15 June 2011

സൈബറിടങ്ങൾ-1

ഇന്റെര്‍നെറ്റും ബ്ലോഗും സോഷ്യല്‍നെറ്റ്വര്‍ക്കുകളും നമ്മുടെ കുട്ടികള്‍ക്കിന്ന് അപരിചിതമല്ല. .ടി.പാഠങ്ങളില്‍ ഉയര്‍ന്ന ക്ലാസുകളില്‍ ഇവ ഉണ്ട്. ബ്ലോഗുകള്‍ നിര്‍മ്മിക്കാനും പരിപാലിക്കാനും ക്ലാസ്മുറികളില്‍ പഠിപ്പിക്കുന്നുണ്ട്. കുട്ടിക്ക് ഐ.ടി.പഠനംകൊണ്ടുള്ള ഗുണം മലയാളം, ഇംഗ്ലീഷ്, കണക്ക് തുടങ്ങി മറ്റുവിഷയങ്ങളില്‍ അധികമികവ് കൈവരുത്താനാവുക എന്നതാണല്ലോ. ഇതിന്ന് ലൈബ്രറിപോലെ, ലാബ് പോലെ ഒരു സഹായകസാമഗ്രിയാണ് ഐ.ടി. എന്ന ബോധ്യം ഉണ്ടാവണം. അതുകൊണ്ടുതന്നെ സൈബറിടങ്ങള്‍ നന്നായി അറിയുകയും പ്രയോജനപ്പെടുത്തുകയും വേണം.
ആദ്യം ഒരു ബ്ലോഗ്ഗ്
കേരളത്തിലെ അധ്യാപകസമൂഹത്തിലും കുട്ടികള്‍ക്കിടയിലും വളരെ പ്രശസ്തിഉള്ള ഒരു ബ്ലോഗ് ആണ് മാത്ത്സ് ബ്ലോഗ്. അഡസ്സ്: http://mathematicsschool.blogspot.com/ ബ്ലോഗ്ഗ് ഉണ്ടാക്കി 849 ദിവസം പിന്നിടുമ്പോള്‍ 24.5ലക്ഷത്തോളം പേര്‍ ഈ ബ്ലോഗില്‍ എത്തിയിട്ടുണ്ട്. ശരാശരി 3000 പേര്‍ ദിവസം.എറണാകുളം ജില്ലയിലെ ഹരികുമാര്‍, നിസാര്‍ എന്നീ രണ്ട് ഗണിതാധ്യാപകരാണ് ഈ ബ്ലോഗ് ആരംഭിച്ചത്. തുടര്‍ന്ന് വിവിധജില്ലകളില്‍നിന്ന് വിവിധവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന 16 പേര്‍കൂടി ഒരു ടീമായി പ്രവര്‍ത്തിക്കുന്നു. പലരും പരസ്പരം കണ്ടിട്ടില്ലെങ്കിലും നെറ്റുവഴി എല്ലാ കമ്യൂണിക്കേഷനും നടത്തി ഈ ടീം ഒത്തൊരുമയോടെ സൈബര്‍സ്പെസില്‍ സജീവമാണ്. ഒരിക്കല്‍ നാം ഈ ബ്ലോഗില്‍ കയറുമ്പോള്‍ തത്സമയം 30-35 പേര്‍ ലയിനില്‍ കാണും.
കുട്ടികള്‍ക്ക് വിവിധവിഷയങ്ങളിലുള്ള പഠനപ്രവര്‍ത്തനങ്ങള്‍, പരീക്ഷാസഹായികള്‍, പരീക്ഷാവിശകലനങ്ങള്‍, ഇവക്കൊക്കെത്തന്നെ ഡസങ്കണക്കിന്ന് കമന്റുകള്‍, അധികപാഠങ്ങള്‍, മാതൃകകള്‍ എന്നിങ്ങനെ ഉള്‍ക്കനംകൈവന്നതാണീബ്ലോഗ്. ഓരോസമയത്തും ഇറങ്ങുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ (വിദ്യാഭ്യാസസംബന്ധമായവ) ഒരു സെക്കണ്ടുപോലും വൈകാതെ ഇവര്‍ നെറ്റിലെത്തിക്കുന്നു. പാഠപുസ്തകങ്ങള്‍, മാതൃകാചോദ്യപേപ്പറുകള്‍, പ്രധാനവാര്‍ത്തകള്‍, ദിനാചരണങ്ങള്‍, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ശാക്തീകരണപ്രവര്‍ത്തനങ്ങള്‍ എന്നിവയും ഈ ബ്ലോഗിലുണ്ട്. വിദ്യാഭ്യാസഡിപ്പാര്‍ട്ട്മെന്റും .ടി@സ്കൂളും ഈ ബ്ലോഗിനെ അഭിനന്ദിക്കുന്നുണ്ട്. തത്സമയം കൃത്യതയോടെ പരിപാലിച്ചുപോരുന്ന ഈ ബ്ലോഗ് കുട്ടികള്‍ക്ക് വളരെയേറെ പ്രയോജനം ചെയ്യും. കുട്ടികളുടെ സംശയങ്ങള്‍, രചനകള്‍ എന്നിവ സ്വാഗതംചെയ്യുന്ന മാത്സ്ബ്ലോഗ് ഇന്നുതന്നെ കാണൂ.
കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന ചില ലിങ്കുകള്‍
1.
ലോകപ്രസിദ്ധമായ ശാസ്ത്രമാസികയാണ്നേച്ചര്‍’ .ശാസ്ത്രജ്ഞന്മാര്‍ തങ്ങളുടെ ഒരു ഗവേഷണപ്രബന്ധം നേച്ചര്‍ മാസികയില്‍ വന്നാല്‍ അതു വലിയൊരംഗീകാരമായി കണക്കാക്കും. നേച്ചര്‍ മാസിക പണം കൊടുത്ത് വാങ്ങാന്‍ നമ്മുടെ കുട്ടികള്‍ക്കാവില്ല. എന്നാല്‍ ഇതിലെ ഉള്ളടക്കം കുറെയൊക്കെ നമുക്ക് ലഭ്യമാക്കന്‍ ഇതിന്റെ സൈറ്റില്‍ പോയാല്‍ മതി. പ്രധാനപ്പെട്ട ലേഖനങ്ങളുടെയൊക്കെ ലിങ്കുകള്‍ ഇതിന്റെ ആദ്യപേജില്‍തന്നെ കാണാം. ചില ലേഖനങ്ങള്‍ മുഴുവനായും മറ്റുചിലത് സംഗ്രഹം മാത്രവും നമുക്ക് വായിക്കാം. വളരെ ഗഹനമായ ശാസ്ത്രകാര്യങ്ങളാണ് ഇതില്‍ മുഴുവനും എങ്കിലും നമുക്കും അലപ്പസ്വല്‍പ്പം ഒക്കെ മനസ്സിലാവുമെന്നു കരുതിയാല്‍ മതി. തുടര്‍ച്ചയായി ഈ സൈറ്റ് സന്ദര്‍ശിക്കുന്നതോടെ നാമും അറിവില്‍ അറിയാതെ വളരും.
2.
ബ്ലോഗ്ഭൂമി എന്ന ബ്ലോഗ് ശ്രീ.വി.കെ ആദര്‍ശ് എന്ന യുവശാസ്ത്രകാരന്റേതാണ്. ശാസ്ത്രകാര്യങ്ങള്‍ വളരെ ലളിതമായി പ്രദിപാദിക്കുന്ന നിരവധി ലേഖനങ്ങള്‍ ഇതിലുണ്ട്. കംപ്യൂട്ടര്‍ വിജ്ഞാനം, -വേസ്റ്റ്, -ടെക്നോളജി, ഊര്‍ജ്ജസംരക്ഷണം, പൌരപ്രതികരണം തുടങ്ങിയ മേഖലകളില്‍ വളരെ ആധികാരികമായി വി.കെ.ആദര്‍ശ് എഴുതുന്നു. ഊര്‍ജ്ജസംരക്ഷണരംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ മുഖ്യമന്ത്രിയുടെ പക്കല്‍നിന്ന് ഇദ്ദേഹം അവര്‍ഡുകള്‍ വാങ്ങിയിട്ടുണ്ട്. ഈ ബ്ലോഗില്‍ ചെല്ലുമ്പൊള്‍ നമുക്ക്, ഇതുപോലെ മികച്ച മറ്റുബ്ലോഗുകളിലേക്കും സൈറ്റുകളിലേക്കും പോകാനുള്ള ലിങ്കുകളും ആദര്‍ശ് നല്‍കിയിട്ടുണ്ട്.
3.
പത്രവായന നമുക്കൊരിക്കലും ഒഴിവാക്കാനാവാത്തതാണല്ലോ. ഒരു ദിവസംതന്നെ മലയാളത്തിലും ഇംഗ്ലീഷിലുമായി എത്രേത്ര പത്രങ്ങളാണ് ലോകത്തില്‍ ഇറങ്ങുന്നത്. ഇതിന്ന്പുറമേ, അറബിക്ക്, ഉര്‍ദു, ഹിന്ദി ഭാഷകളിലുള്ള പത്രങ്ങളും മാസികകളും വാരികകളും വേറെയും ഉണ്ട്. ഇതൊക്കെയും പണംകൊടുത്ത് വാങ്ങുക നമുക്കെന്നല്ല ആര്‍ക്കും സാധ്യമല്ല. എന്നാല്‍ നമുക്ക് താല്‍പ്പര്യമുള്ള ചിലതെല്ലാം വായിക്കാതെയും വയ്യ. ചിലപ്പോള്‍ നമ്മുടെ ഒരു പ്രോജക്ടിനോ അസൈന്മെന്റിനോ വേണ്ടി ആവശ്യമായി വരിക പഴയ ചില ലക്കങ്ങളായിരിക്കും. ഇന്നത്തേയും പണ്ടിറക്കിയതും ആയ പത്രങ്ങളൊക്കെ നെറ്റില്‍ നമുക്ക് പണംകൊടുക്കാതെ വായിക്കാനും കോപ്പിയെടുക്കാനും (ദുരുപയോഗം പാടില്ല) ഒക്കെഉള്ള സൌകര്യം ഇന്നുണ്ട്. ജനയുഗം പത്രത്തിന്റെ ലിങ്ക് ആണു മുകളില്‍ കൊടുത്തിരിക്കുന്നത്. അതിലൊന്ന് പോയിനോക്കൂ.

