11 May 2008

ഐക്യദാര്‍ഢ്യം

സമുദ്രലംഘനത്തിനായി നളന്റെ മേല്‍നോട്ടത്തില്‍ ചിറകെട്ടുന്ന പണി തകൃതിയായി നടക്കുന്നു.ഊക്കന്‍ കല്ലുകളും മലകളും വാനരന്മാര്‍ പിഴിഴുതെടുത്തു കൊണ്ടുവന്നു ചിറപണിയുകയാണു.
ത്രികൂടാചലത്തിന്റെ താഴ് വരയില്‍ തണലില്‍രുന്നു ശ്രീരാമലക്ഷ്മണന്മാരും സുഗ്രീവനും സേതുബന്ധനം നിരീക്ഷിക്കുന്നുണ്ടു.
അപ്പോഴാണു അതു കണ്ടതു......ഒരു അണ്ണാറക്കണ്ണന്‍ സമുദ്രതീരത്ത് മണലില്‍ കിടന്നു ഉരുളുന്നു..എഴുന്നേറ്റ് ചെന്നു ചിറകെട്ടുന്നിടത്തു ശരീരത്തില്‍ പറ്റിയ മണല്‍ കുടയുന്നു..തിരിച്ചു പോരുന്നു....വീണ്ടും ഇതു ചെയ്യുന്നു.....
കണ്ട് അത്ഭുതം തോന്നി ശ്രീരാമദേവന്‍ അണ്ണാറക്കണ്ണനെ വിളിപ്പിച്ചു....എന്താണു ചെയ്യുന്നതെന്നു അന്വേഷിച്ചു.....
ഈ വലിയൊരു സം രം ഭത്തില്‍ തന്നെക്കൊണ്ടാവും വിധം പങ്കാളിയാവുകയാണു...ഒരു തരി മണലെങ്കിലും ചിറക്കുപ്രയോജനപ്പെടുത്തുകയാണു....അണ്ണാന്‍ തൊഴുതു പറഞ്ഞു...
ശ്രീരാമനു എന്തെന്നില്ലാത്ത അലിവ് തോന്നി.
അണ്ണാന്റെ മുതുകില്‍ തലോടി..
ശ്രീരാമചന്ദ്രന്റെ കൈവിരല്‍ പതിഞ്ഞ പാട് ..മൂന്നുവര... അണ്ണാറക്കണ്ണന്റെ മുതുകില്‍ ഇപ്പൊഴും ഉണ്ടല്ലൊ.

2 comments:

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഈ കഥ കുട്ടിക്കാലത്ത് അച്ചമ്മ പറഞ്ഞു തന്ന്
കേട്ടിട്ടുണ്ട്

Ramanunni.S.V said...

ഇതിലെ പോസ്റ്റുകളൊക്കെ കുട്ടിക്കാലത്തു കേട്ടവയും....പിന്നെ എവിടെനിന്നൊക്കെയോ മനസ്സിലാക്കിയവയും ആണു.കേള്‍ക്കാത്തവരെ കേള്‍പ്പിക്കാന്‍...കേട്ടവര്‍ക്കു ഓര്‍മ്മപുതുക്കാന്‍...നന്ദി.

തെറ്റുകള്‍/മറ്റു വെര്‍ഷന്‍സ് ഉണ്ടെങ്കില്‍ പറയ്യണേ.