03 February 2011

സാമൂഹ്യപ്രശ്നങ്ങളുമായി കണ്ണിചേർക്കുക


രീക്ഷക്കൊരുങ്ങുമ്പോൾ
എസ്.എസ്.എൽ.സി/ +2 പരീക്ഷയുമായി ബന്ധപ്പെട്ട് ചില ഓർമ്മപ്പെടുത്തലുകൾ. പഠനം സാമൂഹ്യപ്രശ്നങ്ങളുമായി ബന്ധപ്പെടുത്തണം എന്നല്ലേ കഴിഞ്ഞദിവസങ്ങളിൽ അധ്യാപിക പറഞ്ഞിരുന്നതു?അതു പരീക്ഷക്കൊരുങ്ങുമ്പോൾ ഓർമ്മവേണം.

ഇക്കൊല്ലം ക്ലാസ്മുറിയിൽ നടന്ന പ്രവർത്തനങ്ങൾ സവിശേഷസഭാവമുള്ളവയായിരുന്നില്ലേ? പ്രത്യേകിച്ചു ഭാഷ, സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ.ഏതു പ്രവർത്തനവും സാമൂഹ്യപ്രശ്നങ്ങളുമായി ബന്ധപ്പെടുത്തിയുള്ള ചർച്ചകളല്ലേ ക്ലാസിൽ ചെയ്തതു? പ്രോജക്റ്റും അസൈന്മെന്റും ഒക്കെ അങ്ങനെ ആയിരുന്നില്ലേ? തീർച്ചയായും പരീക്ഷയിലും ഇതുണ്ടാവും.ഉയർന്ന നിലവാരത്തിൽ വിജയം ഉണ്ടാക്കാൻ കുട്ടികൾ ഈയൊരു സംഗതി മനസ്സിൽ വെക്കണം.
എന്തൊക്കെയാണ് സാമൂഹ്യപ്രശ്നങ്ങൾ? പുതിയ പഠ്യപ്രവർത്തനങ്ങൾ ഇക്കൊല്ലം ആദ്യം മുതൽ തന്നെ സാമൂഹ്യപ്രശ്നങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു അധ്യാപിക ആസൂത്രണം ചെയ്തത്.അതെന്തൊക്കെയാണ്?
ബോക്സ് 1

സാമൂഹികമായ പ്രശ്നങ്ങൾ ക്ലാസ്മുറികളിൽ ചർച്ചചെയ്യപ്പെട്ടവ

1. വിശ്വമാനവൻ എന്ന കാഴ്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ.
2.അധ്വാനശേഷീവികാസത്തിന്റെ അഭാവം
3.സാംസ്കാരികത്തനിമയെക്കുറിച്ചും അതിന്റെ സ്വതന്ത്രവികാസത്തെക്കുറിച്ചും ഉള്ള ധാരണാക്കുറവ്
4.പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള  പരിഗണനയില്ലായ്മ
5.കൃഷി ഒരു സംസ്കാരമായി കാണാത്ത അവസ്ഥ.
6.ശാസ്ത്രീയമായ സ്ഥല-ജല മാനേജ്മെന്റിന്റെ അഭാവം.
7.ശാസ്ത്രീയമായ ആരോഗ്യ-പൊതുജനാരോഗ്യ കാഴ്ച്ചപ്പാടിന്റെ അഭാവം
8.പരിസ്ഥിതി സൌഹൃദപരമായ വ്യവസായവത്കരണത്തിന്റേയും നഗരവത്കരണത്തിന്റേയും
അഭാവം
അവ: കെ.സി.എഫ്.രേഖ 2007-2008


(എല്ലാ) ഭാഷയിലും സാമൂഹ്യശാസ്ത്രവിഷയങ്ങളിലും സാമൂഹ്യപ്രശ്നങ്ങളുമായി കണ്ണിചേർത്തുള്ള ചോദ്യങ്ങൾ കാണും.‘ഒരു ശീർഷകം നിർമ്മിക്കുകഎന്നു തുടങ്ങിഉപന്യാസം തയ്യാറാക്കുകഎന്നുവരെയുള്ള വ്യത്യസ്ഥ നിലവാരത്തിൽ ഇതു വരും.ഉദാ:


ചിത്രം ശ്രദ്ധിച്ചുവല്ലോ.മാനവികതക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ നിന്നാണ് ഇത്തരം ദൃശ്യങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുന്നത്. ഇതിനു ഏറ്റവും യോജിച്ച ഒരു അടിക്കുറിപ്പ് തയ്യാറാക്കുക
(2 സ്കോർ)
ങ്ങനെയൊക്കെആയിരിക്കും ചോദ്യം.ഇതിനു നല്ല ഉത്തരം എഴുതാൻ കഴിയണമെങ്കിൽ നേരത്തെ സൂചിപ്പിച്ച സാമൂഹ്യപ്രശ്നങ്ങളുമായി ഇതിനെ ബന്ധപ്പെടുത്തി അറിയണം.
പട്ടിക നോക്കൂ:

നമ്പ്ര്

പ്രശ്നം

വിശദാംശങ്ങൾ
1
വിശ്വമാനവൻ
യുദ്ധം/ അധിനിവേശം/ ജനാധിപത്യധ്വംസനം/ സ്നേഹം തുടങ്ങിയ സനാതന മൂല്യങ്ങൾ/ സഹജീവീസ്നേഹം/ പ്രണയം/ വിശ്വശാന്തി
2
അധ്വാനശേഷി
തൊഴിലില്ലായ്മ/ ബാലവേല /കൊള്ള-കൊല തുടങ്ങിയ നിയമലംഘനങ്ങൾ/ തട്ടിപ്പുകൾവഞ്ചന/
3
സാംസ്കാരികത്തനിമ
നാടിന്റെ പൈതൃകം/ വ്യക്തി-കുടുംബ പെരുമാറ്റങ്ങൾ/ നമ്മുടെ ഭാഷ-സാഹിത്യം-ചരിത്രം-ശാസ്ത്രം/ നവോഥാനമൂല്യങ്ങൾ/ ആഗോളീകരണത്തിന്നു അടിമപ്പെടുന്ന അവസ്ഥ/ ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരം/ നേടിയെടുത്ത നേട്ടങ്ങൾ കൈവിട്ടുപോകുന്നു
4
പാർശ്വവത്കരിക്കപ്പെട്ടവർ
സ്ത്രീകൾ-കുട്ടികൾ-വൃദ്ധർ/ പിന്നോക്കക്കാർ-ദളിത് വിഭാഗങ്ങൾ/ നിരക്ഷരർഎന്നിവർക്കെതിരെയുള്ള പീഡനങ്ങൾ, ചൂഷണങ്ങൾ
5
കൃഷി ഒരു സംസ്കാരം
കൃഷി കച്ചവടത്തിലൂന്നുന്നു/ പാരമ്പര്യ കൃഷികൾ വഴിമാറുന്നു/ ഭൂമിയുടെ ഫലഭൂയിഷ്ടത കുറയുന്നു/ ഇറക്കുമതി വർദ്ധിക്കുന്നു/ സാമ്പത്തികത്തകർച്ച/ ഉപഭോഗതൃഷ്ണ/
6
സ്ഥല-ജല മാനേജ്മെന്റ്
ജലദുർവിനിയോഗം/ വിവിധരൂപത്തിലുള്ള മലിനീകരണം/ കൃഷിയിടങ്ങൾ നികത്തുന്നു/ ഫ്ലാറ്റ് സംസ്കാരം/ ഗൃഹനിർമ്മാണത്തിലെ ധൂർത്ത്/ നദികളും ജലാശയങ്ങളും നശിപ്പിക്കുന്നു

7
ആരോഗ്യം
അനാരോഗ്യം ഉണ്ടാക്കുന്ന ജീവിതരീതികൾ/ ഭക്ഷണം, ചികിത്സ തുടങ്ങിയ കാര്യങ്ങളിലെ അശാസ്ത്രീയതകൾ/ മദ്യം മയക്കുമരുന്നു സംസ്കാരം/ മാസേജ്പാർലർ സംസ്കാരം/ കുപ്പിവെള്ളം/ ലഘുപാനീയസംസ്കാരം
8
പരിസ്ഥിതി സൌഹൃദം
വനനശീകരണം/ അമിതമായ പ്രകൃതി ചൂഷണം/ സ്ഥിരതയില്ലാത്ത വികസനം/ ദീർഘവീക്ഷണക്കുറവ്/ കുന്നിടിക്കൽ/ കുളം തൂർക്കൽ തുടങ്ങിയവ

ഇതിന്റെയൊക്കെ നല്ല ഉദാഹരണങ്ങൾ ഉത്തരത്തിൽ ലയിപ്പിക്കണം. നമ്മുടെ കുട്ടികൾ ഉദാഹരണങ്ങൾ/ സംഭവങ്ങൾ എഴുതുന്നതു മിക്കപ്പോഴും പ്രാദേശിക തലത്തിൽ നിന്നാവും. അതു പാടില്ല. പത്രപംക്തികളിൽ നിന്നും വാർത്താമാധ്യമങ്ങളിൽ നിന്നും ഇന്റെർനെറ്റിൽ നിന്നുപോലും (നമ്മുടെ പാരമ്പര്യ വാത്താമാധ്യമങ്ങളിൽ പ്രവേശനം കിട്ടാതെ കഴിയുന്ന ശ്രദ്ധേയമായ എത്രയോ വാർത്തകളും ലേഖനങ്ങളും നെറ്റിലുണ്ട്!)  നോവലുകൾകഥകൾപഠനങ്ങൾ..സർക്കാർ ലഘുലേഖകൾ എന്നിവയിൽ നിന്നും മനസ്സിലാക്കിയെടുക്കുന്ന ഉദാഹരണങ്ങൾ എഴുതണം.സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ സ്ഥിതിവിവരക്കണക്കുകൾ നൽകാൻ കഴിയുമോ എന്നു നോക്കണം. അടിസ്ഥാനരേഖകൾ സൂചിപ്പിക്കണം.(അവലംബം:2008 വിദ്യാരംഗം മാസിക,ആഗോളതപനത്തെകുറിച്ചുള്ള ഉപന്യാസം..എന്നിങ്ങനെ ) ഇതൊക്കെ ഉണ്ടാവുമ്പോഴാണ് A+ Grade നമുക്കു ലഭിക്കുക. (ഛേ..D+ ആർക്കു വേണം?)
അതെ.ഇതൊക്കെ നമുക്കു ചെയ്യാൻ കഴിയുംശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും തുണക്കുണ്ടല്ലോ പിന്നെ, രക്ഷിതാക്കളും, സ്കൂളും, അധ്യാപകരും കൂട്ടുകാരും സർക്കാരും മാധ്യമങ്ങളും ഒക്കെ തുണക്കുണ്ട്.


No comments: