19 August 2013

കാര്‍ഷികം - തനിമലയാളം 6
ആഘോഷങ്ങള്‍
പൂരങ്ങള്‍ വേലകള്‍ / കൊയ്ത്തുമേളകള്‍ / ചവിട്ടുകളി / കൊയ്ത്തുപാട്ട്/ കാളപൂട്ട് / …....................

കൃഷി സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെ പ്രധാന ജീവിതപ്രവര്‍ത്തനമാവുമ്പോള്‍ [ അതു പ്രത്യക്ഷമോ പരോക്ഷമോ ആവട്ടെ ] കാര്‍ഷിക കലണ്ടറാണ്` നിത്യവൃത്തികളെ മുഴുവന്‍ നിശ്ചയിക്കുകയും ക്രമീകരിക്കുകയും ചെയ്യുക. അങ്ങനെയാണ്` 'കാര്‍ഷിക സംസ്കാരം ' എന്ന സങ്കല്പ്പം രൂപപ്പെടുന്നത് . നമ്മുടെ വേലകള്‍ , പൂരങ്ങള്‍, മേളകള്‍, കളികള്‍, പാട്ടുകള്‍ ,സാംകാരിക നിര്‍മ്മിതികള്‍ , അരങ്ങുകള്‍, അണിയറകള്‍ - വേഷങ്ങള്‍ തുടങ്ങി സാംസ്കാരിക മുദ്രകളൊക്കെയും ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും.

മുണ്ടകക്കൊയ്ത്ത് കഴിഞ്ഞ ഒഴിഞ്ഞ

09 August 2013

കാര്‍ഷികം - തനിമലയാളം 5
ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ - വിരുന്നുകള്‍
പണം / നെല്ല് കടം കൊടുക്കല്‍, കടം വാങ്ങല്‍ / നിറ പുത്തരി, ചാലിടല്‍, ചെറുകുന്നിലമ്മക്ക് നിവേദ്യം... കൊയ്ത്തിനും നടീലിനും നിരത്തലിനും വിരുന്നുകള്‍ -സദ്യ / കൊയ്ത്തു കഴിഞ്ഞ് വിരുന്ന് / വിവാഹ കാലം / ….........

വി.കെ.എന്റെ പ്രസിദ്ധ നോവല്‍ 'പിതാമഹനില്‍ ' സര്‍ ചാത്തു പണം 'നെല്ലായിട്ടളക്കാമെന്ന് ' പറയുന്നുണ്ട്. അത് അക്കാലത്തെ ഒരു പതിവ് മാത്രം. സാമ്പത്തിക ഇടപാടുകളില്‍ നെല്ലായിരുന്നു ഇടനില ദ്രവ്യം. കൂലി, വില, കുറി , കടം , സഹായം … ഒക്കെ നെല്ലായിട്ടായിരുന്നു മിക്കവാറും. സ്ഥലം - വസ്തു വിന്റെ അളവ് 'ഇത്ര പറക്കണ്ടം ' എന്നാണ്. നൂറുപറക്കണ്ടം എന്ന അളവ് നൂറുപറ നെല്ല് വിളവായി ലഭിക്കുന്ന വിസ്തൃതിയുള്ള സ്ഥലം എന്നാണ്. അപൂര്‍വം സന്ദര്‍ഭങ്ങളിലേ പണം ഇടപെടാറുള്ളൂ. ധനദേവത 'നെല്ലായിരുന്നു. പാടത്തും വീട്ടിലും 'ലക്ഷ്മി' നെല്ലുതന്നെ. അതുകൊണ്ടുതന്നെ നെല്ലായാലും പണമായാലും ആചാരാനുഷ്ഠാനങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഘടകമായി. നെല്ലു നാരായത്തില്‍ / പറയില്‍ നിറച്ചുവെക്കലും , നാണയവും വഴിപാട്, അനുഷ്ഠാനം എന്നിവയില്‍ പ്രധാനമാണ്` [ഇന്നും ]. ലക്ഷ്മി = ഐശ്വര്യത്തിന്ന് വ്യക്തി ജീവിതം പോലും ശ്രദ്ധിച്ചിരുന്നു. എന്തിന്ന്...ഭക്ഷണം, ക്ഷൗരം, യാത്ര,

02 August 2013

കാര്‍ഷികം - തനിമലയാളം -4


കര്‍ഷന്റെ ദിനചര്യ

40-50 വര്‍ഷം മുന്പ് ബഹുഭൂരിപക്ഷവും കാര്‍ഷികവൃത്തിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരായിരുന്നു. മറ്റു ജോലികള്‍ - അദ്ധ്യാപകന്‍, കച്ചവടം, പട്ടാളം, ഓഫീസ് ക്ളാര്‍ക്ക് - ഓഫീസര്‍ … ഒക്കെ ആയിരുന്നെങ്കിലും പ്രാഥമികമായി ഇവരെല്ലാം കൃഷിക്കാരായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും കര്‍ഷകവൃത്തിയില്‍ ബന്ധപ്പെട്ടിരുന്നു.അതുകൊണ്ടുതന്നെ ദിനചര്യ കര്‍ഷക സംസ്കൃതിയുമായി ഇഴചേര്‍ന്നിരുന്നു എന്നു പറയാം. [ ഇന്നത്തെ നമ്മുടെ ദിനചര്യയുമായി തട്ടിച്ചു നോക്കുന്നത് രസകരമായിരിക്കും ]
രാവിലെ 5 മണിക്കു എഴുന്നേൽക്കും.5 മണിക്കു... അലാറം ഒന്നും ഇല്ല.5 മണിക്കു കോഴിക്കൂട്ടിൽ കോഴി കൂവും. അതുതന്നെ അലാറം.ഭാര്യയും അപ്പോഴേക്കും എഴുന്നേറ്റിരിക്കും.
എഴുന്നേറ്റ ഉടനെ മുഖംകഴുകും.പല്ലുതേക്കും.പുറത്തെ അടുപ്പിൽ തീപൂട്ടും.തൊഴുത്തിലെ കന്നുകാലികൾ അപ്പോഴേക്കും ഉണർന്നിരിക്കും.കന്നുകാലികൾക്കുള്ള കഞ്ഞി അടുപ്പത്തു വെക്കും.
വിറകു തലേന്നാൾ തന്നെ ഭാര്യ തയ്യാറാക്കിയതു ഉണ്ടാവും.അടുപ്പിന്നു മുകളിലാണു വിറകു തയ്യാറാക്കി വെക്കുക. അതുകൊണ്ട് വേഗം തീപ്പിടിക്കും.കിണറിൽനിന്നു അപ്പോൾ കോരിയെടുത്ത വെള്ളം, തവിട്,പിണ്ണാക്ക്