18 December 2011

കുലപാരമ്പര്യങ്ങള്‍


നാടന്‍ കലകളെ കുറിച്ചുള്ള ചെറിയ അന്വേഷണങ്ങള്‍ സ്കൂള്‍ [മലയാളം] പാഠപുസ്തകങ്ങളിലൊക്കെ കാണാം. ഇതുമായി ബന്ധപ്പെട്ട നിരവധി പഠനപ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് ചെയ്യാനുമുണ്ട്. ഈ കുറിപ്പ് ഇതിനൊരു സഹായമാകും: നോക്കൂ




പട്ടിക 1
നമ്പ്ര്
കലാരൂപം
സമുദായഘടകം
കലാഘടകം
സവിശേഷത
1
കാക്കരിശ്ശി
കാക്കാലന്മാര്‍ പാണന്‍ കമ്മാളന്‍ കുറവര്‍
പാട്ട്
വേഷം
വാദ്യം
നൃത്തം
അഭിനയം
സംഭാഷണം
ഭക്തി
ആക്ഷേപഹാസ്യം
സമൂഹ്യ വിമര്‍ശനം
2
മുടിയേറ്റ്
കുറുപ്പ്
മാരാര്‍
പാട്ട്
വേഷം
വാദ്യം
നൃത്തം
അഭിനയം
ദാരികവധം കഥ
ഹാസ്യം , ഭക്തി
UNESCO പൈതൃകകലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
3
തീയട്ട്
തീയാടി നമ്പ്യാര്‍
പാട്ട്
നൃത്തം
വാദ്യം
ധൂളീ ചിത്രം [കളം]
അയ്യപ്പന്‍ തീയട്ട്
ഭഗവതി തീയാട്ട്

4
കണ്യാര്‍കളി
നായര്‍
പാട്ട്
വേഷം
വാദ്യം
നൃത്തം
പാലക്കാട് ജില്ലയില്‍ മാത്രം
രണോത്സവം
ഭക്തി- ഉര്‍വരത- ഭഗവതി സങ്കല്പ്പം
5
കളമെഴുത്ത് [പാട്ട് ]
കുറുപ്പന്മാര്‍
പാട്ട്
വാദ്യം
നൃത്തം
ധൂളീചിത്രം [ കളം]
അയ്യപ്പന്‍ പാട്ട്
ഭഗവതിപ്പാട്ട്
സര്‍പ്പം പാട്ട്
വേട്ടേക്കരന്‍ പാട്ട്
6
കുത്തിയോട്ടം
ആര്‍ക്കും പരിശീലിക്കാം അവതരിപ്പിക്കാം
പാട്ട്
വേഷം
നൃത്തം
വാദ്യം
ഭക്തി
[ഭഗവതി]
7
കുമ്മാട്ടി
ആര്‍ക്കും പരിശീലിക്കാം അവതരിപ്പിക്കാം
പാട്ട്
വേഷം [കുമ്മാട്ടിപ്പുല്ലും, മുഖത്ത് മാസ്കും ]
നൃത്തം
വാദ്യം
കാലദോഷം പരിഹരിക്കാന്‍ ഭഗവതി സ്തുതി, കുട്ടികളെ രസിപ്പിക്കാന്‍
8
കോതാമൂരിയാട്ടം
മലയന്‍
വേഷം
പാട്ട്
വാദ്യം
നൃത്തം
ഉര്‍വരാരാധന
കാമധേനു
9
ശാലിയപ്പൊറാട്ട്
ആര്‍ക്കും പഠിക്കാം, അവതരിപ്പിക്കാം
വേഷം
പാട്ട്
നൃത്തം
വാദ്യം
വിവിധ സമുദായക്കാര്‍ കഥാപാത്രങ്ങള്‍ [ മണിയാന്‍, തീയന്‍, പാണന്‍, ആശാരി, ചോയിച്ചി, കുശവത്തി...]
10
തിടമ്പുനൃത്തം
നമ്പൂതിരി, അമ്പലവാസി
നൃത്തം, വാദ്യം
ക്ഷേത്രകല, അനുഷ്ഠാനം
11
തോല്‍പ്പാവക്കൂത്ത്
പുലവര്‍
പാട്ട്, വാദ്യം , ദീപസംവിധാനം
കമ്പരാമായണം കഥ അവതരണം - 41 ദിവസം , അനുഷ്ഠാനം
12
പടയണി
ആര്‍ക്കും പഠിക്കാം, അവതരിപ്പിക്കാം
പാട്ട്
വേഷം
നൃത്തം
വാദ്യം
വന്‍ വേഷങ്ങള്‍ , അനുഷ്ഠാനം
13
പരിചമുട്ടുകളി
നസ്രാണികള്‍
പാട്ട്
നൃത്തം - ചുവട്
വാദ്യം
വേദപുസ്തക കഥകള്‍, അനുഷ്ഠാനം
[മാര്‍ഗം കളിയുമായി ബന്ധം ]
14
പറയന്‍ കൂത്ത്
പറയര്‍
പാട്ട്
വേഷം
വാദ്യം
നൃത്തം
അനുഷ്ഠാനം
15
പൂരക്കളി
മണിയാണി
തീയര്‍
കമ്മാളര്‍
ചാലിയര്‍
പാട്ട്
വേഷം
നൃത്തം
വാദ്യം
അനുഷ്ഠാനം , പുരുഷന്മാര്‍ മാത്രം
കുറിപ്പ്‌‌ 2
നാടന്‍കലാരൂപങ്ങള്‍ [ലിസ്റ്റ്-അപൂര്‍ണ്ണം]


