11 July 2008

പ്രശ്നാധിഷ്ടിതപഠനം...കൃഷി (പ്രശ്നം)

എഴാം ക്ളാസ്സിലെ ഒരു കുട്ടി അധ്യാപികയോടു ചോദിച്ചതു :
എന്താ സര്‍ എല്ലാ പാഠവും ഇങ്ങനെ കൃഷി യുമായി ബന്ധപ്പെട്ടു പറയുന്നതു? മലയാളം റ്റീച്ചര്‍ വന്നാല്‍ കൃഷി,കണക്കു മാഷ് വന്നാല്‍ കൃഷി,സയന്‍സില്‍ എല്ലാം കൃഷിക്കാര്യം,സോഷ്യല്‍സയന്‍സില്‍ കൃഷി.....ഹിന്ദി മാഷും ഇംഗ്ളിഷ് മാഷും കൃഷി തന്നെ പറയുന്നു...ഇതു ബോറടിച്ചു ...എന്താ ഇങ്ങനെ?
റ്റീച്ചര്‍ ഒന്നു പരുങ്ങി....ഇല്ലില്ല.. അടുത്തപാഠം (യൂണിറ്റ്) ജലം ആണു...അപ്പൊ പുതിയതു അല്ലേ?

(പുതിയ പരിഷ്കാരത്തിന്റെ ഒരു വശം ഇങ്ങനെയാണെന്നു കുട്ടികള്‍ പറയുന്നു/ഇതു ശരിക്കും ഉണ്ടായ സം ഭവം)

5 comments:

റോഷ്|RosH said...

അല്ല മാഷേ,
കൃഷിയുടെയും കാര്ഷിക സ്വയം പര്യാപ്തതയുടെയും പ്രാധാന്യത്തെ കുറിച്ചു കുട്ടികള്‍ അങ്ങനെയെന്കിലും കുട്ടികള്‍ മനസ്സിലാക്കട്ടെ.
നമുക്കു എഞ്ചിനീയര്‍ മാരെയും ഡോക്ടര്‍ മാരെയും മാത്രം പോരല്ലോ..

മലമൂട്ടില്‍ മത്തായി said...

എല്ലാ സ്ഥലത്തും കൃഷിയെ കുറിച്ചു പഠനം മാത്രമേയുള്ളു, നാട്ടില്‍ കൃഷി ഇല്ലാതായിട്ട് നാള് കൊറേ ആയല്ലോ.

മൂര്‍ത്തി said...

മാഷെ, അങ്ങിനെ എല്ലാ പാഠവും കൃഷി ആയിരുന്നോ ശരിക്കും? കുട്ടികള്‍ പറഞ്ഞത് വാസ്തവമായിരുന്നോ എന്നാണുദ്ദേശിക്കുന്നത്.

Suraj said...

പോസ്റ്റ് വിഷയം ഒന്നു വിശദമാക്കാമോ മാഷ് ?

എല്ലാ വിഷയവും ഇങ്ങനെ 8 പ്രശ്നാധിഷ്ഠിത മേഖലയെ അടിസ്ഥാനമാക്കിയാണോ ക്ലാസില്‍ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് ?

അപ്പോള്‍ 8 മേഖലയില്‍ ഒന്നായ “വിശ്വമാനവന്‍ എന്ന ആശയം രൂപപ്പെടാത്ത അവസ്ഥ’ എന്ന പ്രശ്നത്തെ കണക്ക് മാഷ് എങ്ങനെയാണാവോ അവതരിപ്പിക്കാന്‍ പോകുന്നത് :))
വിശ്വമാനവന് തിയറവും പ്രൂഫുമൊക്കെ കാണുമായിരിക്കും !

കുട്ടമണി said...

മാഷ് പുതിയ പഠനരീതി ശരിക്ക് പഠീച്ചിട്ടില്ലെന്നാ തോന്നുന്നേ .
മുറിവൈദ്യന്‍ ആളെക്കൊല്ലും എന്നാണല്ലോ ചൊല്ല്
അതാവും എല്ലാവരും ഒരു കൃഷിമയം
ഇന്നയിന്ന പാഠങ്ങള്‍ ഇന്നയിന്ന രീതിയില്‍ എടുക്കുന്നുവെന്നുള്ള അദ്ധ്യാപകരുടെ കൂടിയാലോചനാ യോഗത്തിലൊനും മാഷ് പങ്കെടുത്തിട്ടില്ല അല്ലേ