30 December 2012

പഠനസംവിധാനം സങ്കല്പ്പവും യാഥാര്‍ഥ്യവും

-->
മാനവിക വ്യവഹാരങ്ങളില്‍ കാര്യങ്ങളെ അപ്പടി തകിടം മറിക്കുന്നത് സങ്കല്‍പ്പവും യാഥാര്‍ഥ്യവും തമ്മിലുള്ള വിരുദ്ധ ധ്രുവ സ്ഥിതിയാണ്`. ചെറിയ വിടവുകള്‍ സ്വാഭാവികമെന്നും പരിഹരിക്കാവുന്നവയെന്നും സാധാരണ കരുതപ്പെടും. എന്നാല്‍ ധ്രുവ ദൂരങ്ങള്‍ സംഭവിക്കുമ്പോള്‍ സങ്കല്പ്പങ്ങള്‍ ഏട്ടിലെ പശുവും യാഥാര്‍ഥ്യം വികൃതവുമാകുന്നു. നമ്മുടെ ക്ളാസ്‌‌മുറികളിലും പൊതുവെ സാധാരണ സ്കൂളുകളിലും സംഭവിക്കുന്നത് ഇതാണ്`.
പറഞ്ഞുവരുന്നത് അദ്ധ്യാപകര്‍ക്കുള്ള ശാക്തീകരണ പരിപാടികളും അവര്‍ക്ക് പെരുമാറാനുള്ള സ്കൂള്‍ - ക്ളാസ് മുറികളുമാണ്`. ഇവ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ നോക്കൂ:

അദ്ധ്യാപക ശാക്തീകരണ സംവിധാനം
കുട്ടിയുടെ ക്ളാസ്‌‌ മുറി സംവിധാനം
പഠനമുറി പഠനത്തിന്ന് അനുയോജ്യം, മാതൃകാപരം. പഠനത്തിന്ന് നിര്‍ബന്ധപൂര്‍വം അനുയോജ്യമാക്കുന്നത്, മാതൃകയാക്കാന്‍ കഴിയാത്തത്
അദ്ധ്യാപക ശാക്തീകരണത്തിന്റെ ഒരു ക്ളാസിനുവേണ്ടി മാത്രം നേരത്തേ ഒരുക്കിവെക്കുന്നത് വിവിധ ക്ളാസുകള്‍ക്കായി നിരവധി പരാധീനതകള്‍ക്കിടക്ക് ഒരുക്കുന്നത്
ഹാജര്‍, പങ്കാളിത്തം എന്നിവയില്‍ അയവുള്ളത് പലവിധ നിര്‍ബന്ധങ്ങള്‍കൊണ്ട് കര്‍ശനം
പങ്കാളികള്‍ മുതിര്‍ന്നവരും അറിവുള്ളവരും സ്ഥനമാനങ്ങള്‍ ഉള്ളവരെന്നും ഉള്ള പരിഗണനയുള്ളത് ഒരു പരിഗണനയും ഇല്ലാത്തത്
പങ്കാളിലക്കേക്കാള്‍ പ്രായത്തിലും അറിവിലും [പലപ്പോഴും ] താഴെ നില്‍ക്കുന്നവര്‍. പരിശീലകര്‍ പരിശീനനാവശ്യത്തിന്നായി ഈയ്യിടെ വൈദഗ്ദ്ധ്യം നേടിയവര്‍. മുതിര്‍ന്നവര്‍ / എന്നോ നേടിയ വൈദഗ്ദ്ധ്യം കാലപ്പഴക്കത്തില്‍ ചോര്‍ന്നുപോയവര്‍.
വൈദഗ്ദ്ധ്യമില്ലെങ്കില്‍ കുഴപ്പമെന്നറിയുന്നവര്‍ പരിശീലകര്‍ ഒരു വൈദഗ്ദ്ധ്യവും ഇല്ലെങ്കിലും കുഴപ്പമില്ലെന്ന് അറിയുന്നവര്‍ പരിശീലകര്‍ [അദ്ധ്യാപകര്‍]
പരിശീലനം നന്നായി പൂര്‍ത്തിയാക്കിയില്ലെങ്കിലും അതു ജീവിതത്തെ ബാധിക്കില്ലെന്ന പങ്കാളികള്‍ നന്നായി പഠിച്ചില്ലെങ്കില്‍ ജീവിതം നേരേയാവില്ലെന്ന ബോധം അടിച്ചേല്‍പ്പിച്ചവര്‍ പഠിതാക്കള്‍
മൂല്യനിര്‍ണ്നയനം പ്രഹസനം മൂല്യനിര്‍ണ്നയനം സുപ്രധാനം
ജോലിയുടെ ഭാഗം [ഔപചാരികം] ജീവിതത്തിന്റെ ഭാഗം [സുപ്രധാനം]
പരിശീലനത്തിന്ന് മുങ്കൂട്ടിയുള്ള തയ്യാറെടുപ്പുകള്‍ ദിവസങ്ങളോളം നിര്‍വഹിക്കുന്ന അദ്ധ്യാപക – വിദ്ഗ്ദ്ധ സംഘം പ്രത്യേകിച്ച് ഒരു മുന്നൊരുക്കവും ഇല്ലാതെയുള്ള ബഹുഭൂരിപക്ഷം ക്ളാസുകള്‍
മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടത്ര സഹായം എല്ലാ തരത്തിലും. മുന്നൊരുക്കം വേണമെന്ന ആഹ്വാനം വേണ്ടത്ര . സഹായം നാമമാത്രം
പരിശീലകന്‍ തീരുമാനിക്കുന്നപോലെ ഉള്ളടക്കവും സമയവും പഠിപ്പിക്കുന്ന ആള്‍ക്ക് ഇക്കാര്യങ്ങളില്‍ ഒരു സ്വാതന്ത്ര്യവുമില്ല
പരിശീലിപ്പിക്കുന്നത് ഒരു ചെറിയ കണ്ടന്റ് സിലബസ്സിലെ വിപുലമായ കണ്ടന്റ്
പങ്കാളികള്‍ക്ക് മനസ്സിലായില്ലെങ്കിലും കുഴപ്പമില്ല. ഒഴിവുകഴിവുകള്‍ പറഞ്ഞു നില്‍ക്കാം കുട്ടികള്‍ക്ക് മനസ്സിലായിങ്കില്‍ പറ്റില്ല. പരീക്ഷ മുന്നിലുണ്ട്.രക്ഷിതാക്കളും.
സമയം ഇഷ്ടമ്പോലെ കിട്ടുന്ന പ്രവൃത്തിദിവസങ്ങളില്‍ ഒരു പീരിയേഡില്‍ ഒതുക്കണം. സിലബസ്സ് തീര്‍ക്കണം
ആഹ്ളാദപൂര്‍ണ്ണം. ചര്‍ച്ചകള്‍, ഇടപെടലുകള്‍ ചായ ഭക്ഷണം വണ്ടിക്കൂലി റമ്യൂണറേഷന്‍. തികച്ചും ഔപചാരികം.
അദ്ധ്യാപകരുടെ പാനല്‍ സജീവം ഒറ്റക്ക് ഒരാള്‍
പുറമേ നിന്നുള്ള ഇടപെടലുകള്‍ക്ക് ആഹ്വാനം മാത്രം . അനുവാദം ഉണ്ടാവാറില്ല. പുറമേനിന്നുള്ള ഇടപെടലുകള്‍ ധാരാളം. ശക്തം.
അദ്ധ്യാപകര്‍ക്ക് സഹപ്രവര്‍ത്തകരുടെ സഹായവും പ്രോത്സാഹനവും. നാമമാത്രം / പലപ്പോഴും നിഷേധാത്മകം
അധികാരികള്‍ നിശ്ശ്ബ്ദര്‍ അധികാരികളുടെ നിയന്ത്രണത്തില്‍
രക്ഷിതാക്കള്‍ / സമൂഹം ശ്രദ്ധിക്കാറില്ല സമൂഹത്തിന്റെ കര്‍ശന ശ്രദ്ധ
സാമ്പത്തിക പ്രയാസം ഒട്ടും ഇല്ല സാമ്പത്തിക പ്രയാസം വളരെ ഉള്ളത്1 comment:

Kaladharan TP said...

ഒരു വിദ്യാവയത്തില്‍ ചെന്നപ്പോള്‍ ജനാലയ്ക്ക് അരവസ്ത്രം. കുട്ടി പുറത്തേക്കു നോക്കരുത്. ആകാശം കാണരുത്. മരത്തിന്റെ ഇലത്തെയ്യം വ്യാഖ്യാനിക്കരുത്... ഞാന്‍ പഠിക്കുമ്പോള്‍ തുറന്ന ഹാളിലാണ് ക്ലാസ്. അധ്യാപികയുടെ കഴിവനുസരിച്ച് ശ്രദ്ധക്ലാസില്‍ തങ്ങും. ഇപ്പോഴും മറിച്ചാവാന്‍ സാധ്യതയില്ല. മനോസഞ്ചാരം ആര്‍ക്കാണു നിയന്ത്രിക്കാനാവുക?
കുട്ടിയുടെ ക്ലാസ് മാത്രമല്ല കുട്ടിയുടെ ഇടങ്ങളും പരിതാപകരം. കാഴ്ചപ്പാടിന്റെ പ്രശ്നം. തീരുമാനമെടുക്കാന്‍ അവകാശം കിട്ടാത്ത വര്‍ഗമായി കാണുന്നു.ക്ലാസില്‍ ഫാന്‍ വരുന്നത് സ്റ്റാഫ് റൂമിലു വന്നതിനു ശേഷം. മൂത്രപ്പുരയുടെ വൃത്തിയാക്കലും ..എല്ലാം രണ്ടാം പദവിയുടെ മുദ്രകള്‍ വീണത്.