18 July 2008

ഉന്നത വിജയം

തിരുമേനിക്കു കുട്ടിയെ നല്ല ഇഷ്ടായി.
മിടുക്കന്‍..അനുസരണയുണ്ട്..നന്നായി പഠിക്കും...ഉപകാരി..ബുദ്ധിയും ഉണ്ട്.
പത്താം ക്ലാസിലാണു ഇക്കൊല്ലം..മിടുക്കന്‍ ....
ഈശ്വരാ കുട്ടി അസ്സലായി ജയിക്കണേ...കേമനാവണം.
തിരുമേനി പ്രാര്‍ഥിച്ചു.
തലയില്‍ കൈ വെച്ചു അനുഗ്രഹിച്ചു.
നൂറാമനായി ജയിക്കട്ടെ! കേമനാവട്ടെ.
ഈശ്വരാ...അനുഗ്രഹിക്കണേ.

(ഇഷ്ടം അധികായിട്ട് ആയിരാമനാവട്ടെ എന്നു അനുഗ്രഹിച്ചില്ലല്ലോ എന്നു കേട്ടവര്‍ സമാധാനിച്ചു)

2 comments:

മലമൂട്ടില്‍ മത്തായി said...

ഈ കഥ എന്റെ അച്ഛന്‍ പറഞ്ഞു കേട്ടിടുണ്ട്. ഓര്‍മിപ്പിച്ചതിനു നന്ദി.

കുഞ്ഞന്‍ said...

അത്രെക്കും വിവരമില്ലാത്തവനാണ് ഈ തിരുമേനിയെന്ന് ചിന്തിക്കാന്‍ പ്രയാസം..കാരണം നന്നായി പഠിക്കും, പത്താം ക്ലാസ് എന്നിവയെപ്പറ്റി നല്ല ബോധമുള്ള തിരുമേനി നൂറാമനായി ജയിക്കട്ടെ എന്നു പറയുമ്പോള്‍..തമാശക്കഥകളണെങ്കിലും തിരുമേനിയോടും ഇത്തിരി നീതി പുലര്‍ത്തണം..!

അല്ല ഒരു അധ്യാപകനായ തിരുമേനിക്കും നാവ് പിഴക്കുമായിരിക്കും..ഉപ്പുളി കൂട്ടുന്ന നാവല്ലെ..!