31 January 2008

അറിയുന്നതു/അറിയാത്തതു

തിരുമേനി വാരസ്യാരോട്...
ഇന്നു സന്ധ്യക്കു വരാം...ഇന്നവിടെയാണു ട്ടോ..
വാരസ്യാര്‍: അയ്യോ...അതു വേണ്ട... അതു പറ്റില്ല്യാ...
എന്നാ ഒരു കാര്യം ചെയ്യാ..
അഷ്ടാംഗഹൃദയം ഒന്നു വിസ്തരിച്ചു പഠിപ്പിച്ചു താ..
വാരസ്യാര്‍: അഷ്ടാംഗഹൃദയോ.....അതൊന്നും എനിക്കറീല്യല്ലോ..
അതാ പറേണ്...അറിയണതു പറയുമ്പൊ അതങ്ങട് സമ്മതിക്യാ..എഠേ......കടപ്പാട്:നമ്പൂതിരി ഫലിതങള്‍

29 January 2008

ഭരത് ഗോപി

കൊടിയേറ്റം ഗോപി.....അരങ്ങില്‍ നിന്നു വിടവാങ്ങി.
അവനവന്‍ കടമ്പ/കൊടിയേറ്റം/സന്ധ്യമയങ്ങും നേരം/പാളങ്ങള്‍/മാമാട്ടിക്കുട്ടിയമ്മക്കു....
എത്രയെത്ര വേഷങ്ങള്‍......
നഷ്ടപ്പെട്ടതില്‍ അതീവ ദുഖം തോന്നുന്നു.

28 January 2008

സം ശയനിവാരണം 3

തിരുമേനി ഉറങ്ങാന്‍ തയ്യാറെടുക്കുകയാണു.
കട്ടിലില്‍ വിരിച്ചിട്ടിട്ടുണ്ട്.
പക്ഷെ തിരുമേനി സംശയത്തിലാണു...
കിടക്കായില്ല്യേ...ഇനി എന്താ?
കിടക്കായി..കിടക്കായി...എവിടാവേണ്ടെന്നാ സംശയം.
അതെന്താ?
കട്ടിലില്‍ കിടന്നാല്‍ ഉരുണ്ടു വീഴും.
താഴെ കിടന്നാല്‍ ഉരുണ്ടു കയറും
അതാ പ്പൊ സംശയം.

കാലിലെ മസില്‍ തണുപ്പടിച്ചാല്‍ ഉരുണ്ടുകയറും/വാതം

കടപ്പാട്:നമ്പൂതിരിഫലിതങ്ങള്‍

27 January 2008

സംശയനിവാരണം 2

ആനയും പാപ്പാനും വഴിയില്‍കൂടി പോവുകയായിരുന്നു.
തിരുമേനി അതു കണ്ടു.നല്ല ആന.
തിരുമേനി: അല്ലാ ഏതാ ആന? (ആരുടെയാണു ആന എന്നാ ചോദ്യം)
കാര്യസ്ഥന്‍ മറുപടി പറഞ്ഞു
ആ മുന്‍പില്‍ പോകുന്നതു ആന...പിന്നില്‍ നടക്കുന്നത് പാപ്പാന്‍.കടപ്പാട്: നമ്പൂതിരി ഫലിതങ്ങള്‍

26 January 2008

സംശയനിവാരണം

വഴിയില്‍ വെച്ചു രാമനെ കണ്ടപ്പൊള്‍ തിരുമേനി കുശലം ചോദിച്ചു:
അ: രാമാ...നെന്റെ വിട്ടിലു ആരോ മരിച്ചൂ ന്നു കേട്ടു...നീയ്യോ നെന്റെ ഏട്ടനോ?
റാന്‍...അട്യ്യേനല്ല.....കാര്‍ന്നോരാ/ഏട്ടന്‍.
കടപ്പാട്:നമ്പൂതിരിഫലിതങ്ങള്‍

24 January 2008

മത്സരം

പണ്ട്....
എന്താ ഇല്ലത്തു വിശേഷം ഒന്നും ഇല്ലലോ...ഒക്കെ സുഖല്ലേ?
തിരുമേനിയോടു കുശലം ചോദിക്കയാണു.
വിശെഷം ഒന്നും ഇല്ല...പക്ഷെ സുഖം അത്ര ഇല്ല്യാ..
അതെന്താ?
അകായിലു എന്നും വക്കാണം ആണു...
അകത്തുള്ളാളു (ഭാര്യ) ഒന്നല്ലെ ള്ളൂ...പിന്നാരാ വക്കാണം?
ഏയ്..അവരല്ല.....പാവം
പിന്നാരാ?
മുരിഞ്ഞ ഉപ്പേരീം ചോറും തമ്മിലാ ലഹള.
അതെന്താ?
ആദ്യം ഒക്കെ മുരിഞ്ഞ ഉപ്പേരി കൊറച്ചും ചോറു ധാരാളോം ന്നായിരിന്നു...പിന്നെ മുരിഞ്ഞ മല്‍സരിച്ചു മല്‍സരിച്ചു ഇപ്പൊ ചോറിനെ തോല്‍പ്പിചു തുടങ്ങി....ഇപ്പൊ ജയിച്ചു നില്‍ക്കണതു മുരിഞ്ഞ ഉപ്പേരി ആണു....അപ്പൊ ചോറു തോറ്റു ഇല്ലാതായിപ്പോയി.... ജയിക്കണതു എന്നും മുരിഞ്ഞ ഉപ്പേരി തന്നെ...
അതാ പറഞ്ഞ് അകയിലു ഒരു സുഖം ഇല്ല്യാന്നു.

21 January 2008

ഇന്‍സ്പെക്ഷന്‍

പണ്ട്...
എ.ഇ.ഒ/ഡി.ഇ.ഒ എന്നിവരെ ഇന്‍സ്പെക്ടര്‍ എന്നു ഭയപ്പെട്ടിരുന്ന കാലത്തു....
മാഷ് കുട്ടികളോടു 1 മുതല്‍ 1000 വരെ സ്ളേറ്റില്‍ എഴുതാന്‍ (തെറ്റാതെ) പറഞ്ഞു മേശപ്പുറത്തു കാലും കയറ്റി വെച്ചു ഇരുന്നു ഉറക്കം തുടങ്ങി.നിവൃത്തിയില്ല...നല്ല ക്ഷീണം..തലേന്നാളത്തെ കല്യാണശ്രമം കാരണം ഉറക്കമിളച്ചിരുന്നു.(പണ്ട് കല്യാണങ്ങള്‍ മുഴുവന്‍ രാത്രി ആയിരുന്നല്ലോ).
ഉറക്കം ഒരുവിധം സുഖമായപ്പോഴാണു മുന്നറിയിപ്പൊന്നുമില്ലാതെ എ.ഇ.ഒ. ക്ളാസ്സില്‍ വന്നു കയറിയതു...
മാഷ് അറിഞ്ഞു...പിന്നെ ഒന്നും അലോചിച്ചില്ല..ക്ളസ്സു തുടങ്ങി....
അപ്പോ...ഇങ്ങനെ ആണു പരശുരാമന്‍ ഉറങ്ങിയതു...മനസ്സിലായില്ലെ....
(സോദാഹരണ ക്ളസ്സു....എ.ഇ.ഒ.ക്കു സന്തോഷം)

17 January 2008

ആരാ.........ത്?

പണ്ട്....
സാമി സദ്യ കഴിഞ്ഞു മഠത്തില്‍ വന്നു വിശ്രമിക്കയണു.നല്ല സദ്യയായിരുന്നു...നന്നായി കഴിച്ചു...കുറച്ചു അധികം ആയി...എന്നാലും സാരല്യാ...ഇനി എന്നാ ഇങ്ങനെ ഒരു സദ്യ തരാവാ ന്നു നിശ്ചയം ഇല്ലല്ലൊ... കിടന്നു മയങ്ങി.വയറു സമ്മതിക്കുന്നില്ല...
മയക്കം ഉറക്കത്തിലേക്കു നീങ്ങി... കാപ്പിക്കു സമയമായപ്പൊ അമ്മ്യാരു വന്നു വിളിച്ചു...
സാമി എഴുന്നേറ്റു...എന്തോ നാറ്റം... സാമി പരിശോധിച്ചു....
ഉടുത്ത പാളസ്സാറില്‍ വയറിളകിയിരിക്കുന്നു.... സാമിക്കു ദേഷ്യം വന്നു....
എടീ...എന്റെ പാളസ്സാറില്‍ ആരാ തൂറിയത്....
പിന്നെ ബഹളം തന്നെ......

05 January 2008

മാങ്ങയണ്ടി

പണ്ട്....
ഗം ഭീര സദ്യ...ഒരുവരിയില്‍ 120 പേര്‍...6വരി...നല്ല വിളമ്പുകാര്‍...നല്ല സദ്യ...
ആദ്യ വരിയില്‍ തന്നെ കിഴക്കേടം തിരുമേനി...ചുറ്റും നോക്കി...സുഖായി ഇരിപ്പുണ്ട്..
സദ്യ തുടങ്ങി...മാമ്പഴക്കൂട്ടാന്‍ ആണു...മാങ്ങയണ്ടി പിഴിഞ്ഞു കൂട്ടി...സുഖമായൈ ഉണ്ണാം.....മാമ്പഴക്കാളന്‍..എന്നൊക്കെ പറയാറില്ലെ...അതു തന്നെ.
കിഴക്കേടം ഒരു മാങ്ങ എടുത്തു പിഴിഞ്ഞു.കയ്യൊന്നു നക്കി...പിന്നെയും പിഴിഞ്ഞു...മാങ്ങയണ്ടി വഴുക്കി തെറിച്ചു.. ശരം വിട്ടപോലെ അണ്ടി മുന്നോട്ടു കുതിച്ചു..ആ വരിയില്‍ ഉണ്ടായിരുന്ന 119 എലയിലും ചാടി..ഒക്കെ എച്ചിലാക്കി...എല്ലാരുക്കും ദേഷ്യം വന്നു...അശ്രീകരന്‍...ഉണ്ണാനും സമ്മതിക്കില്ല..
കിഴക്കേടം കരയാന്‍ തുടങ്ങി....
പാവം..ഒരു നമ്പൂതിരി ഇടപെട്ടു...സാരല്യാ കിഴക്കേടം...അബദ്ധം പറ്റിയതല്ലെ...സാരല്യാ..
കിഴക്കേടം കരയുകതന്നെ ആണു... കരഞ്ഞുകൊണ്ടു പറഞ്ഞു....സാരല്യാന്നു നിങ്ങക്കു പറയാം...എന്റെ അച്ചന്‍ ഇതുപോലെ ഉണ്ണുമ്പൊ...മാങ്ങയണ്ടി പീച്ചിയാല്‍ ഒരു മൂന്നു വരിയെങ്കിലും എച്ചിലാക്കും...ഇനിക്കതിനു പറ്റീലല്ലൊ....ഒരു വരി അല്ലേ പറ്റീളൂ...എന്നെ എന്തിനാ കൊള്ളാ...കഷ്ടം.....കരച്ചില്‍ തന്നെ....