Showing posts with label LEARNING. Show all posts
Showing posts with label LEARNING. Show all posts

20 August 2020

school notes 14

 

അദ്ധ്യാപനനൈപുണികൾ

[ പഠിക്കാൻ പഠിപ്പിക്കൽ നൈപുണി ]

ക്ളാസ് ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേപോലെയല്ല. ഒരേ ലക്ഷ്യമല്ല. ഒരേ പ്രയോഗവുമല്ല. ആയിരിക്കരുത്. തുടക്കം പഠിപ്പിക്കലാണ്. അത് ക്ളാസ് അവസാനിക്കുന്നതോടെ പഠിക്കാൻ പഠിപ്പിക്കലായി മാറണം. ഈയൊരു പ്രയോഗപരിവർത്തന നൈപുണി അദ്ധ്യാപികക്ക് ഉണ്ടാവണം.

സ്കൂളിങ്ങിന്റെ സുപ്രധാനമായ ലക്ഷ്യം ' പഠിക്കാൻ പഠിപ്പിക്കലാണ്' ' . വിവരം / അറിവ് കൊടുക്കലല്ല, അറിവ് നേടാൻ / നിർമ്മിക്കാൻ പഠിപ്പിക്കലാണ്. വിപുലമായ സ്കൂൾ സംവിധാനം മിക്കവാറും ഇതിനു പാകത്തിലാണ് . പ്രക്രിയാബന്ധിതമാക്കുന്നത് അതിനാലാണ്. അറിവ് കൊടുക്കാൻ ഇത്രയും പ്രക്രിയകൾ ആവശ്യമില്ല. ശ്രവണം, കാഴ്ച, വായന , എഴുത്ത് എന്നിവ മതിയാവും. നമ്മുടെ ക്ളാസ്‌‌മുറികൾ ഇപ്പൊഴും എഴുത്തിൽ ഊന്നുന്നതാണ്. വായനപോലും പിന്നെ [ പരീക്ഷക്ക് മുന്പ് ] മതി ! ലാബ്, ലൈബ്രറി , കളിസ്ഥലം, ചുറ്റുപാടുകൾ, ദിനാചരണങ്ങൾ , യാത്രകൾ, ക്യാമ്പുകൾ, വർക്ക്ഷോപ്പുകൾ , സാങ്കേതികവിദ്യാസഹായം തുടങ്ങിയവ മിക്കപ്പോഴും പ്രയോജനപ്പെടുത്തേണ്ടി വരാതിരിക്കുന്നത് , നമ്മുടെ ശ്രദ്ധ അറിവ് കൊടുക്കുന്നതിൽ ഒതുങ്ങുന്നു എന്നതുകൊണ്ടാണോ? ഐ ടി /ലാബ് /ലൈബ്രറി ഇല്ലങ്കിലും സാരമില്ല, പഠിപ്പിക്കാം എന്നു അദ്ധ്യാപികക്ക് തോന്നുന്നത് തന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള അബദ്ധബോധമാണോ?

പഠിക്കാൻ പഠിച്ചല്ല , മറിച്ച് പഠിച്ച് പാസായാണ് നമ്മുടെ ബഹുഭൂരിപക്ഷം അദ്ധ്യാപകരും അവരുടെകാലത്തെ സ്കൂളിങ്ങ് കടന്നുപോന്നത് എന്നത് വലിയൊരു കടമ്പയാണ്. അതുകൊണ്ടുതന്നെ പഠിച്ചത് പാടാനേ ആവുന്നുള്ളൂ. അതിനെ ബോധപൂർവം മറികടക്കാനുള്ള നിപുണതയാണ് ആദ്യം വേണ്ടത്. ഇൻസർവീസ് കോഴ്സുകളും പലവിധ ട്രൈനിങ്ങുകളും സ്വന്തം അന്വേഷണങ്ങളും പഠനങ്ങളും പരിചയവും കൊണ്ട് സാധിച്ചെടുക്കേണ്ടതാണത്.

