മഴ കുത്തിയിരുന്നു ആലോചിക്കുകയാണു...
എല്ലാ കൊല്ലവും ഇതു തന്നെയാണു പതിവ്.
സ്കൂളു കൂടുമ്പോഴും വിടുമ്പോഴും എന്തു തിരക്കാണങ്കിലും വഴി മുഴുവനും മഴ കുട്ടികളുടെ കൂടെ നടക്കും..കുട്ടികളെ നനപ്പിച്ചു കളിക്കാനു വലിയ ഇഷ്ടം ആണു മഴക്കു.
പക്ഷെ, ഇക്കൊല്ലം നിവൃത്തിയില്ല.
മഴക്കു പെയ്യാനുള്ള വെള്ളം സ്റ്റോക്ക് ഇല്ല.നന്നെ കുറവ്.
എന്തുചെയ്യും എന്നാണു ഇപ്പൊ അലോചന.
അവസാനം തീരുമാനത്തിലെത്തി.കുട്ടികളെ നനക്കാനെങ്കിലും 10 മണിക്കും 4 മണിക്കും സ്കൂളിന്റെ മുറ്റത്തെത്തുക.
ഈ തീരുമാനം മുടങ്ങാതെ നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
കുട്ടിക്കാലത്തും ഇങ്ങനെ ആയിരുന്നില്ലെ....മറന്നോ?
4 comments:
മഴയില്ലാതെ നമുക്ക് എന്ത് ആഘോഷം
സമയം പോലെ ഇതിലെ ഒന്നു പോയേര്
അഗ്രിഗേറ്ററുകളില്‍ എന്‍റെ സുവിശേഷം കേറാത്തതുകൊണ്ടാണേ..
മഴയുടെ കളി അങ്ങനെയൊക്കെയാ..അല്ലാതെന്നാ പറയാനാ,അല്ലേ??
ഹഹ..
ഇനി സ്കൂള്‍ സമയം മാറ്റാതിരുന്നാല്‍ മതിയായിരുന്നു..പാവം മഴ..!
ഓ.ടോ..സത്താനേ പൂയ്..
സാത്താനെന്നു കേള്‍ക്കുമ്പോള്‍ ഞാന്‍ വരെ പേടിച്ചുപോകുന്നു പിന്നയല്ലെ അഗ്രഗേറ്റര്‍..!
Post a Comment