരല്‍ ഇങ്ങനെ മെല്ലെ തൊട്ടു തൊട്ട് ഇക്കിളിപ്പെടുത്തി കൈത്തലം,കൈത്തണ്ട,മേല്‍ത്തണ്ട,കക്ഷം....വരെ.......
കുട്ടി ഇക്കിളിപ്പെട്ടു ചിരിയോടു ചിരി.....
കളി ഓര്‍മ്മയില്ലേ?
05 June 2008
അക്കുത്തിക്കുത്ത്
ക്കരനില്‍ക്കണ
ചക്കിപ്പെണ്ണിന്റെ
കയ്യോകലോ
രണ്ടാലൊന്നു
തട്ടി മുട്ടി മലത്തിക്ക്ളാ
കുട്ടികള്‍ രണ്ടോ മൂന്നോ പേര്‍ കൈകള്‍ രണ്ടും കമഴ്ത്തിവെച്ചു അതില്‍ ഓരോന്നിലും ഈ പാട്ടുപാടി ഒരു കുട്ടി തട്ടി തട്ടി മലര്‍ത്തുന്ന കളി.രണ്ടു കൈകളും ആദ്യം മലരുന്ന ആള്‍ ജയിക്കും.
പ.ലി
മറന്നോ പഴയ കളികള്‍?
01 June 2008
താഴെക്കാഴ്ച്ച
തിരുമേനി കോടതിയില്‍ സാക്ഷിക്കൂട്ടില്‍ നില്‍ക്കുകയാണു.വക്കീലന്മാര്‍ തിരുമേനിയെ വിസ്തരിക്കാന്‍ തയ്യാറായി നില്‍ക്കുന്നു.
അപ്പോഴാണു മജിസ്റ്റ്റേറ്റ് ചെയറില്‍ എത്തുന്നതു.സാക്ഷിക്കൂട്ടില്‍ തിരുമേനിയെ കണ്ടപ്പോള്‍ മജിസ്ട്റേറ്റിനു ഒരു വികൃതി തോന്നി....പണ്ട് നമ്മുടെ കൂട്ടരെ ഒരു പാടുദ്രോഹിച്ചിട്ടുള്ളതാ നമ്പൂതിരിമാര്‍..ഇയ്യാളെ ഒന്നു കളിയാക്കണം.....
മജിസ്ട്റേറ്റ്: ന്താ തിരുമേനീ...ഞ്ഞാന്‍ ഇത്ര ഉയരത്തില്‍ ഇരിക്കുമ്പോള്‍ തിരുമേനി താഴെ നില്‍ക്കുകയാണു..വിഷമം തോന്നുന്നുണ്ടോ?
തിരുമേനി: (മജിസ്ട്റേറ്റിന്റെ അഹംകാരത്തില്‍ കൂസാതെ)
ഇല്ല്യാ...ഒട്ടും ഇല്ല്യാ....
മജി: അതെന്താ?
തിരു: ഇല്ല്യാന്നന്നെ....നിന്റെ അച്ചന്‍ ഇതിനേക്കാള്‍ ഉയരത്തു ഇരിക്കുന്നതു ഞാന്‍ താഴെ നിന്നു കണ്ടിട്ടുണ്ട്..
മജിസ്ട്റേറ്റ് ഇളിഭ്യനായി.
(മൂപ്പര്‍ പന ചെത്തുകാരനായിരുന്നു)
24 May 2008
എന്തു പഠിക്കണം
സുഹൃത്തുക്കള്‍....സതീര്‍ഥ്യര്‍, മികച്ചകവികള്‍...ഒന്നിച്ചായിരുന്നു ജീവിതം.
അങ്ങനെയിരിക്കെ ഒരാള്‍ രാജസദസ്സില്‍ എത്തി..രാജകവിയായി....പിന്നെ സുഖം.
മറ്റേയാള്‍ സാധാരണകവി....പരമദാരിദ്ര്യം......സുഖം
രാജകവി വഴിയാത്രയില്‍ വെച്ചു പഴയ സുഹൃത്തിനെ കണ്ടു....വഴിവക്കിലിരുന്നു ആരോകൊടുത്ത പഴംകഞ്ഞി കുടിക്കയായിരുന്നു..
കഷ്ടം തോന്നി...മഹാനായകവി....ഇങ്ങനെ പഴം കഞ്ഞി കുടിച്ചു.....കഷ്ടം....
രാജകവി: നിനക്കു രാജാവിനെ സേവിക്കാമായിരുന്നു.എന്നാല്‍ ഇങ്ങനെ പഴംകഞ്ഞികുടിക്കേണ്ടി വരുമായിരുന്നോ?
ദരിദ്ര കവി: നിനക്കു പഴം കഞ്ഞി സേവിക്കാമായിരുന്നു....എനാല്‍ ഇങ്ങനെ രാജാവിനെ സ്തുതിക്കേണ്ടി വരുമായിരുന്നോ?
(പഴമക്കാര്‍ പറഞ്ഞു കേട്ടതു)
22 May 2008
ജന്മ്മപ്രകൃതി
മുത്തശ്ശി എന്തു നിഷേധാത്മകമായിട്ടെ കാണൂ...പറയൂ..
ഇല്ല്യാ....എന്നാണു എന്തിനും ഉത്തരം...
ഊണുകഴിഞ്ഞു കയ്യ്കഴുകുമ്പോള്‍ മുത്തശ്ശിയോട് ഊണുകഴിഞ്ഞോ മുത്തശ്ശീ....എന്നു ചോദിച്ചാല്‍ ..ഇല്ല്യാ..വൈകുന്നേരം കഴിക്കണം....എന്നേ പറയൂ.
ഇതാണു ശൈലി.
ഒരു വിരുതന്‍ മുത്തശ്ശിയെ പറ്റിക്കാന്‍ ഉറപ്പിച്ചു..ഇങ്ങനെ ഒക്കെ നിഷേധം പറ്റിലല്ലോ...
നല്ല മഴ...മുത്തശ്ശിയുടെ വീടു മുഴുവന്‍ ചോര്‍ന്നൊലിക്കുന്നു....വിരുതന്‍ ചോദിച്ചു...
വീടൊക്കെ ചോരുന്നു അല്ലേ മുത്തശ്ശീ...
ചോര്‍ച്ച ഇല്ല്യായൈല്ല്യാ...കുട്ട്യേ...
എന്നാ ഉത്തരം.വിരുതന്‍ തോറ്റു..
പ.ലി
അല്ലാ.....ആരാദ്....ശങ്കരങ്കുട്ട്യല്ലേ....
അല്ലാ....നീയ്യ്പ്പോ എവട്യാ
അല്ലാ നീയ്യ് ഉണ്ടോ
ഇല്ല്യാ...അതുണ്ടല്ലൊ
ഇല്ല്യ...ഇല്ല്യ....ണ്ടുട്ടോ
18 May 2008
വകതിരിവ്
തിരുമേനി വന്നു കയറിയപ്പോള്‍ കാരണവര്‍....
ട്ടിച്ചിര്യേ....നിന്റെ നമ്പൂതിരി ഇന്നു നേരത്തെ ഉണ്ട്.......വൈകുന്നേരത്തെ കാപ്പി വേണ്ടീരും.....വിളിച്ചുപറഞ്ഞു.
കൃത്യം നാലുമണിക്കു ട്ടിച്ചിരി അച്ചന്നമ്പൂതിരിക്കു കാപ്പി കൊടുക്കാന്‍ ഓര്‍മ്മിപ്പിച്ചു...
കുട്ടിപ്പട്ടരു ശുദ്ധായി കാപ്പി കൊണ്ടു കൊടുത്തു....വിഭവം.........
നാലു ചക്കക്കുരു ചുട്ടതും ഒരു കിണ്ടി ചുക്കുവെള്ളവും.
തിരുമേനിക്കു സുഖായി..
16 May 2008
തിരിച്ചറിവ്
രണ്ടാളും ഇല്ലത്തു തന്നെയാണു താമസം.രണ്ടാള്‍ക്കു ഓരോ ആണ്‍കുട്ടികളും.സമപ്രായം.സുഖം.
ഒരു ദിവസം എന്തോ വാശിപിടിച്ചു രണ്ടാളും ഉറക്കെ കരയാണു. അതുകേട്ടാണു തിരുമേനി കയറിവരുന്നതു...കുട്ടികളുടെ കരച്ചില്‍ കേട്ട് വിഷമം തോന്നി...
പക്ഷെ ആരെയാ ആശ്വസിപ്പിക്കുക...എന്നു സംശായി..അകത്തേക്കു ഉറക്കെ ചോദിച്ചു....
എഠകള്‍...ആരൂല്ല്യ്യേ ഇബടെ..എന്താ ചെയ്യാ....ഇതിലു ഏതാ ഉണ്ണി.....ഏതാ കൊരങ്ങന്‍ എന്നു എങ്ങനെയാ അറിയാ....കഷ്ടായില്ലോ......
പ.ലി
താഴ്ന്നജാതിയിലെ കുട്ടികളെ കൊരങ്ങന്‍ എന്നാണു സം ബോധന....ടാ കൊരങ്ങാ ഇബടെ വാ....ഇങ്ങനെ
നമ്പൂതിരി ഫലിതം
11 May 2008
ഐക്യദാര്‍ഢ്യം
ത്രികൂടാചലത്തിന്റെ താഴ് വരയില്‍ തണലില്‍രുന്നു ശ്രീരാമലക്ഷ്മണന്മാരും സുഗ്രീവനും സേതുബന്ധനം നിരീക്ഷിക്കുന്നുണ്ടു.
അപ്പോഴാണു അതു കണ്ടതു......ഒരു അണ്ണാറക്കണ്ണന്‍ സമുദ്രതീരത്ത് മണലില്‍ കിടന്നു ഉരുളുന്നു..എഴുന്നേറ്റ് ചെന്നു ചിറകെട്ടുന്നിടത്തു ശരീരത്തില്‍ പറ്റിയ മണല്‍ കുടയുന്നു..തിരിച്ചു പോരുന്നു....വീണ്ടും ഇതു ചെയ്യുന്നു.....
കണ്ട് അത്ഭുതം തോന്നി ശ്രീരാമദേവന്‍ അണ്ണാറക്കണ്ണനെ വിളിപ്പിച്ചു....എന്താണു ചെയ്യുന്നതെന്നു അന്വേഷിച്ചു.....
ഈ വലിയൊരു സം രം ഭത്തില്‍ തന്നെക്കൊണ്ടാവും വിധം പങ്കാളിയാവുകയാണു...ഒരു തരി മണലെങ്കിലും ചിറക്കുപ്രയോജനപ്പെടുത്തുകയാണു....അണ്ണാന്‍ തൊഴുതു പറഞ്ഞു...
ശ്രീരാമനു എന്തെന്നില്ലാത്ത അലിവ് തോന്നി.
അണ്ണാന്റെ മുതുകില്‍ തലോടി..
ശ്രീരാമചന്ദ്രന്റെ കൈവിരല്‍ പതിഞ്ഞ പാട് ..മൂന്നുവര... അണ്ണാറക്കണ്ണന്റെ മുതുകില്‍ ഇപ്പൊഴും ഉണ്ടല്ലൊ.
09 May 2008
സൌഹൃദം
ദുര്യോധനന്‍ ഭാനുമതിയുടെ അടുത്തു ചെല്ലുമ്പോള്‍ കര്‍ണ്ണനും ഭാനുമതിയും ചതുരംഗം കളിക്കയായിരുന്നു.ഭര്‍ത്താവിനെ/രാജാവിനെ കണ്ട ഭാനുമതി കളി നിര്‍ത്തി പെട്ടെന്നു എഴുന്നേറ്റു.
കര്‍ണ്ണന്‍ ദുര്യോധനന്‍ വന്നതു അറിഞ്ഞില്ല.ഭാനുമതി പെട്ടെന്നു എഴുന്നേറ്റപ്പോള്‍....
കര്‍ണ്ണന്‍: അതു പറ്റില്ല..കളി കഴിഞ്ഞു എഴുന്നേല്‍ക്കാം...ഇരിക്കു...എന്നു നിര്‍ബന്ധിച്ചു...ഭാനുമതിയെ പിടിച്ചു ഇരുത്താന്‍ ശ്രമിച്ചു.
കര്‍ണ്ണന്റെ പിടുത്തത്തില്‍ ഭാനുമതിയുടെ അരഞ്ഞാണം പൊട്ടി..മുത്തുമണികള്‍ ചിതറി....
കര്‍ണ്ണനു വിഷമമായി.....ഉടനെ എഴുന്നേറ്റു...
ഇതുകണ്ട ദുര്യോധനന്‍ ചിതറിവീണ മുത്തുമണികള്‍ പെറുക്കിക്കൂട്ടാന്‍ തുടങ്ങി..
(ഭാരതകഥാസന്ദര്‍ഭങ്ങള്‍...കേട്ടഓര്‍മയില്‍ നിന്നു)
ഭര്‍തൃഹരീയം 1
കുലേച്യുതിഭയം
വിത്തേ നൃപാലാല്‍ഭയം
മാനേ ദൈന്യ ഭയം
ബലേ രിപു ഭയം
രൂപേ ജരായാല്‍ ഭയം
ശാസ്ത്രേ വാദി ഭയം
ഗുണേ ഖല ഭയം
കായേ കൃതാന്താല്‍ ഭയം
സര്‍വ്വം വസ്തു ഭയാന്വിതം
ഭുവി നൃണാം
വൈരാഗ്യ മേവാഭയം
(ഭര്‍തൃഹരി)
സുഖമായി ഇരിക്കുമ്പോള്‍ രോഗം വരുമോ എന്നു ഭയം
സമ്പത്തുള്ളവന്നു രാജാവ് അറിയുമോ എന്ന ഭയം
മാനമുള്ളവന്ന് മാനം പോകുമോ എന്നു ഭയം
ശക്തന്നു ശത്രുഭയം
സുന്ദരിക്കു വാര്‍ധക്യമാവുമോ എന്നു ഭയം
അറിവുള്ളവന്നു വാദിച്ചു തോല്‍ക്കുമോ എന്നു ഭയം
നല്ലവര്‍ക്കു തെമ്മാടികളെ ഭയം
ശരീരത്തിന്റെ കാര്യത്തില്‍ മരണഭയം
ഭൂമിയില്‍ എല്ലാം മനുഷ്യന്നു ഭയം നല്‍കുന്നുവയാണു.