വിക്കി ലേഖനം : മഹാകവി കുമാരനാശാന്‍
നൂറുകണക്കിന്ന് ചിന്‍ഹങ്ങളുള്ള ഒരു വലിയ ലിങ്ക് ബിറ്റ്ലിബേസിക്ക് എന്ന സൈറ്റ് ഉപയോഗിച്ച് കുറുക്കിയെടുത്തതാണ് ഇത്: http://bit.ly/myPs47  ഇതിലൊന്ന് പോയിനോക്കൂ. മഹാകവി കുമാരനാശാനെകുറിച്ചുള്ള
 
(ചിത്രം വിക്കിയില്‍ നിന്നെടുത്തത്)
വലിയൊരു ലേഖനം ഇതില്‍ കാണാം. കുമാരനാശാനെകുറിച്ച് ഇതിലധികം അറിയണമെന്നുള്ളവര്‍ക്ക് അധികം നോക്കാനുള്ള നിരവധി ഇടങ്ങളും ലിങ്കുകള്‍ വഴി ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.മലയാളം വിക്കി എന്ന പ്രസിദ്ധമായ സൈറ്റിലെ ഈ ലേഖനം നോക്കൂ.
വായന മാത്രമല്ല, വായിച്ചതില്‍ കാര്യമായ തെറ്റുകള്‍ ഉണ്ടെങ്കില്‍ നമുക്ക് തന്നെ അവ തിരുത്താം, അഭിപ്രായം പറയാം, കുറേകൂടി കാര്യങ്ങള്‍ ചേര്‍ത്ത് വിപുലനം ചെയ്യാം എന്നൊക്കെയുള്ള പ്രവര്‍ത്തനങ്ങളും വിക്കി അനുവദിക്കുന്നുണ്ട്.
ഏതുവിഷയത്തെകുറിച്ചും, ഏതുഭാഷയിലും ഉള്ള അറിവുകള്‍നല്‍കുന്ന വിക്കിപോലുള്ള സംരംഭങ്ങള്‍ അറിയുക എന്നതുകൂടി നമുക്ക് ആവശ്യമാണല്ലോ. ഇന്നുതന്നെ ലാബില്‍ പോകുമ്പൊള്‍ ഈ സൈറ്റുകള്‍ നോക്കുമല്ലോ. നമ്മുടെ അറിവുകള്‍ പങ്കുവെക്കാനും മടിക്കരുത്

No comments: