കുട്ടികളുടെ
സ്വയം നിലര്‍ണ്ണയത്തിന്റെ
ആലോചനയുടെ തുടക്കമെന്ന
നിലയില്‍ ചില കുറിപ്പുകള്‍
ആംഭിക്കുന്നു. താല്പര്യമുള്ള
മുഴുവന്‍ അധ്യാപകരുടെ സഹായത്തോടെ
മാത്രമേ ഇതു സാധ്യമാക്കാനാവൂ
എന്ന വിനയം ആദ്യമേ പ്രകടിപ്പിക്കട്ടെ.
...................................................
സ്വയം
നിലനിര്‍ണ്ണയം കുട്ടിക്കും
അധ്യാപകനും ഹെഡ്മാസ്റ്ററുടെ
മുന്‍കയ്യോടെ സ്കൂളിനും
നിര്‍വഹിക്കാനാവും
സ്വയം
നിലനിര്‍ണ്ണയത്തിന്റെ
ആവശ്യകത, യുക്തി,
സങ്കല്പ്പങ്ങള്‍
, തന്ത്രങ്ങള്‍,
പ്രവര്‍ത്തനങ്ങള്‍
, പ്രക്രിയകള്‍
എന്നിവ വിശദമാക്കുന്ന ആധികാരിക
സ്വഭാവമുള്ള കുറിപ്പുകള്‍
ഉണ്ടാക്കേണ്ടതുണ്ട്
കുട്ടിക്ക്
- സ്വയം തന്റെ പഠനനില തിരിച്ചറിഞ്ഞേ തീരൂ എന്ന ചിന്ത ഉണ്ടാവണം/ ക്കണം
- അതിനുള്ള വഴികള്‍ അറിയണം / ക്കണം
- പരിഹാരത്തിനും മുന്നേറാനുമുള്ള അവസരം തന്റെ ചുറ്റുപാടില്‍ ലഭ്യമാകണം/ ചൂണ്ടിക്കാണിക്കപ്പെടണം
കുട്ടിക്ക്
- ഈ യൂണിറ്റില്‍ - പാഠത്തില്‍ തനിക്ക് എന്തെല്ലാം പഠിക്കാനുണ്ടായിരുന്നു
- എന്തെല്ലാം പഠിച്ചു
- അതെത്രത്തോളം ആഴത്തില്‍ പഠിഞ്ഞിട്ടുണ്ട്
- ഇനിയെന്തു പഠിക്കാനുണ്ട്
- അതെന്തേ ഇതുവരെ സാധ്യമാകാതിരുന്നത്
- ഉടനെ അതെങ്ങനെ സാധ്യമാക്കാം
തുടങ്ങിയവയ്ക്കുള്ള
പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം
ഊന്നല്‍ നല്‍കാം . ഇതിനാവശ്യമായ
മാര്‍ഗനിര്‍ദ്ദേശങ്ങള്‍
കുറിപ്പുകളായി തയ്യാറേക്കണ്ടതുണ്ട്
കുട്ടിക്ക്
സ്വയം
നിലനിര്‍ണ്ണയത്തിനുള്ള
പശ്ചാത്തല സംവിധാനങ്ങള്‍
ഒരുക്കിക്കൊടുക്കണം . ആയത്
ഓരോ സ്കൂളിന്റേയും ചുറ്റുപാടനുസരിച്ച്
തന്നെയേ കഴിയൂ
- സ്കൂള്‍ / ക്ളാസിനകത്ത്
- സ്കൂളിന്ന് വെളിയില്‍
- പ്രാദേശിക പഠന കേന്ദ്രങ്ങള്‍
- സതീര്‍ഥ്യ സംഘങ്ങള്‍
- വായനശാലകള്‍
- ക്ളബ്ബുകള്‍
- മുതിര്‍ന്നവരുടെ സഹായം
- വീട്
- പ്രാദേശികമായ സന്നദ്ധ സംഘങ്ങള്‍
- വിദ്യാഭ്യാസ- സാമൂഹ്യ സന്നദ്ധ സംഘടനകള്‍
- കുടുംബശ്രീ പോലുള്ള സംവിധാനങ്ങള്‍
- ബ്ളോഗുകള്‍
- വെബ്ബ് സൈറ്റുകള്‍
- ട്വിറ്റര്‍ , ജി ടാക്ക്, എസ്.എം.എസ് , തുടങ്ങിയ സംവിധാനങ്ങള്‍
- പ്രാദേശിക ദൃശ്യ- ശ്രാവ്യ മാധ്യമങ്ങളില്‍
- ക്വ്വിസ്സ്, എഴുത്തു പരീക്ഷകള്‍ , മത്സരപരീക്ഷകള്‍
- ഉത്സവങ്ങള്‍ , ആഘോഷങ്ങള്‍ , ഫുട്ബാള്‍ മാച്ച് പോലുള്ള പരിപാടികള്‍
- വിവിധതരം കൃഷികള്‍ , കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍
- കച്ചവടസ്ഥാപനങ്ങള്‍ …
കുട്ടിക്ക്
ഇവയൊക്കെ
പ്രയോജനപ്പെടുത്താനുള്ള
തന്ത്രങ്ങളെ സംബന്ധച്ച
നിര്‍ദ്ദേശങ്ങള്‍ കുറിപ്പുകളായി
ഉണ്ടാവണം . കുറിപ്പുകളിലെ
ഉള്ളടക്കം കുട്ടിക്ക്
ഉപയോഗപ്പെടുത്താവുന്ന
രീതിയില്‍
- ക്ളാസ് മുറികളില്‍
- അസംബ്ളിയില്‍
- ക്ളബ്ബ് പ്രവര്‍ത്തനങ്ങളില്‍
- നോട്ടീസ് ബോര്‍ഡ് , ചുമര്‍ പത്ര ങ്ങളില്‍
- വര്‍ക്കഷീറ്റുകള്‍ തുടങ്ങിയ ടൂളുകളില്‍
- വോട്ടെടുപ്പ്, അടിക്കുറിപ്പ്, പോസ്റ്റര്‍ … തുടങ്ങിയ സാമഗ്രികളില്‍
കൂടെ
ചെയ്യാന്‍ കഴിയും.
സാംബ്രദായികമായ
പരീക്ഷകളില്‍ നിന്ന് കുട്ടിക്ക്
ലഭിക്കുന്നത് താന്‍ ജയിച്ചു
/ തോറ്റു എന്ന
നിഷ്ഫലമായ ഒരു വിവരം
മാത്രമാണ്` ലഭിക്കുന്നത്.
അതുകൊണ്ടുതന്നെ
അതല്ലാത്ത മറ്റുവഴികള്‍
തേടിയാലേ നമ്മുടെ കുട്ടികള്‍ക്ക്
മുന്നോട്ടു
പോകാനാവൂ.....................................
No comments:
Post a Comment