29 July 2008

വിദ്വേഷഭക്തി

ഒരിക്കല്‍, മഹാവിഷ്ണുവിന്റെ രണ്ടു ഭൃത്യന്മാര്‍ക്ക് (ജയനും വിജയനും)
ഭൂമിയില്‍ മനുഷ്യരായി ജനിക്കട്ടെ എന്നു സനല്‍കുമാരരില്‍ നിന്നു ശാപം ഉണ്ടായി.
ജയവിജയന്മാര്‍ മഹാവിഷ്ണുവിനോടു സങ്കടം പറഞ്ഞു.
ഭൂമിയില്‍ മനുഷ്യരായി ജനിച്ചാല്‍ തിരിച്ചു വൈകുണ്‍ ഠ ത്തിലെത്താന്‍ നിരവധി ജന്മ്മങ്ങ്ങ്ങള്‍ വേണ്ടിവരും .
അതു മഹാ സങ്കടം ആണു.ഒരു പോംവഴി ഭഗവാന്‍ പറഞ്ഞുതരണം എന്നായി ഭൃത്യന്മാര്‍.
ഭഗവാന്‍ പറഞ്ഞു: മുനിമാരുടെ ശാപം ഒഴിവക്കാന്‍ എനിക്കാവില്ല.ഒരു കാര്യം ചെയ്യാം.
1) എന്നെ ഭജിച്ചു 7 ജന്മം ഭൂമിയില്‍ കഴിച്ചുകൂട്ടിയാല്‍ നിങ്ങള്‍ക്കു തിരിച്ചു പോരാം.
2) എന്നെ ദ്വേഷിച്ചു ശത്രുക്കളായി 3 ജന്മ്മം കഴിച്ചുകൂട്ടിയാല്‍ നിങ്ങള്‍ക്കു തിരിച്ചു പോരാം.
ഏതാണു വേണ്ടതെന്നു തീരുമാനിക്കുക.
വളരെ വിഷമത്തോടെ,എന്നാല്‍ വേഗം തിരിച്ചുപോരാമല്ലോ എന്ന സന്തോഷത്തോടെ രണ്ടാമത്തെതു അവര്‍ സ്വീകരിച്ചു.
ആദ്യജന്മ്മം ഹിരണ്യാക്ഷന്‍..ഹിരണ്യകശിപു
രണ്ടില്‍ രാവണന്‍.. കും ഭകര്‍ണ്ണന്‍
മൂന്നില്‍ ശിശുപാലന്‍...ദന്തവക്ത്രന്‍
എന്നിങ്ങനെ 3 ജന്മ്മം എടുത്തു വീണ്ടും വിഷ്ണുലോകത്തെത്തി.

28 July 2008

സ്ത്രീകളെ നദി കടത്തുന്നതെങ്ങനെ?

ഗുരുവും ശിഷ്യന്മാരും ഒരിക്കല്‍ യാത്രയില്‍ ആണു.
വഴിനീളെ സ്ത്രീ സംസര്‍ഗ്ഗത്തെ കുറിച്ചു ഗുരു ശിഷ്യര്‍ക്കു വിശദീകരണം നല്‍കുകയാണു.സ്ത്രീസംസര്‍ഗ്ഗം ഉപേക്ഷിക്കണം.ബ്രഹ്മചര്യം ദീക്ഷിക്കണം.അതേ മേല്‍ഗ്ഗതി നല്‍കൂ. ശിഷ്യര്‍ സമ്മതിച്ചു. വഴിയില്‍ ഒരു നദി കടക്കാനുണ്ട്.കരക്കു എത്തി.
നദി കടക്കാന്‍ സുന്ദരിയായ ഒരു യുവതി വിഷമിച്ചു നില്‍ക്കയാണു.
ഗുരു യുവതിയെ ആസ്വസിപ്പിച്ചു.അദ്ദേഹം അവളെ ചുമലില്‍ ഇരുതി നദി കടത്തി.
ശിഷ്യര്‍ക്കു ഇതു രസിച്ചില്ല.ഇതു വരെ ഗുരു നല്‍കിയ പാഠങ്ങള്‍ക്കു വിരുദ്ധം. നദി കടന്നു എല്ലാരും കുറേ ദൂരം നടന്നു.
വഴിയില്‍ വിശ്രമിക്കുമ്പോള്‍ ചില ശിഷ്യര്‍ ഗുരുവിന്റെ അടുത്തു ചെന്നു രഹസ്യമായി ചോദിച്ചു: അങ്ങ് ഞങ്ങളോട് സ്ത്രീസംസര്‍ഗ്ഗം പാടില്ലെന്നു ഉപദേശിച്ചിട്ട് പിന്നെന്താ അങ്ങുതന്നെ അവളെ നദി കടത്തിയതു...അതും ചുമലില്‍ എടുത്തിട്ട്?
ഗുരു ചിരിച്ചു: അവളെ ഞാന്‍ നദി കടത്തിയെന്നതു ശരി.ഇക്കരെ എത്തിയപ്പോള്‍ അവളെ ഞാന്‍ അവിടെ ഇറക്കി നിര്‍ത്തി. നിങ്ങള്‍ ഇപ്പോഴും അവളെ മനസ്സില്‍ വെച്ചു നടക്കുന്നു. ഇതാണു പാപം ആണെന്നു പറയുന്നതു.ചുമലില്‍ എടുതതിനേക്കാള്‍ പാപം മനസ്സില്‍ ചുമക്കുന്നതിലാണു.
ശിഷ്യര്‍ക്കു കാര്യം മനസ്സിലായി.

(പണ്ട് പറഞ്ഞുകേട്ടതു)

25 July 2008

കുട്ട്യ്യോളക്ക് പനി പിടിക്കുന്നതെങ്ങനെ?

മഴ കുത്തിയിരുന്നു ആലോചിക്കുകയാണു...
എല്ലാ കൊല്ലവും ഇതു തന്നെയാണു പതിവ്.
സ്കൂളു കൂടുമ്പോഴും വിടുമ്പോഴും എന്തു തിരക്കാണങ്കിലും വഴി മുഴുവനും മഴ കുട്ടികളുടെ കൂടെ നടക്കും..കുട്ടികളെ നനപ്പിച്ചു കളിക്കാനു വലിയ ഇഷ്ടം ആണു മഴക്കു.
പക്ഷെ, ഇക്കൊല്ലം നിവൃത്തിയില്ല.
മഴക്കു പെയ്യാനുള്ള വെള്ളം സ്റ്റോക്ക് ഇല്ല.നന്നെ കുറവ്.
എന്തുചെയ്യും എന്നാണു ഇപ്പൊ അലോചന.
അവസാനം തീരുമാനത്തിലെത്തി.കുട്ടികളെ നനക്കാനെങ്കിലും 10 മണിക്കും 4 മണിക്കും സ്കൂളിന്റെ മുറ്റത്തെത്തുക.
ഈ തീരുമാനം മുടങ്ങാതെ നടപ്പാക്കിക്കൊണ്ടിരിക്കുന്നു.

കുട്ടിക്കാലത്തും ഇങ്ങനെ ആയിരുന്നില്ലെ....മറന്നോ?

21 July 2008

സുഹൃത്ത്

നദിക്കരയില്‍ അത്തിമരം.അത്തിമരത്തില്‍ ഒരു കുരങ്ങന്‍ സ്ഥിരതാമസം ഉണ്ട്.താഴെ നദിയില്‍ ഒരു മുതലയും സകുടുംബം സുഖമായി താമസിക്കുന്നു.
കുരങ്ങനും മുതലയും നല്ല സുഹൃത്തുക്കള്‍.എന്നും കാണും.വീട്ടു വിശേഷങ്ങളും നാട്ടു വിശേഷങ്ങളും പറഞ്ഞു കൂടും.അത്തിമരത്തില്‍ നിന്നും നല്ല പഴുത്ത അത്തിപഴം കുരങ്ങന്‍ എന്നും മുതലക്കും കുടുംബത്തിനും സമ്മാനിക്കും.സന്തോഷം.
എന്നും മുതല കൊണ്ടുവരുന്ന അത്തിപ്പഴം മുതലഭാര്യ കാത്തിരിക്കും.എന്തൊരു സ്വാദ്.
ഒരു ദിവസം അവള്‍ മുതലയോട് ചോദിച്ചു:
എന്നും ഇത്രനല്ല അത്തിപ്പഴം ആണു നിങ്ങളുടെ സുഹൃത്തു കുരങ്ങന്‍ തിന്നുന്നതെങ്കില്‍ അവന്റെ ഇറച്ചി എത്ര സ്വാദുണ്ടാവും?അവന്റെ കരള്‍ എത്ര സ്വാദുണ്ടാവും?
അതതെ: മുതല പറഞ്ഞു.
എനിക്കു അവന്റെ കരള്‍ വേണം.എനിക്കു അതു തിന്നാന്‍ കൊതിയാവുന്നു:ഭാര്യ .
ഛെ..ഛെ..നീയെന്താണിപ്പറയുന്നതു? എന്റെ നല്ല കൂട്ടുകാരനാണു അവന്‍.അവനെ കൊല്ലുകയോ? പറ്റില്ല.നീയാമോഹം കളഞ്ഞേക്ക്.
പല ദിവസം ഭാര്യ ഈ ആവശ്യം പല മാതിരിയില്‍ അവതരിപ്പിച്ചു.ഒടുക്കം മുതല ഭാര്യയുടെ മോഹം സാധിപ്പിക്കാമെന്നേറ്റു.
രണ്ടു ദിവസം മുതല അത്തിമരച്ചോട്ടില്‍ ചെന്നില്ല.വീണ്ടും കണ്ടപ്പോള്‍ കുരങ്ങന്‍ എന്തു പറ്റിയെന്നു അന്വേഷിച്ചു:
അവള്‍ക്കു തീരെ സുഖം ഇല്ല.വയറു വേദന.എനിക്കു വരാന്‍ പറ്റിയില്ല.
കുരങ്ങനു വിഷമം തോന്നി.പാവം.എനിക്കു അവളെ ഒന്നു കാണണമെന്നുണ്ട്.ഒന്നാശ്വസിപ്പിക്കാന്‍.വയ്യാതെ കിടക്കുന്നവരെ ആശ്വസിപ്പ്ക്കുന്നതാണു സുജനമര്യാദ.
പക്ഷെ, എനിക്കെങ്ങനെയാണു നിന്റെ വീട്ടില്‍ വരാന്‍ കഴിയുക.നീന്താന്‍ അറിയില്ല.
അതു സാരമില്ല.എന്റെ പുറത്തു ഇരുന്നാല്‍ മതി.ഞാന്‍ അവിടെ എത്തിക്കാം:മുതല.
അന്നു ഒരു പൊതി അത്തിക്കായ്കളുമായി കുരങ്ങന്‍ മുതലയുടെ പുറത്തു ഇരുന്നു യാത്രയായി. പകുതി വഴിയെത്തിയപ്പോള്‍ (കുറ്റബോധം ഉണ്ടാവുമല്ലോ) മുതല തന്റെ ഭാര്യയുടെ ആഗ്രഹം പറഞ്ഞു.കുരങ്ങന്‍ ഞെട്ടി.
സൂത്രം കണ്ടെത്തി കുരങ്ങന്‍ പറഞ്ഞു.കഷ്ടം...നീയെന്റെ സുഹൃത്തല്ലേ..നിന്റെ ഭാര്യയുടെ ആഗ്രഹം സാധിപ്പിക്കേണ്ടതു എന്റെ കൂടി കടമയല്ലേ..കഷ്ടം..കഷ്ടം..
എന്തു പറ്റി? :മുതല
ഞാന്‍ എന്റെ കരള്‍ അത്തിപ്പൊത്തില്‍ ആണു വെക്കാറ്.അത്യാവശ്യം വരുമ്പോഴെ അതു എടുക്കാറുള്ളൂ.കരള്‍ വേണമെങ്കില്‍ നേരത്തെ പറയാമായിരുന്നില്ലേ :കുരങ്ങന്‍.
ഇനിയെന്തു ചെയ്യും?
ഇനി പിന്നൊരിക്കലാകാം:കുരങ്ങന്‍
അതു പറ്റില്ലല്ലോ :മുതല.
എന്നാല്‍ തിരിച്ചു പോകാം.കരളുമെടുത്തു വേഗം പോരാം: കുരങ്ങന്‍
മുതല തിരിച്ചു.അത്തിമരച്ചോട്ടിലെത്തി.മുതലപ്പുറത്തു നിന്നു കുരങ്ങന്‍ ജീവനും കൊണ്ട് ഒറ്റ ച്ചാട്ടം.മരക്കൊമ്പിലേക്കു.

