01 July 2014

സര്‍ഗസാധകം


വിരസമായ ക്ളാസ്റൂം പ്രവര്‍ത്തനങ്ങള്‍, കൃത്രിമമായ പഠനപ്രവര്‍ത്തനങ്ങള്‍, സര്‍ഗാത്മകത തീരെയില്ലാത്ത ദൈനന്ദിന പ്രവൃത്തിദിവസങ്ങള്‍..... എന്നിവ ടീച്ചര്‍ ട്രയിനിയെ വെറും അദ്ധ്യാപകോദ്യോഗസ്ഥനാക്കുന്നേയുള്ളൂ...

ക്ളാസ്‌‌മുറിയിലും പുറത്തും സമൂഹത്തിലും പഠനത്തോടൊപ്പം ഏറ്റെടുക്കുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാമ്പ്രദായിക പഠനത്തിന്റെ വിരസത ഒഴിവാക്കി വളരെ ക്രിയേറ്റീവായ മേഖലകളിലേക്ക് പഠനപ്രവര്‍ത്തനങ്ങളെ കൊണ്ടുപോകാനാകുമോ എന്നു നിരന്തരം ആലോചിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനുതകുന്ന ചില പ്രൊജക്ടുകള്‍ - ഓരോ സ്ഥാപനത്തിന്റേയും സാധ്യതക്കനുസരിച്ച് തുടങ്ങിയാലോ ? ചിലത് ഇങ്ങനെയൊക്കെ ആവാം എന്നു തോന്നുന്നു.


നമ്പ്ര്
പ്രൊജക്ട്
ഉദ്ദേശ്യം
പ്രക്രിയ
ഉല്‍പ്പന്നം 
1
പാട്ടും കഥയും
പ്രാദേശികമായി ഓരോയിടത്തും പ്രചാരത്തിലുള്ള - എണ്ണം കുറവാണെങ്കിലും - പാട്ടുകള്‍, കഥകള്‍, ചരിത്ര വസ്തുതകള്‍ … എന്നിവയുണ്ട്. അവ സമാഹരിച്ച് - സാഹിത്യം, ചരിത്രം, സംസ്കാരം തുടങ്ങിയ മേഖലകളിലൂന്നി മനസ്സിലാക്കുക .. സൂക്ഷിച്ചുവെക്കുക - ലഭ്യമാക്കുക
ശേഖരണം
വിശകലനം
പഠനം
സമാഹരണം
കഥ- പാട്ട് സമാഹാരങ്ങള്‍
2
ഏകദിന തീവ്രവായന
പുസ്തകങ്ങള്‍ ഓടിച്ചു വായിക്കല്‍. പരിചയപ്പെടല്‍. പുസ്തകത്തെ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍, ഉള്ളടക്കത്തെ കുറിച്ചു ചെറിയ ധാരണ. കഥാപാത്രം , സംഭവം, സ്ഥലം - പ്രസക്തിയനുസരിച്ച് സാമാന്യമായി ഗ്രഹിക്കല്‍.
എല്ലാ കുട്ടികളേയും നിരത്തിയിരുത്തി 10 പുസ്തകം വീതം വായിക്കാന്‍ കൊടുക്കുക. ഒരു പുസ്തകം 3 മിനുട്ട് വായന . 10 റൗണ്ട് വായന . കുറിപ്പെഴുതല്‍ അപ്പപ്പോള്‍ . വിഷ് ലിസ്റ്റ് തയ്യാറാക്കല്‍. തുടര്‍വായനക്ക് പുസ്തകം ലഭ്യമാക്കല്‍
100 പുസ്തക കുറിപ്പ്
3
ഇന്‍ലാന്റ് മാസിക
എഴുത്ത്, പ്രസാധനം എന്നിവയെ കുറിച്ചുള്ള നവീനമായ ആശയങ്ങള്‍/ സര്‍ഗാത്മകത രൂപപ്പെടാന്‍
ഓരോകുട്ടിക്കും ഓരോന്ന്. മാസത്തിലൊന്ന് . ഉള്ളടക്കം തനിയേയോ, മറ്റുള്ളവര്‍ക്ക് കൊടുത്തും വാങ്ങിയും മെച്ചപ്പെടുത്തി
10 മാസിക * ആകെ കുട്ടികള്‍
4
കയ്യെഴുത്ത് മാസിക / വാര്‍ഷികപ്പതിപ്പ്
എഴുത്ത്, വായന, വര, കാര്‍ട്ടൂണ്‍, എഡിറ്റിങ്ങ്, ലേഔട്ട്, പ്രസാധനം എന്നിവയില്‍ അധികപരിചയം നേടാന്‍
ക്ളാസില്‍ ഒന്ന് , ഓരോകുട്ടിക്കും ഓരോന്ന്... പലമട്ടിലും ചെയ്യാം. സൃഷ്ടികള്‍ പരസ്പരം കൈമാറണം. അദ്ധ്യാപകരുടെ , വീട്ടുകാരുടെ , ഓഫീസ് ജീവനക്കാരുടെ ഒക്കെ സൃഷ്ടികള്‍ വാങ്ങാന്‍ നോക്കണം. സമാഹരിച്ച് നന്നായി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കല്‍.