ആദിത്യ പൂജ · അഷ്ടപദി · അയ്യപ്പൻ തീയാട്ട് · അയ്യപ്പൻ‌പാട്ട് · അയനിപ്പാട്ട് · അലാമിക്കളി · അർജ്ജുന നൃത്തം · അറബനമുട്ട് · ആടിവേടൻ · ആണ്ടി · ആണ്ടിക്കളി · ഉടുക്കുകൊട്ടിപ്പാട്ട് · ഏഴിവട്ടംകളി · എഴമത്തുകളി · ഐവർകളി · ഒപ്പന · ഓട്ടൻ തുള്ളൽ · ഓണത്തുള്ളളൽ · ഓണത്തല്ല് · കണ്യാർകളി · കഥകളി · ഏലേലക്കരടി · കളരിപ്പയറ്റ് · കളമെഴുത്തുപാട്ട് · കാക്കാരിശ്ശിനാടകം · കാവടിയാട്ടം · കാളിയൂട്ട് · കാളക്കളി · കാളി തീയാട്ട് · കുത്തിയോട്ടം · കുറുന്തിനിപ്പാട്ട് · കുട്ടിച്ചാത്തനാട്ടം · കുതിരവേല · കുമ്മാട്ടി · കുതിരകളി · കുറത്തിയാട്ടം · കൂടിയാട്ടം · കൃഷ്ണനാട്ടം · കേളിയാത്രം · കൈകൊട്ടിക്കളി · കൈകൊട്ടുപാട്ട് · കോതാമ്മൂരിയാട്ടം · കോഴിപ്പോരുകളി · കോലം · കോൽക്കളി · കോവിൽ നൃത്തം · ചവിട്ടുനാടകം · ചാക്യാർക്കൂത്ത് · ശാലിയ പൊറാട്ട് · ചെണ്ടമേളം · ചെറിയാണ്ടി വലിയാണ്ടി · ചോഴി · തപ്പുമേളം · തായമ്പക · താലംകളി · തിടമ്പു നൃത്തം · തിരുവാതിരക്കളി · തിറയാട്ടം · തിമബലി · തീയാട്ട് · തുമ്പി തുള്ളൽ · തുമ്പിയറയൽ · തെക്കനും തെക്കത്തിയും · തെയ്യന്നം · തെയ്യം · തെയ്യംതിറ · തേരുതുള്ളൽ · തോൽപ്പാവക്കൂത്ത് · തോറ്റം · ദഫ് മുട്ട് · ദാരികവധം · നങ്ങ്യാർക്കൂത്ത് · നടീൽപാട്ട് · നന്തുണിപ്പാട്ട് · നവരാത്രി വേഷം · നാദസ്വരം · നായാടിക്കളി · പഞ്ചവാദ്യം · പഞ്ചാരിമേളം · പടയണി · പണിയർകളി · പതിച്ചിക്കളി · പയ്യന്നൂർ കോൽകളി · പരിചകളി · പരിചമുട്ടുകളി · പള്ളുകളി · പുള്ളുവൻ പാട്ട് · പൂക്കാവടിയാട്ടം · പറവേല · പറയൻ കൂത്ത് · പറയൻ തുള്ളൽ · പാക്കനാർതുള്ളൽ · പാഠകം · പാണർപൂതം · പാണ്ടിമേളം · പാന · പാനപ്പാട്ട് · പാമ്പുതുള്ളൽ · പാവക്കഥകളി · പുലിക്കളി · പുള്ളുവൻ പാട്ട് · പൂതംകളി · പൂതനും