31 July 2011

വന്ദേ വാത്മീകികോകിലം


ഒരു കാവ്യം രചിക്കുക. അത് ആദികാവ്യമായിത്തീരുക. തുടർന്നത് കാലാന്തരങ്ങളിലൂടെ പകർന്നുപോരിക. ദേശത്തും സമീപദേശങ്ങളുലും ഉള്ള സാഹിത്യസൃഷ്ടികൾക്ക്  പ്രത്യക്ഷമായും പരോക്ഷമായും കാരണമായിത്തീരുക . ഈ മഹത്വങ്ങളെല്ലാം ഉൾച്ചേരുന്ന ഒരൊറ്റക്കാവ്യമേ ലോകമെമ്പാടും തെരഞ്ഞാലും കാണൂ. അതാണ് രാമായണം.എല്ലാ അർഥത്തിലും ഇതിഹാസം.
രാമായണേതിഹാസം ഇന്ത്യയിലും പുറത്തും നൂറ്റാണ്ടുകളായി വളർന്ന് വികസിച്ചുകൊണ്ടിരിക്കയാണ്.
മനുഷ്യകഥനുഗായിയായ വാത്മീകിമഹർഷിയെ വന്ദിച്ചുകൊണ്ടേ രാമായണകാവ്യം ഏതു കർക്കടകത്തിലും പാരായണംചെയ്യാനും പഠിക്കാനും തുടങ്ങാവൂ.

അനേകരാമായണങ്ങൾ

വേദോപനിഷത്തുക്കളുടെ കാലം തൊട്ട് (വൈദികസാഹിത്യം) രാമായണകഥാപാത്ര നാമങ്ങൾ നമുക്ക് കാണാം. ചില ഉദാഹരണങ്ങൽ നോക്കൂ:
ഋഗ്വേദം
സാമവേദം
യജൂർവേദം
അഥർവവേദം
ഉപനിഷത്തുകൾ
മറ്റുള്ളവ
ഇക്ഷ്വാകു
ദശരഥൻ
രാമൻ
സീത


സീത
സീത
ഇക്ഷ്വാകു
സീത
ക്രാതുജാതേയനായ രാമൻ

രാമൻ (തൈത്തിരീയം/
ഐതരേയം/
ശതപഥം)
അശ്വപതി
ജനകൻ (ഏറ്റവും കൂടുതൽ തവണ പ്രാമർശിക്കപ്പെടുന്ന നാമം)
സീത (തൈത്തിരീയം)



എന്നാൽ, വൈദികസാഹിത്യത്തിൽ ഒരിടത്തും ഈ നാമങ്ങളെ തമ്മിലുള്ള ബന്ധപ്പെടുത്തലുകളോ രാമായണകഥാംശങ്ങളൊ തീരെ ഇല്ല എന്നും പണ്ഡിതന്മാർ സൂചിപ്പിക്കുന്നുണ്ട്.

വാത്മീകിരാമായണം

വാത്മീകിരാമായണത്തിന്ന് നിലവിൽ മൂന്നു പാഠങ്ങൾ ഉണ്ട്.
1.    ദക്ഷിണാത്യ പാഠം
2.    ഗൌഡീയപാഠം
3.    പശ്ചിമോത്തരീയ പാഠം.
ദക്ഷിണാത്യം  രണ്ടു പാഠങ്ങളാണ്. (1) ഉദീച്യം (2)ദക്ഷിണാത്യം
ഇതു സൂചിപ്പിക്കുന്നത് ആദിരാമായണം വാമൊഴിയായി പ്രചരിച്ചു വളരെക്കാലങ്ങൾക്കുശേഷം തലമുറകളിലൂടെ  വളർന്ന് വരമൊഴിരൂപം കൈക്കൊള്ളുകയായിരുന്നു എന്നല്ലേ?
ഓരോ പാഠങ്ങളും തമ്മിലുള്ള ചെറിയ വ്യത്യാസങ്ങൾ (ചിലത്) നോക്കൂ:പട്ടികയിൽ  ഓരോന്നിലും മാത്രമുള്ള കഥകൾ കൊടുത്തിരിക്കുന്നു:
ഗൌഡീയപാഠം
പശ്ചിമോത്തരീയപാഠം
ദാക്ഷിണാത്യപാഠം
1.    വിഭീഷണൻ രാവണനിൽ നിന്നകന്നശേഷം ആദ്യം കൈലാസത്തിൽ ചെന്ന് വൈശ്രവണനെ കാണുന്നു.
2.    ഹനുമാൻ ഔഷധത്തിന്ന് പോകുമ്പോൾ ഭരതനുമായുള്ള കൂടിക്കാഴ്ച
1.    സമുദ്രം ശ്രീരാമനും ലക്ഷ്മണനും കവചവും അസ്ത്രവും ദാനം ചെയ്യുന്നത്
2.    നാഗപാശത്തിന്റെ അവസരത്തിൽ നാരദൻ വരുന്നതും ശ്രീരാമനെ നാരായണാവസ്ഥ ഓർമ്മിപ്പിക്കുന്നതും
1.    ശ്രീരാമന്റേയും മറ്റും ജന്മതിഥിയും രാശിസംയോഗവും
2.    കൈകേയിയുടെ മാതാവിനെ അവരുടെ ഭർത്താവ് ഉപേക്ഷിക്കുന്നത്
3.    ലങ്കാദേവിയോട് ഹനുമാൻ യുദ്ധം ചെയ്യുന്നത്



ഇനിയും രാമായണങ്ങൾ

വാത്മീകിരാമായണത്തിന്നു ശേഷം ഇന്ത്യക്കകത്തും പുറത്തും രാമകഥകൾ സാഹിത്യരൂപം കൊള്ളുകയുണ്ടായി. (അത് ഇന്നും തുടരുകയും ചെയ്യുന്നു). രാമകഥ പൂർണ്ണമായോ, ഭാഗികമായോ ഉൾക്കൊള്ളുന്ന സാഹിത്യരൂപങ്ങൾ- പുരാണങ്ങൾ, കാവ്യങ്ങൾ, നാടകങ്ങൾ, ഗാനങ്ങൾ, കഥകൾ, എന്നിങ്ങനെ രാമകഥ വളർന്നുകൊണ്ടേയിരിക്കുന്നു.
ഇതിനു പുറമേ നൃത്ത സംഗീത രൂപങ്ങൾ, ചിത്രങ്ങൾ, ശിൽപ്പങ്ങൾ തുടങ്ങി ഇതിഹാസകഥ ആവിഷ്ക്കരിക്കുന്ന സർഗ്ഗ സന്ദർഭങ്ങൾ വേറെയുമുണ്ട്.

പ്രധാനപ്പെട്ടവ ചിലത് നോക്കൂ:

കാലം
കൃതി
പ്രദേശം
ബി.സി.300
വാത്മീകിരാമായണം
ഭാരതം
ബി.സി.100
രാമോപാഖ്യാനം
അനാമകംജാതകം

.ഡി 200
രാമായണം ഉത്തരകണ്ഡം

300-400
പ്രതിമാനാടകം
ഉമചരിയം/ ദശരഥകഥാനം

400-500
രഘുവംശം/ കുന്ദമാല
ദശരഥജാതകം ഗദ്യഭാഗം

700-800
ഉത്തരരാമചരിതം
മ ചരിഉ

800-900
രാമലഖണചരിയം
ടിബറ്റ് രാമായണം
.
ടിബറ്റ്
900-1000
അനർഘരാഘവം/ ആശ്ചര്യചൂഡാമണി/ ബാലരാമായണം
രാമായണകകവിന
..
.
ജാവ
100-1200
പ്രസന്നരാഘവം
രാമചരിതം
കമ്പരാമായണം
ജൈനരാമായണം
രംഗനാഥ രാമായണം
.
മലയാളം
തമിഴ്
.
തെലുങ്ക്
1300-1400
അധ്യാത്മരാമായണം
അത്ഭുതരാമായണം
ഭാസ്കരരാമായണം
രാമകഥാപ്പാട്ട്
മാധവകളിന്ദീരാമായണം
രാമലീലാനാപദോ
സംസ്കൃതം
.
തെലുങ്ക്
മലയാളം
ആസാമീസ്
ഗുജറാത്തി
1400-1500
രാമാഭ്യുദയം
ആനന്ദരാമായണം
കൃത്തിവാസരാമായണം
കണ്ണശ്ശരാമായണം
രാമബാലചരിതം
രാമദേവപുരാണം
സിംഹളരാമകഥ
സം
സം
ബംഗാളി
മലയാളം
ഗുജറാത്തി
ബുദ്ധമതം
സിലോൺ
1500-1600
മോല്ലരാമായണം
തോരവേരാമായണം
അധ്യാത്മരാമായണം
ഗീതിരാമായണം
രാമചരിതമാനസ്
രാമകേലിംഗസേരത് കാണ്ഡം
രാമകേർത്തി
രാമകീയേനരാമജാതകം
രാമചരിതം
തെലുങ്ക്
കന്നടം
മലയാളം
ആസാമീസ്
ഹിന്ദി
ജാവാ
കംബോഡിയ
സയാം
ബുദ്ധമതം

1600 നു ശേഷം മലയാളത്തിൽ തന്നെ, ചമ്പുക്കൾ, തുള്ളല്പാട്ടുകൾ,ആട്ടക്കഥകൾ, മഹാകാവ്യം, ഖണ്ഡകാവ്യങ്ങൾ, നാടകങ്ങൾ, കവിതകൾ, പാട്ടുകൾ എന്നിങ്ങനെ നിരവധി കൃതികൾ ഉണ്ടായിട്ടുണ്ട്.

അധ്യായങ്ങൾ

രാമായണേതിഹാസം കാണ്ഡങ്ങളായി തിരിച്ചിരിക്കുന്നു
1.    ബാലകാണ്ഡം
2.    അയോധ്യാകാണ്ഡം
3.    ആരണ്യകാണ്ഡം
4.    കിഷ്കിന്ധാകാണ്ഡം
5.    സുന്ദരകാണ്ഡം
6.    യുദ്ധകാണ്ഡം
ഇതിനു പുറമേ ഉത്തരകാണ്ഡവും ഉണ്ട്.
ബാലകനയോധ്യയിൽ
ആരണ്യം തന്നിൽ ചെന്നു
കിഷ്കിന്ധാരാജനോടു
സുന്ദരയുദ്ധം ചെയ്തു

അവലംബം:
ഇന്റെർനെറ്റിൽ വിവിധ സൈറ്റുകൾ
വിക്കി
രാമകഥ’: ഫാദർ കാമിൽ ബുൽക്കെ
ഭാരതപര്യടനം: കുട്ടികൃഷ്ണമാരാർ
രാമായണമാസം വാർത്തകൾ; വിവിധപത്രങ്ങൾ

1 comment:

Kalavallabhan said...

“ഇതു സൂചിപ്പിക്കുന്നത് ആദിരാമായണം വാമൊഴിയായി പ്രചരിച്ചു വളരെക്കാലങ്ങൾക്കുശേഷം തലമുറകളിലൂടെ വളർന്ന് വരമൊഴിരൂപം കൈക്കൊള്ളുകയായിരുന്നു എന്നല്ലേ?“

ഈ ഓർമ്മപ്പെടുത്തൽ ഈ രാമായണ മാസക്കാലത്ത് വളരെ ഉപകാരപ്രദമാവും.