25 February 2011

നല്ല നയജ്ഞൻ ഭവാനെന്നു നിർണ്ണയം


നയജ്ഞന്മാർ

.കേശവൻ നായരുടെ ഒരു കൂട്ടുകാരനായ കുട്ടിച്ചോവൻ മനസ്സുമുട്ടി ചോദിച്ചു: രാത്രീല് മട തിരിച്ചു മുറിച്ചു വെച്ചാലോ?”
കൃഷിക്കാരൻ: തകഴി ശിവശങ്കരപ്പിള്ള/ പഴയ മലയാളപാഠം എട്ടാം ക്ലാസ്സ് /

മറ്റൊന്നും നോക്കാതെ സുഹൃത്തിന്റെ വിഷമത്തിൽ പങ്കുചേർന്ന് ഒരു ഒരു പ്രശ്നപരിഹാരം ഉണ്ടാക്കുകയാണ് കുട്ടിച്ചോവൻ. അതിലെ സ്വീകാര്യതയും അതിന്റെ അടിസ്ഥനമായ ധർമ്മബോധവും എല്ലാം മറ്റൊരു വിഷയം. എന്നാൽ ഇങ്ങനെ ഒരു സന്ദർഭവും അതിന്റെ സഹായവും മനുഷ്യജീവിതതിൽ ലഭിക്കാത്തവരുണ്ടാകില്ല. വ്യക്തിക്കെന്നല്ല സമൂഹത്തിനും നാടിന്നും രാജ്യത്തിന്നും വക സന്ദർഭങ്ങൾ ഉണ്ടാവാറുണ്ട്. നോവലുകളിലും കഥകളിലും എല്ലാം തന്നെ ഈയൊരു കഥാപാത്രം തീർച്ചയായും സജീവമായിരിക്കും. വ്യക്തിക്ക് ഇയാൾ സുഹൃത്താണെങ്കിൽ സമൂഹത്തിലും  നാട്ടിലും ഇയാൾ മധ്യസ്ഥൻ ആണ്. രാജ്യത്തിന്ന് നയതന്ത്രജ്ഞൻ (ഡിപ്ലോമാറ്റ്/ നെഗോഷ്യേറ്റർ) ആകുന്നു. മനുഷ്യജീവിതാരംഭകാലം മുതലേ ഒരു കഥാപാത്രം നമ്മുടെ കൂടെ ഉണ്ടായിരുന്നു. ഇന്നും ഉണ്ട്.

നാളെ സൂര്യോദയം എന്നൊന്നുണ്ടെങ്കിൽ നിന്നെ ദില്ലിയിൽ കണ്ടുപോകരുത്.
അച്ചൻ കൈവിട്ടപ്പോൾ ജബ്ബാർ കാലുകുഴഞ്ഞു നിലത്തു വീണു.
ലൂസിയെ അവൾനിന്നിരുന്ന വീട്ടിന്റെ ഉൻപിൽ ഇറക്കിവിട്ടിട്ട് അച്ചൻ തന്റെ മുറിയിലേക്ക് മടങ്ങി……” / ഹിഗ്വിറ്റ/ എൻ.എസ്.മാധവൻ

കഥയുടെ എല്ലാ സൌന്ദര്യാംശങ്ങളും ഉൾപടെ തന്നെ ഒരു മധ്യസ്ഥന്റെ സാന്നിധ്യം നാമിക്കഥയിൽ തിരിച്ചറിയുന്നു.മനുഷ്യജീവിതസന്ദർഭങ്ങളിലൊക്കെ ഇങ്ങനെ ഒരുമധ്യസ്ഥൻഎന്നും കർമ്മ നിരതനാവുന്നുണ്ട്.

മധ്യസ്ഥൻ

അടുത്തകാലം വരെയും (കുറേയൊക്കെ ഇപ്പൊഴും) നമ്മുടെ ചുറ്റുപാടിൽ ഇങ്ങനെയൊരു മധ്യസ്ഥൻ ഉണ്ടായിരുന്നു. ഇയാൾ പലപ്പോഴും നാട്ടുപ്രമാണിയോ ഗോത്രത്തലവനോ കുറേ പഠിച്ചവനോ(സമൂഹത്തിലെ ജ്ഞാനി) മതാധികാരിയോ വെളിച്ചപ്പാടോ ഒക്കെ ആയിട്ടാവും പ്രവർത്തിക്കുക.തന്റെ സമൂഹത്തിൽ ഉയർന്ന അംഗീകാരം ഇയാൾ നേടിയിരുന്നു. സമൂഹത്തിലെ പ്രശ്നപരിഹാരത്തിന്റെ അവസാനവാക്കായിരുന്നു ഇയാൾ.
മധ്യസ്ഥന്മാരുടെ പ്രവർത്തനം തത് സമൂഹടത്തിലെ ധർബോധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. രാജത്ത് പൊതുവേയുള്ള നീതിന്യായങ്ങൾക്കു പുറമേ ഓരോ ചെറു സമൂഹത്തിനും സ്വന്തമായ നീതി ധർമ്മ ബോധ്യങ്ങളുണ്ട്. അതു പാരമ്പര്യമായി സ്വയമേവ രൂപപ്പെട്ടതും അടിയുറച്ചതും ആകുന്നു. സമൂഹത്തിനു മാത്രമല്ല സൂക്ഷ്മമായി നോക്കിയാൽ വ്യക്തികൾക്കും സ്വന്തമായൊരു മൂല്യബോധവും അതിന്റെ ആചരണവും ഉണ്ട്. (വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം കൊടുത്തേ സ്വയം കഴിക്കൂ എന്നു തീരുമാനിച്ചവർ നമുക്കിടയിലുണ്ട്. കുളിച്ചേ അന്നപാനം ചെയ്യൂ എന്നുള്ളവർ ഉണ്ട്. ) സാമൂഹ്യമായ ധർമ്മബോധത്തിലാണ് മധ്യസ്ഥന്മാർ പ്രവർത്തിച്ചിരുന്നത്. പക്ഷപാതിത്വമില്ലാതെയുള്ള നീതിനിർവഹണം തന്നെയാണിത് (Local Courts) ചെയ്തുപോന്നത്. മധ്യസ്ഥതയുടെ രൂപപരിണാമമായ നാട്ടുകൂട്ടങ്ങൾ നാം ചരിത്രപാഠങ്ങളിൽ മനസിലാക്കിയിട്ടുണ്ട്.
വ്യക്തിപ്രശ്നങ്ങൾ കുടുമ്പപ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നതിൽ മധ്യസ്ഥന്മാർ വളരെ സഹായം ചെയ്തിട്ടുണ്ട്. കൂട്ടുകുടുംബങ്ങൾ ഭാഗംവെച്ചുപിരിഞ്ഞ 1950-60കൾ നാട്ടു മധ്യസ്ഥന്മാരുടെ സുവർണ്ണകാലമായിരുന്നു. അന്നു തീർപ്പാകാതെ കേസായിത്തീർന്ന വഴക്കുകൾ / ഭാഗക്കേസുകൾ ഇന്നും വിധിയും വിസ്താരവും കാത്തു കിടക്കുന്നുമുണ്ടാകും.ഇത്തരം വലിയ ഭാഗക്കേസുകൾ ഒതുക്കിത്തീർത്തതിന്റെ പേരിൽ സമ്പന്നരായ മധ്യസ്ഥന്മാരുമുണ്ടെന്നതു മറ്റൊരുകാര്യം.മതപരമായ സ്പർദ്ധകൾ പരിഹരിച്ച നാട്ടു മധ്യസ്ഥന്മാർ എല്ലാ നാട്ടിലും ഉണ്ട്. ഇതൊക്കെ കാലത്തിന്റെ യവനികയിൽ മറഞ്ഞ്നിന്ന് മിത്തുകളും ലെജന്റുകളും ആയിത്തീർന്നു.ഓരോയിടത്തും മധ്യസ്ഥന്മാർ നാട്ടിയ അതിരുകല്ലുകളും ആചാരങ്ങളും നിലവിലുണ്ട്. പൂരത്തിന്ന് ഇന്ന നേരത്ത് ഇന്ന കണ്ടത്തിൽ കാളവേലക്ക് കാളയിറങ്ങണം, ഇന്ന വഴിവേണം ആന വരാൻ, വെളിച്ചപ്പാട് വന്ന് അരിയെറിഞ്ഞേ കോലം കേറ്റാവൂ/ ഇറക്കാവൂ എന്നൊക്കെ ആചാരം വന്നത് മാധ്യസ്ഥങ്ങളുടെ പിറകെയാണ്. ഇതുകൊണ്ടൊക്കെ അകന്നുപോയ യുദ്ധങ്ങൾ എണ്ണത്തിൽ കുറവല്ല.സാംസ്കാരിക ഭൂപടത്തിലേക്ക് കടന്നുകയറുകയായിരുന്നു തീരുമാനങ്ങൾ/ കരാറുകൾ.വിവാഹാചാരങ്ങൾ, മരണ ജനന സംബന്ധമായ ആചരണങ്ങൾ എന്നിവയിൽ പലതും ഇങ്ങനെ രൂപപ്പെട്ടതാണ്. സദ്യ ആദ്യം വരന്റെ കൂട്ടർക്ക് എന്നായിരുന്നു രീതി. ഇന്നത് ആദ്യം തള്ളിക്കയറുന്നവർക്ക് എന്നായിട്ടുണ്ട്. ഏതോ മാധ്യസ്ഥം മുറിക്കുകയാണിവർ.
മാധ്യസ്ഥത പാരമ്പര്യമായി കിട്ടുന്ന കുടുംബങ്ങൾ ഉണ്ട്. ആഴ്വാഞ്ചേരി തമ്പ്രാക്കളാണ് അവസാന വാക്ക്. തങ്ങ്ളുപ്പാപ്പയാണു അവസാന തീരുമാനം പറയേണ്ടത്. (ലോകാവസാനം/ എൻ.പി.മുഹമ്മദ്/ കഥ/ പത്താം തരം മലയാളം പാഠം) പുതിയ രാഷ്ട്രീയ മണ്ഡലത്തിൽ ഹൈക്കമാന്റ് തീരുമാനിക്കും! ജനാധിപത്യസംബ്രദായത്തിലെ മാധ്യസ്ഥം.                                                                                                                                                                                                                                                                                                                                                                                                                           വ്യക്തിനാശവും സമ്പത്നാശവും കുറക്കുന്നതിൽ ഇടപെടലുകൾ പ്രയോജനപ്പെട്ടിട്ടുണ്ട്. വലിയകലഹങ്ങൾ (മഴപോലെ വന്നവമഞ്ഞുപോലെയായിത്തീർന്നിട്ടുണ്ട്.ഇതിന്റെയൊക്കെ സാമൂഹികരേഖകൾ സൂക്ഷിക്കുന്ന സമ്പ്രദായം നമുക്കില്ലാത്തതുകൊണ്ടും രാജ്യത്തിന്റെ പൊതു ചരിത്രത്തിൽ സൂക്ഷ്മ രേഖകൾക്ക് പ്രസക്തിയില്ലെന്ന് ചരിത്രപണ്ഡിതന്മാർ തീരുമാനിച്ചതുകൊണ്ടും കാരണവന്മാരിൽനിന്നും കേട്ടറിഞ്ഞും ചോദിച്ചുമനസ്സിലാക്കിയും നമുക്കിപ്പോൾ അറിയേണ്ട അവസ്ഥയാണ് എന്നേ ഉള്ളൂ.ഒരു നാട്ടുചരിത്രം തയ്യാറാക്കുമ്പൊൾ ഇവ സുപ്രധാനരേഖകാളാവും തീർച്ച.

