30 January 2011

ആടിന്റെ ‘മേട്’-അകത്തും പുറത്തും.


പാത്തുമ്മയുടെ ആടിന്റെ ‘മേട്’ കൊള്ളാതിരിക്കണമെങ്കിൽ പരീക്ഷക്ക് നന്നായി തയ്യാറായിരിക്കണം എന്നു പറയേണ്ടതില്ലല്ലോ.ഉപപാഠപുസ്തകം എന്ന നിലയിലാണെങ്കിലും ഭാഷാവിഷയങ്ങളിലെ പരീക്ഷ എന്ന രീതിയിൽ നോക്കുമ്പൊൾ നല്ല തയ്യാറെടുപ്പ്തന്നെ വേണ്ടിവരും.
8-10 ചോദ്യങ്ങൾ എഴുതാൻ ഒന്നരമണിക്കൂർ. ഓരോ ചോദ്യങ്ങൾക്കും 4-6-8-10 സ്കോർ. ഇതാണ് മിക്കവാറും ചോദ്യക്കടലാസിന്റെ ഘടന. പാഠപുസ്തക (നോവൽ) ബന്ധം നന്നായി നിലനിർത്തിയേ ഉത്തരമെഴുതാൻ പാടുള്ളൂ. നോവൽഉള്ളടക്കം, സമകാലിക സാമൂഹ്യസ്ഥിതികളുമായി ഉള്ളടക്കബന്ധം ഇതുതന്നെയാണ് പ്രധാന ഇനം. ഇതൊക്കെയും ഏതെങ്കിലും ഒരു വ്യവഹാരരൂപഘടന പാലിച്ചുകൊണ്ട് എഴുതിഫലിപ്പിക്കാനും കഴിയണം.

ഉള്ളടക്കസംബന്ധമായി
1.    കഥാഗതി, സംഭവങ്ങൾ, തുടർച്ച, ബന്ധം
വളരെക്കാലമായി പലയിടത്തും അലഞ്ഞുനടന്ന് അൽ‌പ്പം വിശ്രമത്തിന്നായി

28 January 2011

പരീക്ഷക്കൊരുങ്ങുക

എസ്.എസ്.എൽ.സി. പരീക്ഷ അടുത്തെത്തി. ആദ്യ പരീക്ഷ മലയാളം ഒന്നാം പേപ്പർതന്നെ.ഈ വിഷയത്തിൽ കൂടുതൽ മികവ് നേടാനുള്ള ചില മാനസികമായ സജ്ജീകരണങ്ങൾ നമുക്ക് തുടങ്ങാം.
പഠനത്തിന്റെ തുടർച്ചതന്നെയാണ് പരീക്ഷയും. ക്ലാസ്മുറികളിലും വീട്ടിലും ചെയ്ത പഠനപ്രവർത്തനങ്ങളുടെ ആഴവും അതിലൂടെയൊക്കെ കൈവന്ന ശേഷിയും പ്രകടിപ്പിക്കാനുള്ള ആദ്യാവസരം മാത്രമാകുന്നു പരീക്ഷ. പിന്നെ ഈ ശേഷികളൊക്കെ നിത്യജീവിതത്തിൽ കൂടുതൽ മികവോടെ പ്രകടിപ്പിക്കേണ്ടിവരും എന്നുകൂടി മനസ്സിലാക്കുന്നതോടെ പരീക്ഷ-ആദ്യ പ്രകടനം ഉജ്വലമാക്കാൻ ആരും ശ്രമിക്കും.അതു ഉയർന്ന വിജയനിലാവരവും നൽകും.
ഒന്നര മണിക്കൂർ പരീക്ഷയെഴുത്തും തുടർന്ന് മൂല്യനിർണ്ണയവും ആണ്. മൂല്യനിർണ്ണയനത്തിൽ നാമെഴുതിയ ഉത്തരത്തെ മൂന്ന് തലങ്ങളിൽ പരിശോധിക്കും.
1.    ഉള്ളടക്കപരമായ കൃത്യത
2.    പ്രയോഗിച്ച വ്യവഹാരരൂപത്തിന്മേലുള്ള ശക്തി
3.    നമ്മുടെ സാമൂഹ്യജീവിതവുമായുള്ള ഇടപെടലും പ്രതികരണവും

ഇതിൽ 1 ന്റെ തന്നെ ഭാഗമാണ് 3ഉം എന്ന് മനസ്സിലാക്കാം. എങ്കിലും വ്യക്തതക്ക് വേണ്ടി  ഇഴപിരിക്കുന്നു എന്നു മാത്രം.മലയാളത്തിന്ന് മാത്രമല്ല പരീക്ഷയുടെ ഘട്ടത്തിൽ ഏറിയും കുറഞ്ഞും എല്ലാ വിഷയങ്ങൾക്കും ഇതുതന്നെയാണ് സ്വഭാവം.

ചില വിശദീകരണങ്ങൾ

ഉള്ളടക്കപരമായ കൃത്യത എന്നത് പാഠവായനയിൽ നിന്നും

26 January 2011

പരീക്ഷകളിലെ നിറവ്

ഒരിക്കൽ പ്രൊ.എം.എൻ.വിജയൻ മാഷ് പറഞ്ഞു: പഠിക്കലും പയറ്റും വെവ്വേറെയല്ല; ആദ്യം പഠിക്കുക പിന്നെ പയറ്റുക എന്നല്ല പഠിപ്പും പയറ്റും ഒരേകാലത്താണ്. പഠിപ്പ് പയറ്റലും പയറ്റൽ പഠിപ്പുമാണ്.

കുട്ടിക്ക്പയറ്റ്പരീക്ഷയാണല്ലോ. പരീക്ഷയും പഠനമാണെന്നറിയുന്നതോടെ പരീക്ഷക്കുള്ള ഒരുക്കം കുറേകൂടി ആയാസരഹിതവും പഠനം രസകരവും ആവും. പരീക്ഷയിലും നമ്മൾ പുതിയ കാര്യങ്ങൾ പഠിക്കുകതന്നെയാണ്. എസ്.എസ്.എൽ.സി മലയാളം ഒന്നാം പേപ്പർ പരീക്ഷക്കുള്ള ഒരുക്കം പുതിയ പാഠങ്ങൾ

21 January 2011

പരീക്ഷ-അന്യായങ്ങൾ


പഠനത്തിലും തുടര്‍ന്ന് പരീക്ഷയിലും സംഭവിക്കുന്ന ‘അന്യായങ്ങള്‍’  ഒരിക്കലും ചര്‍ചക്ക് വരാറില്ല. അന്തരിച്ച പ്രശസ്ത ശാസ്ത്രസാഹിത്യകാരന്‍ സി.ജി.ശാന്തകുമാറിന്റെ ഒരു ഉപമ കടമെടുത്താല്‍ ‘ഹെലികോപ്ടര്‍കൊണ്ട് റബ്ബറിന്ന് മരുന്നടിക്കുന്നപോലെ’ ആണ് പഠനവും പരീക്ഷയും.
200  സാദ്ധ്യായദിവസങ്ങള്‍. ഒഴിവ് ദിവസങ്ങളില്‍ അധിക പഠനം. ഒരേ ടെക്സ്റ്റ് പുസ്തകം. ഒരേ കൈപ്പുസ്തകം-ടീച്ചര്‍ക്ക്. ഒരേ പരിശീലന മോഡ്യൂള്‍. ഒരേ പോലെ ക്ലസ്റ്റര്‍.ഒരേ ‘ഒരുക്കം’. 10 മുതല്‍ 4 വരെ ഒരേബെല്ലടി.
സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊക്കെ ഒരേപോലെ പഠനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു-നടക്കണം എന്നാണ് സര്‍ക്കാര്‍ സങ്കല്‍‌പ്പം. നിര്‍ദ്ദേശിക്കപ്പെട്ട എല്ലാ പ്രവര്‍ത്തനാനുഭവങ്ങളും എല്ലാ കുട്ടിക്കും ലഭിക്കണം. അങ്ങനെ ലഭിച്ചുകഴിയുമ്പോഴാണ് പരീക്ഷ. അതിന്ന് വേണ്ടത്ര സമയം ഉണ്ട്. സൌകര്യങ്ങളും ഉണ്ട്. സര്‍ക്കാരും ത്രിതലപഞ്ചായത്തുകളും രക്ഷിതാക്കളും നാട്ടുകാരും എല്ലം ഒത്തൊരുമിച്ച് നില്‍ക്കുന്നു. വേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുന്നു.
പരീക്ഷയില്‍ ജയിക്കാന്‍ വളരെ മിനിമം കാര്യങ്ങളേ വേണ്ടൂ എന്നത് എല്ലാര്‍ക്കും അറിയാം. D+ കിട്ടാന്‍ (കുട്ടിക്ക്)-നല്‍കാന്‍ (അധ്യാപികക്ക്) വലിയ മലയൊന്നും മറിക്കേണ്ടതില്ല. എന്നാല്‍ A യും A+ഉം അത്ര എളുപ്പവുമല്ല. ഇവിടെയാണ് ‘അന്യായം’ ചര്‍ച്ചചെയ്യപ്പെടേണ്ടത്.
ഉയര്‍ന്ന നിലവാരമുള്ള വിജയം ഉയരാന്‍ നിലവാരമുള്ള ക്ലാസ്മുറികളും പഠനപ്രവര്‍ത്തനങ്ങളും ആവശ്യപ്പെടുന്നുണ്ട്. കുട്ടി എത്ര ശ്രമിച്ചാലും ഇതു സ്വയമേവ സാധ്യമല്ല. ക്ലാസ്മുറികളും പഠനപ്രവര്‍ത്തനങ്ങളും ഒരിക്കലും കുട്ടിയുടെ നിയന്ത്രണത്തിലല്ലല്ലോ. സ്കൂളിന്റെ പൊതുവേയും അധ്യാപികയുടേയും ‘പ്രാപ്തി’ ഇതില്‍ ഘടകമാണ്. നോക്കൂ:

ഈ ഒരു പ്രവര്‍ത്തനം അതിന്റെ പൂര്‍ണ്ണരൂപത്തില്‍ ഒരു അധ്യാപിക ഒരു ക്ലാസില്‍ ചെയ്യാന്‍ വിട്ടുപോയെന്നിരിക്കട്ടെ. ഫലം (ഇതു മായി ബന്ധപ്പെട്ട ചോദ്യം പരീക്ഷക്കു വന്നാല്‍) കുട്ടിക്ക് സ്കോര്‍ കുറയും. ഇതേപോലെ, ഗണിതം, കെമിസ്റ്റ്ട്രി തുടങ്ങിയ വിഷയങ്ങളിലും വരാം. പത്രാധിപക്കുറിപ്പ് എന്ന വ്യവഹാരം ക്ലാസില്‍ ചെയ്യാന്‍ ‘മറന്നു‘പോയാലും ഇതുതന്നെ സംഭവിക്കും. പോര്‍ഷ്യന്‍ തീര്‍ക്കുന്ന തിരക്കുകള്‍ ഇതൊക്കെയും സംഭവിപ്പിക്കാം!
മറ്റൊന്ന്, അധ്യാപികയുടെ അറിവും ധാരണകളും (അതു തെറ്റാണെങ്കില്‍ പറയുകയും വേണ്ട) കുട്ടിക്ക് സ്കോര്‍ കുറയ്ക്കും. ‘കുട്ടികള്‍ കുറിയ്ക്കുന്ന പ്രശ്നങ്ങള്‍ ബന്ധപ്പെട്ട മേഖലകളിലേതാണെന്ന് ഉരപ്പുവരുത്തേണ്ടതാണ്’ എന്ന നിര്‍ദ്ദേശം പാലിക്കാന്‍ അധ്യാപികയുടെ അറിവും അധിക അറിവും തന്നെ വേണ്ടേ? സബ്ജക്ട് കൌണ്‍സിലുകള്‍, ക്ലസ്റ്റര്‍ സാന്നിധ്യങ്ങള്‍ എന്നിവ കുറവായ സാഹചര്യങ്ങളിലോ? ഇതൊക്കെയും ആത്യന്തികമായി കുട്ടിയുടെ A യും A+ഉം ഇല്ലാതാക്കില്ലേ? അധ്യാപിക എന്ന ഘടകത്തിന്റെ ‘പ്രാപ്തിയും’ ധാര്‍മ്മികബോധവും ഒക്കെ തന്നെ കുട്ടിയുടെ വിജയം നിര്‍ണ്ണയിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്.

19 January 2011

ശീർഷകത്തിന്റെ ഔചിത്യം

ഇവിടെ ഒരു പ്രസന്റേഷന്‍ (pdf) കാണുക.
nb: പ്രസന്റേഷനായി ചെയ്തത് pdf ആക്കിയത്.

17 January 2011

കഥക്കുള്ളിലെകഥ


എന്‍.പി.മുഹമ്മദിന്റെലോകാവസാനംഎന്ന കഥ മലയാളം പാഠപുസ്തകത്തില്‍ (10-)0ക്ലാസ്) പഠിക്കാനുണ്ട്. കഥാസ്വാദനത്തിന്റെ വ്യത്യസ്തമായ ഒരു തലം നോക്കൂ:

ഇന്ത്യന്‍ കഥാലോകത്തിന്റെ സവിശേഷതകള്‍ മിക്കതും പരീക്ഷിക്കപ്പെട്ടിരിക്കുന്നത് നമ്മുടെ ഇതിഹാസങ്ങളിലാണെന്നു കാണാം. ബൃഹത്തായ കഥാകഥനങ്ങളാണിതിലുള്ളത്. അതുകൊണ്ടുതന്നെ കഥപറയുന്ന രീതികളില്‍ നാനാവിധങ്ങളായ രൂപങ്ങള്‍ ഇവകളില്‍ മെനഞ്ഞെടുത്തിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഒരുകഥയെ സമര്‍ഥിക്കാനായി മറ്റൊരു കഥ പറയുക എന്ന കഥനശൈലി. കഥാപാത്രങ്ങള്‍ ജീവിതത്തിലെ ദുര്‍ഘടസന്ധികളിലൂടെ കടന്നുപോകുമ്പൊള്‍ അതിജീവനം സാധ്യമാക്കാനായി സമാന സന്ദര്‍ഭങ്ങളിലൂടെ കടന്നുപോയ മഹാപുരുഷന്മാരുടെ കഥകള്‍ കഥാകാരന്‍ പറഞ്ഞുകേള്‍പ്പിക്കുന്നു.സമാനസന്ദര്‍ഭങ്ങളിലൂടെ കടന്നുപോയ ജീവിതങ്ങളാവും ഇതില്‍. നിഷധരാജാവായ നളന്റെ കഥ / പാണ്ഡ്യരാജാവായ ഇന്ദ്രദ്യുംനന്റെ കഥ/ മഹാബലിയുടെ കഥ പോലുള്ള ഗംഭീരജീവിതങ്ങള്‍ ഇതിന്നുദാഹരണമാണ്.
ഒരു കഥ സമര്‍ഥിക്കാനായി മറ്റൊരു കഥ പറയുമ്പോള്‍ ആദ്യകഥ സ്വയമേവ കാര്യമാകുകയും (യാഥാര്‍ഥ്യമാകുകയും) രണ്ടാമത്തേത് കഥയായി നില്‍ക്കുകയും ചെയ്യുന്ന രാസപരിണാമം കഥയും കാര്യവും ഒന്നിപ്പിക്കാനുള്ള നല്ലൊരു ടെക്നിക്ക് ആകുന്നു. ഇതു നമ്മുടെ കഥനശൈലിയില്‍ നാം തന്നെ തീര്‍ത്തെടുത്ത ഒരു കാവ്യഭംഗിയാണ്. വൈദേശിക കഥകളില്‍ (പൌരാണിക) ഈ ശില്‍പ്പസൂത്രം കണ്ടുപിടിക്കപ്പെട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഈ ടെക്നിക്ക് കഥയേത് കാര്യ (യാഥാര്‍ഥ്യം)മേത് എന്ന ചിന്തകളില്‍ നിന്ന് വായനക്കാരനെ

10 January 2011

ഭിന്ന നിലവാരക്കാരായ കുട്ടികളുള്ള ക്ലാസ്മുറികൾ



ഇതൊരു യാഥാര്‍ഥ്യമാകുന്നു. ഈ യാഥാര്‍ഥ്യം അധ്യാപിക നേരിടുന്ന വെല്ലുവിളിയാണ്. സമകാലിക ക്ലാസ്മുറികളില്‍ വളരെ ഗൌരമമായി ഇടപെടേണ്ടതും എന്നാല്‍ വേണ്ടത്ര പരിശീലനമില്ലാത്തതുകൊണ്ട് കണ്ടില്ലെന്നു നടിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതും ഇതുതന്നെയാണ്. കുട്ടികളുടെ ശേഷിയറിഞ്ഞ് അവരുടെ നിലവാരത്തിന്നനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും തുടര്‍ന്ന് നിലവാരം ഉയര്‍ത്താനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും വേണം. ചര്‍ച്ചക്കായി ഒരു മാതൃക നോക്കുമല്ലോ.
പ്രവര്‍ത്തനങ്ങള്‍ ഇനിനനെയാവാമോ?

ഒന്‍പതാം ക്ലാസിലെഭൂമിഗീതങ്ങള്‍എന്ന കവിത കുട്ടി ആസ്വദിച്ചത് മൂല്യനിര്‍ണ്ണയം ചെയ്യാന്‍
താഴെ പറയുന്ന പ്രവര്‍ത്തനങ്ങൾ ചെയ്യുക.

·         ഭൂമിഗീതങ്ങള്‍ എന്ന കവിതയില്‍ കവി ആവിഷ്കരിക്കുന്ന ദര്‍ശനം എന്ത്? ഒരു കുറിപ്പ് എഴുതുക.
·         ഭൂമിഗീതങ്ങള്‍ എന്ന കവിതയിലെ ഉള്ളടക്കം ആവിഷ്കരിക്കാന്‍ ഒരു ലഘു നാടകം രചിക്കുക.