22 March 2008

ഡ്രസ്കോഡ്

തിരുമേനി തൃശ്ശൂര്‍പൂരം കാണാന്‍ പുറപ്പെട്ടിരിക്കയാണു...
കാര്യസ്ഥന്‍: ഈ തോര്‍ത്തുമുണ്ട് മാത്രം ചിറ്റീട്ടാ പൂരത്തിനു?
തിരുമേനി: അല്ലല്ല...വലിയമുണ്ട് അലക്കിവെടിപ്പാക്കീതു കയ്യില്‍ പൊതിഞ്ഞു വെച്ചിട്ടുണ്ട്.ആവശ്യാമ്പോ ചിറ്റും.അതുപോരേ?
കാര്യസ്ഥന്‍: മതി മതി.വല്യാവല്യാ ആള്‍ക്കാരൊക്കെ വരുന്നതല്ലേ..അതോണ്ടാ പറഞ്ഞതു.
........
പൂരം കഴിഞ്ഞു തിരിച്ചെത്ത്യപ്പൊ മുണ്ടിന്റെ പൊതി അഴിച്ചിട്ടില്ലാ.
കാര്യസ്ഥന്‍: അപ്പൊ വല്യമുണ്ട് പൊതിഞ്ഞിട്ടന്ന്യാ?
തിരുമേനി: പൂരം ഒക്കെ സുഖായി കണ്ടു.വല്യമുണ്ട് ആവശ്യം വന്നില്ലേന്നീം.അപ്പൊ പൊതി അഴിച്ചില്ല്യാ.ഇനി അടുത്തേന്നാവം.


കടപ്പാട്: നമ്പൂതിരിഫലിതങ്ങള്‍

19 March 2008

പ്രമോഷന്‍

സ്കൂളില്‍ കുട്ടി മഹാ വികൃതി......ഒരു രക്ഷയുമില്ല..... മാഷ് രക്ഷിതാവിനെ വിളിച്ചു വരുത്തി....കുട്ടിയെ സം ബന്ധിച്ച വിവരങ്ങള്‍ പറഞ്ഞു....രക്ഷിതാവു തട്ടിക്കയറുകയാണു....മാഷന്മാരു വെറുതെ അവനെ കുറ്റപ്പെടുത്തുകയാണു....എന്ന ഭാവം.
എന്തു പറഞ്ഞാലും ശരിയാകില്ലെന്നു ഉറപ്പായപ്പൊ...ഹെഡ്മാസ്റ്റര്‍....രക്ഷിതാവിനെ വിരട്ടി....
ശരി...ഞ്ഞാന്‍ അവനെ പ്രമോട്ട് ചെയ്യാം...വേറെ വഴിയില്ല..പ്രമോട്ട് ചെയ്യും....ഉറപ്പായി...
അപ്പോള്‍ രക്ഷിതാവു പേടിച്ചു.....സാര്‍....അതു മാത്രം ചെയ്യരുതു....ഇനി ഞാന്‍ നോക്കിക്കോളാം...ഇനി കുഴപ്പം ഉണ്ടാക്കില്ല....ദയവായി പ്രമോട്ട്ചെയ്യരുതു...

08 March 2008

തെരഞ്ഞെടുപ്പിലെ യുക്തി

സോക്രട്ടീസിനോടു ജഡ്ജി വിധിപറയുന്നതിന്നു മുന്‍പ് ചോദിച്ചു.
ഒന്നുകില്‍ നിങ്ങള്‍ വിഷം കുടിക്കണം; അല്ലെങ്കില്‍ നാടു വിടണം.
ഏതാണു താങ്കള്‍ തെരഞ്ഞെടുക്കുന്നതു?
സോക്രട്ടീസ് ഉടനെ പ്രതികരിച്ചു.
വിഷം കുടിക്കാം; എന്നാല്‍ നടും വിടാലോ.പണ്ടു കേട്ടകഥകള്‍

04 March 2008

കെണികളുടെ വലിപ്പം

പണ്ട്....ഇന്നും
അയാളും ഭാര്യയും കൂടി എന്തോ പൊതി തുറക്കുന്നതു കുഞ്ഞനെലി ചുമരിന്റെ വിടവിലൂടെ നോക്കിയിരുന്നു....എന്തെങ്കിലും പലഹാരം തന്നെ...എലി ആര്‍ത്തിപ്പെട്ടു.
തുറന്നപൊതി കണ്ട് കുഞ്ഞന്‍ ഞെട്ടി...എലിക്കെണി..പുത്തന്‍ എലിക്കെണി..
അയാളും ഭാര്യയും കൂടി എലിക്കെണി ഒരുക്കുക്കി വെക്കുകയാണു....ഹോ...
കുഞ്ഞന്‍ ഒറ്റച്ചാട്ടത്തിന്നു വീടിന്നു പുറത്തിറങ്ങി..ഓടിക്കിതച്ചു കോഴിക്കൂടിന്നടുത്തെത്തി.
ചേച്ചീ...ചേച്ചീ...അയാളും ഭാര്യയും കൂടി വീട്ടില്‍ ഒരു എലിക്കെണി വെച്ചിട്ടുണ്ടേ...ശ്രദ്ധിച്ചോളൂ....
കോഴി തലവെട്ടിച്ചു കുഞ്ഞനെനോക്കി ചിരിച്ചു..എലിക്കെണി എലിക്കു പ്രശ്നം തന്നെ....കോഴിക്കെന്താ....
കുഞ്ഞന്‍ ചവറുകളില്‍ മേയുന്ന പന്നിയോടു വിവരം പറഞ്ഞു.
ചേട്ടാ...ചേട്ടാ..അയാളും ഭാര്യയും കൂടി വീട്ടില്‍ എലിക്കെണി ഒരുക്കിയിരിക്കുന്നു...ശ്രദ്ധിക്കണേ...
പന്നി കുഞ്ഞു വാലാട്ടി ചിരിച്ചു...എലിക്കെണി എലിക്കു പേടിയുണ്ടാവും....എനിക്കെന്താടാ..
തൊടിയില്‍ മേയുന്ന കാളക്കുട്ടനോട് കുഞ്ഞന്‍ കാര്യം വിശദീകരിച്ചു.
വല്ല്യേട്ടാ..അയളും ഭാര്യയും കൂടി വീട്ടില്‍ എലിക്കെണി ഒരുക്കിയിരിക്കുന്നൂ...ശ്രദ്ധിക്കണേ...
അതിനുക്കെന്താ കുഞ്ഞാ....എലിക്കെണി എലിയെ പിടിക്കാനാ...നീയ്യു നോക്കിക്കോ....നിന്റെ കളവു നിര്‍ത്തിക്കോ....
തന്റെ മുന്നറിയിപ്പ് വെറുതെയെന്നു കുഞ്ഞന്‍ പരിതപിച്ചു.കഷ്ടം.
രാത്രി കിടക്കുമ്പോള്‍ കുഞ്ഞന്‍ ദുസ്സ്വപ്നം കണ്ടു...എലിക്കെണിയില്‍ താന്‍ കുടുങ്ങി പിടയുന്നതു....
ഠീം....എലിക്കെണിയില്‍ ആരോ കുടുങ്ങിയിരിക്കുന്നു...കുഞ്ഞന്‍ കിടക്കപ്പായില്‍ നിന്നു ഓടിച്ചെന്നു നോക്കി..
അയാളുടെ ഭാര്യ ശബ്ദം കേട്ടു ഉണര്‍ന്നെത്തിയിരിക്കുന്നു..കുഞ്ഞന്‍ ശ്രദ്ധിച്ചു....പാവം...ആരാ പെട്ടതു?
അയാളുടെ ഭാര്യ ചെന്നു എലികെണി എടുത്തു...
അയ്യോ...അവള്‍ നിലവിളിച്ചു....
കുഞ്ഞന്‍ ശ്രദ്ധിച്ചു...കെണിയില്‍ പെട്ടതു ഒരു പാമ്പിന്റെ വാല്‍ ആയിരുന്നു.കെണി എടുത്തപ്പോള്‍ പാമ്പ് കടിച്ചതാണു...പാവം.
ഭാര്യയുടെ കരച്ചില്‍ കേട്ട് അയാള്‍ ഓടിവന്നു.അവളേയും എടുത്തു വൈദ്യന്റെ അടുത്തേക്കു ഓടി.
വൈദ്യര്‍ പരിശോധിച്ചു...വിഷമില്ലാത്ത പാമ്പാണു...സാരല്യാ...പേടിച്ചതുകൊണ്ടു ചെറിയ പനി ഉണ്ടാവും...സാരല്യാ..രണ്ടു ദിവസം കഴിഞ്ഞിട്ടു ക്ഷീണം മാറാന്‍ ഒരു കോഴിസൂപ്പ് കൊടുക്കണം...സാരല്യാ...
അയാള്‍ വീട്ടിലെത്തി....ക്ഷീണം ഉണ്ടു...കോഴിയെ കൊന്നു നല്ല സൂപ്പ് ഉണ്ടാക്കി കൊടുത്തു.....വൈദ്യന്‍ പറഞ്ഞപോലെ....
പാവം....അവളുടെ പനി മൂര്‍ച്ചിച്ചു...കിടപ്പിലായി....
രോഗിയെ കാണാന്‍ ബന്ധുക്കളെത്തി..ഭക്ഷണം കൊടുക്കേണ്ടേ....പന്നിയെ കൊന്നു നല്ല ഭക്ഷണം കൊടുത്തു....
പാവം...പനി മാറിയില്ലല്ലോ....അവള്‍ മരിച്ചു....
എല്ലാരും കരഞ്ഞു...കുഞ്ഞനും....പാവം....
അടിയന്തിരം കേമമായി നടത്തി..കാളക്കുട്ടന്റെ ഇറച്ചിക്കറി എല്ലാര്‍ക്കും ഇഷ്ടായി.
കുഞ്ഞനെലി ദുഖം പൂണ്ടു.കാര്യങ്ങള്‍ യഥാസമയം എല്ലാരേയും അറിയിച്ചിട്ടും ....കഷ്ടം....


സുഹൃത്ത് മെയിലില്‍ അയച്ചുതന്ന കഥ (പുനരാഖ്യാനം)