26 February 2011

മുദ്രാവാക്യം-ഒരു വ്യവഹാരം


(ഭാഷാപഠനപ്രവർത്തനങ്ങൾക്കുമാത്രം)

പോസ്റ്ററുകൾ, മുദ്രാവാക്യങ്ങൾ, നോട്ടീസ്സ് എന്നവ തയ്യാറാക്കൽ ഒരു ഭാഷാശേഷിയാകുന്നു. ഇതു ഭാഷാക്ലാസുകളിൽ ഒരു പ്രവർത്തനം തന്നെ. കുട്ടികൾ ഭാവനാസമ്പന്നരായതുകൊണ്ട് മികച്ച സൃഷ്ടികൾ ഉണ്ടാകുന്നുമുണ്ട്.
മുദ്രാവാക്യങ്ങളുടെ കാര്യത്തിൽ ഒരു പക്ഷെ മലയാളത്തെ പിന്നിലാക്കാൻ അധുനികകാലത്തു ഇംഗ്ലീഷ്ഭാഷക്കു കഴിയുമായിരിക്കും. എന്നാൽ നമ്മുടെ പഴയകാലം മനസ്സിലുള്ളവർക്ക് മുദ്രാവാക്യ രാജാക്കന്മാർ നമ്മൾ മലയാളികളാണെന്നു കാണാം. രാഷ്ട്രീയപ്രവർത്തനവുമായി ബന്ധപ്പെട്ട് എത്രയെത്ര മുദ്രാവാക്യങ്ങൾ/ ഗീതങ്ങൾ ഉണ്ടായിട്ടുണ്ടെന്നോ. പഴമക്കാരോടു ചോദിച്ചു നോക്കൂ.
മുദ്രാവാക്യങ്ങളുടെ സവിശേഷതകൾ എന്തൊക്കെയാണ്? ലാളിത്യം, ഒഴുക്ക്, ദാർഢ്യം, അർഥ സമ്പുഷ്ടത, കുറിക്കുകൊള്ളിക്കൽ, രാഷ്ട്രീയമായ വിശദീകരണം, നിരീക്ഷണപാടവം എന്നിങ്ങനെ പലതാണ്. ഒരു ഭാഷാ വിദ്യാർഥിക്ക് ഇവ വിലപ്പെട്ട പഠനോപകരണങ്ങളാണ്. ഇതിലെ തത് കാലിക സൂചനകൾ നമ്മുടെ കുറിക്കപ്പെടാത്ത ചരിത്രവുംകൂടിയല്ലേ?


1976 ലെ സപ്തമുന്നണി ഭരണക്കാലത്തെ മുദ്രാവാക്യങ്ങളിൽ ചിലത് ക്ലാസിക്കുകൾ തന്നെ. ചരിത്ര ബോധത്തോടെ വിശകലനം ചെയ്തു നോക്കാവുന്നവയും.
1.
സപ്ത മുന്നണി കഷായം
ബില്ലുകൾ ചുട്ടത് രണ്ടു കഴഞ്ച്
കൊല്ലാക്കൊലയൊരു മൂന്നു കഴഞ്ച്
ഇ.എം.എസ് ഒരു നാലുകഴഞ്ച്
എ.കെ.ജി കവിളഞ്ചു കഴഞ്ച്
അരിവാൾ കൊണ്ടതു കൊത്തിയരിഞ്ഞ്
ചുറ്റിക കൊണ്ടതടിച്ചു ചതച്ച്
സുന്ദരവൈദ്യൻ വറ്റിച്ചൂറ്റി
ചെങ്കൊടി ചുട്ടത് മേപ്പടി ചേർത്ത്
സമയം തെറ്റാതൊമ്പതു നേരം
കുട്ടിസ്സഖാക്കൾ സേവിച്ചെന്നാൽ
കേടുകൾ തീരും പാടുകൾ മാറും
കുറുവടി പുളിവടി കൂടാതിവരെ
ഒക്കെ ഓരോ കുഴികളിലാക്കാം

2.

നിജലിംഗപ്പാ കേളപ്പാ
അട്ടിമറിക്കാൻ നോക്കണ്ട

ജോൺജേക്കബ്ബിൻ ജൽ‌പ്പനങ്ങൾ
ഇ.എം.എസിൻ കൽ‌പ്പനകൾ
കേരളനാട്ടിൽ ചെലവില്ലാ

3.
കെ.എസ്.എഫ് കുട്ടികളുടെ
കയ്യൂരിൽ കരിവള്ളൂരിൽ
നിന്നു കൊളുത്തിയ ദീപ ശിഖാ
കെടാതെ ഞെങ്ങളു സൂക്ഷിക്കും

കെ.എസ്.യു

അഷ്ടമിരോഹിണിക്ക് അവധി അനുവദിച്ചു കിട്ടാനുള്ള സമരത്തിൽ

നെഹ്രു കൊളുത്തിയ ദീപശിഖാ
പട്ടേൽ കൊളുത്റ്റിയ ദീപശിഖാ
ഇന്ദിര കൊളുത്തിയ ദീപ ശിഖാ
കെടാ‍തെ ഞെങ്ങളു സൂക്ഷിക്കും


ആദിവാസികൾ നടത്തിയ ഒരു സമരത്തിൽ
നേതാവ് വിളിച്ച മുദ്രാവാക്യം:
തൊഴിലാളികളെ തൊട്ടുകളിച്ചാൽ
അവിടെ കാണാം പുന്നപ്ര
അവിടെ കാണാം വയലാറ്
( അണികൾ: അങ്ങനെത്തന്നെ, അങ്ങനെത്തന്നെ, തമ്പ്രാൻ പറഞ്ഞത് അങ്ങനെ തന്നെ)


77ൽ
നന്ദിനിപോയി നാറിപ്പോയ്
ജഗജീവൻ പോയ് ജീവ്ൻ പോയ്


കംയൂണിസ്റ്റ് ജാഥക്കാർ
മാതൃഭൂമി മുത്തശ്ശി
മനോരമ മുത്തശ്ശി
എണ്ണാമെങ്കിൽ എണ്ണിക്കോ
നാളെ കള്ളം പറയരുത്
എണ്ണാമെങ്കിൽ എണ്ണിക്കോ
ലക്ഷം ലക്ഷം പിന്നാലെ

എ.കെ ജി യോട് കോൺഗ്രസ്സ്

പച്ചേം ചോപ്പും കൂട്ടിക്കെട്യാൽ
പട്ടിണിമാറോ ഗോപാലാ
മാഷന്മാരു 73 ലെ സമരത്തിൽ

ചേലാട്ടച്യുത മേനോനേ
ചേലല്ലാതെ പറഞ്ഞാല്
ചേലാട്ടേക്ക് മടങ്ങില്ല
(ഇതു കേട്ടുനിൽക്കുന്ന ഇപ്പൻ ഡോക്ടർ: സ്ക്കൂളിപ്പോയി പഠിപ്പിക്കിനെടാ നായ്ക്കളേ)

ഇന്ദിരാഗാന്ധിയോട്

ഇന്ദിര നീയൊരു പെണ്ണല്ലേ
ഞാറു പറിക്കാൻ പൊയ്ക്കൂടെ

കെ.ആർ ഗൌരിയമ്മയോട്
കെ.ആർ ഗൌരീ കേമത്തീ
ലീഗിനെയെങ്ങാൻ തൊട്ടുകളിച്ചാ
അയ്യാറെട്ടിനു വളമാക്കും


സ.കുഞ്ഞമ്പു പാർളിമെന്റിലേക്ക് മത്സരിക്കുമ്പോൾ

ആഷാഢമാസം
ആ മാർച്ചു മാസം
കുഞ്ഞമ്പു പൊട്ടുന്നരന്തരീക്ഷം

ഓട്ടില്ലാ ഓട്ടില്ല കള്ളക്കമ്മൂനോട്ടില്ല

പദ്ധതി പലതും വന്നിട്ടും
പത്തായങ്ങൾ നിറഞ്ഞിട്ടും
മണ്ണിൽ പണിയും തൊഴിലാളിക്ക്
പട്ടിണി മാത്രം കൈമുതല്
അവന്റെ പട്ടിണി മാറ്റാനായി
ബില്ലുകളളെഴുതി വരുന്നേരം
ജമ്മിത്വത്തിൻ പരിഷകളെ
നിങ്ങൾക്കെന്തിനു വെപ്രാളം


നമ്പൂരീം തങ്ങളും ഒന്നായി
പള്ളിപ്പടിക്കലും കള്ളായി
കുരുവിപ്പെട്ടിലെ വാലാട്ടികളെ
ഇപ്പോഴെന്താ മിണ്ടാത്ത്

ഓട്ടില്ല ഓട്ടില്ല കുരുവിപ്പെട്ടിക്കോട്ടില്ലാ


സമരത്തിലെ കരിങ്കാലികളോട്
…………………..
കാലം നിങ്ങടെ കവിളിൽ കരിയാൽ
ദ്രോഹീ എന്നു കുറിക്കുമ്പോൾ
ആഹ്ലാദത്താൽ ഞങ്ങൾ വിളിക്കും
ഇങ്ക്വിലാബ് സിന്ദാബാദ്


പേനപിടിക്കും തൊഴിലാളീ
ലാത്തിപിടിക്കും തൊഴിലാളീ
ഞങ്ങടെ പോലീസ് ഞങ്ങളെ തച്ചാൽ
നിങ്ങക്കെന്താ കോഗ്രസ്സേ

കാണാല്യാ കാണാല്യാ
കുഞ്ഞിക്കണ്ണനെ കാണാല്യാ

പൊട്ടിച്ചേ പൊട്ടിച്ചേ
കുഞ്ഞിക്കണ്ണനെ പൊട്ടിച്ചേ












3 comments:

സുജനിക said...

ഓർമ്മയിലുള്ളതെല്ലാം പങ്കുവെക്കൂ.

BIJU V THAMPI said...

ദേശാഭിമാനി ഇടുക്കി ജില്ലാ ലേഖകന്‍ ശ്രീ. കെ.ടി. രാജീവ് അടുത്തിടെ പുറത്തിറക്കിയ " കാലം സാക്ഷി "എന്നാ പുസ്തകത്തിലൂടെ മുദ്രാവാക്യങ്ങളെ ക്കുറിച്ച് ഗൌരവമുള്ള ഒരു പഠനം നടത്തിയിട്ടുണ്ട്.പ്രസാധകര്‍ : ചിന്ത പബ്ലിഷേഴ്സ്

കൂതറHashimܓ said...

ആനുകാലിക പ്രശ്നങ്ങളില്‍ നിന്ന് തോന്നിയ ഒരു മുദ്രാവാക്യം

‘കുഞ്ഞാലികുട്ടി പുലിക്കുട്ടീ...
എങ്ങനെ കിട്ടീ ഈ തൊലിക്കട്ടീ’

(മണ്ടത്തരമായോ?)