31 July 2011

വന്ദേ വാത്മീകികോകിലം


ഒരു കാവ്യം രചിക്കുക. അത് ആദികാവ്യമായിത്തീരുക. തുടർന്നത് കാലാന്തരങ്ങളിലൂടെ പകർന്നുപോരിക. ദേശത്തും സമീപദേശങ്ങളുലും ഉള്ള സാഹിത്യസൃഷ്ടികൾക്ക്  പ്രത്യക്ഷമായും പരോക്ഷമായും കാരണമായിത്തീരുക . ഈ മഹത്വങ്ങളെല്ലാം ഉൾച്ചേരുന്ന ഒരൊറ്റക്കാവ്യമേ ലോകമെമ്പാടും തെരഞ്ഞാലും കാണൂ. അതാണ് രാമായണം.എല്ലാ അർഥത്തിലും ഇതിഹാസം.
രാമായണേതിഹാസം ഇന്ത്യയിലും പുറത്തും നൂറ്റാണ്ടുകളായി വളർന്ന് വികസിച്ചുകൊണ്ടിരിക്കയാണ്.
മനുഷ്യകഥനുഗായിയായ വാത്മീകിമഹർഷിയെ വന്ദിച്ചുകൊണ്ടേ രാമായണകാവ്യം ഏതു കർക്കടകത്തിലും പാരായണംചെയ്യാനും പഠിക്കാനും തുടങ്ങാവൂ.

അനേകരാമായണങ്ങൾ

വേദോപനിഷത്തുക്കളുടെ കാലം തൊട്ട് (വൈദികസാഹിത്യം) രാമായണകഥാപാത്ര നാമങ്ങൾ നമുക്ക് കാണാം. ചില ഉദാഹരണങ്ങൽ നോക്കൂ:
ഋഗ്വേദം
സാമവേദം
യജൂർവേദം
അഥർവവേദം
ഉപനിഷത്തുകൾ
മറ്റുള്ളവ
ഇക്ഷ്വാകു
ദശരഥൻ
രാമൻ
സീത


സീത
സീത
ഇക്ഷ്വാകു
സീത
ക്രാതുജാതേയനായ രാമൻ

രാമൻ (തൈത്തിരീയം/
ഐതരേയം/
ശതപഥം)
അശ്വപതി
ജനകൻ (ഏറ്റവും കൂടുതൽ തവണ പ്രാമർശിക്കപ്പെടുന്ന നാമം)
സീത (തൈത്തിരീയം)എന്നാൽ, വൈദികസാഹിത്യത്തിൽ ഒരിടത്തും ഈ നാമങ്ങളെ തമ്മിലുള്ള ബന്ധപ്പെടുത്തലുകളോ രാമായണകഥാംശങ്ങളൊ തീരെ ഇല്ല എന്നും പണ്ഡിതന്മാർ സൂചിപ്പിക്കുന്നുണ്ട്.

വാത്മീകിരാമായണം

വാത്മീകിരാമായണത്തിന്ന് നിലവിൽ മൂന്നു പാഠങ്ങൾ ഉണ്ട്.
1.    ദക്ഷിണാത്യ പാഠം
2.    ഗൌഡീയപാഠം
3.    പശ്ചിമോത്തരീയ പാഠം.
ദക്ഷിണാത്യം  രണ്ടു പാഠങ്ങളാണ്. (1) ഉദീച്യം (2)ദക്ഷിണാത്യം
ഇതു സൂചിപ്പിക്കുന്നത് ആദിരാമായണം വാമൊഴിയായി പ്രചരിച്ചു വളരെക്കാലങ്ങൾക്കുശേഷം തലമുറകളിലൂടെ  വളർന്ന് വരമൊഴിരൂപം കൈക്കൊള്ളുകയായിരുന്നു എന്നല്ലേ?
ഓരോ പാഠങ്ങളും തമ്മിലുള്ള ചെറിയ വ്യത്യാസങ്ങൾ (ചിലത്) നോക്കൂ:പട്ടികയിൽ  ഓരോന്നിലും മാത്രമുള്ള കഥകൾ കൊടുത്തിരിക്കുന്നു:
ഗൌഡീയപാഠം
പശ്ചിമോത്തരീയപാഠം
ദാക്ഷിണാത്യപാഠം
1.    വിഭീഷണൻ രാവണനിൽ നിന്നകന്നശേഷം ആദ്യം കൈലാസത്തിൽ ചെന്ന് വൈശ്രവണനെ കാണുന്നു.
2.    ഹനുമാൻ ഔഷധത്തിന്ന് പോകുമ്പോൾ ഭരതനുമായുള്ള കൂടിക്കാഴ്ച
1.    സമുദ്രം ശ്രീരാമനും ലക്ഷ്മണനും കവചവും അസ്ത്രവും ദാനം ചെയ്യുന്നത്
2.    നാഗപാശത്തിന്റെ അവസരത്തിൽ നാരദൻ വരുന്നതും ശ്രീരാമനെ നാരായണാവസ്ഥ ഓർമ്മിപ്പിക്കുന്നതും
1.    ശ്രീരാമന്റേയും മറ്റും ജന്മതിഥിയും രാശിസംയോഗവും
2.    കൈകേയിയുടെ മാതാവിനെ അവരുടെ ഭർത്താവ് ഉപേക്ഷിക്കുന്നത്
3.    ലങ്കാദേവിയോട് ഹനുമാൻ യുദ്ധം ചെയ്യുന്നത്ഇനിയും രാമായണങ്ങൾ

വാത്മീകിരാമായണത്തിന്നു ശേഷം ഇന്ത്യക്കകത്തും പുറത്തും രാമകഥകൾ സാഹിത്യരൂപം കൊള്ളുകയുണ്ടായി. (അത് ഇന്നും തുടരുകയും ചെയ്യുന്നു). രാമകഥ പൂർണ്ണമായോ, ഭാഗികമായോ ഉൾക്കൊള്ളുന്ന സാഹിത്യരൂപങ്ങൾ- പുരാണങ്ങൾ, കാവ്യങ്ങൾ, നാടകങ്ങൾ, ഗാനങ്ങൾ, കഥകൾ, എന്നിങ്ങനെ രാമകഥ വളർന്നുകൊണ്ടേയിരിക്കുന്നു.
ഇതിനു പുറമേ നൃത്ത സംഗീത രൂപങ്ങൾ, ചിത്രങ്ങൾ, ശിൽപ്പങ്ങൾ തുടങ്ങി ഇതിഹാസകഥ ആവിഷ്ക്കരിക്കുന്ന സർഗ്ഗ സന്ദർഭങ്ങൾ വേറെയുമുണ്ട്.

പ്രധാനപ്പെട്ടവ ചിലത് നോക്കൂ:

കാലം
കൃതി
പ്രദേശം
ബി.സി.300
വാത്മീകിരാമായണം
ഭാരതം
ബി.സി.100
രാമോപാഖ്യാനം
അനാമകംജാതകം

.ഡി 200
രാമായണം ഉത്തരകണ്ഡം

300-400
പ്രതിമാനാടകം
ഉമചരിയം/ ദശരഥകഥാനം

400-500
രഘുവംശം/ കുന്ദമാല
ദശരഥജാതകം ഗദ്യഭാഗം

700-800
ഉത്തരരാമചരിതം
മ ചരിഉ

800-900
രാമലഖണചരിയം
ടിബറ്റ് രാമായണം
.
ടിബറ്റ്
900-1000
അനർഘരാഘവം/ ആശ്ചര്യചൂഡാമണി/ ബാലരാമായണം
രാമായണകകവിന
..
.
ജാവ
100-1200
പ്രസന്നരാഘവം
രാമചരിതം
കമ്പരാമായണം
ജൈനരാമായണം
രംഗനാഥ രാമായണം
.
മലയാളം
തമിഴ്
.
തെലുങ്ക്
1300-1400
അധ്യാത്മരാമായണം
അത്ഭുതരാമായണം
ഭാസ്കരരാമായണം
രാമകഥാപ്പാട്ട്
മാധവകളിന്ദീരാമായണം
രാമലീലാനാപദോ
സംസ്കൃതം
.
തെലുങ്ക്
മലയാളം
ആസാമീസ്
ഗുജറാത്തി
1400-1500
രാമാഭ്യുദയം
ആനന്ദരാമായണം
കൃത്തിവാസരാമായണം
കണ്ണശ്ശരാമായണം
രാമബാലചരിതം
രാമദേവപുരാണം
സിംഹളരാമകഥ
സം
സം
ബംഗാളി
മലയാളം
ഗുജറാത്തി
ബുദ്ധമതം
സിലോൺ
1500-1600
മോല്ലരാമായണം
തോരവേരാമായണം
അധ്യാത്മരാമായണം
ഗീതിരാമായണം
രാമചരിതമാനസ്
രാമകേലിംഗസേരത് കാണ്ഡം
രാമകേർത്തി
രാമകീയേനരാമജാതകം
രാമചരിതം
തെലുങ്ക്
കന്നടം
മലയാളം
ആസാമീസ്
ഹിന്ദി
ജാവാ
കംബോഡിയ
സയാം
ബുദ്ധമതം

1600 നു ശേഷം മലയാളത്തിൽ തന്നെ, ചമ്പുക്കൾ, തുള്ളല്പാട്ടുകൾ,ആട്ടക്കഥകൾ, മഹാകാവ്യം, ഖണ്ഡകാവ്യങ്ങൾ, നാടകങ്ങൾ, കവിതകൾ, പാട്ടുകൾ എന്നിങ്ങനെ നിരവധി കൃതികൾ ഉണ്ടായിട്ടുണ്ട്.

