ഗുരുവും ശിഷ്യന്മാരും ഒരിക്കല്‍ യാത്രയില്‍ ആണു.
വഴിനീളെ സ്ത്രീ സംസര്‍ഗ്ഗത്തെ കുറിച്ചു ഗുരു ശിഷ്യര്‍ക്കു വിശദീകരണം നല്‍കുകയാണു.സ്ത്രീസംസര്‍ഗ്ഗം ഉപേക്ഷിക്കണം.ബ്രഹ്മചര്യം ദീക്ഷിക്കണം.അതേ മേല്‍ഗ്ഗതി നല്‍കൂ. ശിഷ്യര്‍ സമ്മതിച്ചു. വഴിയില്‍ ഒരു നദി കടക്കാനുണ്ട്.കരക്കു എത്തി.
നദി കടക്കാന്‍ സുന്ദരിയായ ഒരു യുവതി വിഷമിച്ചു നില്‍ക്കയാണു.
ഗുരു യുവതിയെ ആസ്വസിപ്പിച്ചു.അദ്ദേഹം അവളെ ചുമലില്‍ ഇരുതി നദി കടത്തി.
ശിഷ്യര്‍ക്കു ഇതു രസിച്ചില്ല.ഇതു വരെ ഗുരു നല്‍കിയ പാഠങ്ങള്‍ക്കു വിരുദ്ധം. നദി കടന്നു എല്ലാരും കുറേ ദൂരം നടന്നു.
വഴിയില്‍ വിശ്രമിക്കുമ്പോള്‍ ചില ശിഷ്യര്‍ ഗുരുവിന്റെ അടുത്തു ചെന്നു രഹസ്യമായി ചോദിച്ചു: അങ്ങ് ഞങ്ങളോട് സ്ത്രീസംസര്‍ഗ്ഗം പാടില്ലെന്നു ഉപദേശിച്ചിട്ട് പിന്നെന്താ അങ്ങുതന്നെ അവളെ നദി കടത്തിയതു...അതും ചുമലില്‍ എടുത്തിട്ട്?
ഗുരു ചിരിച്ചു: അവളെ ഞാന്‍ നദി കടത്തിയെന്നതു ശരി.ഇക്കരെ എത്തിയപ്പോള്‍ അവളെ ഞാന്‍ അവിടെ ഇറക്കി നിര്‍ത്തി. നിങ്ങള്‍ ഇപ്പോഴും അവളെ മനസ്സില്‍ വെച്ചു നടക്കുന്നു. ഇതാണു പാപം ആണെന്നു പറയുന്നതു.ചുമലില്‍ എടുതതിനേക്കാള്‍ പാപം മനസ്സില്‍ ചുമക്കുന്നതിലാണു.
ശിഷ്യര്‍ക്കു കാര്യം മനസ്സിലായി.
(പണ്ട് പറഞ്ഞുകേട്ടതു)
6 comments:
മനസ്സാണു പാപി!
this is an old story...alle maashe?
ഇത് അധ്യാത്മിക ഗുരുക്കന്‍മാര്‍ എപ്പോഴും പറയാറുള്ള കഥയാണ്. ഉറവിടം അറിയില്ല. നന്ദി
നല്ല ഗുണപാഠം മാഷെ
പറഞ്ഞു കേട്ടിട്ടുള്ളതെങ്കിലും ഈ ഗുണപാഠകഥ ഒരിയ്ക്കല്‍ കൂടി പങ്കു വച്ചതു നന്നായി, മാഷേ.
:)
മാഷെ..
ഇതും നന്നായി..!
Post a Comment