01 July 2008

പത്രവായന കൊണ്ടുള്ള നേട്ടങ്ങള്‍

പണ്ട്...പണ്ട്...
ഒരു ചുണ്ടെലി അപ്പപ്പൊതിയും കടിച്ചു പിടിച്ചു ഓടുന്നതിനിടയില്‍ അബദ്ധത്തില്‍ വലിയൊരു കുമ്മായക്കുഴിയില്‍ വിണു.രക്ഷപ്പെടാന്‍ പറ്റുന്നില്ല..പാവം എലിക്കു സങ്കടവും പരിഭ്രമവും...എന്താ ചെയ്യുക?
രക്ഷപ്പെടണം....സങ്കടം കൊണ്ടു കാര്യമില്ല.... ആലോചിച്ചു.
ഉടനെ..അപ്പം പൊതിഞ്ഞ കടലാസ്സ് തുറന്നു ഉറക്കെ വായിക്കാന്‍ തുടങ്ങി.
ആകാശം ഇടിഞ്ഞു വീഴാന്‍ പോകുന്നു.പ്രാണനില്‍ കൊതിയുള്ളവര്‍ വല്ല കുഴിയിലും ഒളിച്ചു കൊള്ളുക....ഉറക്കെ വീണ്ടും വീണ്ടും വായിച്ചു.
വാര്‍ത്ത കേട്ട ഒരു ആന,പശു,പട്ടി....തുടങ്ങിയവര്‍ പേടിച്ചു.പത്രവാര്‍ത്തയാണു കേള്‍ക്കുന്നതു...പേടിക്കാതിരിക്കുമോ...
എല്ലാരും കുമ്മായക്കുഴിയില്‍ അഭയം പ്രാപിച്ചു...(ചുറ്റുവട്ടത്തു നല്ലൊരു കുഴി അതല്ലേ ഉള്ളൂ)
എല്ലാരും ചുറ്റും കൂടിയപ്പോള്‍ എലി പത്രവായന നിറുത്തി.പുതിയ കൂട്ടുകാരുമായി വാര്‍ത്താവിശകലനം നടത്തി.
അതിനിടക്കു എലി ഒന്നു രണ്ടു തുമ്മല്‍...കുമ്മായപ്പൊടി ശല്യമായി.....ആനക്കു ദേഷ്യം വന്നു..എലിയെ തുമ്പിക്കയ്യില്‍ എടുത്ത് പുറത്തേക്കു ഒരേറു......

പുറത്തു വന്ന എലി സന്തോഷമായി അതിന്റെ വഴിക്കും.......


(ചെറിയ ക്ളാസ്സില്‍ പണ്ടു പഠിച്ച ഒരു കഥ ഓര്‍മ്മയില്‍ നിന്നു.)

1 comment:

Anonymous said...

u didn't mention anything about the priorities of reading a newspaper,even though that is the heading.is that supposed to be a kind of a joke?