ഓരോ പാഠങ്ങളും യൂണിറ്റുകളയി ഗ്രിഡ് ചെയ്തിരിക്കുന്നതു താഴെ പറയുന്ന 8 പ്രശ്നമേഖലകളുമായി സം യോജിപ്പിച്ചാണു.അപ്പോള്‍ റ്റീച്ചര്‍ ഏതു പാഠവും..പ്രശ്നം/പ്രശ്നപരിഹാരം എന്ന കെട്ടുകുറ്റിയില്‍ നിന്നു തിരിഞ്ഞാണു പ്രവര്‍ത്തിപ്പിക്കുന്നതു.അപ്പോള്‍ സം ഭവിക്കുന്ന പിഴകള്‍ ഫലിതമായി മാറുന്നു.അത്രമാത്രം.
1.വിശ്വമാനവന്‍ എന്ന കാഴ്ച്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ.
2.അധ്വാനശേഷീവികാസത്തിന്റെ അഭാവം.
3.സാംസ്കാരിക തനിമയെകുറിച്ചും അതിന്റെ സ്വതന്ത്രവികാസത്തെകുറിച്ചും ഉള്ള ധാരണാക്കുറവ്.
4.കൃഷി ഒരു സംസ്കരമായി കാണാത്ത അവസ്ഥ.
5.ശാസ്ത്രീയമായ ആരോഗ്യ..പൊതുജനാരോഗ്യ കാഴ്ച്ചപാടിന്റെ അഭാവം.
6.പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുള്ള പരിഗണന ഇല്ല്യായ്മ.
7.ശാസ്ത്രീയമായ സ്ഥല..ജല മാനേജ്മെന്റിന്റെ അഭാവം.
8.പരിസ്ഥിതി സൊഹൃദപരമായ വ്യവസായ വത്കരണത്തിന്റെയും നഗരവത്കരണത്തിന്റേയും അഭാവം.
7 comments:
ഇത് എട്ടു പ്രശ്നമേഖലകള്‍ മാത്രമല്ല മാഷേ ,
150 ല്‍ പ്പരം സാമൂഹ്യ പ്രശ്നങ്ങള്‍ കണ്ടെത്തുകയും അവ എട്ടു പ്രശ്നമേഖലകളായി ക്രോഡീകരിക്കുകയുമാണ് ചെയ്തിരിക്കുന്നത് .
ഇനി താന്‍ ഏടുക്കുന്ന യൂണിറ്റ് ഏത് പ്രശ്ന മേഖലയുമായി ബന്ധപ്പെട്ടാണ് , എങ്ങനെ പഠിപ്പിക്കുന്നു എന്നുള്ളതിന്റെ അവതരണം ടീച്ചേഴ്സ് മീറ്റിംദ് കൂടി ചര്‍ച്ച ചേയ്യണം എന്നൊരു കാര്യം നാലുകൊല്ലം മുമ്പേ വിദ്യാഭ്യാസ ഡിപ്പാര്‍ട്ട് മെന്റ് ഓറ്ഡര്‍ ഇറക്കിയിരുന്നു.
ഇതിനു സഹായിക്കുന്ന സബ്ബ്‌ജക്ട് കൌണ്‍സില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും കൂടണം .
മാത്രമല്ല , സ്കൂള്‍ എസ് .ആര്‍. ജി അതായത് സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് അത് ആഴ്ചയിലൊരിക്കല്‍ കൂടണം .
എന്നിട്ട് അടുത്ത ആഴ്ചയില്‍ സ്ക്കൂളില്‍ നടത്തുവാന്‍ പോകുന്ന പരിപാടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തണം .
ഇങ്ങനെയുള്ള മീറ്റിംഗുകള്‍ ഒരു സ്കൂളില്‍ വിവിധ അദ്ധ്യാപകര്‍ തന്നെ പഠിപ്പിച്ചാലും ഒരു ഏകോപന രീതിക്ക് സഹായകമാവുന്നു.
ഇത്തരത്തിലുള്ള ഓരോ സ്കൂളിലേയും മീറ്റിംഗ് പ്രസ്തുത ബ്ലോക്ക് റിസോഴ്സ് സെന്റര്‍ നടത്തുന്ന ക്ലസ്യറുകളെ അടിസ്ഥാന പ്പെടുത്തിയായിരിക്കണം.
പ്രസ്തുത ക്ലസ്റ്ററുകള്‍ സംസ്ഥാനതലത്തില്‍ രൂപ പ്പെടുത്തുന്ന മോഡ്യൂള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് .
അതികൊണ്ടു തന്നെ ഒട്ടേറെ ചര്‍ച്ചകള്‍ ഒരു ക്ലാസില്‍ അവതരിപ്പിക്കാന്‍ പോകുന്ന പഠനപ്രവര്‍ത്തനത്തെ ആസ്പദമാക്കി നടക്കുന്നുണ്ട് എന്നു സാരം അ.
ഇതൊന്നും മനസ്സിലാക്കതെ എല്ലാം കൃഷിമയം എന്ന് എഴുഇതിയതില്‍ ഖേദമുണ്ട്
സവിനയം
കുട്ടമണി
ഇനി ഞാന്‍ പരിഷത്തിന്റെ ആളാണെന്നു പറഞ്ഞ് എന്നെ മെക്കിട്ടുകേറാന്‍ വരല്ലേ ബ്ലൊഗ്ഗര്‍മാരെ .
എനിക്ക് പരിഷത്തിനോട് വിരോധവുമില്ല അടുപ്പവുമില്ല .എങ്കിലും പഴ പഠിതാക്കള്‍ ഒരു കാര്യം മനസ്സിലാക്കണം .
ഇപ്പോഴത്തെ പുതിയ അദ്ധ്യയനരീതിയില്‍ ചോദ്യം ചോദിച്ച് ഉത്തരം കുട്ടി പറഞില്ലെങ്കില്‍ അഞ്ചു പ്രാവശ്യം അടിക്കുകയ്യോ ഇമ്പോസിഷന്‍ നല്‍കുകയോ ചെയ്യുന്ന രീതിക്ക് സ്ഥാനമില്ല .
മാത്രമല്ല ഏതെങ്കിലും ടീച്ചര്‍ അത് ചെയ്യുന്നു വെങ്കില്‍ തെറ്റാണുതാനും
പഴയരീതി - ടീച്ചര്‍ പറയുന്നു - കുട്ടികള്‍ ശ്രദ്ധിച്ച് കേട്ടിരിക്കുന്നു എന്ന രീതിയില്‍ ക്ലാസെടുക്കുന്നത് തെറ്റാണെന്നു മനസ്സിലാക്കുക . ഇതൊന്നും മനസ്സിലാക്കാതെ ചില ബ്ലോഗര്‍മാര്‍ റഫീക് കീഴാറ്റൂര്‍ , തറവാറ്റി തുടങ്ങിയവര്‍ പ്രതികരിക്കുന്നതു കാണുമ്പോള്‍ അസ്വസ്ഥത തോന്നാറുണ്ട് .
വിശദീകരണത്തിനു നന്ദി കുട്ടമണി, സുജനിക മാഷെ
ഓഹോ !
അപ്പൊ ‘സര്‍വ്വം കൃഷിമയം’ എന്നു പറഞ്ഞ കഴിഞ്ഞ പോസ്റ്റ് ഒരു കളിയാക്കല്‍ ആയിരുന്നു എന്നാണോ മാഷ് അര്‍ത്ഥമാക്കുന്നത് ? എങ്കില്‍ വളരെ ചീപ്പ് ആയിപ്പോയി അത്.
മിനിമം കോമണ്‍ സെന്‍സുള്ള അധ്യാപകന് മനസിലാക്കാവുന്നതേയുള്ളൂ ഈ ‘പ്രശ്നമേഖല’കളെ ക്ലാസില്‍ വിടുന്ന കോട്ടുവായില്‍ പോലും സംയോജിപ്പിക്കേണ്ട കാര്യമില്ല എന്ന്.
അതാണ് ആ പോസ്റ്റില്‍ ഞാനൊരു കമന്റ് ഇട്ടതും.
ദാ ഇവിടെ പേസ്റ്റ് ചെയ്യുന്നു:
“വിശ്വമാനവന്‍ എന്ന കാഴ്ച്ചപ്പാട് രൂപപ്പെടാത്ത അവസ്ഥ“ കണക്കു സാര്‍ എങ്ങനെയാണാവോ (സര്‍വ്വം കൃഷിമയം’ എന്ന മാഷിന്റെ ലോജിക്ക് വച്ച്) അവതരിപ്പിക്കുക ? വിശ്വമാനവന് പ്രൂഫും തിയറവുമൊക്കെ കാണുമോ ?
കുട്ടമണി ഒരു കാര്യം മനസിലാക്കണം ഈ അധ്യാപക ജോലിയേപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല. ശനിയും ഞായറും അവധിയും പിന്നെ ഓണത്തിനും ക്രിസ്തുമസിനും 10 ദിവസം അവധിയും 2 മാസം വേനല്‍ അവധിയുമൊക്കെ ഉള്ളതുകൊണ്ടാണ് അധ്യാപക ജോലിക്ക് ആള്‍ക്കാര്‍ 10 ലക്ഷം രൂപ വരെ നല്‍കി പോകുന്നത്. ആദ്യം അത് മനസിലാക്കുക. അങ്ങനെ ജോലിക്ക് ചേര്‍ന്ന ആള്‍ക്കാരോട് ടീച്ചേഴ്സ് മീറ്റിംഗ് സബ്ജക്റ്റ് കമ്മിറ്റി മീറ്റിംഗ് റിസോഷ്സ് ഗ്രൂപ്പ് എന്നൊക്കെപ്പറഞ്ഞ് വന്നാലുണ്ടല്ലോ ഏത് കൊടികുത്തിയ പാഠ്യപദ്ധതിയും കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ നശിപ്പിക്കും.
ഹോ പഴയ രീതിയിലുള്ള പാഠ്യ പദ്ധതി എന്ത് മെച്ചമായിരുന്നു. പാഠം വായിക്കുക കുറേ ചോദ്യോത്തരങ്ങള്‍ എഴുതുക. അടി ഇമ്പോസിഷന്‍. ഉത്തര്‍ങ്ങള്‍ പുസ്തകം നോക്കി കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണേല്‍ ഗൈഡ് വാങ്ങിയാല്‍ മതി. അലെങ്കില്‍ ടീച്ചര്‍ ഉപയോഗിക്കുന്ന ഗൈഡ് കുട്ടികളോട് വാങ്ങാന്‍ പറഞ്ഞാലും മതി. 10 മണിക്ക് വന്ന് 4 മണിക്ക് വീട്ടില്‍ പോയിരുന്ന ആ മധുര മനോഹര കാലം തിരിച്ചു വരട്ടേ
സൂരജ് ചേട്ടാ
ഒരു ഡോക്ടര്‍ക്ക് തെറ്റുപറ്റിയാല്‍ ഒരു ആളുടെ ജീവന്‍ നഷ്ടപ്പേട്ടേക്കാം . പക്ഷെ , ഒരു മാഷിന് തെറ്റു പറ്റിയാല്‍ ഒരു സമൂഹം തന്നെ .........
അങ്ങനെ ഞാന്‍ ഒര്‍ന്നു പറഞ്ഞൂന്ന് മാത്രം
പിന്നെ നിങ്ങളുടെ ഇടയിലും ഉണ്ടല്ലോ രണ്ട് ആന്റി ബയോട്ടിക്ക് , നാലു വിറ്റാമിന്‍ ഗുളിക എന്നിവ ഏതു രോഗിക്കും ഫ്രീ ആയി എഴുതിക്കൊടുക്കുന്ന
ഡോക്റ്റര്‍ മാര്‍ അതുപോലെ എല്ലാാ വര്‍ഗ്ഗത്തിലും ഉണ്ട് ഇത്തരക്കാര്‍ എന്നു മനസ്സിലാക്കു തോമസ് ചേട്ടാ.
പിന്നെ തോമസ് ചേട്ടന്‍ പറഞ്ഞത് പോലെ അവനവന്റെ ഭാര്യക്ക് പത്തുലക്ഷം രൂപ ജോലികൊടുത്ത് വാങ്ങിയിരിക്കാം . അവള്‍ക്ക് പത്തു തൊട്ട് നാലുവരേ മാത്രമേ ജോലിചെയ്യാന്‍ പറ്റൂ .
ഹാ ഇന്തു സുഖം ?
അതായത് സസ്യ് ശ്യാമള കോമള വിദ്യാലയം .
ഇത്തരക്കാര്‍ എല്ലായിടത്തും ഉണ്ട്
അശോകന്‍ ചെരുവിലിന്റെ ഒരു കഥയുണ്ട് .
ഗ്രാമീണന്‍ സര്‍ക്കാര്‍ ഓഫീസില്‍ ഒരു അപേക്ഷയുമായി വന്നതായിരുന്നു.
അപേക്ഷ മടക്കി കാരണം അപേക്ഷയില്‍ ഒരു കോമയുടെ കുറവ് ഉണ്ടായിരുന്നു
അത് ഞാന്‍ ഇനി മാഷമ്മാരുടെ നേരെ കുതിര കയറുകയാനെന്ന് വിചാരിക്കരുത്
എനിക്ക് മാഷന്മാരുമായി ഒരു മുന്‍ വിരോധവുമില്ല എന്ന് ആദ്യം പ്രഖ്യാപിച്ചുകൊള്ളട്ടെ
ഇനി സൂരജ് ചേട്ടനോട് ഒരു കാര്യം
പാപ്പിലോമ വൈറസ്സിനെക്കുറിച്ചൊക്കെ എഴുതിയ ആളല്ലേ
കേരളത്തില്‍ ഗര്‍ഭപാത്ര ശസ്ത്രക്രിയകള്‍ വര്‍ദ്ധിക്കുന്നതെന്തുകൊണ്ട് എന്ന കാര്യത്തിന് ഒരു മറുപടി പറയാമോ ?
ഇവിടെ ഈ ചോദ്യത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണം ഉണ്ട് .
കളിയാക്കിയതല്ല ഒന്ന് അറിയാനാ ട്ടോ .
ക്ഷമിക്കണം രാമനുണ്ണി മാഷേ ,
ഇത് മാഷുടെ ബ്ലോഗാണെന്ന കാര്യം മറന്നു പോയി.
അതിക്രമിച്ചു കയറിയതില്‍ ക്ഷമ.
പിന്നെ വിഷയം ചൂടായതായതിനാല്‍ അങ്ങനെയങ്ങ് പറഞ്ഞൂന്ന് മാത്രം
ദീപസ്തംഭം മഹാശ്ചര്യം നമുക്കും അടിക്കണം വല്ലോനേം എന്നതാണല്ലോ നമ്മുടെ ഇപ്പോഴത്തെ ലക്ഷ്യം
Post a Comment