18 November 2011

പ്രസംഗം എല്‍.പി.തലം


സ്കൂള്‍, സബ്‌‌ജില്ല തലങ്ങളില്‍ എല്‍.പി. കുട്ടികള്‍ക്ക് പ്രസംഗം [5മിനുട്ട്] ഒരു മത്സര ഇനമാണല്ലോ. എന്നാല്‍ അവിടെ പലപ്പോഴും അവര്‍ക്ക് പ്രസംഗിക്കാനായി നല്കുന്ന വിഷയങ്ങള്‍ മുതിര്‍ന്നകുട്ടികള്‍ക്ക് നല്‍കുന്നതില്‍ നിന്നും ഒരിക്കലും വ്യത്യസ്തമാവാറില്ല. അതുകൊണ്ടുതന്നെ ചെറിയകുട്ടികളുടെ പങ്കാളിത്തം , മുതിര്‍ന്നകുട്ടികളേപ്പോലെ ചെയ്യാന്‍ കഴിയുന്നവര്‍ക്ക് മാത്രമായി ചുരുങ്ങുന്നു. കുട്ടിയെ കുട്ടിയായി കാണാന്‍ നമുക്ക് നോക്കാം.

ചില വിഷയങ്ങള്‍ ഇങ്ങനെ ആയാലോ?


  • എന്റെ കൂട്ടുകാര്‍
  • എനിക്കേറ്റവും ഇഷ്ടമുള്ളത് ചെയ്യാന്‍ അനുവദിക്കാതിരിക്കുമ്പോള്‍
  • എന്റെ വീട് , എന്റെ നാട്, എന്റെ രാജ്യം
  • എനിക്ക് ഇപ്പോള്‍ ഈശ്വരനോട് പറയാനുള്ളത്
  • ഗാന്ധിജിയെ എനിക്കറിയാം
  • എന്റെ സ്ങ്കല്പ്പത്തിലെ സ്കൂള്‍
  • ഞാന്‍ പത്രം വായിക്കുന്നതെന്തിന്ന് ?
  • ഞാന്‍ സിനിമ കാണുന്നതെന്തിന്ന് ?
  • പുസ്തകം എന്റെ കൂട്ടുകാരന്‍ / കാരി
  • കുഞ്ഞനിയത്തിയോട് ഇപ്പോള്‍ എനിക്ക് എന്താണ്` പറഞ്ഞുകൊടുക്കാനുള്ളത് ?
  • എന്നെ ഏറ്റവും വേദനിപ്പിച്ച ഒരു കാഴ്ച്ച
  • എന്തുകൊണ്ട് എന്റെ കൂട്ടുകാര്‍ ചിലര്‍ ക്ളാസില്‍ തോറ്റുപോകുന്നു?
  • എനിക്ക് വിശക്കുമ്പോള്‍ ആഹാരം കിട്ടുന്നതെങ്ങനെ?
  • .....

അഭിപ്രായം (സാധ്യതകള്‍ പരിഗണിച്ച് )പറയുമല്ലോ !

1 comment:

K.P.Sukumaran said...

സ്നേഹം , വീട് , കുടുംബം , പരിസരം , തോട് , വയല്‍ , ചങ്ങാതി , എന്നിങ്ങനെ ഒറ്റ വാക്കുകള്‍ മാത്രമായാലോ :)