[ പ. ലി : എത്ര പഠിപ്പിച്ചാലും / പറഞ്ഞുകൊടുത്താലും കുട്ടികൾക്ക് മനസ്സിലാവുന്നില്ല എന്നാണല്ലോ ഇപ്പൊഴും ആദ്യ പരാതി ! ]

18 May 2013

വിദ്യാലയം - അകത്തും പുറത്തും


പഠിപ്പിക്കുന്നതിലുള്ളപോലെത്തന്നെ ശ്രദ്ധ പഠിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കലിലാണല്ലോ നിലകൊള്ളുന്നത്. അതു മിക്കവാറും വിപുലപ്പെടുന്നതോടെ പഠിപ്പിക്കലും പഠിക്കലും വളരെയേറെ സജീവത കൈവരിക്കും. മുഴുവന്‍ സമയ പഠിതാവും മുഴുവന്‍ സമയ അധ്യാപകനും യാഥാര്‍ഥ്യമാകും . ഇത് സാധിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഓരോന്നും 'പഠനവും ക്ലാസ്‌‌മുറിയും ' സ്കൂളിന്റെ ചുമരുകള്‍ക്കകത്തുനിന്ന് പുറത്തേക്ക് കടക്കും. കടക്കണം. നാട് മുഴുവന്‍ പ്രത്യക്ഷമായോ പരോക്ഷമായോ അറിവിന്റെ ഉല്പാദനവും പങ്കുവെക്കലും കൊണ്ട് ജീവസ്സുറ്റതാകും. എന്നാല്‍ അതു തുടങ്ങിവെക്കാന്‍ സ്കൂള്‍ തന്നെ വേണം താനും.

പഠനപ്രവര്‍ത്തനങ്ങള്‍ മുന്നേറുമ്പോള്‍ കുട്ടിക്ക് ധാരാളം സഹായങ്ങള്‍ വേണം. ഏറ്റവും കൂടുതല്‍ സഹായം സംശയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിലാണ്. എല്ലായ്പ്പോഴും അധ്യാപകര്‍ക്ക് കുട്ടിയുടെ ഒപ്പമുണ്ടാകാന്‍ കഴിയില്ല. സംശയങ്ങള്‍ പരിഹരിക്കാനാകാതെ കുട്ടിക്ക് പ്രവര്‍ത്തനങ്ങള്‍ തുടരാനാവില്ല. ഈയൊരവസ്ഥയില്‍ കുട്ടി തല്ക്കാലം പഠനം നിര്‍ത്തിവെക്കും. സ്കൂളില്‍ ചെന്നോ മറ്റുതരത്തിലോ സംശയം പരിഹരിച്ച് പഠനം തുടരും. മിക്ക കുട്ടികള്‍ക്കും മറ്റുതരത്തില്‍ സംശയപരിഹാരം എളുപ്പമല്ല. അപ്പോഴേക്കും
  • ഒരു പാട് സമയം നഷ്ടപ്പെടും
  • തുടര്‍ച്ചയും സന്നദ്ധതയും കുറയും
  • തുടര്‍ച്ച പോകുന്നതോടെ വിരസത ഉണ്ടാകും

24 April 2013

അവധിക്കാല ക്ളാസുകള്‍


മെയ് തുടങ്ങുന്നതോടെ സ്കൂളുകളില്‍ അവധിക്കാല ക്ളാസുകള്‍ തുടങ്ങുകയായി.അതും പത്താം ക്ളാസുകാര്‍ക്ക്. അനൗപചാരിക ക്ളാസുകളായിട്ടാവും തുടങ്ങുക. എന്നാല്‍ എല്ലാ കുട്ടികളും നിര്‍ബന്ധമായി പങ്കെടുക്കേണ്ടിവരുന്ന രീതിയിലാവും സംഘാടനം. അദ്ധ്യാപകരെല്ലാം ഉഷാറായി തുടങ്ങുകയായി. സംഘാടനത്തിലും നടത്തിപ്പിലും പ്രാഥമിക പരിഗണന :