തിറയും · പൂരക്കളി · പൊട്ടിക്കളി · പൊറാട്ടുനാടകം · പൊറാട്ടൻ കളി · പൊറാട്ട് · മലമക്കളി · മലവേട്ടുവർനൃത്തം · മലയൻ‌കെട്ട് · മണ്ണാൻ‌കൂത്ത് · മണ്ണാർപൂതം · മാപ്പിളപ്പാട്ട് · മാർഗ്ഗംകളി · മാരിയമ്മപൂജ · തലയാട്ടം · മുടിയേറ്റ് · മുട്ടുംവിളിപ്പാട്ട് · മുളവടിനൃത്തം · മൂക്കൻചാത്തൻ · മോഹിനിയാട്ടം · യക്ഷഗാനം · വടക്കൻ പാട്ട് · തെക്കൻ പാട്ടുകൾ · വടിതല്ല് · വട്ടക്കളി · വില്ലുപാട്ട് · വേടൻ‌തുള്ളൽ · വേലകളി · വൈക്കോൽപൂതം · ശിങ്കാരിമേളം · ശീതങ്കൻ തുള്ളൽ · ശൂരം‌പോര് · സർപ്പം തുള്ളൽ · സർപ്പപ്പാട്ട് · സോപാനസംഗീതം · സംഘക്കളി ·
[അവലംബം: വിക്കി ]
കുറിപ്പ് 3
മിക്ക കലകളുടേയും തുടര്‍ച്ച പാരമ്പര്യവും ജാതിയും അടിസ്ഥാനമാക്കിയായിരുന്നെങ്കിലും അതൊന്നും അല്ലാത്തവയും ഉണ്ട്.
നമ്പ്ര്
ഇനം
വിശദാംശങ്ങള്‍
1
ഒരു പ്രത്യേക ജാതിക്കാര്‍ മാത്രം പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യാവുന്നവ
തിടമ്പു നൃത്തം , പൂതന്‍, തിറ...തുടങ്ങിയവ ഈ വിഭാഗത്തില്‍ പെടുന്നുണ്ട്.
2
ആര്‍ക്കും പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യാമെങ്കിലും അനുഷ്ഠാനമെന്ന നിലയില്‍ ചില ജാതിക്കാര്‍ക്ക് മാത്രം അനുവദനീയമായവ.
കൂത്ത്, അഷ്ടപദി, കളംപാട്ട് .........
3
ജാതിപരമായ വിലക്കുകളിലാതെ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നവ [അനുഷ്ഠാനമായും അല്ലാതേയും ]
കഥകളി, പടയണി, കുത്തിയോട്ടം......
4
പൈതൃകമായി പഠിപ്പിപ്പിക്കപ്പെടുന്നവ.[മക്കള്‍ക്കോ മരുമക്കള്‍ക്കോ..] [അനുഷ്ഠാനമായി ]
തായമ്പക, മേളം, കഥകളി, തെയ്യം, തിറ, പൊറാട്ട്......
5
ചില കുടുംബങ്ങള്‍ക്ക് അവകാശമായി കിട്ടിയവ {അനുഷ്ഠനപരം]
വെളിച്ചപ്പാട്, നന്തുര്‍ണിപ്പാട്ട്, പാന., കൂത്ത്, കൂടിയാട്ടം......