18 July 2008

ഉന്നത വിജയം

തിരുമേനിക്കു കുട്ടിയെ നല്ല ഇഷ്ടായി.
മിടുക്കന്‍..അനുസരണയുണ്ട്..നന്നായി പഠിക്കും...ഉപകാരി..ബുദ്ധിയും ഉണ്ട്.
പത്താം ക്ലാസിലാണു ഇക്കൊല്ലം..മിടുക്കന്‍ ....
ഈശ്വരാ കുട്ടി അസ്സലായി ജയിക്കണേ...കേമനാവണം.
തിരുമേനി പ്രാര്‍ഥിച്ചു.
തലയില്‍ കൈ വെച്ചു അനുഗ്രഹിച്ചു.
നൂറാമനായി ജയിക്കട്ടെ! കേമനാവട്ടെ.
ഈശ്വരാ...അനുഗ്രഹിക്കണേ.

(ഇഷ്ടം അധികായിട്ട് ആയിരാമനാവട്ടെ എന്നു അനുഗ്രഹിച്ചില്ലല്ലോ എന്നു കേട്ടവര്‍ സമാധാനിച്ചു)

16 July 2008

കര്‍ക്കടകം ഒന്നു ബുധന്‍

ശ്രീരാമ രാമ രാമ ശ്രീരാമചന്ദ്ര ജയ
ശ്രീരാമ രാമ രാമ ശ്രീരാമഭദ്ര ജയ
ശ്രീരാമ രാമ രാമ സീതാഭിരാമ രാമ
ശ്രീരാമ രാമ രാമ ലോകാഭിരാമ ജയ
ശ്രീരാമ രാമ രാമ രാവണാന്തക രാമ
ശ്രീരാമാ മമ ഹൃദി രമതാം രാമ രാമ

14 July 2008

നിങ്ങള്‍ക്ക് സുഖം;ഞങ്ങള്‍ടെ കാര്യാ

സ്റ്റാഫ് റൂമില്‍ കേട്ടതു
അതതെ...മലയാളം,സോഷ്യ്ല്‍ വിഷയങ്ങളൊക്കെ പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി പഠിപ്പിക്കാന്‍ നല്ല സുഖാണു.
ഞങ്ങളുടെ കണക്കും നിങ്ങളുടെ കെമിസ്റ്റ്രിയും ഒക്കെ എന്താ ചെയ്യാന്നാ?
ഉടനെ മറുപടി വന്നു:
നിങ്ങളുടെ കണക്കു പഠിപ്പിക്കുക എന്നതു തന്നെ ഒരു പ്രധാന പ്രശ്നം ആണല്ലൊ.പിന്നെന്തിനു മറ്റു പ്രശ്നം?

ടീച്ചര്‍ മാന്വലില്‍ കുറിച്ചു വെച്ചു:
പ്രശ്നം: ശാസ്ത്രാവബോധത്തിന്റെ അഭാവം.
(കണക്കു പഠിക്കാന്‍ കുട്ടികള്‍ക്കു ഇഷ്ടല്ലാന്ന് മലയളം.)

പ്രശ്നം കണ്ടെത്താനുള്ള പരിഭ്രമം ശ്ശി കൂടീരിക്കുണു ന്നു മറക്കണ്ടാ

12 July 2008

പ്രശ്നാധിഷ്ടിതം

ഓരോ പാഠങ്ങളും യൂണിറ്റുകളയി ഗ്രിഡ് ചെയ്തിരിക്കുന്നതു താഴെ പറയുന്ന 8 പ്രശ്നമേഖലകളുമായി സം യോജിപ്പിച്ചാണു.അപ്പോള്‍ റ്റീച്ചര്‍ ഏതു പാഠവും..പ്രശ്നം/പ്രശ്നപരിഹാരം എന്ന കെട്ടുകുറ്റിയില്‍ നിന്നു തിരിഞ്ഞാണു പ്രവര്‍ത്തിപ്പിക്കുന്നതു.അപ്പോള്‍ സം ഭവിക്കുന്ന പിഴകള്‍ ഫലിതമായി മാറുന്നു.അത്രമാത്രം.

1.വിശ്വമാനവന്‍ എന്ന കാഴ്ച്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ.
2.അധ്വാനശേഷീവികാസത്തിന്റെ അഭാവം.
3.സാംസ്കാരിക തനിമയെകുറിച്ചും അതിന്റെ സ്വതന്ത്രവികാസത്തെകുറിച്ചും ഉള്ള ധാരണാക്കുറവ്.
4.കൃഷി ഒരു സംസ്കരമായി കാണാത്ത അവസ്ഥ.
5.ശാസ്ത്രീയമായ ആരോഗ്യ..പൊതുജനാരോഗ്യ കാഴ്ച്ചപാടിന്റെ അഭാവം.
6.പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുള്ള പരിഗണന ഇല്ല്യായ്മ.
7.ശാസ്ത്രീയമായ സ്ഥല..ജല മാനേജ്മെന്റിന്റെ അഭാവം.
8.പരിസ്ഥിതി സൊഹൃദപരമായ വ്യവസായ വത്കരണത്തിന്റെയും നഗരവത്കരണത്തിന്റേയും അഭാവം.

11 July 2008

പ്രശ്നാധിഷ്ടിതപഠനം...കൃഷി (പ്രശ്നം)

എഴാം ക്ളാസ്സിലെ ഒരു കുട്ടി അധ്യാപികയോടു ചോദിച്ചതു :
എന്താ സര്‍ എല്ലാ പാഠവും ഇങ്ങനെ കൃഷി യുമായി ബന്ധപ്പെട്ടു പറയുന്നതു? മലയാളം റ്റീച്ചര്‍ വന്നാല്‍ കൃഷി,കണക്കു മാഷ് വന്നാല്‍ കൃഷി,സയന്‍സില്‍ എല്ലാം കൃഷിക്കാര്യം,സോഷ്യല്‍സയന്‍സില്‍ കൃഷി.....ഹിന്ദി മാഷും ഇംഗ്ളിഷ് മാഷും കൃഷി തന്നെ പറയുന്നു...ഇതു ബോറടിച്ചു ...എന്താ ഇങ്ങനെ?
റ്റീച്ചര്‍ ഒന്നു പരുങ്ങി....ഇല്ലില്ല.. അടുത്തപാഠം (യൂണിറ്റ്) ജലം ആണു...അപ്പൊ പുതിയതു അല്ലേ?

(പുതിയ പരിഷ്കാരത്തിന്റെ ഒരു വശം ഇങ്ങനെയാണെന്നു കുട്ടികള്‍ പറയുന്നു/ഇതു ശരിക്കും ഉണ്ടായ സം ഭവം)

06 July 2008

കര്‍ഷകന്റെ സ്വപ്നം

പകല്‍ സമയത്തെ അധ്വാനം തീര്‍ന്നു കര്‍ഷകന്‍ സുഖ നിദ്രയില്‍ ആണു.ഉറക്കത്തില്‍ അയാള്‍ ഒരു സ്വപ്നം കണ്ടു.
അയാള്‍ സമ്പന്നനായിരിക്കുന്നു.അതിസുന്ദരിയായ ഭാര്യ.മിടുക്കന്മാരായ ഏഴു മക്കള്‍.നിരവധി ഏക്കര്‍ കൃഷിഭൂമി.ധാരാളം കന്നു കാലികള്‍.
ഒരു ദിവസം അയാള്‍ എല്ലാമക്കളുമൊത്തു പാടതു ജോലിചെയ്യുകയാണു.പണിയെടുതു തളര്‍ന്നപ്പോള്‍ എല്ലാരും കൂടി ഒന്നിച്ചുരുന്നു ഭക്ഷണം കഴിക്കാനൊരുങ്ങി.വിഭവസമൃദ്ധമായ ഭക്ഷണം.രസകരമായ കഥകളും പറഞ്ഞിരുന്നു ഭക്ഷണം തുടങ്ങിയപ്പോള്‍....
ഭാര്യ ഉറക്കെ കരഞ്ഞു വിളിച്ചു അയാളെ ഉണര്‍ത്തി.അവരുടെ ഏക മകന്‍ പട്ടാളത്തില്‍ വെച്ചു മരിച്ചു പോയിരിക്കുന്നു.വിവരം അറിയിക്കാന്‍ ആളു വന്നിരിക്കുന്നു.ഭാര്യ ക്കു സങ്കടം സഹിക്കുന്നില്ല. അലമുറയിട്ടു കരയുകയാണു.
ഉറക്കമുണര്‍ന്ന കൃഷിക്കാരന്നു കരച്ചില്‍ വരുന്നില്ല.
നിങ്ങള്‍ എന്താണു കരയാത്തതു?നമ്മുടെ ഏകമകന്‍.....ഭാര്യ ചോദിച്ചു.
അയാള്‍ പറഞ്ഞു.
സ്വപ്നത്തില്‍ ഞാന്‍ ഏഴുമക്കളുമൊത്തു സന്തോഷമായി ഇരിക്കയായിരുന്നു.ആ സ്വപ്നം വിഘ്നപ്പെട്ടു.ഏഴു മക്കളും നഷ്ടപ്പെട്ടു.
നഷ്ടപ്പെട്ട ഏഴു മക്കളെ കുറിചു കരയണോ
നഷ്ടപ്പെട്ട ഏകമകനെ കുറിച്ചു കരയണോ
എന്നാണു എന്റെ ദുഖം.

(കുട്ടിക്കാലത്തു കേട്ട ഒരു ടോള്‍സ്ടൊയ് കഥ)

01 July 2008

പത്രവായന കൊണ്ടുള്ള നേട്ടങ്ങള്‍

പണ്ട്...പണ്ട്...
ഒരു ചുണ്ടെലി അപ്പപ്പൊതിയും കടിച്ചു പിടിച്ചു ഓടുന്നതിനിടയില്‍ അബദ്ധത്തില്‍ വലിയൊരു കുമ്മായക്കുഴിയില്‍ വിണു.രക്ഷപ്പെടാന്‍ പറ്റുന്നില്ല..പാവം എലിക്കു സങ്കടവും പരിഭ്രമവും...എന്താ ചെയ്യുക?
രക്ഷപ്പെടണം....സങ്കടം കൊണ്ടു കാര്യമില്ല.... ആലോചിച്ചു.
ഉടനെ..അപ്പം പൊതിഞ്ഞ കടലാസ്സ് തുറന്നു ഉറക്കെ വായിക്കാന്‍ തുടങ്ങി.
ആകാശം ഇടിഞ്ഞു വീഴാന്‍ പോകുന്നു.പ്രാണനില്‍ കൊതിയുള്ളവര്‍ വല്ല കുഴിയിലും ഒളിച്ചു കൊള്ളുക....ഉറക്കെ വീണ്ടും വീണ്ടും വായിച്ചു.
വാര്‍ത്ത കേട്ട ഒരു ആന,പശു,പട്ടി....തുടങ്ങിയവര്‍ പേടിച്ചു.പത്രവാര്‍ത്തയാണു കേള്‍ക്കുന്നതു...പേടിക്കാതിരിക്കുമോ...
എല്ലാരും കുമ്മായക്കുഴിയില്‍ അഭയം പ്രാപിച്ചു...(ചുറ്റുവട്ടത്തു നല്ലൊരു കുഴി അതല്ലേ ഉള്ളൂ)
എല്ലാരും ചുറ്റും കൂടിയപ്പോള്‍ എലി പത്രവായന നിറുത്തി.പുതിയ കൂട്ടുകാരുമായി വാര്‍ത്താവിശകലനം നടത്തി.
അതിനിടക്കു എലി ഒന്നു രണ്ടു തുമ്മല്‍...കുമ്മായപ്പൊടി ശല്യമായി.....ആനക്കു ദേഷ്യം വന്നു..എലിയെ തുമ്പിക്കയ്യില്‍ എടുത്ത് പുറത്തേക്കു ഒരേറു......

പുറത്തു വന്ന എലി സന്തോഷമായി അതിന്റെ വഴിക്കും.......


(ചെറിയ ക്ളാസ്സില്‍ പണ്ടു പഠിച്ച ഒരു കഥ ഓര്‍മ്മയില്‍ നിന്നു.)