  • എസ്.എസ്.എല്‍.സി.ക്കാരാണ്` .... കാര്യങ്ങള്‍ നേരത്തെ തുടങ്ങണം
  • പാഠം തീര്‍ക്കാന്‍ പറ്റിയ സമയം ഇതാണ്`. സ്കൂള്‍ തുറന്നാല്‍ ഒക്കെ തെരക്കായി . ഒന്നിനും സമയമില്ല
  • പാഠം നേരത്തേ തീര്‍ത്തുകൊടുത്താല്‍ പഠിക്കേണ്ടവര്‍ക്ക് നേരത്തേ പഠിക്കാന്‍ തുടങ്ങാം
  • റിവിഷന്ന് ധാരാളം സമയം കിട്ടും
ഒമ്പതാം ക്ളാസില്‍ നിന്ന് ജയിച്ച മിടുക്കരാണിവിടെ ഇരിക്കുന്നത്. ഇവരെ അടുത്തറിയുന്നതിനുള്ള ഒരു സാവകാശം പോലും നാം ആലോചിക്കാറില്ല.
  • മുന്നിലിരിക്കുന്ന എല്ലാ കുട്ടികളും ഒരേപോലെ മിടുക്കരാണോ
  • ഗണിതം, ഭാഷ എന്നിവയില്‍ ആര്‍ക്കെങ്കിലും പിന്നാക്കാവസ്ഥ ഉണ്ടോ
  • പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള വല്ലതും ചെയ്യേണ്ടതുണ്ടോ
  • പരിഹാരബോധനം മുന്‍ക്ളാസുകളില്‍ വേണ്ടത്ര നടന്നുകാണുമോ
  • എത്രപേര്‍ക്ക് പാഠങ്ങള്‍ follow ചെയ്യാന്‍ പ്രയാസങ്ങളുണ്ട്
  • എന്തൊക്കെയാണ് പ്രയാസങ്ങള്‍
  • ആത്മവിശ്വാസം, വിജയിക്കാനുള്ള ത്വര എന്നിവ കുട്ടികളില്‍ ഇപ്പോഴേ ഉണ്ടാക്കേണ്ടതുണ്ടോ
  • രക്ഷിതാക്കളെ ബോധവത്ക്കരിക്കേണ്ടതുണ്ടോ
  • കൗന്‍സലിങ്ങ് പോലുള്ള സംഗതികള്‍ [കുട്ടിക്കും രക്ഷിതാവിനും അധ്യാപകനും ] വേണമോ
  • TAG , SAG തുടങ്ങിയ തന്ത്രങ്ങള്‍ രൂപപ്പെടുത്തേണ്ടതില്ലേ
  • ഓരോകുട്ടിയുടേയും നിലനിര്‍ണ്ണയം സാധ്യമാക്കുന്നതെങ്ങനെ
ഇക്കാര്യങ്ങളില്‍ ഒരാലോചന പലപ്പോഴും വൈകിയാണ്` നമ്മള്‍ ചെയ്യുന്നത്. അതുകൊണ്ട് ഇക്കൊല്ലമെങ്കിലും വെക്കേഷന്‍ ക്ളാസുകള്‍ ഇങ്ങനെ തുടങ്ങിയാലോ
  • ഒരോ കുട്ടിയുടേയും നിലവാരം കൃത്യതയോടെ രേഖപ്പെടുത്തുക
  • പിന്നാക്കക്കാരായ കുട്ടികളുടെ പരിഹാരബോധനത്തില്‍ തുടങ്ങുക
  • SAG [student adopted group] TAG [teacher adopted group] എന്നിവ പ്രവര്‍ത്തനക്ഷമമാക്കുക
  • കുട്ടികളില്‍ ആത്മവിശ്വാസവും [മികവുകള്‍ ബോധ്യപ്പെടുത്തിക്കൊണ്ടും പോരായ്മകള്‍ പരിഹരിക്കാനുള്ള പരിപാടികള്‍ നിശ്ചയിച്ചുകൊണ്ടും ] ജയിക്കാനുള്ള അഭിലാഷവും ആദ്യമേ ഉണ്ടാക്കുക
  • രക്ഷിതാക്കള്‍ക്ക് വേണ്ട ബോധവത്ക്കരണം നടത്തുക
  • ഒരോ വിഷയങ്ങളിലും പഠിക്കാനുള്ള സംഗതികള്‍ , അതുകള്‍ സാധ്യമാക്കുന്ന പദ്ധതികള്‍-തന്ത്രങ്ങള്‍ , സമയക്രമം എന്നിവ കുട്ടികളുമായി ചര്‍ചചെയ്ത് അവരെ ബോധ്യപ്പെടുത്തുക
  • ഇക്കല്ലത്തെ വിജയ ലക്ഷ്യം മുന്‍ കൂട്ടി നിശ്ചയിക്കുക. ഇതില്‍ കുട്ടികളുടേയും രക്ഷിതാക്കളുടേയും പങ്ക് കൃത്യമായി രേഖപ്പെടുത്തുക

ശരിക്കാലോചിച്ചാല്‍ പഠനം തുടങ്ങുന്നതിന്ന് മുന്പ് 15 ദിവസം ഇതിനായി ഉപയോഗിക്കണം. മെയ് മാസ ക്ളാസുകള്‍ ഇതിനായിരിക്കണം . ചെയ്യുന്ന പണിക്ക് ബലപ്പെട്ട ഒരടിത്തറ ആദ്യമേ ഒരുക്കാനുണ്ട്. അതില്ലാത്തതാണ്` മിക്കപ്പോഴും കുട്ടികളുടെ കാര്യത്തില്‍ സംഭവിക്കുന്നതും.

01 June 2011

പുതുപുസ്തകങ്ങളുടെ തൂമണം


പുതുവർഷം.പുത്തൻ പുസ്തകങ്ങൾ. മുഴുവൻ കേരളീയർക്കും അവകാശപ്പെടാവുന്ന ഓര്‍മ്മകളും അനുഭൂതികലുമാണിവ.വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എറ്റവും കാൽ‌പ്പനികമായ സങ്കൽ‌പ്പം പുത്തൻ പുസ്തകങ്ങളുടെ മണം തന്നെയാണ്. ഗന്ധപരമായ സവേദന തീക്ഷ്ണത മലയാളിയുടെ സവിശേഷതയാണെന്നുതന്നെ പറയാം. കാർഷികരംഗത്തുള്ള മലയാളിയുടെ സാംസ്കാരികമേൽക്കോയ്മയുടെ അനുഭവങ്ങൾ ജീനുകളിലൂടെ ഇന്നും ഓരോമലയാളിയുടെയും ബോധങ്ങളിൽ നിലനിൽക്കുന്നുവെന്നതുതന്നെയാവാം ഇതിന്ന് കാരണമായി പറയാവുന്നത്. പുത്തന്‍ പുസ്തകങ്ങളുടെ തൂമണങ്ങളുമായി വീണ്ടും ഒരു അധ്യയന വർഷം ആരംഭിക്കുന്നു.

 ഇനി പഠിക്കാൻ തുടങ്ങാം
ഒന്നാം ചുവട്

പഠനം തുടങ്ങാനുള്ള നമ്മുടെ സ്വന്തം കൈമുതൽ പുതായി വാങ്ങിയ പാഠപുസ്തകങ്ങളും നേരത്തെ പഠിച്ച പാഠങ്ങളുമാണ്. ഇവ ഇനം തിരിച്ച് മനസ്സിലാക്കി വേണം പഠിക്കാനൊരുങ്ങാൻ.പരസ്പര ബന്ധിതങ്ങളാണ് പാഠങ്ങളൊക്കെത്തന്നെയെങ്കിലും നമ്മുടെ സാബ്രദായികരീതികൾ ഈ ബന്ധങ്ങളെ വേണ്ടത്ര പ്രയോജനപ്പെടുത്താത്തവയാണ്. പാഠബന്ധങ്ങൾ ഉയർന്ന ക്ലാസുകളിൽ അലപ്പാൽ‌പ്പം ശ്രദ്ധിക്കാറുണ്ടെങ്കിലും

21 April 2011

പരീക്ഷയറിഞ്ഞ് പഠനം


മെയ് മാസമാകുന്നതോടെ സ്കൂളുകളിൽ അടുത്തവർഷ പഠനപരിപാടികൾ ആരംഭിക്കുകയായി. സവിശേഷമായും എസ്.എസ്.എൽ.സി.ക്ലാസുകൾ മെയ് ആദ്യദിവസങ്ങളിൽ തുടങ്ങും. പുതിയ പുസ്തകങ്ങൾ ലഭ്യമാകാനുള്ള താമസം, അതുമായി ബന്ധപ്പെട്ട അധ്യാപകപരിശീലനങ്ങൾ എന്നിവയൊക്കെ ഉണ്ടെങ്കിലും ക്ലാസുകൾ ആരംഭിക്കും എന്നു തന്നെ കരുതാം.അടുത്ത നവംബർ-ഡിസംബർ കാലത്തേക്ക് പോർഷ്യൻ തീരാനുള്ള ഒരുക്കമെന്ന നിലയിൽ. പിന്നെ പരീക്ഷ ലാക്കായിയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നും. സ്വാഭാവികമായും കഴിഞ്ഞപല വർഷങ്ങളിലായി നടന്ന പരിപാടികളുടെ തുടർച്ച.
എസ്.എസ്.എൽ.സി.കുട്ടികൾക്കെങ്കിലും രണ്ടു രീതികളിലുള്ള പഠനപ്രവർത്തനങ്ങൾ ഒരു വർഷകാലയളവിൽ  ചെയ്യേണ്ടിവരുന്നു എന്നു കാണാം.

12 March 2011

ഹാൾ ടിക്കറ്റുകൾ വിതരണം ചെയ്യരുത്


വാർത്ത:  ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷക്കിരിക്കുന്നവരുടെ ഹാൾ ടിക്കറ്റുകൾ 10-3-2011 നു ഉച്ചക്കുശേഷം ഓഫീസിൽ നിന്ന് വിതരണം ചെയ്യുന്നതാണ്. മുഴുവൻ പരീക്ഷാർഥികളും നേരിൽ വന്ന് ഹാൾടിക്കറ്റുകൾ കൈപ്പറ്റേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

മിക്ക പത്രങ്ങളിലും ഈ ഒരു വാർത്ത പരീക്ഷയടുക്കുമ്പോൾ പതിവാണ്. കുട്ടികൾ ഉഷാറായി വന്ന് ഹാൾടിക്കറ്റുകൾ കൈപ്പറ്റുകയും ചെയ്യും. എല്ലാവർക്കും സമയത്തു തന്നെ കൊടുത്തു എന്ന ആശ്വാസം പ്രിസിപ്പലിനും മറ്റുള്ളവർക്കും. ഇനി പരീക്ഷക്ക് കാണാം!

എസ്.എസ്.എൽ.സി കുട്ടി ‘കുട്ടി’

04 June 2010

വാതായനങ്ങൾ തുറക്കുന്നു

വേനലവധിക്കുശേഷം സ്കൂളുകൾ തുറക്കുകയാണ്. കളികളും കോലാഹലങ്ങളുമായി വേനലവധി എത്രപെട്ടെന്നാ തീർന്നത് അല്ലെ? ഇനി പഠനത്തിന്റെ തിരക്കേറിയ ദിവസങ്ങളാണ്. തിരക്കേറും തോറും ദിവസങ്ങൾ പറന്നുപോകും.സമയം പോരെന്നു തോന്നും. അതുകൊണ്ട് വളരെ ശക്തമായ പ്ലാനിങ്ങ്, ടയിംടേബിൾ എന്നിവ പ്രധാനമാണ്. നന്നായി പഠിച്ചിറങ്ങിയ മിടുക്കികൾക്കൊക്കെ ഇങ്ങനെയുള്ള മുങ്കരുതൽ ഉണ്ടായിരുന്നു എന്നവർ പറയുന്നുണ്ട്.
ഒരുവിദ്യാഭ്യാസവർഷം എന്നത് ക്ലാസ്മുറികളിലെ പ്രവർത്തനങ്ങൾ മാത്രമാണെന്നു വിശ്വസിക്കരുത്. പാഠപുസ്തകം പഠിക്കുകഎന്നത്ആകെപണിയുടെപകുതിപോലുംആവുന്നില്ല.സി.ഇ.പ്രവർത്തനങ്ങൾ മുഴുവനും കൂട്ടിയാലും പകുതിയേ ആവൂ.എന്നാൽ കുട്ടികൾ ധരിച്ചുവെച്ചിരിക്കുന്നത് തു മാത്രമാണ് പഠനം എന്നുമാണ്.