30 December 2012

പഠനസംവിധാനം സങ്കല്പ്പവും യാഥാര്‍ഥ്യവും

-->
മാനവിക വ്യവഹാരങ്ങളില്‍ കാര്യങ്ങളെ അപ്പടി തകിടം മറിക്കുന്നത് സങ്കല്‍പ്പവും യാഥാര്‍ഥ്യവും തമ്മിലുള്ള വിരുദ്ധ ധ്രുവ സ്ഥിതിയാണ്`. ചെറിയ വിടവുകള്‍ സ്വാഭാവികമെന്നും പരിഹരിക്കാവുന്നവയെന്നും സാധാരണ കരുതപ്പെടും. എന്നാല്‍ ധ്രുവ ദൂരങ്ങള്‍ സംഭവിക്കുമ്പോള്‍ സങ്കല്പ്പങ്ങള്‍ ഏട്ടിലെ പശുവും യാഥാര്‍ഥ്യം വികൃതവുമാകുന്നു. നമ്മുടെ ക്ളാസ്‌‌മുറികളിലും പൊതുവെ സാധാരണ സ്കൂളുകളിലും സംഭവിക്കുന്നത് ഇതാണ്`.
പറഞ്ഞുവരുന്നത് അദ്ധ്യാപകര്‍ക്കുള്ള ശാക്തീകരണ പരിപാടികളും അവര്‍ക്ക് പെരുമാറാനുള്ള സ്കൂള്‍ - ക്ളാസ് മുറികളുമാണ്`. ഇവ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ നോക്കൂ:

28 December 2012

സ്കൂള്‍ പരീക്ഷകളെ കുറിച്ചുതന്നെ

-->

കലാധരന്‍ മാഷ് പരീക്ഷകളിലെ മൂല്യഘടകത്തെക്കുറിച്ച്എഴുതിയിട്ടുണ്ട്. അതോടൊപ്പം ചര്‍ച ചെയ്യേണ്ട ഒന്നായി ഈ കുറിപ്പിനെ കാണാനാണ്` ആഗ്രഹിക്കുന്നത് എന്നാദ്യമേ പറയട്ടെ.

അദ്ധ്യാപകര്‍, ക്ളാസ് മുറിയില്‍ നിരന്തരം { എതുവിഷയവും ഏതു പീരിയേഡും ] കുട്ടിയില്‍ മാനവിക മൂല്യങ്ങള്‍ ഉരുവപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ടേ ഇരിക്കയാണ്`.കരിക്കുലവും പാഠപുസ്തകവും ക്ളാസ്‌‌റൂം പ്രവര്‍ത്തനങ്ങളും ഒക്കെത്തന്നെ അടിമുടി ഇക്കാര്യത്തില്‍ അതീവ പ്ളാനിങ്ങ് ചെയ്തിട്ടുണ്ട്.

ക്ളാസ്‌‌റൂം പ്രവര്‍ത്തനങ്ങളുടെ സ്വാഭാവികമായ തുടര്‍ച്ച എന്ന നിലയിലാണ്` മൂല്യനിര്‍ണ്ണയനത്തിന്നുള്ള പരീക്ഷകളും തയ്യാറാക്കിയിട്ടുള്ളത്. നിരന്തരമൂല്യനിര്‍ണ്ണയവും ടേം മൂല്യനിര്‍ണ്ണയവും നിലവാരപരിശോധനക്കൊപ്പം അധികപഠനത്തിന്നും നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉള്ള ഉപകരണങ്ങളാണ്`.

പരീക്ഷയുടെ സത്യം

പരീക്ഷകളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളെന്തൊക്കെയാണെങ്കിലും [ അദ്ധ്യാപനസഹായിയിലും മറ്റും വിവരിക്കുന്നു] പരീക്ഷയുടെ സത്യം ഇതിനൊക്കെ വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ്`. കുട്ടികളിലെ സകല മൂല്യബോധങ്ങളേയും പരീക്ഷകള്‍ അട്ടിമറിക്കുന്നു. പരീക്ഷകളുടെ പൊതുരീതികളെല്ലാം ഇതു വെളിവാക്കുന്നതാണ്`. എല്ലാ പരീക്ഷയും കുട്ടിക്ക് ആത്യന്തികമായി നല്കുന്നത് ആത്മവിശ്വാസരാഹിത്യവും ഭയവും വെറുപ്പും തന്നെയാകുന്നു. പരീക്ഷക്ക് തുടര്‍ച്ചയായുള്ള മൂല്യനിര്‍ണ്ണയവും ഫലപ്രഖ്യാപനവും കൂടി ഈ നിഷേധാത്മകഭാവം അതിന്റെ പൂര്‍ണ്ണതയിലെത്തുന്നു. സാങ്കേതികമായി വിജയിക്കുന്ന കുട്ടിക്കുപോലും കഴിഞ്ഞ ഓരോ പരീക്ഷയും ദു:സ്വപ്നങ്ങള്‍ മാത്രമായി പരിണമിക്കുന്നു. പഠനവും പരീക്ഷയുമില്ലാത്ത സ്വതന്ത്ര ജ്ഞാനത്തിന്റെ വിപുലമായ കളിയിടങ്ങള്‍ കുട്ടി മോഹിക്കുന്നു.

22 December 2012

തുറന്നുവെക്കപ്പെട്ട അറിവ്


2001 ജനുവരി 15 മനുഷ്യചരിത്രത്തില്‍ അറിവിന്റെ പുതിയ യുഗം കുറിക്കുന്ന ദിവസമായി വരും തലമുറ സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തും. അറിവിന്റെ ജനാധിപത്യമുഖം യാഥാര്‍ഥ്യമാക്കാന്‍ തുടങ്ങിയ ദിവസമാണ്` 15-01-2001. വിക്കിപീഡിയ സംരംഭം തുടക്കം കുറിച്ചത് ഈ ദിവസമായിരുന്നു.

അറിവ് സാമൂഹ്യമായ ഒരുല്‍പ്പന്നമാണ്`. അതിന്റെ നിര്‍മ്മിതിയും പരിപാലനനവും വളര്‍ച്ചയും തുടര്‍ച്ചയും സമൂഹത്തിലൂടെയാണ്`. സമൂഹത്തിന്റെ പൊതു സമ്പത്തിനെ വ്യക്തിസ്വത്താക്കി കയ്യൊതുക്കാന്‍ തുടങ്ങിയതോടെയാണ്` അറിവിലെ മാനവികതയും ജനാധിപത്യവും നഷ്ടപ്പെടുന്നത്. അറിവ് സമ്പത്തും ശക്തിയും അധികാരവുമായി പരിണമിക്കകുകയായിരുന്നു.അറിവുള്ളവനായി അധികാരി. അധികാരത്തെ ദുര്‍ബലപ്പെടുത്താനുള്ള ഏക ആയുധം അറിവാണ്`. ഇതു തിരിച്ചറിഞ്ഞവര്‍ എന്നും അറിവിന്റെ വ്യാപനത്തിനും ജനാധിപത്യവത്ക്കരണത്തിനും മുന്നിട്ടിറങ്ങി. സാര്‍വത്രിക വിദ്യാഭ്യാസവും സമ്പൂര്‍ണ്ണ സാക്ഷരതക്കായുള്ള അനൗപചാരിക വിദ്യാഭ്യാസവും സാമൂഹ്യബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ഒക്കെ ഇതിന്റെ ഭാഗമായിരുന്നു എവിടേയും. സാമൂഹ്യ രാഷ്ട്രീയ ശക്തികളുടെ പിന്‍ബലം ഇവക്കുണ്ടായിരുന്നു. സ്കൂളുകളും വായനശാലകളും പത്രമാധ്യമങ്ങളും സാമൂഹ്യപ്രസ്ഥാനങ്ങളും എല്ലാം പൊതുവെ ചെയ്തുകൊണ്ടിരിക്കുന്നത് അറിവിന്റെ വ്യാപനവും ജനാധിപത്യ്വത്ക്കരണവും ആണല്ലോ.

മറ്റേതു മാധ്യമത്തേക്കാളും ആധുനികകലത്ത് ശക്തവും സാര്‍വത്രികവുമായ ഡിജിറ്റല്‍ മേഖലയിലായിരുന്നു വിക്കിപീഡിയ തുടക്കം കുറിച്ചത്. വിജ്ഞാനം എല്ല്ലാര്‍ക്കുമായി സൗജന്യമായി പങ്കുവെക്കാന്‍ ഡിജിറ്റല്‍സ്ഥലിയോളം അനുയോജ്യമായ മറ്റൊരിടം ഇന്നില്ല. ആ സാധ്യത വാണിജ്യതാല്‍പ്പര്യങ്ങളൊട്ടും തന്നെ ഇല്ലാതെ തികച്ചും മാനവികമായി , ജനാധിപത്യപരമായി സാധിക്കുകയായിരുന്നു ജിമ്മി വെയില്സും ലാറിസേഞ്ചറും വിക്കിപീഡിയ തുടങ്ങിയതോടെ ചെയ്തത്. 2001 ജനുവരി 15 ന്`. അറിവ് നേടാനും പങ്കുവെക്കാനും സാധിതമായ ഒരു വിശാലവേദി. അതാണ്` വിക്കിപീഡിയ.