വൈരാഗ്യം( ഒന്നിനോടും അമിത താല്‍പര്യം ഇല്ലാത്ത അവസ്ഥ) മാത്രമാണു അഭയം.
07 May 2008
രക്ഷ മാം........
ശ്രീരാമസീതാലക്ഷ്മണന്മാര്‍ വനവാസക്കാലത്ത് ഒരു അരുവിയുടെ തീരത്ത് വിശ്രമിക്കയായിരുന്നു.
ശ്രീരാമന്‍ വില്ലും അമ്പും ഒക്കെ ഒരു മരത്തില്‍ ചാരിവെച്ച് അരുവിയില്‍ ഇറങ്ങി കൈകാലുകളും മുഖവും കഴുകി ക്ഷീണം തീര്‍ത്തു.
തിരിച്ചു വന്നു വില്ലെടുത്തപ്പോള്‍ അതിന്റെ മുനയില്‍ ഒരു തവള കിടന്നു പിടയുന്നു.ഭഗവാന്‍ പെട്ടെന്നു അതിനെ രക്ഷിച്ചു.എന്നിട്ടു ചോദിച്ചു:
വില്ലു വെച്ചതു നിന്റെ പുറത്താണന്നു ഞാന്‍ കണ്ടിരുന്നില്ല..നീയെന്തെ ഒന്നു കരയാത്തതു...അപ്പൊള്‍ എനിക്കറിയാമായിരുന്നല്ലോ...ഞ്ഞാന്‍ വില്ലു അവിടെ വെക്കില്ലായിരുന്നല്ലോ.....
തവള പറഞ്ഞു.....
അമ്മ കുട്ടിക്കാലത്തു പറഞ്ഞുതന്നിട്ടുള്ളതു...ആപത്തു വരുമ്പോള്‍ ഭഗവാനെ വിളിച്ചു കരയണമെന്നാണു....അങ്ങുതന്നെ ഇതു ചെയ്യുമ്പോള്‍ ഞാന്‍ ആരെയാ വിളിച്ചു കരയുക......എന്നു വിചാരിച്ചു...മിണ്ടിയില്ല.
(ശ്രീരാമകൃഷ്ണപരമഹംസകഥകള്‍...വായിച്ച ഓര്‍മ്മയില്‍ നിന്നു)
27 April 2008
അറിവ്
ഒഴിഞ്ഞിരിക്കയായിരുന്നു
പാട്ടുകേട്ട് മയങ്ങിപ്പോയി
മോഹിച്ചു
സ്വന്തമാക്കി
പിന്നെ പാടാന്‍/കേള്‍ക്കാനും
പറ്റിയിട്ടില്ല.
തിരക്കൊഴിയേണ്ടേ............
2.എഴുത്ത്
എഴുത്തു
ഇടത്തുനിന്നു വലത്തോട്ട്
മായ്ക്കല്‍ (സ്ളേറ്റ്)
വലതു നിന്നു ഇടത്തോട്ട്
3.വളര്‍ച്ച
വായന
ഇടത്തു നിന്നു വലത്തോട്ട്
എഴുത്തു
ഇടത്തു നിന്നു വലത്തോട്ട്
എഴുതി/വായിച്ച് വളര്‍ന്നതു
വലതു നിന്നു ഇടത്തോട്ട്
4. ദുശ്ശീലം
ഉപദേശം...കരച്ചില്‍.....
ലഹള..........
അവസാനം ഒക്കെ എടുത്തു തോട്ടിലെറിഞ്ഞു.
അതെ സിഗരറ്റ് വലി ശരിക്കും നിര്‍ത്തി.
ലഹളയൊക്കെ അവസാനിച്ചു!
സന്തോഷം
സുഖം
പിന്നെ.......
ഒരു പാക്കറ്റ് സിഗരറ്റ്,തീപ്പെട്ടി,ആഷ്ട്രെ
എല്ലാം വാങ്ങി.
19 April 2008
വേണ്ടതു...വേണ്ടാത്തതു
ഇരുന്നു ഉണ്ണരുതു
(ഉണ്ടിട്ടു ഇരിക്കരുതു)
നടന്നു ഉണ്ണരുതു
(ഉണ്ടിട്ടു നടക്കണം)
പാത്രത്തില്‍ ഉണ്ണരുതു
(പത്രത്തിലുണ്ണണം)
മോരൊഴിച്ചു ഉണ്ണരുതു
(മൂത്രം ഒഴിച്ചു ഉണ്ണണം)
കിടന്നുറങ്ങരുതു
(ഉറങ്ങി കിടക്കരുതു)
സ്വപ്നത്തില്‍ ഉറങ്ങരുതു
ഉറക്കത്തില്‍ സ്വപ്നം അരുതു
ഉറങ്ങിണീട്ടാല്‍ സ്വപ്നം കാണണം
ചോദിച്ചു വാങ്ങരുതു
(വാങ്ങിയതു ചോദിക്കരുതു)
അമ്മക്കുകൊടുക്കരുതു
(ഭാര്യക്കു കൊടുക്കണം)
(കൊടുത്തതു ചോദിക്കരുതു)
12 April 2008
വിഷു ആശംസകള്‍
ഏതാദ്യം കണികാണണം തെളിയുംഈമംഗല്യ വസ്തുക്കളില്‍
പൂവ്വോ പൂംകതിര്‍തൂകിടും നിലവിളക്കാകും പ്രഭാതാര്‍ക്കനോ?
എന്നാല്‍ എന്‍പ്രിയ കൈപിടിച്ചു കണികാണിക്കുന്ന നേരത്തു ഞാന്‍
മറ്റൊന്നും തിരയില്ല,മെല്ലെ ഒരു കണ്‍ ചീമ്മീട്ടു നോക്കും മുഖം.
22 March 2008
ഡ്രസ്കോഡ്
കാര്യസ്ഥന്‍: ഈ തോര്‍ത്തുമുണ്ട് മാത്രം ചിറ്റീട്ടാ പൂരത്തിനു?
തിരുമേനി: അല്ലല്ല...വലിയമുണ്ട് അലക്കിവെടിപ്പാക്കീതു കയ്യില്‍ പൊതിഞ്ഞു വെച്ചിട്ടുണ്ട്.ആവശ്യാമ്പോ ചിറ്റും.അതുപോരേ?
കാര്യസ്ഥന്‍: മതി മതി.വല്യാവല്യാ ആള്‍ക്കാരൊക്കെ വരുന്നതല്ലേ..അതോണ്ടാ പറഞ്ഞതു.
........
പൂരം കഴിഞ്ഞു തിരിച്ചെത്ത്യപ്പൊ മുണ്ടിന്റെ പൊതി അഴിച്ചിട്ടില്ലാ.
കാര്യസ്ഥന്‍: അപ്പൊ വല്യമുണ്ട് പൊതിഞ്ഞിട്ടന്ന്യാ?
തിരുമേനി: പൂരം ഒക്കെ സുഖായി കണ്ടു.വല്യമുണ്ട് ആവശ്യം വന്നില്ലേന്നീം.അപ്പൊ പൊതി അഴിച്ചില്ല്യാ.ഇനി അടുത്തേന്നാവം.
