22 December 2012

തുറന്നുവെക്കപ്പെട്ട അറിവ്


2001 ജനുവരി 15 മനുഷ്യചരിത്രത്തില്‍ അറിവിന്റെ പുതിയ യുഗം കുറിക്കുന്ന ദിവസമായി വരും തലമുറ സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തും. അറിവിന്റെ ജനാധിപത്യമുഖം യാഥാര്‍ഥ്യമാക്കാന്‍ തുടങ്ങിയ ദിവസമാണ്` 15-01-2001. വിക്കിപീഡിയ സംരംഭം തുടക്കം കുറിച്ചത് ഈ ദിവസമായിരുന്നു.

അറിവ് സാമൂഹ്യമായ ഒരുല്‍പ്പന്നമാണ്`. അതിന്റെ നിര്‍മ്മിതിയും പരിപാലനനവും വളര്‍ച്ചയും തുടര്‍ച്ചയും സമൂഹത്തിലൂടെയാണ്`. സമൂഹത്തിന്റെ പൊതു സമ്പത്തിനെ വ്യക്തിസ്വത്താക്കി കയ്യൊതുക്കാന്‍ തുടങ്ങിയതോടെയാണ്` അറിവിലെ മാനവികതയും ജനാധിപത്യവും നഷ്ടപ്പെടുന്നത്. അറിവ് സമ്പത്തും ശക്തിയും അധികാരവുമായി പരിണമിക്കകുകയായിരുന്നു.അറിവുള്ളവനായി അധികാരി. അധികാരത്തെ ദുര്‍ബലപ്പെടുത്താനുള്ള ഏക ആയുധം അറിവാണ്`. ഇതു തിരിച്ചറിഞ്ഞവര്‍ എന്നും അറിവിന്റെ വ്യാപനത്തിനും ജനാധിപത്യവത്ക്കരണത്തിനും മുന്നിട്ടിറങ്ങി. സാര്‍വത്രിക വിദ്യാഭ്യാസവും സമ്പൂര്‍ണ്ണ സാക്ഷരതക്കായുള്ള അനൗപചാരിക വിദ്യാഭ്യാസവും സാമൂഹ്യബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ഒക്കെ ഇതിന്റെ ഭാഗമായിരുന്നു എവിടേയും. സാമൂഹ്യ രാഷ്ട്രീയ ശക്തികളുടെ പിന്‍ബലം ഇവക്കുണ്ടായിരുന്നു. സ്കൂളുകളും വായനശാലകളും പത്രമാധ്യമങ്ങളും സാമൂഹ്യപ്രസ്ഥാനങ്ങളും എല്ലാം പൊതുവെ ചെയ്തുകൊണ്ടിരിക്കുന്നത് അറിവിന്റെ വ്യാപനവും ജനാധിപത്യ്വത്ക്കരണവും ആണല്ലോ.

മറ്റേതു മാധ്യമത്തേക്കാളും ആധുനികകലത്ത് ശക്തവും സാര്‍വത്രികവുമായ ഡിജിറ്റല്‍ മേഖലയിലായിരുന്നു വിക്കിപീഡിയ തുടക്കം കുറിച്ചത്. വിജ്ഞാനം എല്ല്ലാര്‍ക്കുമായി സൗജന്യമായി പങ്കുവെക്കാന്‍ ഡിജിറ്റല്‍സ്ഥലിയോളം അനുയോജ്യമായ മറ്റൊരിടം ഇന്നില്ല. ആ സാധ്യത വാണിജ്യതാല്‍പ്പര്യങ്ങളൊട്ടും തന്നെ ഇല്ലാതെ തികച്ചും മാനവികമായി , ജനാധിപത്യപരമായി സാധിക്കുകയായിരുന്നു ജിമ്മി വെയില്സും ലാറിസേഞ്ചറും വിക്കിപീഡിയ തുടങ്ങിയതോടെ ചെയ്തത്. 2001 ജനുവരി 15 ന്`. അറിവ് നേടാനും പങ്കുവെക്കാനും സാധിതമായ ഒരു വിശാലവേദി. അതാണ്` വിക്കിപീഡിയ.

ആര്‍ക്കും വിവരം ചേര്‍ക്കാവുന്ന , ആര്‍ക്കും തിരുത്താവുന്ന ഈ ഓണ്ലയിന്‍ വിജ്ഞാനകോശം തുടങ്ങിയത് ഇംഗ്ളീഷിലാണെങ്കിലും 270 ലോകഭാഷകളില്‍ ഇന്നിത് ലഭ്യമാണ്`. 2002 ഡിസംബര്‍ 21 ന്` മലയാളം വിക്കി ആരംഭിച്ചു. ഇന്ന് മലയാളം വിക്കി അതിന്റെ പത്താം പിറന്നാളിലാണ്`. 27000 ത്തിലധികം ലേഖനങ്ങള്‍ മലയാളംവിക്കിയില്‍ ഇപ്പോളുണ്ട്. ദശവാര്‍ഷികം പ്രമാണിച്ച് 175+ ലേഖനങ്ങള്‍ പിറന്നാള്‍ സമ്മാനമായി ഉണ്ടായി.
അധിക വായനക്ക്



3 comments:

Ultrabook said...

good blogspot thank you

Notebooklar said...

good blogs thank sharing newer look text

Asus Notebooklar said...

good post thnks