മാമാങ്കവും മറ്റും

മാമാങ്കം ഒരു ഉടമ്പടിയാണ്. രണ്ടുകൂട്ടർ ചർച്ചചെയ്തുണ്ടാക്കിയ ഉടമ്പടി.
ദീർഘകാലമായി നിലനിന്ന അധികാരതർക്കങ്ങളുടെ പര്യവസാനമായിരുന്നു മാമാങ്കം. കേരളചരിത്രത്തിലെ സുപ്രധാനമായ ഒരു കരാറണിത്. കോഴിക്കോട് സാമൂതിരിയും വള്ളുവക്കോനാതിരിയും 15ആം നൂറ്റാണ്ടിൽ ഉണ്ടക്കിയ കരാറാണിത്. കേരളത്തിലുടനീളം അധികാരപ്രശങ്ങളുടെ കുരുകഴിക്കാൻ പിന്നീട് ഇതുപോലുള്ള കരാറുകൾ ഉണ്ടായിട്ടുണ്ട്. രാജാക്കന്മാരുടെ മുൻകയ്യിൽ മിടുക്കന്മാരായ മന്ത്രിമാരുടെ മേൽനോട്ടത്തിൽ ആണിവ രൂപപ്പെട്ടത്. പോർച്ചുഗീസുകാർ മുതൽ എല്ലാ വിദേശികളും ഇവിടെയുള്ള ഭരണാധികാരികളുമായി പലപ്പോഴായി കച്ചവടക്കരാറുകൾ ഉണ്ടാക്കുകയും പിന്നീടവ ഭരണധികാരക്കരാറുകളാവുകയും ചെയ്തതു നമുക്കറിയാം.നമ്മുടെ പ്രാചീനകേരളത്തിലെ പല ശാസനങ്ങളും അന്നന്നു രൂപപ്പെടുത്തിയ കരാറുകളായിരുന്നു.

നയതന്ത്രജ്ഞന്മാർ
നാട്ടുമധ്യസ്ഥൻമാരിൽ നിന്നും ഉയർന്ന പ്രവർത്തനമേഖല രാജ്യമധസ്ഥന്മാർക്കുണ്ടായിരുന്നു.ഇവരാണ് നയതന്ത്രജ്ഞന്മാർ (ഡിപ്ലോമാറ്റുകൾ). ഉയർന്ന വിദ്യാഭ്യാസവും പരിശീലനവും അനുഭവസമ്പത്തും ആണു ഇവരുടെ കൈമുതൽ.പുരാതന റോമിലും പഴയ ഗ്രീക്ക് സിറ്റി-സ്റ്റേറ്റുകളിലും നമുക്ക് നയതന്ത്രജ്ഞരെ കാണാം. ഇവരുടെ പ്രധാന മേഖല എന്നും പോരടിച്ചിരുന്ന രാജ്യങ്ങളുമായുള്ള സമാധാന ശ്രമങ്ങളായിരുന്നു.സമാധാനക്കരാറുകൾ സൃഷ്ടിച്ചെടുക്കലായിരുന്നു. ബി.സി.1274 ഈജിപ്തിലെ ഫറോവയും ഹിറ്റൈറ്റ് ഭരണകൂടവും തമ്മിലുണ്ടാക്കിയ സമാധാനക്കരാറാണ് അറിയപ്പെടുന്ന പ്രാചീന രേഖ.തുടർന്ന് ഗ്രീസ് പോലുള്ള രാജ്യങ്ങളിൽ ഇതു സമാധാനക്കരാറുകളും കച്ചവടക്കരാറുകളും ധാരണാപത്രങ്ങളും  ഒക്കെ ആയിരുന്നു. യൂറോപ്പിൽ ബൈസാന്റിയൻ ചക്രവർത്തിയും പോപ്പും തമ്മിൽ നിത്യധാരണകൾക്കായി സ്ഥിരം ഏജന്റുമാരെ നിയമിക്കപ്പെട്ടിരുന്നു. കോൻസ്റ്റാന്റിനേപ്പിളിൽ പോപ്പിന്റെ apocrisiarii മാർ സ്ഥിരമായി പാർത്തുവന്നു.കരാറുകൾ ഉണ്ടാക്കുന്നത് മാന്യമായ , പണ്ഡിതോചിതമായ സംഭാഷണങ്ങളിലൂടെ ആയിരുന്നു.യുക്തിയും സാമർഥ്യവും ആയിരുന്നു ബലം. ധാരാളം വിലപിടിച്ച സമ്മാനങ്ങൾ പരസ്പരം കൈമാറിയിരുന്നു.കച്ചവടത്തിന്നായി ലോകംചുറ്റിയ വ്യാപാരികൾ കരാറുകൾ ഉണ്ടാക്കുന്നതിൽ വിരുതന്മാരായിരുന്നു.
പ്രാചീന ഇന്ത്യയും ചൈനയും എല്ലാം മധ്യസ്ഥന്മാരുടെ യത്നം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് നടന്ന യുദ്ധങ്ങളൂടെ പത്തിരട്ടി യുദ്ധങ്ങൾ നയതന്ത്രബന്ധത്തിലൂടെ ഒഴിഞ്ഞുപോയിട്ടുണ്ടാകും എന്നു വേണം മനസ്സിലാക്കാൻ.രാജ്യത്തിന്റെ സമ്പത്ത് വർദ്ധിപ്പിക്കുന്നതിലും കരാറുകൾ പ്രയോജനം ചെയ്തിട്ടുണ്ട്.
മഹാഭാരതയുദ്ധം ഒഴിവാക്കാൻ ശ്രീകൃഷ്ണൻ ചെയ്ത മാധ്യസ്ഥം ഇതിഹാസത്തിലുണ്ട്. ഭാരതീയ പാരമ്പര്യത്തിൽ ഏതു യുദ്ധത്തിന്നു മുൻപും യുദ്ധമൊഴിവാക്കാനുള്ള അവസാനവട്ട ശ്രമം എന്ന നിലയിൽദൂത്പ്രവർത്തിച്ചിരുന്നു. ദൂതന്റെ സവിശേഷതകൾ എന്തായിരിക്കണമെന്നു നിഷ്കർഷിച്ചിട്ടുണ്ട് നമ്മുടെ രാജ്യതന്ത്രത്തിൽ. കരാറുകൾ നിർമ്മിക്കുന്നതിൽ പാലിക്കേണ്ട പടവുകൾ / പടികൾ വിവരിക്കുന്നുണ്ട്. സാമം, ദാനം, ഭേദം, ദണ്ഡം എന്നിങ്ങനെ ചതുരുപായങ്ങൾ ദൂതൻ പഠിക്കേണ്ടതുണ്ട്. ഏറ്റവും മിടുക്കനെയാണ് ദൂതനായി വിടുക. എല്ലാ തരത്തിലും പ്രാപ്തനായവൻ ആയിരിക്കണം. ദീഘമായ ഒരു നയതന്ത്രസംസ്കാരം ഇന്ത്യക്കുണ്ട്. ബി.സി.340 കാലത്ത് / ചന്ദ്രഗുപ്തമൌര്യന്റെ കാലം ചാണക്യൻ അർഥശാസ്ത്രം എന്നൊരു ഗ്രന്ഥം തന്നെ തയ്യാറാക്കി. സാമ്പത്തികശാസ്ത്രം പ്രധാനമായി ചർച്ച ചെയ്യുന്ന കൃതി നയതന്ത്രജ്ഞതക്കും വലിയ പരിഗണന നൽകുന്നു.ദൂതന്മാരുടെ വിദ്യാഭ്യാസത്തിൽ കൃതി എന്നും പാഠപുസ്തകമാകുന്നു.
ഇന്ത്യൻ രാജാക്കന്മാർ മുഴുവൻ നയതന്ത്രജ്ഞരെ നിയമിച്ചിരുന്നു. നയതന്ത്രത്തിന്റെ ഭാഗമായി ചന്ദ്രഗുപ്തമൌര്യൻ മാസിഡോണിയൻ രാജകുമാരിയെ (സെലൂക്കസിന്റെ മകളെ)വിവാഹം പോലും ചെയ്തു. വിവാഹം കഴിക്കലും മക്കളെ മറ്റു രാജകുമാരന്മാർക്ക് വിവാഹം കഴിച്ചു കൊടുക്കലും രാജ്യബന്ധങ്ങൾക്ക് ആവശ്യമായിരുന്നു. ഗോത്രകലഹങ്ങൾ അവസാനിപ്പിക്കാൻ വിവാഹങ്ങൾ ഉണ്ടായിരുന്നു. ബന്ധുബലം വർദ്ധിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.വിവാഹം മൂലം നിരവധി യുദ്ധങ്ങൾ നിർവീര്യമാക്കപ്പെട്ടിട്ടുണ്ട്. (വിവാഹത്തിന്നുവേണ്ടി [സ്ത്രീക്കുവേണ്ടി] ഒരു പാടു യുദ്ധങ്ങൾ ഉണ്ടായിട്ടും ഉണ്ടെന്നു മറക്കുന്നില്ല.) അശോകൻ ബുദ്ധമത പ്രചരണത്തിനായി മക്കളെ( മഹേന്ദ്രൻ, സംഘമിത്ര) സിലോണിലേക്കയച്ചു.ഒരു തരം നയതന്ത്രം തന്നെയാണിതും എന്നു പറയാം.ചൈനയിൽ നിന്നും അറേബിയയിൽ നിന്നും വന്നിരുന്ന കച്ചവടക്കാരും സഞ്ചാരികളും നയതന്ത്രജ്ഞർ കൂടിയായിരുന്നു. അല്ലെങ്കിൽ അവരെ ഇരു രാജ്യക്കാരും നയതന്ത്രത്തിന്നുപയോഗപ്പെടുത്തി എന്നും മനസ്സിലാക്കാം.

ആധുനികലോകം

ആധുനികയുഗത്തിൽ നയതന്ത്രജ്ഞരുടെ റോൾ സുപ്രധാനമായിത്തീരുകയാണ്. പഴയ രാജഭരണത്തിൽ ഉണ്ടായിരുന്നതിനേക്കാൾ പരമാധികാരമുള്ള രാജ്യങ്ങളുടെ എണ്ണം ആധുനിക യുഗത്തിൽ വർദ്ധിച്ചു. സമ്പത്തിലും സൈനികശക്തിയിലും അവഗണിക്കാനാവാത്തവ.അതുകൊണ്ടുതന്നെ നയജ്ഞന്റെ ചുമതല കഠിനമായി. നല്ല പഠിപ്പും പരിചയവും വ്യക്തിത്വവും ഇവർക്ക് വേണമെന്നായി. രാജ്യങ്ങൾതന്നെ സ്വയം നല്ല നയതന്ത്രബന്ധം രൂപപ്പെടുത്താൻ ശ്രമിച്ചു.സ്റ്റേറ്റിന്റെ ബലം ഇങ്ങനെ രൂപപ്പെട്ട നയബന്ധം കൂടിയായി പരിഗണിക്കപ്പെട്ടു. ആധുനികയുഗത്തിൽ നയതന്ത്രരാഷ്ട്രീയത്തിന്റെ പ്രാധാന്യം ആദ്യം മനസ്സിലാക്കിയതും രംഗം നവീകരിച്ചതും ഇറ്റലിയാണെന്നു പരയപ്പെടുന്നു. എംബസ്സികൾ സ്ഥാപിക്കുക, അംബാസ്സഡർമാരെ സ്ഥിരമായി നിലനിർത്തുക എന്നിങ്ങനെയുള്ള സംഗതികൾ ഇവരാണു തുടങ്ങിയത്.പൊതുവെ യൂറോപ്പിലാകമാനം ഇതു വ്യാപിച്ചു. നയതന്ത്രത്തിന്റെ പ്രാധാന്യം ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങൾ വിപുലമാക്കി.യു.എൻ.ആസ്ഥാനം ഡിപ്ലോമാറ്റുകളുടെ തലസ്ഥാനമായി.
ചില സംഭവങ്ങൾ ഡിപ്ലോമസിയുടെ പ്രാധാന്യം കാണിച്ചു തരും. 1962. ക്യൂബ ആണവശക്തിയായെന്ന് അമേരിക്ക മനസ്സിലാക്കി. സ്വതവേ ക്യൂബയുടെ വൈരിയായ അവർ അക്രമിക്കാൻ തീരുമാനിച്ചു പടയൊരുക്കി. ക്യൂബയുടെ സുഹൃത്തായ റഷ്യ സഹായിക്കാനായും പടനീക്കി. ഇരുവരും മുഖാമുഖം. ഒരു മൂന്നം ലോകയുദ്ധം തയ്യാറായി.
പ്രസിദ്ധ മനുഷ്യസ്നേഹിയും ചിന്തകനുമായ ബ്ര്ട്രന്റ് റസൽ റഷ്യയോടും അമേരിക്കയോടും സംസാരിക്കാൻ തീരുമാനിച്ചു. ഇദ്ദേഹത്തിന്റെ മാധ്യസ്ഥത്തിൽ ഇരുവരും പട പിൻവലിച്ചു. ഇതേതുടർന്ന് 1962 ഇൽ തന്നെ  റസ്സൽ ഇന്ത്യ-ചൈന കാശ്മീർ അതിർത്തിത്തർക്കത്തിലും മാധ്യസ്ഥം വഹിച്ചു.
ഇന്ത്യ പാക്ക് സമാധാന ഉടമ്പടി 1966 താഷ്കന്റിൽ വെച്ചു ഒപ്പുവെച്ചത് ഇന്ത്യാചരിത്രത്തിലെ സുപ്രധാനമായ ഒരു സംഭവമാണ്. റഷ്യൻ പ്രധാനമന്ത്രി കോസിജൻ ആണിതിൽ ഇടപെട്ടത്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷിക്കരാർ (1950) സമാധാനത്തിനും സൌഹൃദത്തിനും ഊന്നിയുള്ളതായിരുന്നു.1972 25 വർഷം പാൽക്കാനായി ഉണ്ടാക്കിയ സമാധാന-സൌഹൃദ-സഹകരണകരാറും പ്രധാനപ്പെട്ടതു തന്നെ. 1972 ലെ ഇന്ത്യ പാക്- സിം കരാറും മറക്കാനാവില്ല.
സുപ്രധാന ലോകകരാറുകൾ ചിലത്:
 ആസിയാൻ കരാർ
സി.ടി.ബി.ടി.കരാറുകൾ
ഹേഗ് കൺവെൻഷൻ
മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ
സാൽട്ട് 1 ഉം 2ഉം
റിയോ ഡിക്ലറേഷൻ
1972 ലെ സ്റ്റോഖോം കരാർ
ജനീവ പ്രോട്ടോകോൾ
ക്യോട്ടോ പ്രോട്ടോകോൾ
ഡ്ബ്ലിയു.ടി. എഗ്രിമെന്റുകൾ
എന്നിങ്ങനെ നിരവധിയുണ്ട്.



നയതന്ത്രവുമായി ബന്ധപ്പെട്ട ചില പദങ്ങൾ അന്വേഷിക്കൂ:

Diplomat
Treatise
Negotiate
Ambassador
Embassy
international relations
peace treaties
statecraft
Conferences
Democratic


കഥകൾ
ഒരിക്കൽ രണ്ടുകാക്കകൾക്ക് ഒരപ്പം കിട്ടി. അവരത് പങ്കുവെക്കാന്തുടങ്ങിയതും തർക്കം ഉയർന്നു. പ്രശം പരിഹരിക്കാൻ മധ്യസ്ഥനായി ഒരു കുരങ്ങനെ ക്ഷണിച്ചു.
ഒരു ക്ഷണം വലിയതും ഒന്നു ചെറുതും ആകരുത്.ഒപ്പം ഒപ്പം ആവണം.
കുരങ്ങൻ സമ്മതിച്ചു. അപ്പം രണ്ടായി പൊട്ടിച്ചു.
ഛെ ഒരെണ്ണം ഒരൽപ്പം അധികം വന്നു.
സാരമില്ല; കുരങ്ങൻ വലിയതു കടിച്ചു തിന്നു.
ഇപ്പോൾ രണ്ടും തുല്യം.
ഏയ് അല്ല; ഒരെണ്ണം ഇപ്പൊഴും വലുത്; കാക്കകൾ തർക്കിച്ചു.
ശരി, കുരങ്ങൻ വലിയതിനെ കടിച്ചു ചെറുതാക്കി .
ബാക്കിവന്നതു തിന്നു.
ഇപ്പോഴും ഒരെണ്ണം ചെറുതു.
അതും ശരിയാക്കി.ചുരുക്കത്തിൽ അപ്പം മുഴുവൻ കുരങ്ങന്റെ വായിൽ .
നാട്ടുകഥകൾ
1.സൈതാലിയും ശങ്കരനും കൂട്ടുകാർ. തണുപ്പുകാലം. രണ്ടുപേരും ചേർന്ന് ഒരു പുതപ്പ് വാങ്ങാൻ തീരുമാനിച്ചു.വാങ്ങി. സന്തോഷമായി. പക്ഷെ ഒരു പുതപ്പ് രണ്ടുപേരും എങ്ങനെ ഉപയോഗിക്കും. കരാറുണ്ടാക്കി. സൈതാലി പകൽ പണിക്കുപോകും. അപ്പോൾ പുതപ്പ് ശങ്കരന്ന് ഉപയോഗിക്കാം. രാത്രി സൈതാലിക്ക് . കരാർ ഇഷ്ടമായി. സമ്മതിച്ചു.
പകൽ ശങ്കരൻ പുതപ്പ് കഴുകി ഉണക്കി മടക്കി എന്നും സൈതാലിക്ക് കൊടുക്കും. രാവിലെയായാൽ അസ്സലായി മടക്കി ഭദ്രമാക്കി ശങ്കരനും. സുഖം.

2.ആമയും മുയലും കൂടി വാഴ വെച്ചു. കായ വെട്ടാറായി. തർക്കം. വാഴ ആർക്ക്? കായ ആർക്ക്?
കുരങ്ങൻ തർക്കം പരിഹരിച്ചു. വാഴയുടെ തടി ആമക്ക്; കായ മുയലിന്ന്.സന്തോഷായി.







No comments: