പഠിപ്പിക്കുന്നതിലുള്ളപോലെത്തന്നെ
ശ്രദ്ധ പഠിക്കാനുള്ള സൗകര്യങ്ങള്‍
ഒരുക്കിക്കൊടുക്കലിലാണല്ലോ
നിലകൊള്ളുന്നത്. അതു
മിക്കവാറും വിപുലപ്പെടുന്നതോടെ
പഠിപ്പിക്കലും പഠിക്കലും
വളരെയേറെ സജീവത കൈവരിക്കും.
മുഴുവന്‍ സമയ പഠിതാവും
മുഴുവന്‍ സമയ അധ്യാപകനും
യാഥാര്‍ഥ്യമാകും . ഇത്
സാധിച്ചെടുക്കാനുള്ള ശ്രമങ്ങള്‍
ഓരോന്നും 'പഠനവും
ക്ലാസ്‌മുറിയും ' സ്കൂളിന്റെ
ചുമരുകള്‍ക്കകത്തുനിന്ന്
പുറത്തേക്ക് കടക്കും.
കടക്കണം. നാട്
മുഴുവന്‍ പ്രത്യക്ഷമായോ
പരോക്ഷമായോ അറിവിന്റെ ഉല്പാദനവും
പങ്കുവെക്കലും കൊണ്ട്
ജീവസ്സുറ്റതാകും. എന്നാല്‍
അതു തുടങ്ങിവെക്കാന്‍ സ്കൂള്‍
തന്നെ വേണം താനും.
പഠനപ്രവര്‍ത്തനങ്ങള്‍
മുന്നേറുമ്പോള്‍ കുട്ടിക്ക്
ധാരാളം സഹായങ്ങള്‍ വേണം.
ഏറ്റവും കൂടുതല്‍
സഹായം സംശയങ്ങള്‍ ചര്‍ച്ച
ചെയ്ത് പരിഹരിക്കുന്നതിലാണ്.
എല്ലായ്പ്പോഴും
അധ്യാപകര്‍ക്ക് കുട്ടിയുടെ
ഒപ്പമുണ്ടാകാന്‍ കഴിയില്ല.
സംശയങ്ങള്‍
പരിഹരിക്കാനാകാതെ കുട്ടിക്ക്
പ്രവര്‍ത്തനങ്ങള്‍ തുടരാനാവില്ല.
ഈയൊരവസ്ഥയില്‍
കുട്ടി തല്ക്കാലം പഠനം
നിര്‍ത്തിവെക്കും. സ്കൂളില്‍
ചെന്നോ മറ്റുതരത്തിലോ സംശയം
പരിഹരിച്ച് പഠനം തുടരും.
മിക്ക കുട്ടികള്‍ക്കും
മറ്റുതരത്തില്‍ സംശയപരിഹാരം
എളുപ്പമല്ല. അപ്പോഴേക്കും
- ഒരു പാട് സമയം നഷ്ടപ്പെടും
- തുടര്‍ച്ചയും സന്നദ്ധതയും കുറയും
- തുടര്‍ച്ചയറുന്നതോടേ പുതിയ പ്രവര്‍ത്തനങ്ങളില്‍ മുന്നേറാനാകാതെ വരും
- മറ്റു പ്രവര്‍ത്തനങ്ങളുടെ തിരക്കില്‍ ഇത് മാറ്റിവെക്കപ്പെടുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യും
- പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയില്‍ കുട്ടി പിന്നാക്കക്കരനായി മാറും
- ..
സാധാരണ
ജീവിതത്തില്‍ ഈയൊരു പ്രശ്നമില്ല.
നിത്യജീവിതത്തില്‍
ഒരു പ്രശ്നപരിഹാരം [
മിക്കവാറും
എല്ലായ്പ്പോഴും ] ഉടനടി
സാധ്യമാകുന്നുണ്ട് .
എന്നാല്‍ നിത്യജീവിതത്തെ
മെച്ചപ്പെടുത്താനുള്ള
അറിവുനേടലില്‍ ഇത്
സാധ്യമകാതിരിക്കുന്നത്
അത്‌ഭുതമാണ്` ഒറ്റപ്പാലത്തുനിന്ന്
ഗുരുവയൂര്‍ക്ക് ഷോര്‍ണൂര്‍
വഴിയാണോ പട്ടാമ്പി വഴിയാണോ
എളുപ്പം? ഇതേതാണ്`
ഞാറ്റുവേല?
കറിയില്‍ അരച്ചു
ചേര്‍ത്തതിനു ശേഷം കടുക്
വറുത്തിടണോ? തുടങ്ങിയ
എല്ലാ പ്രശ്നങ്ങള്‍ക്കും
അപ്പപ്പോള്‍ പരിഹാരം തേടുകയും
സാധ്യമാക്കയും ചെയ്യാം.
എന്നാല്‍ ത്രികോണമുപയോഗിച്ച്
[ കോമ്പസസ്സിന്നു
പകരം ] വൃത്തം
വരയ്ക്കമോ? ഏതുതരം
ത്രികോണം ഉപയോഗിക്കണം?
അന്തരീക്ഷതാപം
അളക്കുന്നതെങ്ങനെ? റിപ്പോ
/ റിവേര്‍സ് റിപ്പോ
എന്നൊക്കെ പറയുന്നത് എന്താണ്?
തുടങ്ങിയ സംശയങ്ങള്‍
കുട്ടിക്കോ / മുതിര്‍ന്നവര്‍ക്കോ
ഉണ്ടായാല്‍ പരിഹാരം എളുപ്പമല്ല.
പരിഹാരം
എളുപ്പമല്ലാത്തതിന്ന് കാരണം
പ്രശ്നങ്ങളുടെ ഗുരുത്വം
കൊണ്ടല്ല; മറിച്ച്
അതൊക്കെ ചോദിക്കാനും ഉത്തരം
കണ്ടെത്താനുമുള്ള സാമൂഹ്യമായ
പെരുമാറ്റങ്ങള്‍ നമുക്കിടയില്‍
[ സവിശേഷമായും
കുട്ടികളില്‍ ]
ഉണ്ടാക്കിയെടുത്തിട്ടില്ല
എന്നതുകൊണ്ടാണ്`. നമ്മുടെ
വിദ്യാഭ്യാസ / പഠന
സംസ്കാരം രൂപപ്പെട്ടതിന്റെ
പ്രശ്നങ്ങളാവമിത്. കടുകു
വറുക്കുന്ന കാര്യം ചോദിക്കാന്‍
നമുക്ക് മടിയില്ല. വൃത്തം
വരയ്ക്കുന്ന കാര്യം ചോദിക്കാന്‍
മടിയാണ്`. പൊതുവേയുള്ള
ഈ മടി കുട്ടിയിലും മുതിര്‍ന്നവരിലും
ഉണ്ട്. ചോദിച്ചാല്‍
മോശക്കാരനാവുമോ എന്നതുകൊണ്ട്
ക്ലാസില്പോലും ചോദ്യങ്ങള്‍
കുറവാണ്`. നാട്ടിലിറങ്ങിയാല്‍
പിന്നെ പറയാനുമില്ല.
പ്രശ്നപരിഹാരത്തിനും
പരിഹാരബോധനത്തിനുമൊക്കെ
സാധ്യതകള്‍ എല്ലാ നാട്ടിലുമുണ്ട്.
കുട്ടികളെ സ്നേഹിക്കുന്ന
വായനശാലകള്‍, ക്ലബ്ബുകള്‍
, സന്നദ്ധ സംഘടനകള്‍
, വിവിധ തൊഴില്‍
തുറകളില്‍ നിന്ന് റിട്ടയര്‍
ചെയ്തവര്‍, വിദ്യാസമ്പന്നരായ
ചേട്ടന്‍മാര്‍ / ചേച്ചിമാര്‍
, കുടുംബശ്രീ -
അംഗന്‍വാടി-
പ്രാഥമികാരോഗ്യകേന്ദ്രം
, കൃഷിഭവന്‍
പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍
എന്നിങ്ങനെയുള്ള അറിവിടങ്ങള്‍
എങ്ങും ഉണ്ട്. ഇവയെ
പ്രയോജനപ്പെടുത്താനുള്ള
കഴിവ് നമ്മുടെ കുട്ടികള്‍ക്ക്
നല്‍കണം. സ്കൂളില്‍
വെച്ച് ഇതിനുള്ള സംവിധാനം
ക്ലാസ് പി.ടി.എ
, എം. പി.ടി.എ....
.ക്ലാസ് സഭ തുടങ്ങിയവയിലൂടെ
ആലോചിക്കണം. പ്രാദേശിക
പഠനകേന്ദ്രങ്ങള്‍, പ്രാദേശിക
റിസോര്‍സ് സാധ്യതകള്‍ എന്നിവ
നന്നായി ഉപയോഗിക്കാന്‍
തീരുമാനിക്കണം .
- അടുത്തടുത്ത് വീടുള്ള [ ഒരേക്ലാസുകാര്‍ മാത്രമാവരുത്] കുട്ടികളുടെ ചെറുഗ്രൂപ്പുകള്‍ ഒരുക്കണം. അത് സ്കൂളില്‍ ചെയ്യണം
- ഈ ഗ്രൂപ്പില്‍ പിന്നീട് മറ്റു സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളെ ചേര്‍ക്കണം
- ഇവരുടെ അടുത്തുള്ള വായനശാല, ക്ലബ്ബ്, അംഗന്‍വാടി, കുടുംബശ്രീ, പെന്‍ഷന്‍കാര്‍, ശാസ്ത്രസാഹിത്യപരിഷത്ത്., യുവജന സംഘങ്ങള്‍ .... തുടങ്ങിയവയെ ഗ്രൂപ്പുമായി ബന്ധിപ്പിക്കണം. അതിന്നായി പ്രാദേശിക രക്ഷിതാക്കള്‍ [ പി.ടി.എ.എക്സിക്യൂട്ടീവ് അംഗങ്ങളുണ്ടെങ്കില്‍ ഏറ്റവും നല്ലത് ] മുന്‍കയ്യെടുക്കണം
- ഇവരുടെകൂടെ റിട്ടയേര്‍ഡ് അദ്ധ്യാപകര്‍, നിലവില്‍ ജോലിചെയ്യുന്ന അദ്ധ്യാപകര്‍ മറ്റു ജീവനക്കാര്‍.... വിവരമുള്ള ആരേയും … ബന്ധിപ്പിക്കണം
- എല്ലാവരും കൂടി തുടക്കത്തില്‍ ഒരു നേരം ഒന്നു കൂടിയിരുന്ന് പരിചയപ്പെടണം [ ഏതു തരം സംശയങ്ങള്‍ ആരോട് ചോദിക്കാമെന്ന് അറിഞ്ഞുവെക്കാന്‍ ]
- കൂടിയിരിക്കുമ്പോള്‍ ആരെയൊക്കെ ആശ്രയിക്കാമെന്ന് കുട്ടികള്‍ക്ക് ധാരണ കിട്ടണം
- കുട്ടികള്‍ക്ക് ഉണ്ടാവുന്ന സംശയ പരിഹാര സങ്കല്പ്പം ഇവരുമായി പങ്കിടണം
- തുടക്കത്തിലും ഇടക്കെപ്പോഴെങ്കിലും ഈ സംഘത്തില്‍ സ്കൂളിലെ ആളുകളുടെ സാന്നിധ്യം വേണം
- കുട്ടികള്‍ക്ക് സംശയനിവാരണം... ഇവരുമായി ചര്‍ച്ച ചെയ്ത് പ്ളാന്‍ ചെയ്യണം. എപ്പോഴും ആരേയും കുട്ടിക്ക് ബന്ധപ്പെടാന്‍ കഴിയണം.
- ഇവര്‍ കുട്ടികളുമായി [ അധ്യാപകരുടെ സൂചനകള്‍ വെച്ച് ] ഇടക്ക് ബന്ധപ്പെടണം.
- കുട്ടികളുടെ സ്വയം നിലനിര്‍ണ്ണയം ഇവര്‍ വഴി അര്‍ഥപൂര്‍ണ്ണമായി ചെയ്യാന്‍ സാധിക്കണം
- വായനശാലകള്‍, ക്ലബ്ബുകള്‍ , സന്നദ്ധ സംഘങ്ങള്‍ എന്നിവയിലൂടെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് നല്ല ഊര്‍ജ്ജം കിട്ടണം
- ക്വിസ്സുകള്‍, ചെറു മത്സരങ്ങള്‍ , പോസ്റ്ററുകള്‍, ചുമര്‍പത്രങ്ങള്‍, ഫോണ്‍ ഇന്‍ തന്ത്രങ്ങള്‍ പ്രയോജനപ്പെടുത്തണം
- കുട്ടികള്‍ക്ക് പ്രോത്സാഹജനകമായ ക്ലാസുകള്‍, കൗണ്സലിങ്ങ് എന്നിവ ചെയ്യണം
- ....
കുട്ടിയുടെ
പഠനം സ്കൂളില്‍ നിന്ന്
പുറത്തേക്ക് ഇറങ്ങുകയാണ്`.10-4
അല്ല. പൂര്‍ണ്ണ
സമയ വിദ്യാര്‍ഥി. നാട്ടിലെ
സാധ്യതകള്‍ കുട്ടിയുടെ
മികവിന്നായി കണ്ടെത്തി
പ്രയോജനപ്പെടുത്തുകയാണ്`.
അധ്യാപകന്‍
തന്റെ വിഷയം ഏറ്റവും മികച്ച
രീതിയില്‍ കുട്ടിയില്‍
എത്തിക്കാന്‍ ശ്രമിക്കുകയാണ്`
. എല്ലാ മാര്‍ഗങ്ങളും
പ്രയോജനപ്പെടുത്തുകയാണ്`.
സാമൂഹ്യമായ
സാധ്യതകള്‍ കുട്ടിക്ക്
ലഭ്യമാക്കുകയാണ് . അതും
നല്ല ആസൂത്രണത്തോടെ....
No comments:
Post a Comment