26 February 2011

മുദ്രാവാക്യം-ഒരു വ്യവഹാരം


(ഭാഷാപഠനപ്രവർത്തനങ്ങൾക്കുമാത്രം)

പോസ്റ്ററുകൾ, മുദ്രാവാക്യങ്ങൾ, നോട്ടീസ്സ് എന്നവ തയ്യാറാക്കൽ ഒരു ഭാഷാശേഷിയാകുന്നു. ഇതു ഭാഷാക്ലാസുകളിൽ ഒരു പ്രവർത്തനം തന്നെ. കുട്ടികൾ ഭാവനാസമ്പന്നരായതുകൊണ്ട് മികച്ച സൃഷ്ടികൾ ഉണ്ടാകുന്നുമുണ്ട്.
മുദ്രാവാക്യങ്ങളുടെ കാര്യത്തിൽ ഒരു പക്ഷെ മലയാളത്തെ പിന്നിലാക്കാൻ അധുനികകാലത്തു ഇംഗ്ലീഷ്ഭാഷക്കു കഴിയുമായിരിക്കും. എന്നാൽ നമ്മുടെ പഴയകാലം മനസ്സിലുള്ളവർക്ക് മുദ്രാവാക്യ രാജാക്കന്മാർ നമ്മൾ മലയാളികളാണെന്നു കാണാം. രാഷ്ട്രീയപ്രവർത്തനവുമായി ബന്ധപ്പെട്ട് എത്രയെത്ര മുദ്രാവാക്യങ്ങൾ/ ഗീതങ്ങൾ ഉണ്ടായിട്ടുണ്ടെന്നോ. പഴമക്കാരോടു ചോദിച്ചു നോക്കൂ.
മുദ്രാവാക്യങ്ങളുടെ സവിശേഷതകൾ എന്തൊക്കെയാണ്? ലാളിത്യം, ഒഴുക്ക്, ദാർഢ്യം, അർഥ സമ്പുഷ്ടത, കുറിക്കുകൊള്ളിക്കൽ, രാഷ്ട്രീയമായ വിശദീകരണം, നിരീക്ഷണപാടവം എന്നിങ്ങനെ പലതാണ്. ഒരു ഭാഷാ വിദ്യാർഥിക്ക് ഇവ വിലപ്പെട്ട പഠനോപകരണങ്ങളാണ്. ഇതിലെ തത് കാലിക സൂചനകൾ നമ്മുടെ കുറിക്കപ്പെടാത്ത ചരിത്രവുംകൂടിയല്ലേ?

25 February 2011

നല്ല നയജ്ഞൻ ഭവാനെന്നു നിർണ്ണയം


നയജ്ഞന്മാർ

.കേശവൻ നായരുടെ ഒരു കൂട്ടുകാരനായ കുട്ടിച്ചോവൻ മനസ്സുമുട്ടി ചോദിച്ചു: രാത്രീല് മട തിരിച്ചു മുറിച്ചു വെച്ചാലോ?”
കൃഷിക്കാരൻ: തകഴി ശിവശങ്കരപ്പിള്ള/ പഴയ മലയാളപാഠം എട്ടാം ക്ലാസ്സ് /

മറ്റൊന്നും നോക്കാതെ സുഹൃത്തിന്റെ വിഷമത്തിൽ പങ്കുചേർന്ന് ഒരു ഒരു പ്രശ്നപരിഹാരം ഉണ്ടാക്കുകയാണ് കുട്ടിച്ചോവൻ. അതിലെ സ്വീകാര്യതയും അതിന്റെ അടിസ്ഥനമായ ധർമ്മബോധവും എല്ലാം മറ്റൊരു വിഷയം. എന്നാൽ ഇങ്ങനെ ഒരു സന്ദർഭവും അതിന്റെ സഹായവും മനുഷ്യജീവിതതിൽ ലഭിക്കാത്തവരുണ്ടാകില്ല. വ്യക്തിക്കെന്നല്ല സമൂഹത്തിനും നാടിന്നും രാജ്യത്തിന്നും വക സന്ദർഭങ്ങൾ ഉണ്ടാവാറുണ്ട്. നോവലുകളിലും കഥകളിലും എല്ലാം തന്നെ ഈയൊരു കഥാപാത്രം തീർച്ചയായും സജീവമായിരിക്കും. വ്യക്തിക്ക് ഇയാൾ സുഹൃത്താണെങ്കിൽ സമൂഹത്തിലും  നാട്ടിലും ഇയാൾ മധ്യസ്ഥൻ ആണ്. രാജ്യത്തിന്ന് നയതന്ത്രജ്ഞൻ (ഡിപ്ലോമാറ്റ്/ നെഗോഷ്യേറ്റർ) ആകുന്നു. മനുഷ്യജീവിതാരംഭകാലം മുതലേ ഒരു കഥാപാത്രം നമ്മുടെ കൂടെ ഉണ്ടായിരുന്നു. ഇന്നും ഉണ്ട്.

നാളെ സൂര്യോദയം എന്നൊന്നുണ്ടെങ്കിൽ നിന്നെ ദില്ലിയിൽ കണ്ടുപോകരുത്.
അച്ചൻ കൈവിട്ടപ്പോൾ ജബ്ബാർ കാലുകുഴഞ്ഞു നിലത്തു വീണു.
ലൂസിയെ അവൾനിന്നിരുന്ന വീട്ടിന്റെ ഉൻപിൽ ഇറക്കിവിട്ടിട്ട് അച്ചൻ തന്റെ മുറിയിലേക്ക് മടങ്ങി……” / ഹിഗ്വിറ്റ/ എൻ.എസ്.മാധവൻ

13 February 2011

പരീക്ഷക്കൊരുങ്ങുക!പരീക്ഷവന്നു പടിക്കലെത്തി
പഠിച്ചതെല്ലാം മറന്നുപോയി!

ഞങ്ങളൊക്കെ കുട്ടിക്കാലത്ത് –പരീക്ഷാക്കാലത്ത് പാടിയിരുന്നൊരു പാട്ടാ‍ണിത്. എത്ര നന്നായി പഠിച്ചുവെച്ചാലും പരീഷാഹാളിൽ എല്ലാം മറന്നുപോകുന്ന അക്കാലം ഇന്നെത്ര മാറി ! അന്നെന്തൊക്കെ പഠിക്കണം?
എല്ലാ ഭാഷകളിലേയും പദ്യങ്ങൾ-ചിൻഹനങ്ങൾ, ചോദ്യോത്തരം-കമ്പോട്കമ്പ്-, പെരുക്കപ്പട്ടിക, അർഥം, പര്യായം, വൃത്തം, അലങ്കാരം, സമവക്യങ്ങൾ, കൊല്ലങ്ങൾ, ഭരണാധിപന്മാർ, നദികൽ, മലകൽ, വ്യവസായങ്ങൾ, കണ്ണ്-മൂക്ക്-നാക്ക്-ത്വക്ക്-ചെവി-ഹൃദയം-വൃക്ക ശ്വാസകോശം,രക്തചംക്രമണം, രാസസൂത്രങ്ങൾ, ചിത്രങ്ങൾ-അലുമിനീയം എക്സ്റ്റ്രാക്ഷൻ- ഇലക്റ്റ്രോപ്ലേറ്റിങ്ങ്- ഇതെല്ലാം ‘വെള്ളം വെള്ളം പോലെ’ പഠിച്ചുറപ്പിക്കണം

05 February 2011

മാറിയ ക്ലാസുകൾ; മാറാത്തപരീക്ഷകൾ


ഇന്നത്തെ (4-1-11) മാതൃഭൂമി ദിനപത്രത്തിൽ ഉർജ്ജതന്ത്രം പരീക്ഷയുടെ ഒരു മോഡൽ ചോദ്യപേപ്പർ കണ്ടു. എസ്.എസ്.എൽ.സി.പരീക്ഷ അടുത്തതോടെ മിക്ക പത്രങ്ങളും പരീക്ഷാ സംബന്ധിയായ കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടല്ലോ. ധാരാളം മോഡൽ ചോദ്യങ്ങൾ തയ്യാറാക്കുന്നു; പ്രസിദ്ധീകരിക്കുന്നു.
എന്നാൽ ഇതിൽ ഭൂരിഭാഗവും ഇത്രയും കാലമായി പഠനത്തിലും ക്ലാസ്രൂം പ്രവർത്തനങ്ങളിലും വന്ന മാറ്റങ്ങൾ  പരിഗണിക്കുന്നേയില്ല എന്നു മനസ്സിലാവും. ചോദ്യപേപ്പാർ തയ്യാറാക്കുന്നവർ കുട്ടിയേയോ അധ്യാപകനേയോ പഠനപ്രവർത്തനങ്ങളേയോ ഒട്ടും ശ്രദ്ധിക്കുന്നില്ല എന്നാണൊ? അതോ ‘പഠിപ്പങ്ങനെ പരീക്ഷയിങ്ങനെ‘ എന്ന ശൈലി ഉണ്ടാക്കുകയാണോ?
പരീക്ഷ എങ്ങനെയാണൊ അതിനനുസരിച്ചാണ് പഠിപ്പ് ക്രമീകരിക്കേണ്ടത്. കാരണം പരീക്ഷയും റിസൽട്ടും വലിയ സാമൂഹ്യവിഷയങ്ങളാണ്. നല്ല വിജയം ഉണ്ടെങ്കിലേ നന്നായി പഠിപ്പിച്ചൂ എന്നു സമൂഹം കണക്കാക്കൂ. ഇതിനെ അസാധ്യമാക്കുന്ന രീതിയിൽ പരീക്ഷനടന്നാലോ?

03 February 2011

സാമൂഹ്യപ്രശ്നങ്ങളുമായി കണ്ണിചേർക്കുക


രീക്ഷക്കൊരുങ്ങുമ്പോൾ
എസ്.എസ്.എൽ.സി/ +2 പരീക്ഷയുമായി ബന്ധപ്പെട്ട് ചില ഓർമ്മപ്പെടുത്തലുകൾ. പഠനം സാമൂഹ്യപ്രശ്നങ്ങളുമായി ബന്ധപ്പെടുത്തണം എന്നല്ലേ കഴിഞ്ഞദിവസങ്ങളിൽ അധ്യാപിക പറഞ്ഞിരുന്നതു?അതു പരീക്ഷക്കൊരുങ്ങുമ്പോൾ ഓർമ്മവേണം.

ഇക്കൊല്ലം ക്ലാസ്മുറിയിൽ നടന്ന പ്രവർത്തനങ്ങൾ സവിശേഷസഭാവമുള്ളവയായിരുന്നില്ലേ? പ്രത്യേകിച്ചു ഭാഷ, സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ.ഏതു പ്രവർത്തനവും സാമൂഹ്യപ്രശ്നങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ചർച്ചകളല്ലേ ക്ലാസിൽ ചെയ്തതു? പ്രോജക്റ്റും അസൈന്മെന്റും ഒക്കെ അങ്ങനെ ആയിരുന്നില്ലേ? തീർച്ചയായും പരീക്ഷയിലും ഇതുണ്ടാവും.ഉയർന്ന നിലവാരത്തിൽ വിജയം ഉണ്ടാക്കാൻ കുട്ടികൾ ഈയൊരു സംഗതി മനസ്സിൽ വെക്കണം.
എന്തൊക്കെയാണ് സാമൂഹ്യപ്രശ്നങ്ങൾ? പുതിയ പഠ്യപ്രവർത്തനങ്ങൾ ഇക്കൊല്ലം ആദ്യം മുതൽ തന്നെ സാമൂഹ്യപ്രശ്നങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു അധ്യാപിക ആസൂത്രണം ചെയ്തത്.അതെന്തൊക്കെയാണ്?