അധ്യായങ്ങൾ

രാമായണേതിഹാസം കാണ്ഡങ്ങളായി തിരിച്ചിരിക്കുന്നു
1.    ബാലകാണ്ഡം
2.    അയോധ്യാകാണ്ഡം
3.    ആരണ്യകാണ്ഡം
4.    കിഷ്കിന്ധാകാണ്ഡം
5.    സുന്ദരകാണ്ഡം
6.    യുദ്ധകാണ്ഡം
ഇതിനു പുറമേ ഉത്തരകാണ്ഡവും ഉണ്ട്.
ബാലകനയോധ്യയിൽ
ആരണ്യം തന്നിൽ ചെന്നു
കിഷ്കിന്ധാരാജനോടു
സുന്ദരയുദ്ധം ചെയ്തു

അവലംബം:
ഇന്റെർനെറ്റിൽ വിവിധ സൈറ്റുകൾ
വിക്കി
രാമകഥ’: ഫാദർ കാമിൽ ബുൽക്കെ
ഭാരതപര്യടനം: കുട്ടികൃഷ്ണമാരാർ
രാമായണമാസം വാർത്തകൾ; വിവിധപത്രങ്ങൾ

27 July 2011

കാലങ്ങൾ താണ്ടുന്ന കവിത


മലയാളത്തിന്റെ ശ്രീ, വൈലോപ്പിള്ളി ശ്രീധരമേനോൻ ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ കാവ്യലോകം അദ്ദേഹത്തിന്റെ നൂറാം പിറന്നാൾ ആഘോഷിക്കുകയാവും. എന്നാൽ യശശ്ശരീരനായെങ്കിലും അദ്ദേഹത്തിന്റെ കവിത അധികശ്രീയോടുകൂടിത്തന്നെ ഇനിയും നൂറുനൂറുപിറന്നാളുകൾ ആഘോഷിക്കുമെന്ന് ഉറപ്പിച്ചു പറയാൻ ആസ്വാദകലോകത്തിന്നാവും. കവി സച്ചിദാനന്ദൻ എഴുതിയപോലെനിരാഭരണനും നാദാകാരനുംആയിരുന്നു എന്നുംശ്രീ’. ഈയൊരു സ്വത്വം തന്നെയാണ് വൈലോപ്പിള്ളിയെ കാലങ്ങൾ താണ്ടുന്ന കവിയാക്കിത്തീർക്കുന്നത്. നാദം ഉൽപ്പത്തിയിൽ നിന്നു പ്രപഞ്ചാതിർത്തിയോളം ഒഴുകിക്കൊണ്ടിരിക്കുന്നു എന്ന ശാസ്ത്രസങ്കൽപ്പം അറിയാത്ത ആളല്ലല്ലോ സയൻസ്മാഷ്- കവിമാഷ്.
വൈലോപ്പിള്ളിക്കവിതകൾ ഇനിയും ഒരുപാടുകാലം ഇവിടെ ഉണ്ടാവും എന്ന ഒരു ആശംസയോ അഭിലാഷമോ ഒക്കെ സാധാരണ ആസ്വാദകന്റെ പക്ഷമാണ്. അതിലധികം നമ്മെ ആശ്ചര്യപ്പെടുത്തുന്നത് കാലത്തെ കുറിച്ചുള്ള കവിയുടെ കാവ്യാത്മകമായ ദർശനങ്ങളാണ്. (ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ )   കാലബോധ്യം ഇത്രത്തോളം ഉള്ള മറ്റൊരുകവി മലയാളത്തിനില്ല. കാലസൂചന വെച്ചുകൊണ്ടാണ് വൈലോപ്പിള്ളിയുടെ രണ്ടു (അതി)പ്രധാനകവിതകൾ (കവിതാസമാഹരങ്ങളും). കന്നിക്കൊയ്ത്ത്, മകരക്കൊയ്ത്ത് എന്നിങ്ങനെയുള്ള നാമസൂചനകൾനാമത്തേക്കാൾക്രിയയോടും അതുമൂലം ചലനത്തോടും കാലത്തോടും അസന്നിഗ്ദ്ധമായി യൌഗികം നിർമ്മിക്കുകയാണ്. 1947 കാലത്ത്കന്നിക്കൊയ്ത്ത്എഴുതുന്നു; പിന്നൊരു മുപ്പതിലധികം കൊല്ലം കഴിഞ്ഞ്മകരക്കൊയ്ത്തുംഎന്നാണ് രചനാകാലക്രമം. കാലക്രമം എന്നതിനേക്കാൾ ഈ നിർമ്മിതികൾ കവിയുടെ കാലബോധത്തെയാണ് സ്ഥിരപ്പെടുത്തുന്നത്. ആദ്യകാല കവിതകളുടെ രചനാരിഷ്ടുകൾ തീർന്നിട്ടും കവിക്ക് ഈ കാലസൂചനകൾ മുപ്പത് വർഷം കഴിഞ്ഞും വിടാനാവാത്തത് ഇതുകൊണ്ടല്ലാതെ പിന്നെന്താവാം?
മറ്റൊന്നുകൂടി ഈ ആവർത്തനം വെളിവാക്കുന്നുണ്ട്. അത് നൈരന്തര്യമാകുന്നു. ജീവിതത്തിന്റെ  നൈരന്തര്യം. അതുമൂലമുള്ള കവിതയുടെ നൈരന്തര്യം.