കടപ്പാട്: നമ്പൂതിരിഫലിതങ്ങള്‍
19 March 2008
പ്രമോഷന്‍
എന്തു പറഞ്ഞാലും ശരിയാകില്ലെന്നു ഉറപ്പായപ്പൊ...ഹെഡ്മാസ്റ്റര്‍....രക്ഷിതാവിനെ വിരട്ടി....
ശരി...ഞ്ഞാന്‍ അവനെ പ്രമോട്ട് ചെയ്യാം...വേറെ വഴിയില്ല..പ്രമോട്ട് ചെയ്യും....ഉറപ്പായി...
അപ്പോള്‍ രക്ഷിതാവു പേടിച്ചു.....സാര്‍....അതു മാത്രം ചെയ്യരുതു....ഇനി ഞാന്‍ നോക്കിക്കോളാം...ഇനി കുഴപ്പം ഉണ്ടാക്കില്ല....ദയവായി പ്രമോട്ട്ചെയ്യരുതു...
08 March 2008
തെരഞ്ഞെടുപ്പിലെ യുക്തി
ഒന്നുകില്‍ നിങ്ങള്‍ വിഷം കുടിക്കണം; അല്ലെങ്കില്‍ നാടു വിടണം.
ഏതാണു താങ്കള്‍ തെരഞ്ഞെടുക്കുന്നതു?
സോക്രട്ടീസ് ഉടനെ പ്രതികരിച്ചു.
വിഷം കുടിക്കാം; എന്നാല്‍ നടും വിടാലോ.
പണ്ടു കേട്ടകഥകള്‍
04 March 2008
കെണികളുടെ വലിപ്പം
അയാളും ഭാര്യയും കൂടി എന്തോ പൊതി തുറക്കുന്നതു കുഞ്ഞനെലി ചുമരിന്റെ വിടവിലൂടെ നോക്കിയിരുന്നു....എന്തെങ്കിലും പലഹാരം തന്നെ...എലി ആര്‍ത്തിപ്പെട്ടു.
തുറന്നപൊതി കണ്ട് കുഞ്ഞന്‍ ഞെട്ടി...എലിക്കെണി..പുത്തന്‍ എലിക്കെണി..
അയാളും ഭാര്യയും കൂടി എലിക്കെണി ഒരുക്കുക്കി വെക്കുകയാണു....ഹോ...
കുഞ്ഞന്‍ ഒറ്റച്ചാട്ടത്തിന്നു വീടിന്നു പുറത്തിറങ്ങി..ഓടിക്കിതച്ചു കോഴിക്കൂടിന്നടുത്തെത്തി.
ചേച്ചീ...ചേച്ചീ...അയാളും ഭാര്യയും കൂടി വീട്ടില്‍ ഒരു എലിക്കെണി വെച്ചിട്ടുണ്ടേ...ശ്രദ്ധിച്ചോളൂ....
കോഴി തലവെട്ടിച്ചു കുഞ്ഞനെനോക്കി ചിരിച്ചു..എലിക്കെണി എലിക്കു പ്രശ്നം തന്നെ....കോഴിക്കെന്താ....
കുഞ്ഞന്‍ ചവറുകളില്‍ മേയുന്ന പന്നിയോടു വിവരം പറഞ്ഞു.
ചേട്ടാ...ചേട്ടാ..അയാളും ഭാര്യയും കൂടി വീട്ടില്‍ എലിക്കെണി ഒരുക്കിയിരിക്കുന്നു...ശ്രദ്ധിക്കണേ...
പന്നി കുഞ്ഞു വാലാട്ടി ചിരിച്ചു...എലിക്കെണി എലിക്കു പേടിയുണ്ടാവും....എനിക്കെന്താടാ..
തൊടിയില്‍ മേയുന്ന കാളക്കുട്ടനോട് കുഞ്ഞന്‍ കാര്യം വിശദീകരിച്ചു.
വല്ല്യേട്ടാ..അയളും ഭാര്യയും കൂടി വീട്ടില്‍ എലിക്കെണി ഒരുക്കിയിരിക്കുന്നൂ...ശ്രദ്ധിക്കണേ...
അതിനുക്കെന്താ കുഞ്ഞാ....എലിക്കെണി എലിയെ പിടിക്കാനാ...നീയ്യു നോക്കിക്കോ....നിന്റെ കളവു നിര്‍ത്തിക്കോ....
തന്റെ മുന്നറിയിപ്പ് വെറുതെയെന്നു കുഞ്ഞന്‍ പരിതപിച്ചു.കഷ്ടം.
രാത്രി കിടക്കുമ്പോള്‍ കുഞ്ഞന്‍ ദുസ്സ്വപ്നം കണ്ടു...എലിക്കെണിയില്‍ താന്‍ കുടുങ്ങി പിടയുന്നതു....
ഠീം....എലിക്കെണിയില്‍ ആരോ കുടുങ്ങിയിരിക്കുന്നു...കുഞ്ഞന്‍ കിടക്കപ്പായില്‍ നിന്നു ഓടിച്ചെന്നു നോക്കി..
അയാളുടെ ഭാര്യ ശബ്ദം കേട്ടു ഉണര്‍ന്നെത്തിയിരിക്കുന്നു..കുഞ്ഞന്‍ ശ്രദ്ധിച്ചു....പാവം...ആരാ പെട്ടതു?
അയാളുടെ ഭാര്യ ചെന്നു എലികെണി എടുത്തു...
അയ്യോ...അവള്‍ നിലവിളിച്ചു....
കുഞ്ഞന്‍ ശ്രദ്ധിച്ചു...കെണിയില്‍ പെട്ടതു ഒരു പാമ്പിന്റെ വാല്‍ ആയിരുന്നു.കെണി എടുത്തപ്പോള്‍ പാമ്പ് കടിച്ചതാണു...പാവം.
ഭാര്യയുടെ കരച്ചില്‍ കേട്ട് അയാള്‍ ഓടിവന്നു.അവളേയും എടുത്തു വൈദ്യന്റെ അടുത്തേക്കു ഓടി.
വൈദ്യര്‍ പരിശോധിച്ചു...വിഷമില്ലാത്ത പാമ്പാണു...സാരല്യാ...പേടിച്ചതുകൊണ്ടു ചെറിയ പനി ഉണ്ടാവും...സാരല്യാ..രണ്ടു ദിവസം കഴിഞ്ഞിട്ടു ക്ഷീണം മാറാന്‍ ഒരു കോഴിസൂപ്പ് കൊടുക്കണം...സാരല്യാ...
അയാള്‍ വീട്ടിലെത്തി....ക്ഷീണം ഉണ്ടു...കോഴിയെ കൊന്നു നല്ല സൂപ്പ് ഉണ്ടാക്കി കൊടുത്തു.....വൈദ്യന്‍ പറഞ്ഞപോലെ....
പാവം....അവളുടെ പനി മൂര്‍ച്ചിച്ചു...കിടപ്പിലായി....
രോഗിയെ കാണാന്‍ ബന്ധുക്കളെത്തി..ഭക്ഷണം കൊടുക്കേണ്ടേ....പന്നിയെ കൊന്നു നല്ല ഭക്ഷണം കൊടുത്തു....
പാവം...പനി മാറിയില്ലല്ലോ....അവള്‍ മരിച്ചു....
എല്ലാരും കരഞ്ഞു...കുഞ്ഞനും....പാവം....