ആര്‍ക്കും വിവരം ചേര്‍ക്കാവുന്ന , ആര്‍ക്കും തിരുത്താവുന്ന ഈ ഓണ്ലയിന്‍ വിജ്ഞാനകോശം തുടങ്ങിയത് ഇംഗ്ളീഷിലാണെങ്കിലും 270 ലോകഭാഷകളില്‍ ഇന്നിത് ലഭ്യമാണ്`. 2002 ഡിസംബര്‍ 21 ന്` മലയാളം വിക്കി ആരംഭിച്ചു. ഇന്ന് മലയാളം വിക്കി അതിന്റെ പത്താം പിറന്നാളിലാണ്`. 27000 ത്തിലധികം ലേഖനങ്ങള്‍ മലയാളംവിക്കിയില്‍ ഇപ്പോളുണ്ട്. ദശവാര്‍ഷികം പ്രമാണിച്ച് 175+ ലേഖനങ്ങള്‍ പിറന്നാള്‍ സമ്മാനമായി ഉണ്ടായി.
അധിക വായനക്ക്14 December 2012

ഭാഷയിലെ നാട്ടുവെളിച്ചം

-->
കേരളപാഠാവലി- മലയാളം [ 10] യൂണിറ്റ് 5 ദേശപ്പെരുമ – സഹായക്കുറിപ്പ്

ഉരുളികുന്നത്തെ മനുഷ്യര്‍ എന്നെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും പഠിപ്പിച്ചു. ആടയാഭരണങ്ങളില്ലാത്ത ഒരു ഭാഷ എനിക്കു തന്നു. ആ ഭാഷയുടെ പിന്നില്‍ ഒരു ജീവിതലാളിത്യമുണ്ടായിരുന്നു.” [ സക്കറിയ]
ഈ പ്രസ്താവനയുടെ സാധൂകരണമാണോ പാഠഭാഗം ? പരിശോധിക്കുക. കേരളപാഠാവലി മലയാളം പേജ്: 77

ലുത്തീനിയ: കന്യാമറിയത്തെപ്പോലുള്ള പരിശുദ്ധരെ വിവിധ വിശേഷണങ്ങള്‍കൊണ്ട് നാമം പോലെ ആരാധിക്കുന്ന പ്രാര്‍ഥന. [ ഈ പുസ്തകം പേജ്: 86]

താന്‍ ജനിച്ചുവളര്‍ന്ന നാടിനെ കുറിച്ച് എഴുതുമ്പോള്‍ ചെയ്യുന്ന സത്യപ്രസ്താവനകള്‍ അന്യന് അവിശ്വസിക്കാന്‍ ഇടമുണ്ടാക്കേണ്ടതില്ല. സക്കറിയ തന്റെ എഴുത്തുഭാഷയെ കുറിച്ച് വീണ്ടും ഇങ്ങനെ പറയുന്നു :

ഇന്നും ഞാനുപയോഗിക്കുന്ന ഓരോവാക്കിന്റേയും മാറ്റൊലിക്കുവേണ്ടി ഞാന്‍ ഉരുളികുന്നത്തേക്കാണ്` ചെവിയോര്‍ക്കുന്നത്. ഞാന്‍ വേറൊന്നുമല്ല; ഉരുളികുന്നത്തെ കല്ലിന്റേയും മണ്ണിന്റേയും കാറ്റിന്റേയും മുള്ളിന്റേയും മേഘത്തിന്റേയും വെള്ളത്തിന്റേയും ഒരു പാര്‍ശ്വോത്പന്നം മാത്രമാണ്`. “ [സക്കറിയ]

02 December 2012

ആണ്‍ ഭാഷയും പെണ്‍ഭാഷയും

-->
[സൂചന: കേരളപാഠാവലി മലയാളം- ക്ളാസ് 10- യൂണിറ്റ് ' ഇരു ചിറകുകളൊരുമയിലങ്ങനെ..']

" പുരുഷന്‍ ഭര്‍ത്താവാകുമ്പോള്‍ ഭാര്യയാണ്` സ്ത്രീ. ആ ശബ്ദങ്ങള്‍തന്നെ ജീവിതത്തില്‍ അവരവരുടെ സ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്. ഭര്‍ത്രിയെന്നും ഭാര്യനെന്നും മറിച്ചിടുവാന്‍ പുരുഷന്‍ ഇന്നുവരെ സമ്മതിച്ചിട്ടില്ല. “ ലിംഗവിവേചനത്തിന്റെ തെളിവുകള്‍ ഭാഷയില്‍ത്തന്നെ നിലനില്‍ക്കുന്നുണ്ട് എന്ന് മുണ്ടശ്ശേരി ചൂണ്ടിക്കാണിക്കുകയാണ്`.

ഈ യൂണിറ്റിന്റെ അവസാനഭാഗത്ത് കൊടുത്തിട്ടുള്ള ഒരു പ്രവര്‍ത്തനപാഠം നോക്കൂ:
പദങ്ങളുടെ കൂടിച്ചേരല്‍കൊണ്ടു വരുന്ന അര്‍ഥവ്യത്യാസം കണ്ടെത്തുക.
അവന്‍ കൈ ചെലവ് ചെയ്യാന്‍ മടിക്കാറില്ല
ആ പണം കൈച്ചെലവിനുള്ളതാണ്`. .............

ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസം ഭാഷാപ്രയോഗത്തിലുണ്ടോ എന്നു ആരും സംശയിക്കും.