ഭോഗേ രോഗഭയം
കുലേച്യുതിഭയം
വിത്തേ നൃപാലാല്‍ഭയം
മാനേ ദൈന്യ ഭയം
ബലേ രിപു ഭയം
രൂപേ ജരായാല്‍ ഭയം
ശാസ്ത്രേ വാദി ഭയം
ഗുണേ ഖല ഭയം
കായേ കൃതാന്താല്‍ ഭയം
സര്‍വ്വം വസ്തു ഭയാന്വിതം
ഭുവി നൃണാം
വൈരാഗ്യ മേവാഭയം
(ഭര്‍തൃഹരി)
സുഖമായി ഇരിക്കുമ്പോള്‍ രോഗം വരുമോ എന്നു ഭയം
സമ്പത്തുള്ളവന്നു രാജാവ് അറിയുമോ എന്ന ഭയം
മാനമുള്ളവന്ന് മാനം പോകുമോ എന്നു ഭയം
ശക്തന്നു ശത്രുഭയം
സുന്ദരിക്കു വാര്‍ധക്യമാവുമോ എന്നു ഭയം
അറിവുള്ളവന്നു വാദിച്ചു തോല്‍ക്കുമോ എന്നു ഭയം
നല്ലവര്‍ക്കു തെമ്മാടികളെ ഭയം
ശരീരത്തിന്റെ കാര്യത്തില്‍ മരണഭയം
ഭൂമിയില്‍ എല്ലാം മനുഷ്യന്നു ഭയം നല്‍കുന്നുവയാണു.
വൈരാഗ്യം( ഒന്നിനോടും അമിത താല്‍പര്യം ഇല്ലാത്ത അവസ്ഥ) മാത്രമാണു അഭയം.
6 comments:
ഈ വരികള്‍ക്ക് നന്ദി
എന്റെ ഭയം എന്ന പോസ്റ്റും കാണുക.
ഭയമാണ് ഈ ലോകത്തോട് പോലും
ഉമേഷിന്റെ പൊസ്റ്റ് നേരത്തെ കണ്ടില്ലല്ലോ എന്നു ലജ്ജിക്കുന്നു.നല്ലൊരു സാധനം കിട്ടിയപ്പൊള്‍ പൊസ്റ്റ് ചെയ്തതാണു.
രാമനുണ്ണിമാഷിന്റെ വിജ്ഞാനപ്രദമായ ഈ പോസ്റ്റില്‍ ആദ്യമായാ വരുന്നെ. കൂടെ ഉമേഷി[മാഷ് എന്ന് വിളിച്ചോട്ടെ] ന്റെ പോസ്റ്റും കണ്ടു. ബ്ലോഗില്‍ പുതിയ ആാളാ ഞാന്‍. ഇനി രണ്ടു പേരേയും മുടങ്ങാതെ വായിക്കുന്നുണ്ട്
ഭർത്തൃഹരി അത്രയധികം (അർഹിക്കുന്നവിധത്തിൽ) വായിക്കപ്പെട്ടിട്ടില്ല എന്നാണ് എനിക്കൂ തോന്നുന്നത്. വളരെ ഗഹനമായ നിരീക്ഷണങ്ങൾ ഉൾക്കൊള്ളുന്നവയാണ് അദ്ദേഹത്തിന്റേതായി (അറിയപ്പെടുന്ന)പല ശ്ലോകങ്ങളും. അത്തരത്തിലുള്ളവ കൂടുതൽ പ്രതീക്ഷിക്കുന്നു.
അഭിവാദ്യങ്ങളോടെ
Post a Comment