അടിയന്തിരം കേമമായി നടത്തി..കാളക്കുട്ടന്റെ ഇറച്ചിക്കറി എല്ലാര്‍ക്കും ഇഷ്ടായി.
കുഞ്ഞനെലി ദുഖം പൂണ്ടു.കാര്യങ്ങള്‍ യഥാസമയം എല്ലാരേയും അറിയിച്ചിട്ടും ....കഷ്ടം....
സുഹൃത്ത് മെയിലില്‍ അയച്ചുതന്ന കഥ (പുനരാഖ്യാനം)
26 February 2008
സ്ഥാനം?
തിരുമേനി രണ്ടു സായിപ്പന്മാരുടെ നടുക്ക് ആണു ഇരിക്കുന്നതു.
തിരുമേനിയുടെ രൂപവും വേഷവും പരിഭ്രമവും കണ്ടിട്ടു സയിപ്പന്മാര്‍:
ഈസ് ഇറ്റ് എ ഡോങ്കി?
നോ..ഈസ് എ .മങ്കി!
ഇതു കേട്ടു തിരുമേനി ഉടനെ പ്രതികരിച്ചു.
അല്ലല്ല....രണ്ടിണ്ടെയും നടുക്കാ.
കടപ്പാട്: നമ്പൂതിരിഫലിതങ്ങള്‍
24 February 2008
ചെന്നായയും ആട്ടിന്‍ കുട്ടിയും
പണ്ട്....ഇന്നും
ചെന്നായക്കു നല്ല വിശപ്പും ദാഹവും...
അടുത്തു കണ്ട തോട്ടില്‍ വെള്ളം കുടിക്കാനിറങ്ങി.
താഴെ ഒരു ആട്ടിന്‍ കുട്ടി വെള്ളം കുടിച്ചു കയറിപ്പോകുന്നതു കണ്ടു.
ചെന്നായ വിളിച്ചു...ടാ...ഇവിടെ വാ..ആട്ടിന്‍ കുട്ടി പേടിച്ചു അടുത്തു ചെന്നു...
ചെന്നായ:നീയ്യാണു ഈ വെള്ളമൊക്കെ കലക്കിയതു അല്ലേ?
ആട്ടിന്‍ കുട്ടി: ഞാനല്ല...പേടിച്ചു പറഞ്ഞു.
എന്നാല്‍ നിന്റെ അമ്മയാകും ഇതൊക്കെ കലക്കിയതു...എന്നും പറഞ്ഞു ആട്ടിന്‍ കുട്ടിയെ പിടിച്ചു തിന്നു.
22 February 2008
വീട്
ചാറ്റല്‍ മഴയയാലും പെരുമഴയായാലും
മഴക്കു മുന്‍പായാലും മഴ കഴിഞ്ഞ് മരം പെയ്യുമ്പോഴും
കുഞ്ഞുറുമ്പ് നോക്കിയിരിക്കും...
അതിന്റെ ഭംഗിയും വികാരവും ആസ്വദിക്കും.
അതെ മഴ ഒരു വികാരമാണു.അതു വീട്ടിന്നു പുറത്താണു.
കുഞ്ഞുറുമ്പിന്നു വേനല്‍ക്കാലം ഏറേ പ്രയാസപ്പെട്ടതാണു .
ഇളം ചൂടും കൊടും ചൂടും വീട്ടിനകത്തായാല്‍ വയ്യ.
പ്രിയപ്പെട്ടവരെപ്പോലും തൊട്ടിരിക്കാനോ വിട്ടിരിക്കാനോ വയ്യ.
വിയര്‍പ്പും അഴുക്കും. പുറത്തിരുന്നാല്‍ ഇലയങ്ങുന്നില്ലെങ്കിലും പുഴുക്കം കുറവാണു.
അതെ വേനല്‍ ഒരു വികാരമാണു.അതു വീട്ടിനകത്താണു.
അപ്പോ പിന്നെന്തിനാ കുഞ്ഞുറുമ്പ് വീടുകെട്ടിയതു.
ഈ വലിയ ഋതുവീടുള്ളപ്പോള്‍ എന്നാരു പറഞ്ഞു കൊടുക്കും?
വീടു=പുറത്താകുമ്പോള്‍ എത്രയും വേഗം തിരിച്ചു എത്തിച്ചേരണമെന്നു ആഗ്രഹിക്കുന്ന ഇടം/ വീട്ടിനകത്താകുമ്പോള്‍ ഒരിക്കലും പുറത്തു പോകണമെന്നു തോന്നിക്കാത്ത ഇടം.
21 February 2008
കഷണ്ടി
ദുര്യോധന വരൂഥിനീ
യഥാ ഖാര്‍വ്വാടകസ്യേവ
കര്‍ണ്ണമൂല മുപാഗത: ‘
ഭീമസേനന്റെ ഗദകൊണ്ടുള്ള അടി കാരണം ദുര്യോധനന്റെ പടയാളികള്‍ അഭയം തേടി കര്‍ണ്ണന്റെ സ മീപത്തെത്തി...കഷണ്ടിക്കാരന്റെ മുടി ചെവിക്കരികിലേക്കെന്നപോലെ.
കഷണ്ടിക്കാരന്റെ മുടി ചെവിക്കരികിലേക്കാണല്ലോ ഓടി എത്തുക
ഒരു പഴയ ശ്ളോകം
19 February 2008
കൃത്യത-ജിഞ്നാസ
പരിണാമസിദ്ധാന്തം വിശദീകരിക്കയാണു.... നമ്മുടെ പൂര്‍വ്വികര്‍ കുരങ്ങന്മാരായിരുന്നു.അവരില്‍ നിന്നു കാലക്രമത്തില്‍ പരിണമിച്ചു ഉണ്ടായവരാണു നമ്മള്‍ മനുഷ്യര്‍......
കേട്ടിരുന്ന ഒരാള്‍: അപ്പോ നിങ്ങളുടെ അച്ചന്‍ വഴിക്കാണോ...അമ്മ
വഴിക്കാണൊ...കുരങ്ങനുമായി ബന്ധം? (പറഞ്ഞുകേട്ടതു)
16 February 2008
സര്‍ട്ടിഫിക്കറ്റ്
യാത്രക്കിടയില്‍ തിരുമേനിയെ ഒരാള്‍ പരിചയപ്പെടുകയാണു...
ഒരാള്‍: എന്താ പേര്?
തിരുമേനി: ശങ്കരനാരായണന്‍ നമ്പൂതിരി.കൊച്ചീന്ന് ആണു. നിങ്ങളുടെ പേരെന്താ?
ഒരാള്‍: മാധവന്‍
തിരുമേനി: പിന്നെ?..നമ്പൂതിരി...നായര്‍....പണിക്കര്‍....എന്താ?
ഒരാള്‍: അതൊന്നും ഇല്ല്യാ
തിരുമേനി: അതെന്താ...അതുണ്ടാവൂലോ
ഒരാള്‍: ഇല്ല്യാ... ഞങ്ങള്‍ 'ഒരുജാതി ഒരു മതം...
തിരുമേനി: ഓ മതി മതി...മനസ്സിലായി..
കടപ്പാട്: നമ്പൂതിരിഫലിതങ്ങള്‍
14 February 2008
വിക്ക്
ന്നാലോ ഈയം (വേണ്ടപ്പെട്ടവര്‍ ഇ.എം.എസ് നെ ഈയം എന്നാണു വിളിക്കുക) തനിക്കു ഈ വിക്കു എപ്പൊഴും ഉണ്ടോ?
ഇ.എം: ഇല്ലില്ല...സം...സാരിക്കുമ്പൊഴേ..ള്ളൂ
(പറഞ്ഞു കേട്ടതു)
13 February 2008
ജാലവിദ്യ
(വെടിവട്ടത്തില്‍ പറഞ്ഞുകേട്ടതു)
11 February 2008
പരിഭ്രമം തന്നെ
കോന്തൂ:(കാര്യസ്തന്‍) തീവണ്ടി വരാറായ്യോ?....
ഇല്ല്യാ...
നേരത്തെ പറയണേ......
എന്തിനാ?.....
പരിഭ്രമിക്കാനാ......പരിഭ്രമിക്കാറയ്യോ...ന്ന് നേരത്തേ അറിയാനാ.....പറേണേ.....
കടപ്പാട്: നമ്പൂതിരിഫലിതങ്ങള്‍
10 February 2008
പരിഭ്രമം
പുതിയതായി സര്‍വീസ് ആരം ഭിച്ച ബസ്സില്‍ കയറാനാണു തീരുമാനം.
രാവിലെ റോട്ടിലെത്തി തിരുമേനി ബസ് കാത്തു നിന്നു.
വരുന്നതു കണ്ടു.കൈനീട്ടി നിര്‍ത്തി.സന്തോഷായി.
എന്താ കയറാത്തതു?കണ്ടക്ടര്‍.
ഏയ്...ഇന്നല്ല...നാളെ
ഇവിടെ നിര്‍ത്തോ എന്നു നോക്കിയതാ.
നല്ല ബസ്.നിര്‍ത്തും എന്നു ബോധ്യായി.
അസാരം പരിഭ്രമം ഉണ്ടാര്‍ന്നു.
അതോണ്ടെ.
ശരി പൊയ്ക്കോളിന്‍.
കടപ്പാട്: നമ്പൂതിരിഫലിതങ്ങള്‍
06 February 2008
മുന്‍ ഗണന
തിരുമേനിക്കു ഒരു യാത്ര ഉണ്ട്..വണ്ടികയറാന്‍ തയ്യാറായി സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്...
വണ്ടി നിന്ന ഉടനെ തിരുമേനി തള്ളികയറാന്‍ ശ്രമിക്കുകയാണു....
ഇറങ്ങുന്നവര്‍: എന്താ തിരുമേനീ ഈ കാണിക്കുന്നതു.... ഞങ്ങള്‍ ഒന്നിറങ്ങിയാല്‍ സ്ഥലം ഉണ്ട്...എന്നിട്ടു കയറാം...തിരക്കേണ്ട.
തിരുമേനി: അതതെ...നിങ്ങള്‍ക്കു പറയാം..നിങ്ങള്‍ക്കു വേണങ്കില്‍ അപ്പൊറത്തു സ്ടേഷനിലും ഇറങ്ങാം....എനിക്കു ഇതില്‍ തന്നെ വേണ്ടേ കയറാന്‍....കാശുകൊടുത്തു ടിക്കറ്റെടുത്തതാ.
കടപ്പാട്: നമ്പൂതിരിഫലിതങ്ങള്‍
05 February 2008
ആരാദ്യം?
മേലേടം നാരായണന്‍ നമ്പൂതിരിയും ഭട്ടി ശങ്കരന്‍ നമ്പൂതിരിയും വഴിയാത്രയിലാണു......
വഴിയില്‍ അമേധ്യം കിടക്കുന്നതു കണ്ടിട്ടു....
മേലേടം:...ഏയ്,പ(ഭ)ട്ടി തിന്നുന്നതാണല്ലോ ഈ കിടക്കുന്നതു...കഷ്ടം.
ഭട്ടി: കഷ്ടമൊന്നും ഇല്ല്യാ...മേലേടം ആണല്ലോ ആദ്യം തിന്നുക.
മേലേടം=മുകള്‍ഭാഗം
കടപ്പാട്: നമ്പൂതിരിഫലിതങ്ങള്‍
ഒരുക്കം
വഴിനിറയെ അലങ്കാരങ്ങളും തോരണങ്ങളും കണ്ടിട്ടു....നമ്പൂതിരി
എന്താ കഥ? എന്താ ഇതൊക്കെ?
എന്തിനാ?
പ്രധാനമന്ത്രി ...പ്രധാനമന്ത്രി... വരുന്നുണ്ട്...അതിന്റെ വഹയാ....
ഓഓ...ഇതുമ്പിക്കൂടെയാ വരാ?
അല്ല....ഇതൊക്കെ.....
പിന്നെന്തിനാ?...വരാതിരിക്കാനാ?
ന്നാ നന്നായി.
കടപ്പാട്: നമ്പൂതിരിഫലിതങ്ങള്‍
04 February 2008
സംശയം വീണ്ടും
തിരുമേനി സങ്കടപ്പെട്ടു അടുത്തുചെന്നു നോക്കി...
ന്നാലും ഇത്തിരി ഭാഗ്യം ണ്ട്...
ആ നെറ്റീലെ മുറിവ് ലേശം കൂടി താഴെ ആയിരുന്നൂച്ചാല്‍...ഇടത്തെ കണ്ണ് പോയിട്ടുണ്ടാവും.സംശയല്ല്യാ.
കടപ്പാട്: നമ്പൂതിരിഫലിതങള്‍
02 February 2008
ഒരു കാര്യം ഏല്‍പ്പിക്കുമ്പോള്‍
ഹനുമാനെ ത്തന്നെ ഒരിക്കല്‍ കൂടി അയക്കാം എന്നായി.
അപ്പോള്‍ ജാമ്പവാന്‍ ഇടപെട്ടു:ഇനി ഹനുമാന്‍ വേണ്ട.ദൂതനായി മറ്റൊരാള്‍ പോകട്ടെ.നമ്മുടെ ഇടയില്‍ കാര്യശേഷിയുള്ള ഒരാളേള്ളൂന്നു അവര്‍ക്കു തോന്നരുതല്ലോ.
ന്നാ പിന്നെ ആരാ...എന്നായി
ആരും ആവാം.നല്ല ദൂതനാവണം എന്നേ ഉള്ളൂ.
ന്നാ ആരാ....ആരാ നല്ല ദൂതന്‍?
ജാമ്പവാന്‍:നന്നല്ലാത്ത ദൂതന്മാരെ ഞാന്‍ പറയാം.അവരെ പറ്റില്ല.
“പ്രശനവാദി ഗുരോര്‍ മൗനീ
കിമേക സ്തം ഭ മൂലക
പ്രേഷകപ്രേഷകോ ബാണ
സപ്തൈതേ സചിവാധമ: “
പ്രശ്നവാദി പറ്റില്ല.
അതെന്താ?
ടോ....താന്‍ അവിടെ ചെന്നിട്ട് രാവണനോട്.......
ഉടനെ അയാള്‍:..ഏയ്..ഇപ്പൊഴോ..ഇപ്പൊ ചെന്നാ രാവണന്‍ അവിടെ ഉണ്ടാവോ...ന്നാളു രാവണന്‍ നാഗലോകത്തു യുദ്ധം ചെയ്യാന്‍ പോണൂ ന്നൊക്കെ കേട്ടു...പോയിട്ടുണ്ടങ്കില്‍....
ഇങ്ങനെ ഒരു കാര്യം പറഞ്ഞാല്‍ പ്രശ്നങ്ങള്‍ പറയുന്ന ആള്‍ പറ്റില്ല.
ഗുരു.ഒട്ടും..പറ്റില്ല...എന്താച്ചാല്‍..
ടോ....താന്‍ അവിടെ ചെന്നിട്ട് രാവണനോട്.......
ഏയ്...അവിടെച്ചെല്ല്യേ...ച്ചേ...അവന്‍ ഇങ്ങോട്ടു വരട്ടെ..നമ്മള്‍ ഇവിടെ ഇരിക്ക്യാ...അവന്‍ ഇങ്ങോട്ടാല്ലേ വരേണ്ടതു.മാത്രല്ലാ.....
ഇങ്ങനെ ഇങ്ങോട്ടു പഠിപ്പിക്കുന്നയാള്‍ പറ്റില്ലാ
പിന്നെ...
ടോ....താന്‍ അവിടെ ചെന്നിട്ട് രാവണനോട്.......
ഓ...ആവാം ഇപ്പൊ ആവാം....പക്ഷെ ഒറ്റക്കു പറ്റില്ല...ഒരാളും കൂടെ വേണം...ഒന്നിനുമല്ല...കൂടെ ഒരാളുണ്ടായാ....അതു മതി ...ഇപ്പൊ പോകാം....
ഇയാളും പറ്റില്ല.
പിന്നെ.. സ്തം ഭ മൂലക:.....പറ്റില്ല്യാ....
ടോ....താന്‍ അവിടെ ചെന്നിട്ട് രാവണനോട്.......
ഓ...ഇതാവരുന്നു...ഇപ്പൊ പോകാം...പിന്നെ ആളെ കാണില്ല്യാ...വല്ല തൂണിന്റെ മറവിലും ഒളിച്ചിരിക്കും....ആളെ കാണില്ല്യാ.....
പിന്നെ...
ടോ....താന്‍ അവിടെ ചെന്നിട്ട് രാവണനോട്.......
ഓ ആവാം....എന്നു ഏല്‍ക്കും..എന്നിട്ട്...വേരോരാളെ ഏല്‍പ്പിക്കും....ഓ..ഒക്കെ ഏല്‍പ്പിച്ചിട്ടുണ്ട്..അയാളു ചെയ്യും...കേമനാണു ഇതിനൊക്കെ....
ഇയാളും പറ്റില്ല്യാ
ബാണന്‍...പറ്റില്യാ...
ടോ....താന്‍ അവിടെ ചെന്നിട്ട് രാവണനോട്.......
എന്നു കേള്‍ക്കുമ്പോഴേക്കും ഓടും...അവിടെ ചെല്ലും...എന്തിനാപോന്നു ന്നു അവിടുന്നു മനസ്സിലാക്കീട്ടില്ല്യാ....അപ്പൊ പോയപോലെ തിരിച്ചും പോരും....
ഇങ്ങനെയുള്ള് 7 പേരേ ദൂതനാവാന്‍ പറ്റില്ല്യാ....
(ചക്യാര്‍ പറഞ്ഞുകേട്ടതു)
01 February 2008
പ്രശ്നസങ്കീര്‍ണ്ണം
തിരുമേനി മകള്‍ എസ്.എസ്.എല്‍.സി പാസായപ്പോള്‍ കോളേജില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു.വളരെ ദൂരെ ആണു കോളേജ്.മകളേയും കൂട്ടി കോളേജിന്നടുത്തുള്ള ഒരു ഇല്ലത്തു ചെന്നു.
കൂട്ടിയെ ഇവിടുത്തെ കോളേജില്‍ ചേര്‍ക്കണം എന്നുണ്ട്.ദൂരം കൂടുതലാണു.ദിവസവും പോയി വരലു എളുപ്പല്ല.
പ്പൊ ഇവിടെ തമസിപ്പിച്ചു പഠിപ്പിക്കാം എന്ന കരുതുന്നതു.സൗകര്യം ചെയ്തുകൊടുക്കണം.
(പേയിങ്ങ് ഗസ്റ്റ്.... പണ്ടും ഉണ്ടായിരുന്നു.പക്ഷെ,അവിടുത്തെ നമ്പൂതിരിക്കു അതു ഇഷ്ടമല്ല.ാതു തുറന്നു പറയാനും വയ്യ. അസ്മാദികളെ സഹായിക്കാത്തവന്‍ എന്ന ചീത്തപ്പേരു നന്നല്ല.)
വിരോധല്ല്യാ...ആവാം ആവായിരുന്നു...പക്ഷേ...
വിഷമം ഒന്നും ഉണ്ടാക്കില്ല്യ....ഇവിടെ എന്താച്ചാ അതൊക്കെ മതി.
അതല്ല..നമ്പൂതിരി....കുട്ടി ഇവിടെ താമസിക്ക്യാച്ചാ...അവള്‍ക്കു വിഷമാവോന്നാ.....
ഇവിടേ ഉണ്ണികളു ഒക്കെ ള്ളതല്ലേ?
ഏയ് തുണ്ടാവില്ല്യാ...
അതല്ല...പെങ്കുട്ട്യാണു....മാസാമാസം 3...4...ദിവസം തീണ്ടാരി...അപ്പൊ മാറി ഇരിക്കണം....
അതൊക്കെ....
അതൊന്നും വിഷമല്യാ....അവളു ശ്രദ്ധിച്ചോളും....
അതല്ലാ..ഇനിപ്പൊ ഇവിടെ താമസിച്ചു ഇതില്ല്യാണ്ടായാ അതും വിഷമാവും....
ഒക്കെകൂടി ആലോചിച്ചാ...ഇവിടെ വേണ്ടാക്യാ ഭേദം.
കടപ്പാട്: നമ്പൂതിരി ഫലിതങ്ങള്‍
31 January 2008
അറിയുന്നതു/അറിയാത്തതു
ഇന്നു സന്ധ്യക്കു വരാം...ഇന്നവിടെയാണു ട്ടോ..
വാരസ്യാര്‍: അയ്യോ...അതു വേണ്ട... അതു പറ്റില്ല്യാ...
എന്നാ ഒരു കാര്യം ചെയ്യാ..
അഷ്ടാംഗഹൃദയം ഒന്നു വിസ്തരിച്ചു പഠിപ്പിച്ചു താ..
വാരസ്യാര്‍: അഷ്ടാംഗഹൃദയോ.....അതൊന്നും എനിക്കറീല്യല്ലോ..
അതാ പറേണ്...അറിയണതു പറയുമ്പൊ അതങ്ങട് സമ്മതിക്യാ..എഠേ......
കടപ്പാട്:നമ്പൂതിരി ഫലിതങള്‍
29 January 2008
ഭരത് ഗോപി
28 January 2008
സം ശയനിവാരണം 3
കട്ടിലില്‍ വിരിച്ചിട്ടിട്ടുണ്ട്.
പക്ഷെ തിരുമേനി സംശയത്തിലാണു...
കിടക്കായില്ല്യേ...ഇനി എന്താ?
കിടക്കായി..കിടക്കായി...എവിടാവേണ്ടെന്നാ സംശയം.
അതെന്താ?
കട്ടിലില്‍ കിടന്നാല്‍ ഉരുണ്ടു വീഴും.
താഴെ കിടന്നാല്‍ ഉരുണ്ടു കയറും
അതാ പ്പൊ സംശയം.
കാലിലെ മസില്‍ തണുപ്പടിച്ചാല്‍ ഉരുണ്ടുകയറും/വാതം
കടപ്പാട്:നമ്പൂതിരിഫലിതങ്ങള്‍
27 January 2008
സംശയനിവാരണം 2
തിരുമേനി അതു കണ്ടു.നല്ല ആന.
തിരുമേനി: അല്ലാ ഏതാ ആന? (ആരുടെയാണു ആന എന്നാ ചോദ്യം)
കാര്യസ്ഥന്‍ മറുപടി പറഞ്ഞു
ആ മുന്‍പില്‍ പോകുന്നതു ആന...പിന്നില്‍ നടക്കുന്നത് പാപ്പാന്‍.
കടപ്പാട്: നമ്പൂതിരി ഫലിതങ്ങള്‍
26 January 2008
സംശയനിവാരണം
അ: രാമാ...നെന്റെ വിട്ടിലു ആരോ മരിച്ചൂ ന്നു കേട്ടു...നീയ്യോ നെന്റെ ഏട്ടനോ?
റാന്‍...അട്യ്യേനല്ല.....കാര്‍ന്നോരാ/ഏട്ടന്‍.
കടപ്പാട്:നമ്പൂതിരിഫലിതങ്ങള്‍
24 January 2008
മത്സരം
21 January 2008
ഇന്‍സ്പെക്ഷന്‍
എ.ഇ.ഒ/ഡി.ഇ.ഒ എന്നിവരെ ഇന്‍സ്പെക്ടര്‍ എന്നു ഭയപ്പെട്ടിരുന്ന കാലത്തു....
മാഷ് കുട്ടികളോടു 1 മുതല്‍ 1000 വരെ സ്ളേറ്റില്‍ എഴുതാന്‍ (തെറ്റാതെ) പറഞ്ഞു മേശപ്പുറത്തു കാലും കയറ്റി വെച്ചു ഇരുന്നു ഉറക്കം തുടങ്ങി.നിവൃത്തിയില്ല...നല്ല ക്ഷീണം..തലേന്നാളത്തെ കല്യാണശ്രമം കാരണം ഉറക്കമിളച്ചിരുന്നു.(പണ്ട് കല്യാണങ്ങള്‍ മുഴുവന്‍ രാത്രി ആയിരുന്നല്ലോ).
ഉറക്കം ഒരുവിധം സുഖമായപ്പോഴാണു മുന്നറിയിപ്പൊന്നുമില്ലാതെ എ.ഇ.ഒ. ക്ളാസ്സില്‍ വന്നു കയറിയതു...
മാഷ് അറിഞ്ഞു...പിന്നെ ഒന്നും അലോചിച്ചില്ല..ക്ളസ്സു തുടങ്ങി....
അപ്പോ...ഇങ്ങനെ ആണു പരശുരാമന്‍ ഉറങ്ങിയതു...മനസ്സിലായില്ലെ....
(സോദാഹരണ ക്ളസ്സു....എ.ഇ.ഒ.ക്കു സന്തോഷം)
17 January 2008
ആരാ.........ത്?
സാമി സദ്യ കഴിഞ്ഞു മഠത്തില്‍ വന്നു വിശ്രമിക്കയണു.നല്ല സദ്യയായിരുന്നു...നന്നായി കഴിച്ചു...കുറച്ചു അധികം ആയി...എന്നാലും സാരല്യാ...ഇനി എന്നാ ഇങ്ങനെ ഒരു സദ്യ തരാവാ ന്നു നിശ്ചയം ഇല്ലല്ലൊ... കിടന്നു മയങ്ങി.വയറു സമ്മതിക്കുന്നില്ല...
മയക്കം ഉറക്കത്തിലേക്കു നീങ്ങി... കാപ്പിക്കു സമയമായപ്പൊ അമ്മ്യാരു വന്നു വിളിച്ചു...
സാമി എഴുന്നേറ്റു...എന്തോ നാറ്റം... സാമി പരിശോധിച്ചു....
ഉടുത്ത പാളസ്സാറില്‍ വയറിളകിയിരിക്കുന്നു.... സാമിക്കു ദേഷ്യം വന്നു....
എടീ...എന്റെ പാളസ്സാറില്‍ ആരാ തൂറിയത്....
പിന്നെ ബഹളം തന്നെ......
05 January 2008
മാങ്ങയണ്ടി
ഗം ഭീര സദ്യ...ഒരുവരിയില്‍ 120 പേര്‍...6വരി...നല്ല വിളമ്പുകാര്‍...നല്ല സദ്യ...
ആദ്യ വരിയില്‍ തന്നെ കിഴക്കേടം തിരുമേനി...ചുറ്റും നോക്കി...സുഖായി ഇരിപ്പുണ്ട്..
സദ്യ തുടങ്ങി...മാമ്പഴക്കൂട്ടാന്‍ ആണു...മാങ്ങയണ്ടി പിഴിഞ്ഞു കൂട്ടി...സുഖമായൈ ഉണ്ണാം.....മാമ്പഴക്കാളന്‍..എന്നൊക്കെ പറയാറില്ലെ...അതു തന്നെ.
കിഴക്കേടം ഒരു മാങ്ങ എടുത്തു പിഴിഞ്ഞു.കയ്യൊന്നു നക്കി...പിന്നെയും പിഴിഞ്ഞു...മാങ്ങയണ്ടി വഴുക്കി തെറിച്ചു.. ശരം വിട്ടപോലെ അണ്ടി മുന്നോട്ടു കുതിച്ചു..ആ വരിയില്‍ ഉണ്ടായിരുന്ന 119 എലയിലും ചാടി..ഒക്കെ എച്ചിലാക്കി...എല്ലാരുക്കും ദേഷ്യം വന്നു...അശ്രീകരന്‍...ഉണ്ണാനും സമ്മതിക്കില്ല..
കിഴക്കേടം കരയാന്‍ തുടങ്ങി....
പാവം..ഒരു നമ്പൂതിരി ഇടപെട്ടു...സാരല്യാ കിഴക്കേടം...അബദ്ധം പറ്റിയതല്ലെ...സാരല്യാ..
കിഴക്കേടം കരയുകതന്നെ ആണു... കരഞ്ഞുകൊണ്ടു പറഞ്ഞു....സാരല്യാന്നു നിങ്ങക്കു പറയാം...എന്റെ അച്ചന്‍ ഇതുപോലെ ഉണ്ണുമ്പൊ...മാങ്ങയണ്ടി പീച്ചിയാല്‍ ഒരു മൂന്നു വരിയെങ്കിലും എച്ചിലാക്കും...ഇനിക്കതിനു പറ്റീലല്ലൊ....ഒരു വരി അല്ലേ പറ്റീളൂ...എന്നെ എന്തിനാ കൊള്ളാ...കഷ്ടം.....കരച്ചില്‍ തന്നെ....