പണ്ട്....
എന്താ ഇല്ലത്തു വിശേഷം ഒന്നും ഇല്ലലോ...ഒക്കെ സുഖല്ലേ?
തിരുമേനിയോടു കുശലം ചോദിക്കയാണു.
വിശെഷം ഒന്നും ഇല്ല...പക്ഷെ സുഖം അത്ര ഇല്ല്യാ..
അതെന്താ?
അകായിലു എന്നും വക്കാണം ആണു...
അകത്തുള്ളാളു (ഭാര്യ) ഒന്നല്ലെ ള്ളൂ...പിന്നാരാ വക്കാണം?
ഏയ്..അവരല്ല.....പാവം
പിന്നാരാ?
മുരിഞ്ഞ ഉപ്പേരീം ചോറും തമ്മിലാ ലഹള.
അതെന്താ?
ആദ്യം ഒക്കെ മുരിഞ്ഞ ഉപ്പേരി കൊറച്ചും ചോറു ധാരാളോം ന്നായിരിന്നു...പിന്നെ മുരിഞ്ഞ മല്‍സരിച്ചു മല്‍സരിച്ചു ഇപ്പൊ ചോറിനെ തോല്‍പ്പിചു തുടങ്ങി....ഇപ്പൊ ജയിച്ചു നില്‍ക്കണതു മുരിഞ്ഞ ഉപ്പേരി ആണു....അപ്പൊ ചോറു തോറ്റു ഇല്ലാതായിപ്പോയി.... ജയിക്കണതു എന്നും മുരിഞ്ഞ ഉപ്പേരി തന്നെ...
അതാ പറഞ്ഞ് അകയിലു ഒരു സുഖം ഇല്ല്യാന്നു.
2 comments:
നന്നായി.....പറഞ്ഞിരിക്കുന്നു....
അകായിലു ..ഇപ്പോ ഒരു സുഖല്യാ.....
മുരിഞ്ഞ ജയിച്ചു...ചോറു തോറ്റു....
കാലം പോയ പോക്ക്
നന്‍മകള്‍ നേരുന്നു
മത്സരം തന്നെ.:)
Post a Comment