സ്കൂളില്‍ ഒന്രു വലിയ മാസിക
5
ടിപ്പ് ആക്ടിവിറ്റി ബാങ്ക്
കാര്യക്ഷമമായ, സര്‍ഗാത്മകമായ ക്ളാസുമുറികള്‍ ഉണ്ടാവാന്‍. എല്ലാവര്‍ക്കും ഇതില്‍ പരിചയവും വൈവിധ്യമുള്ള ആക്ടിവിറ്റികള്‍ സമാഹരിക്കലും ഉപയോഗിക്കലും.
സമാഹരിക്കല്‍ , പ്രയോഗിച്ചുനോക്കല്‍, ഏതെല്ലാം ക്ളാസുകളിലേക്ക് എന്ന് തരം തിരിക്കല്‍.
ആക്ടിവിറ്റി ബാങ്ക്
6
ഭക്ഷണം - രോഗം [ അന്വേഷണം ]
ഭക്ഷണം ആരോഗ്യത്തെ സ്വാധീനിക്കുന്നു.
ചെറിയ ഗ്രൂപ്പുകള്‍... 10 വീടുകളില്‍ അന്വേഷണം.ഭക്ഷണസാധനങ്ങള്‍, ശീലങ്ങള്‍, ഇടവേള, അദ്ധ്വാനവുമായി ബന്ധപ്പെടുത്തല്‍ , ആവശ്യകത.... പ്രശ്നങ്ങള്‍.
പഠനറിപ്പോര്‍ട്ട്
7
മരചരിതം
നാട്ടിലെ കുറെ വലിയ പഴയ മരങ്ങള്‍ക്കെങ്കിലും ചെറുതോ വലുതോ ആയ ഒരു കഥ ഉണ്ട്. അത് അന്വേഷിച്ചറിഞ്ഞ് പഠിക്കുന്നത് ആ നാടിന്റെ സംസ്കാരം, ചരിത്രം … എന്നിവയെ കുറിച്ച് കുറേകൂടി തെളിച്ചം നല്‍കാന്‍ കഴിയുന്നതായിരിക്കും.
ചെറിയ ഗ്രൂപ്പുകള്‍ക്ക് കണ്ടെത്തിയ മരങ്ങള്‍ പങ്കുവെച്ചു നല്‍കല്‍, അന്വേഷണം, കുറിപ്പെടുക്കല്‍ , വിശകലനം.... സെമിനാര്‍ ' മരചരിതം നാട്ടുചരിതം '
പുസ്തകം
8
കണക്ക് പഴമ
അളവ്, തൂക്കം, വിസ്തീര്‍ണ്ണം, കൂലി, ...ഇവയിലൊക്കെ പഴയ ഏകകങ്ങള്‍, മാത്രകള്‍, നാമരൂപങ്ങള്‍.... സമൃദ്ധമാണ്`. ഇവ നാട്ടില്‍ നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അവ ശേഖരിക്കലും സൂക്ഷിക്കലും പ്രധാനമാണ്`.
ഗ്രൂപ്പ് പ്രവര്‍ത്തനം, ഫീല്‍ഡ് പ്രവര്‍ത്തനം. വിവര ശേഖരണം, വിശകലനം.
പുസ്തകം - പഠനവും
9
കച്ചകപടം
കച്ചവട ഭാഷ സവിശേഷമായ ഒന്നാണ്`. പഴയ ഭാഷ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അവ കണ്ടെത്തി സമാഹരിച്ച് സൂക്ഷിക്കേണ്ടതുണ്ട്
ഗ്രൂപ്പ് പ്രവര്‍ത്തനം, ഫീല്‍ഡ് പ്രവര്‍ത്തനം. വിവര ശേഖരണം, വിശകലനം.
പുസ്തകം - പഠനം
10
ഗൂഢഭാഷ അന്വേഷണം
മൂലഭദ്രം പോലെ ഗൂഢഭാഷകള്‍ നമ്മുടെ പഴയ തലമുറക്ക് പരിചിതമാണ്`. അവ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ശേഖരിച്ച് സൂക്ഷിക്കുക.
ഗ്രൂപ്പ് പ്രവര്‍ത്തനം, ഫീല്‍ഡ് പ്രവര്‍ത്തനം. വിവര ശേഖരണം, വിശകലനം.
പുസ്തകം - പഠനം
11
മനക്കണക്ക് മാതൃകകള്‍ ശേഖരിക്കല്‍
പഴയ ആളുകള്‍ മനക്കണക്ക് ചെയ്യുന്നത് ശ്രദ്ധിച്ചാല്‍ ഗണിതക്രിയകളുടെ നിരവധി വ്യത്യസ്ത പാറ്റേണുകള്‍ ലഭിക്കും. അവ മനസ്സിലാക്കി സൂക്ഷിക്കേണ്ടത് കേരളീയമായ ഗണിത സംസ്കാരത്തിന്റെ സംരക്ഷണമാണ്`.
ഗ്രൂപ്പ് പ്രവര്‍ത്തനം, ഫീല്‍ഡ് പ്രവര്‍ത്തനം. വിവര ശേഖരണം, വിശകലനം.
പുസ്തകം - പഠനം
12
അറ്റുപോയ കണ്ണികള്‍
[ സസ്യം / പക്ഷി / മൃഗം
ഒരുകാലത്ത് നമ്മുടെ ചുറ്റുമുണ്ടായിരുന്ന സസ്യങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍.... ഇന്ന് ഇല്ലാതായിരിക്കുന്നു. അവയെകുറിച്ചുള്ള അറിവുകള്‍ നമ്മുടെ ജൈവസംസ്കൃതിയിലെ പ്രധാനപ്പെട്ട ഒരു ഏടാണ്`...
ഗ്രൂപ്പ് പ്രവര്‍ത്തനം, ഫീല്‍ഡ് പ്രവര്‍ത്തനം. വിവര ശേഖരണം, വിശകലനം.
സമാഹാരം - പഠനം
13
കുട്ടികളുടെ വായനക്ക്
മുതിര്‍ന്നവര്‍ക്കുമാത്രം ആസ്വദിക്കാവുന്ന മലയാള കൃതികള്‍- നോവലുകള്‍, കഥകള്‍ [ ആള്‍ക്കൂട്ടം, മരണസര്‍ട്ടിഫിക്കറ്റ്, ....] കുട്ടികള്‍ക്ക് വായിക്കാന്‍ പാകത്തില്‍ മാറ്റിയെഴുതുന്നത് വളരെ ഗുണം ചെയ്യും.
ഗ്രൂപുകള്‍ ....ജോലി പങ്കുവെക്കല്‍, ഇടക്ക് പരിശോധന... എഴുത്തിന്റെ തത്വങ്ങള്‍ ചര്‍ച്ച....
പുസ്തകം
14
സമാന്തരങ്ങള്‍
ഇവിടെ വീണപൂവ് രചിക്കുന്ന കാലത്ത് ഇംഗ്ളണ്ടില്‍ വേസ്റ്റ് ലാന്റ് എഴുതുകയായിരുന്നു.... ചരിത്രം, സാഹിത്യം, ശാസ്ത്രം.... മേഖലകളിലെ ഈ സമാന്ത്രപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാന്‍ പഠിപ്പിക്കുന്നത് പഠനം രസകരമാക്കും.
ഗ്രൂപ്പ് പ്രവര്‍ത്തനം. ഒരു മേഖല, അല്ലെങ്കില്‍ പല മേഖല... വിവിധ രാജ്യങ്ങള്‍ കാലഘട്ടം എന്നിവ അടിസ്ഥാനമാക്കി ടൈംലയിലില്‍ അന്വേഷണം
ചാര്‍ട്ടുകള്‍
15
നാട്ടുകളികള്‍ ശേഖരണം
പണ്ട് നാടാകെ ഉണ്ടായിരുന്നതും ഇന്നു തീര്‍ അറ്റുപോയതുമായ കളികള്‍ അന്വേഷിച്ച് ശേഖരിച്ചു വെക്കല്‍, പ്രയോജനപ്പെടുത്തല്‍
ഗ്രൂപ്പ് പ്രവര്‍ത്തനം, ഫീല്‍ഡ് പ്രവര്‍ത്തനം. വിവര ശേഖരണം, വിശകലനം. പ്രയോജനപ്പെടുത്തല്‍
പുസ്തകം - പഠനം
16
വസ്ത്രവിശേഷം
ഒരു മുണ്ടുകൊണ്ട് നമുക്ക് എന്തൊക്കെ പ്രയോജനമുണ്ട്? അന്വേഷിച്ചുനോക്കൂ... അത്ഭുതപ്പെടും....
ഗ്രൂപ് പ്രവര്‍ത്തനം, അന്വേഷിക്കല്‍, ചര്‍ച്ച, പരിശോധന....
പുസ്തകം - ആമുഖക്കുറിപ്പ്
17
അറ്റുപോയ പേരുകള്‍
പഴയ മനോഹരങ്ങളായ പേരുകള്‍ ഇന്ന് നമുക്കില്ല. പഴയ ശേഖരിച്ചു നോക്കൂ... ഭാഷയുടെ സംസ്കാരത്തിന്റെ തനിമ ബോധ്യപ്പെടും...
ഗ്രൂപ്പ് പ്രവര്‍ത്തനം, ഫീല്‍ഡ് പ്രവര്‍ത്തനം. വിവര ശേഖരണം, വിശകലനം. ചര്‍ച....
സമാഹാരം - പഠനം
18
അടുക്കള ഫാക്ടറി
അടുക്കളയിലെ രസതന്ത്രം, ഫിസിക്സ്.... അന്വേഷിച്ചു നോക്കൂ...
ഗ്രൂപ്പ് പ്രവര്‍ത്തനം, ഫീല്‍ഡ് പ്രവര്‍ത്തനം. വിവര ശേഖരണം, വിശകലനം. ചര്‍ച....
ഗവേഷണ കൃതി
19
IQ / EQ വികസിപ്പിക്കാനുള്ള ടൂളുകള്‍
അളക്കാനുള്ളവ ധാരാളം … ഇവ വികസിപ്പിക്കാനുള്ളതോ... അതല്ലേ ആവശ്യം?
ഗ്രൂപ്പ് പ്രവര്‍ത്തനം, ചര്‍ച്ച, വിദഗ്ദ്ധരുമായി സംഭാഷണം , പഠനം , പ്രയോഗം പരിശോധന
വിവിധ ടൂളുകളുടെ സമാഹാരം
20
വിക്കിപീഡിയ പ്രവര്‍ത്തനം
വിക്കിപീഡിയ ഉപയോഗപ്പെടുത്തല്‍, വികസിപ്പിക്കല്‍, തെറ്റുതിരുത്തല്‍, ചിത്രങ്ങള്‍ ചേര്‍ക്കല്‍.....
ഗ്രൂപ്പ്
വിക്കിപീഡിയന്‍ പദവി
21
ബ്ളൊഗിങ്ങ്
സ്വയം പ്രകാശനം...സ്വയം പ്രസിദ്ധീകരിക്കല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തല്‍
തനിയേയോ ചെറിയ ഗ്രൂപ്പായോ
ബ്ളോഗ്
22
വാദ്യ പരിചയം
കേരളീയ വാദ്യങ്ങളെ കുറിച്ചൊരു അന്വേഷണം
ഗ്രൂപ്പ് / അഭിമുഖം, റക്കോഡിങ്ങ്... വിശകലനക്കുറിപ്പുകള്‍ തയ്യാറാക്കല്‍
ഗവേഷണ കൃതി
23
നമുക്കിടയിലെ മഹത്തുക്കള്‍ - ഡയറക്ടറി
നമ്മുടെ നാട്ടില്‍ ഉള്ള / ഉണ്ടായിരുന്ന മഹത് വ്യക്തികളെ കുറിച്ച് മനസ്സിലാക്കി രേഖപ്പെടുത്തല്‍
ഗ്രൂപ്പ് പ്രവര്‍ത്തനം, ഫീല്‍ഡ് പ്രവര്‍ത്തനം. വിവര ശേഖരണം, വിശകലനം. ചര്‍ച....
ഡയറക്ടറി
24
നമ്മുടെ എഴുത്തുകാര്‍ - ഡയറക്ടറി
പാലക്കാട് ജില്ലക്കാരായ എഴുത്തുകാരെ കുറിച്ചുള്ള അന്വേഷണം / രേഖപ്പെടുത്തല്‍
ഗ്രൂപ്പ് പ്രവര്‍ത്തനം, ഫീല്‍ഡ് പ്രവര്‍ത്തനം. വിവര ശേഖരണം, വിശകലനം. ചര്‍ച....
ഡയറക്ടറി
25
പാഠപുസ്തക ഓഡിറ്റിങ്ങ്
പാഠപുസ്തകങ്ങള്‍ പരിശോധിക്കല്‍.... കരിക്കുലം, ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്നിവക്ക് അനുഗുണമാണോ … എല്ലാ വിഷയവും?
ഗ്രൂപ്പ് പ്രവര്‍ത്തനം, വിവര ശേഖരണം, വിശകലനം. ചര്‍ച....
ഓഡിറ്റ് റിപ്പോര്‍ട്ട്
26
പരാജിതരുടെ പിന്നാലെ
തോറ്റുപോകുന്ന കുട്ടികള്‍ എവിടെ പോകുന്നു? അന്വേഷണം അവരുടെ ജീവിതം ?
ഗ്രൂപ്പ് പ്രവര്‍ത്തനം, ഫീല്‍ഡ് പ്രവര്‍ത്തനം. വിവര ശേഖരണം, വിശകലനം.
ഗവേഷണ റിപ്പോര്‍ട്ട്
27
പ്രക്രിയാ സര്‍വസ്വം
അസംബ്ളി, സ്കൂള്‍ പാര്‍ലമെന്റ്, എസ്.ആര്‍.ജി, ക്ളബ്ബ് പ്രവര്‍ത്തനം... എന്നിവക്ക് ഒരു സമഗ്ര ഹാന്ഡ് ബുക്ക് തയ്യാറാക്കല്‍ ഇന്ന് ആവശ്യമാണ്`.
ഗ്രൂപ്പ് പ്രവര്‍ത്തനം, ഫീല്‍ഡ് പ്രവര്‍ത്തനം. വിവര ശേഖരണം, വിശകലനം. ചര്‍ച....
റഫറന്‍സ് പുസ്തകം
28
Help Teacher
പഠനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ അദ്ധ്യാപികക്ക് നിരവധി സഹായങ്ങള്‍ ആവശ്യമാണ്. അവ ലിസ്റ്റ് ചെയ്യാനും കിട്ടാനുള്ള വഴികള്‍ പറഞ്ഞുകൊടുക്കാനും പറ്റുമോ ?
ഗ്രൂപ്പ് പ്രവര്‍ത്തനം, ഫീല്‍ഡ് പ്രവര്‍ത്തനം. വിവര ശേഖരണം, വിശകലനം. ചര്‍ച....
റഫറന്‍സ് പുസ്തകം
29
ജൈവ കാര്‍ഷികം
നമ്മുടെ പഴയ കൃഷിരീതികള്‍ കണ്ടെത്തി സൂക്ഷിക്കലും ആവുന്നത്ര പ്രചരിപ്പിക്കലും
ഗ്രൂപ്പ് പ്രവര്‍ത്തനം, ഫീല്‍ഡ് പ്രവര്‍ത്തനം. വിവര ശേഖരണം, വിശകലനം. സെമിനാര്‍
ഗവേഷണ റിപ്പോര്‍ട്ട്
30
പ്രാദേശിക ചരിത്ര സ്മാരകങ്ങള്‍
ഓരോ നാട്ടിലും ചെറുതും വലുതുമായ നിരവധി ചരിത്ര സ്മാരകങ്ങളുണ്ട്. അവ കണ്ടെത്തി സൂക്ഷിക്കണം
ഗ്രൂപ്പ് പ്രവര്‍ത്തനം, ഫീല്‍ഡ് പ്രവര്‍ത്തനം. വിവര ശേഖരണം, വിശകലനം.
ഗവേഷണ കൃതി
31
വിവരപരിണാമം
ഒരു പത്രവാര്‍ത്ത...സംഭവം... അനേകമാളുകളിലൂടെ എങ്ങനെ പരിണമിക്കുന്നു? അവസാനം അതെന്താവുന്നൂ എന്ന അന്വേഷിക്കുന്നത് രസകരമായിരിക്കും? കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്‍മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, രാഷ്ട്‌‌രീയ പ്രവര്‍ത്തകര്‍...... പല്രുമായും ബന്ധപ്പെട്ടുനോക്കൂ.....
ഗ്രൂപ്പ് പ്രവര്‍ത്തനം, ഫീല്‍ഡ് പ്രവര്‍ത്തനം. വിവര ശേഖരണം, വിശകലനം.
ഗവേഷണ റിപ്പോര്‍ട്ട്
32
സ്ത്രീ പുരുഷ സമത്വം - നമുക്കു ചുറ്റും
നമ്മുടെ ചുറ്റുപാടും സ്ത്രീപുരുഷ സമത്വത്തിന്റെ സ്റ്റാറ്റസ് ശരിക്കും എന്താണ്`... അന്വേഷിക്കുന്നത് രസകരമായിരിക്കും.
ഗ്രൂപ്പ് പ്രവര്‍ത്തനം, ഫീല്‍ഡ് പ്രവര്‍ത്തനം. വിവര ശേഖരണം, വിശകലനം.
അന്വേഷണ പഠന റിപ്പോര്‍ട്ട്
33
മാര്‍ജിന്‍ കുറിപ്പ് പഠനം
കുട്ടികള്‍ അവരുടെ പുസ്തകങ്ങളില്‍ മാര്‍ജിനില്‍ എഴുതിവെച്ചിട്ടുള്ളത് എന്തൊക്കെ? ഒരു 100 കുട്ടികളുടെ പുസ്തകം സമാഹരിച്ച് പരിശോധിക്കുമ്പോള്‍ നാം അത്ഭുതപ്പെടും. കുട്ടികളുടെ ദാര്‍ശനികത.....
ഗ്രൂപ്പ് പ്രവര്‍ത്തനം, ഫീല്‍ഡ് പ്രവര്‍ത്തനം. വിവര ശേഖരണം, വിശകലനം.
പഠനക്കുറിപ്പ്
34
ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും - സ്വന്തം മാസിക


കയ്യെഴുത്ത് മാസിക
35
സര്‍ഗോത്സവം - എല്ലാവര്‍ക്കും



36
എന്റെ സ്കൂള്‍ - എന്റെ സങ്കല്‍പ്പം - കാര്‍ഡുകളില്‍
ഒരു നല്ല സ്കൂള്‍ എങ്ങനെയായിരിക്കണം... വിവിധ മേഖലകളില്‍ ഊന്നിയുള്ള കുറിപ്പുകള്‍ - കാര്‍ഡുകള്‍ ...1000 കാര്‍ഡുകള്‍ മതിയാവുമോ എന്നു നോക്കൂ
ഗ്രൂപ്പ് പ്രവര്‍ത്തനം, ഫീല്‍ഡ് പ്രവര്‍ത്തനം. വിവര ശേഖരണം, വിശകലനം. ചര്‍ച....
ഒരു സെറ്റ് കാര്‍ഡ്