[
പത്താംക്ലാസിലെ മലയാളം കേരളപാഠാവലി- യൂണിറ്റ് ഒന്ന്;
പ്രവർത്തനങ്ങളുടെ ക്രോഡീകരണം]
പത്താം
ക്ലാസിലെ മലയാളം ; കേരളപാഠാവലി
ഒന്നാം യൂണിറ്റ് മിക്കവാറും ഇപ്പോൾ ക്ലാസിൽ എടുത്തു തീർന്നുകൊണ്ടിരിക്കയായിരിക്കും.
അതുകൊണ്ടുതന്നെ ആ യൂണിറ്റിനെ കുറിച്ചുള്ള ഒരവലോകനം എന്ന നിലയിൽ ഈ കുറിപ്പിനെ
കണക്കാക്കിയാൽ മതി. യൂണിറ്റ് അവസാനിക്കുന്നതോടെ മാത്രം ഇത് എഴുതുന്നത്
അധ്യാപകരുടെ സ്വതന്ത്രമായ ക്ലാസ്രൂം പ്രവർത്തനങ്ങളിളുള്ള ഒരിടപെടലായിക്കൂടാ എന്ന ബോധ്യം
കൊണ്ടുതന്നെയാണ്.
Photo: Sivaprasad Palode
ഒരു
കവിതയും, ഒരുകഥയും ഒരു
കേട്ടെഴുത്തും ഉൾപ്പെടുന്നതാണ് ഈ യൂണിറ്റ്. യൂണിറ്റിന്റെ ആമുഖമായി
അയ്യപ്പപ്പണിക്കരുടെ ഒരു കവിതാശകലവും നല്ലൊരു ശീർഷകവും (കാലിലാലോലം
ചിലമ്പുമായ്..) ഉണ്ട്. പുറമേ പാഠപുസ്തകങ്ങളുടെ
സാമ്പ്രദായികരീതികളിൽ ചില അവധാരണ ചോദ്യങ്ങളും അധികവായനക്കുള്ള ചെറിയൊരു കുറിപ്പും ഉണ്ട്.
ഇതോടൊപ്പം അധ്യാപകർക്ക് അവരുടെ കൈപ്പുസ്തകത്തിൽ വേണ്ട നിർദ്ദേശങ്ങളും
പ്രവർത്തന സൂചനകളും കൂടി 20-22 പീരിയേഡുകൾ മിക്കവാറും
ഈ പ്രവർത്തനങ്ങൾക്ക് വേണ്ടിവരും.
യൂണിറ്റ് ഉള്ളടക്കം
·
കഥ , കവിത , കേട്ടെഴുത്ത്,
കഥപറയൽ, കഥകളിപ്പദം, കലാനിരൂപണം,
എഡിറ്റിങ്ങ്, ശീർഷകം എന്നീ വ്യവഹാരരൂപങ്ങൾ
/ സങ്കേതങ്ങൾ
·
കേരളീയമായ
കലാ-സാംസ്കരിക പാരമ്പര്യത്തെക്കുറിച്ചുള്ള
അറിവുകൾ
·
കലാനിരൂപണത്തെ (രീതി/ശൈലി)സംബന്ധിച്ച ചില സങ്കൽപ്പങ്ങൾ
·
കലകളുടെ
പരസ്പര കൊടുക്കൽ വാങ്ങലുകൾ
·
കലകളിൽ
ഉൾച്ചേർന്നു കിടക്കുന്ന സാമൂഹ്യാംശം
(സൂചനകൾ/ വിമർശനം / പരിണാമം/
)
·
കാലത്തിനനുസരിച്ച്
മാറുന്ന കലയും സൌന്ദര്യ മാനദണ്ഡങ്ങളും
: ചർച്ച
·
വാമൊഴി-വരമൊഴി കളുടെ തനത് സൌന്ദര്യം
·
നാട്ടുകലകൾ-നാടങ്കലകൾ എന്നിവ സംബന്ധിച്ച പരാമർശങ്ങൾ/
അറിവുകൾ
·
അയ്യപ്പപ്പണിക്കർ, മുകുന്ദൻ, കുഞ്ചൻനമ്പ്യാർ തുടങ്ങിയ എഴുത്തുകാർ / കൂടിയാട്ടം – കൂത്ത് തുടങ്ങി ആധുനിക ചിത്രകല വരെ വിവിധ
രംഗത്തുള്ള കലാകാരന്മാർ / എന്നിവരെ കുറിച്ചുള്ള പ്രാഥമികമായ അറിവുകൾ
·
സാമൂഹ്യവിമർശനം
വിദൂഷകവേഷം കെട്ടി അവതരിപ്പിക്കുന്ന ചാക്യാർ,
കൂത്ത് എന്ന കലാരൂപത്തെ വാക്കുകളിലൂടെ അവതരിപ്പിക്കുന്ന കൃഷ്ണചന്ദ്രൻ,
ചിത്രകലയെ ആസ്വാദനപക്ഷത്ത് നിന്ന് അവതരിപ്പിക്കുന്ന കെ.എസ്. ശിവരാമൻ (വെറും കഥാപാത്രമായി
കരുതേണ്ടതില്ല) , ചിത്രകലയെപ്പറ്റിപറയുന്നതിന്ന് ചിത്രം കൊടുത്ത്
പത്രത്തിന്റെ സ്ഥലം കളയേണ്ടെന്ന് തീരുമാനിക്കുന്ന ഗിരിരാജ് (വെറും
കഥാപാത്രമായി കരുതേണ്ടതില്ല) എന്നിങ്ങനെയുള്ള വൈചിത്രങ്ങൾ - അവതരണ സങ്കേതങ്ങളിലെ വ്യത്യസ്തകൾ
- വികാസങ്ങൾ
·
.
·
.
പ്രവർത്തനങ്ങൾ
[
എമ്പാടും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ‘പുരുഷാർഥക്കൂത്ത്’
കൂടിയാട്ടം. കഥകളി (ഒന്നാം
ദിവസം) എന്നിവയുടെ ഡമോൺസ്ട്രേഷനുകളാണ്. എന്നാൽ ഒരിടത്തും (വാർത്തയില്ല) വടക്കൻ പാട്ടവതരണം,നടീൽപ്പാട്ടവതരണം
(ഇതും ബഹുഭൂരിപക്ഷംകുട്ടികളുംകണ്ടിട്ടില്ലല്ലോ) , ചിത്രകലാപ്രദർശനം, തുടങ്ങിയവ നടക്കുന്നുമില്ല.
(ഇതിൽ എനിക്ക് ഗിരിരാജിന്റെ അഭിപ്രായം തന്നെ)]
·
2-3 പേർ വീതമുള്ള ഗ്രൂപ്പുകളിൽ ഒന്നോ രണ്ടോ കലാരൂപങ്ങളെ (നാടനും എല്ലാം) കുറിച്ചുള്ള ബ്രോഷറുകൾ (ഒരു ഡിവിഷനിൽ നിന്ന് 10 എണ്ണം, ഒരു ക്ലാസിൽ നിന്ന് 30-40 എണ്ണം). ബ്രോഷറുകളുടെ സമാഹാരം- കൈമാറി വായന
·
കലാസ്വാദനക്കുറിപ്പുകൾ
·
കല-കലാകാര ഡയറക്റ്ററി
·
കാവ്യാസ്വാദന
കുറിപ്പുകൾ - ലഘുപന്യാസങ്ങൾ
(വർണ്ണന, പദഭംഗി, വാക്യഭംഗി,
ഉൾപ്പൊരുൾ, സൂചനകൾ, കാവ്യസൌന്ദര്യം,
ശീർഷകം, സാഹിത്യ-കലാരൂപങ്ങളിലെ
സാമൂഹ്യാംശം, കലകളുടെ കൊടുക്കൽ വാങ്ങലുകൾ…)
·
കാലത്തിന്നനുസരിച്ച്
മാറുന്ന ആവിഷ്കാരങ്ങൾ - പഠനക്കുറിപ്പുകൾ
·
കഥക്കുള്ളിലെ
കുടുംബങ്ങൾ (ഹംസവും…, മുരിങ്ങപ്പേരി…ആർട്ട് അറ്റാക്ക്)-പഠനം-കുറിപ്പുകൾ
·
സാഹിത്യകാരന്മാർ, കലാകാരന്മാർ എന്നിവരെ കുറിച്ചുള്ള
ജിവചരിത്രക്കുറിപ്പുകൾ
·
ഉള്ളടക്കപരമായ
നിരീക്ഷണക്കുറിപ്പുകൾ- താരതമ്യക്കുറിപ്പുകൾ-വിലയിരുത്തലുകൾ
·
കാവ്യസങ്കൽപ്പങ്ങൾ-തനത്
ശൈലികൾ വിശകലനക്കുറിപ്പുകൾ
·
കേരളത്തിന്റെ
കലാപാരമ്പര്യം- സെമിനാർ
(ബ്രോഷർ പ്രവർത്തനം, കലാകാരഡയറക്റ്റരി എന്നിവ പ്രയോജനപ്പെടുത്തി)
·
കലാനുഭവങ്ങൾ- IT പ്രയോജനപ്പെടുത്തിയുള്ളവ
·
അഭിമുഖം (കെ.എസ്.ശിവരാമൻ, ഗിരിരാജ് എന്നിവരെപ്പോലെയുള്ളവരുമായി)
·
സാസ്കാരികരംഗത്തെ
പുരോഗതികളും-പിന്നോട്ടടികളും
(പ്രതിസന്ധികൾ) – ഗവേഷണാത്മക പഠനം: പ്രോജക്ട്
·
.
·
.(Published in Mathsblog)
No comments:
Post a Comment