"കന്നിനാളിലെക്കൊയ്ത്തിനു വേണ്ടി
മന്നിലാദിയിൽ നട്ട വിത്തെല്ലാം
പൊന്നലയലച്ചെത്തുന്നു നോക്കൂ,
പിന്നെയെത്രയോ കൊയ്ത്തുപാടത്തിൽ
എന്നെഴുതുമ്പോൾ എത്ര സൂക്ഷ്മമായി, കണിശമായി കവി ഇത് മനസ്സിലാക്കിയിരിക്കുന്നു എന്നു കാണാം. ‘കന്നിഎന്ന സൂചന- ആദികവിയിൽ നിന്നു തുടങ്ങിയ- അല്ലെങ്കിൽ അതിനും മുൻപ് കവിതയെന്നു പറയാൻ പോലും വയ്യാത്ത ഉദീരണങ്ങളിൽ നിന്ന് ഒഴുകിവന്ന മുളകൾ പൊന്നലയലച്ചെത്തുകയാണ് കൊയ്ത്തിന്നായി. ഇത് കാളിദാസൻ പറഞ്ഞതുപോലെ ആവർത്തിക്കപ്പെടുകയാണ്.
ശമമേഷ്യതി മമ ശോക:
കഥം നു വത്സേ ത്വയാ രചിതപൂർവം
ഉടജദ്വാരി വിരൂഢം
നീവാരബലിം വിലോകയത:

 ഇവിടെ കൃഷിയും കൊയ്ത്തും കാവ്യസൃഷ്ടിയും അഭിന്നങ്ങളാണ് വൈലോപ്പിള്ളിക്കെന്നും. അതറിയാൻകയ്പ്പവല്ലരിഎന്ന ഒറ്റക്കവിത ഒരിക്കൽ വായിച്ചാൽ മതി.മാത്രമല്ല; കൃഷിയും കൊയ്ത്തും കവിതയുമെല്ലാം ആത്യന്തികമായി മാനവ ദു:ഖങ്ങളെ വിത്തായും വിളവായും രൂപാന്തരപ്പെടുത്തുകയായിരുന്നുവല്ലോ. ഈ ശോകങ്ങളെ ഇന്നലത്തേയും ഇന്നത്തേയും നാളത്തേയും മനുഷ്യകുലത്തിന്റെ മുഴുവൻ സംഗീതമാക്കാനുള്ള നിരന്തരാഹ്വാനങ്ങളും വൈലോപ്പിള്ളിക്കേ സാധിച്ചിട്ടുള്ളൂ
ആകയാലൊറ്റയൊറ്റയിൽക്കാണു-
മാകുലികളെപ്പാടിടും വീണേ,
നീ കുതുകമൊടാലപിച്ചാലും
ഏകജീവിതാനശ്വരഗാനം
ഈ ഗാനത്തിന്റെ നിർമ്മാതാവും ഉപഭോക്താവും ആവാൻ എന്നേക്കും എല്ലാർക്കുമാവുക/ക്കുക എന്നല്ലാതെ മറ്റെന്താണ് വൈലോപ്പിള്ളിക്കവിതകളുടെ ആസ്വാദകന്ന് സാർഥകമായി എന്നും ചെയ്യാനാവുക.
(വൈലോപ്പിള്ളി അനുസ്മരണം)