02 July 2011

കളരിക്കകത്തും പുറത്തും

കളരിഎന്ന പേരില്‍ SSA നടപ്പാക്കുന്ന വിദ്യാലയ ശാക്തീകരണ പരിപാടിയെ സംബന്ധിച്ച വിവാദങ്ങള്‍ -ടി.പി.കലാധരന്‍ മാഷിന്റെ പോസ്റ്റുകള്‍ : ചര്‍ച്ചയില്‍ വരാവുന്നവ
പഴയ DPEP കാലം തൊട്ട് ഈ ശാക്തീകരണമേഖലയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ LP,UP ക്ലാസുകളിലും മറ്റു വിദ്യാഭ്യാസപദ്ധതികളുടെ (ത്രിതല പഞ്ചായത്ത് പരിപാടികള്‍, QEPR, OSS,  Cluster, EDCC, ഒരുക്കം) ഭാഗമായി High School തലത്തിലും ഈ തര്‍ക്കങ്ങള്‍ എന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതില്‍ ഭരണപ്രതിപക്ഷ രാഷ്ട്രീയ പ്രശ്നങ്ങള്‍ ചെറിയതോതിലൊക്കെ ഉണ്ടെങ്കിലും അതിനേക്കാളൊക്കെ അനുഭവതലത്തില്‍ എന്നെ സ്പര്‍ശിച്ചവ മറ്റുപലതുമാണ്.

1.   ഈ ടീച്ചര്‍മാര്‍ക്കെന്താ പണി?
ഏറ്റവും ചുരുങ്ങിയത് ഒരു വര്‍ഷക്കാലം (സമയബന്ധിതമായി) ഒരധ്യാപികക്ക് തന്റെ ക്ലാസില്‍ ചെയ്തുതീര്‍ക്കേണ്ട  ഒരുപാട് ചുമതലകളുണ്ട്.
(1) പാഠം പഠിപ്പിച്ചുതീര്‍ക്കുക
(2) കുട്ടികളുടെ നിരവധി പ്രശ്നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണുക
(3) ഉച്ചക്കഞ്ഞി കണക്ക് മുതല്‍ വിവിധ പിരിവുകള്‍/ Text Book, Notebook, Diary , Stamps വിതരണ കണക്കുകള്‍
(4) ക്ലാസ് പരീക്ഷകള്‍, ടേം പരീക്ഷകള്‍
(5) വിവിധ സ്കോളര്‍ഷിപ്പുകള്‍ -അതിന്റെ രേഖകള്‍
(6) ബസ്സ് ഫീസ് പിരിവ്, ബസ് ഡ്യൂട്ടി
(7) കലോത്സവം-വിദ്യാരംഗം-കായിക മത്സരങ്ങള്‍
(8) സ്കൂളിന്ന് പുറത്തുള്ള വിവിധ സംഘടനകളും, ക്ലബ്ബുകളും സര്‍ക്കാര്‍ നേരിട്ടും നടത്തുന്ന     പരിപാടികള്‍ (അതിന്റെയൊക്കെ ലിസ്റ്റ് തയ്യാറാക്കാന്‍ തന്നെ ഒരുപാട് സമയം വേണം )
(9) ക്ലാസ് PTA കള്‍, സ്കൂള്‍ PTA, PTA Exiutive, MPTA,LSG, തുടങ്ങിയ യോഗങ്ങള്‍
(10)  അധികസമയ പഠനം, രാത്രിക്ലാസുകള്‍, പ്രാദേശികപഠനകേന്ദ്രങ്ങള്‍ എന്നിവയില്‍ ചെയ്തുതീര്‍ക്കേണ്ട ചുമതലകള്‍, ഗൃഹസന്ദര്‍ശനം തുടങ്ങിയ സവിശേഷ പണികള്‍
(11) പരിശീലന ക്ലാസുകള്‍, ക്ലസ്റ്ററുകള്‍, ത്രിതലപഞ്ചായത്ത് തനത് പരിപാടികളുമായി ബന്ധപ്പെട്ട യോഗങ്ങള്‍
(12) സെന്‍സസ് പോലുള്ള പരവര്‍ത്തനങ്ങള്‍
(13) ഇതിനിടയില്‍ Data കള്‍ ശേഖരിച്ച് പൂരിപ്പിക്കേണ്ട (നിരര്‍ഥക?) പെര്‍ഫോര്‍മകള്‍
(14) ലൈബ്രറി വിതരണം
(15) ക്ല്ബ്ബുകള്‍, ദിനാചരണങ്ങള്‍, സ്കൂള്‍തല തനതുപരിപാടികള്‍
……
……


(ഓരോ സ്കൂളിന്റെ രീതകളനുസരിച്ചും, അധ്യാപകരുടെ സന്നദ്ധത നോക്കിയും ഇതിലൊക്കെ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും )

പ്രതികരണം: ടീച്ചര്‍: ‘സ്കൂളുച്ചാ പ്പോ പഴേപോലൊന്ന്വല്ല പണിയെടുക്കുന്നവര്‍ക്ക് സ്കൂളില്‍ ചെന്നാല്‍ ഒരു മിനുട്ട് ഒഴിവില്ല , മാഷേ


2.   LP,UP സ്കൂളുകളുടെ പൊതു അവസ്ഥ:
(1)  എന്നും എ..ഓ ഓഫീസില്‍ പോകേണ്ടിവരുന്ന ഹെഡ്മാസ്റ്റര്‍, ലീവുള്ളവര്‍, ഓരോരോ മീറ്റിങ്ങുകളില്‍ പോകേണ്ടിവരുന്നവര്‍
(2)  ഓഫീസ് പണികള്‍ക്ക് ക്ലാര്‍ക്ക് എന്ന സംവിധാനം ഇല്ല
(3)  പുസ്തകം, യൂണിഫോം, അരി , ഓണം തുടങ്ങിയ വിശേഷദിവസങ്ങളിലെ അരി, വൃക്ഷത്തയ്യ്,റോഡ് സുരക്ഷ , മയക്കുമരുന്നിനെതിരെ, മന്തുനിവാരണം, വായനാവാരം, ………. ആപ്പീസര്‍മാരുടെ വിസിറ്റുകള്‍- തയ്യാറാക്കേണ്ട നിരവധി രേഖകള്‍, റിക്കാഡുകള്‍
.
..
ഇങ്ങനെ ആളുകള്‍ ശ്വാസം മുട്ടിക്കിടക്കുന്ന ഒരന്തരീക്ഷത്തിലേക്കാണ് ഈകളരിക്കാരുടെ വരവ്. വരുന്നവരോ? അവരില്‍ ചിലരെങ്കിലും
3.   പരിശോധകര്‍ / സഹായികള്‍
(1)  .. / ഡി..ഓ മുതലായവരുടെ നിര്‍ബന്ധം കൊണ്ട് കളരിക്കാരായവര്‍
(2)  വിവിധ സംഘടനകളുടെ നോമിനിമാര്‍
(3)  ക്ലാസിലെ ടീച്ചര്‍ക്ക് നേരിട്ടറിയാവുന്നവര്‍
(4)  അവരേക്കാള്‍ സര്‍വീസ് കുറഞ്ഞവര്‍ (അതൊരു ഈഗോ പ്രശ്നം!)
(5)  മുങ്കാലങ്ങളില്‍ നേരാംവണ്ണം ക്ലസ്റ്ററുകളിലും മീറ്റിങ്ങുകളിലും പങ്കെടുക്കാത്തവര്‍
(6)  പരിശോധകന്മാരെപ്പോലെ പെരുമാറുന്നവര്‍ / അതിവിനയം കാണിക്കുന്നവര്‍ (ടീച്ചറേ, ഞാന്‍ ഇവരൊക്കെ നിര്‍ബന്ധിച്ച് വന്നതാടീച്ചര്‍ എടുത്തോളൂഞാന്‍ കുറച്ചു നേരം ഇവിടെ ഇരിക്കാംറിപ്പോര്‍ട്ട് കൊടുക്കണം. അതാ. )
(7)  ക്ലാസ്രൂം / സ്കൂള്‍ യാഥാര്‍ഥ്യം പരിഗണിക്കാതെയുള്ള മൊഡ്യൂളുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മാത്രം ബാധ്യതപ്പെട്ടവര്‍
(8)  കുട്ടികളുടെ പക്കല്‍ നിന്ന്നല്ല മാഷെന്ന സര്‍ട്ടിഫിക്കറ്റ് ഇതുവരെ ലഭിക്കാത്തവര്‍
(9)  സമൂഹത്തില്‍നല്ല മാഷെന്ന ബഹുമതി നേടാത്തവര്‍
(10)                സ്കൂളും ക്ലാസും ഒക്കെ ആരംഭിച്ച് കാര്യങ്ങള്‍ തുടങ്ങിക്കഴിഞ്ഞ് 11.30 നും 3.30 നും മറ്റു കേന്ദ്രങ്ങളില്‍ നിന്ന് ഓടിക്കിതച്ച് മാത്രം എത്തുന്നവര്‍- കാര്യങ്ങള്‍ തീരും മുന്‍പ് പോകാന്‍ തിരക്കുള്ളവര്‍- വീട്ടില്‍ വെച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നവര്‍
(11)                തനിക്ക് ചുമതലപ്പെട്ട തന്റെ സ്കൂളിലെ/ ക്ലാസിലെ കാര്യങ്ങള്‍ നന്നായി നോക്കാന്‍ പ്രയോജനപ്പെടുത്തേണ്ട സമയം മുഴുവന്‍ ഇങ്ങനെ പരിശോധനക്കും/ സഹായത്തിനും നടക്കേണ്ടിവരുന്നല്ലോ എന്ന ദുഖമുള്ളവര്‍
(12)                താന്‍ സ്കൂളില്‍ നിന്നും പോന്നാല്‍ അവിടത്തെ കുട്ടികളെ നോക്കാനാരുണ്ട് / രക്ഷിതാക്കളോടെന്തു പറയും / പാഠം ഒന്നും ആയിട്ടില്ലല്ലോ എന്നൊക്കെ വ്യാകുലപ്പെടുന്നവര്‍ (രക്ഷിതാക്കളോട് AEO, DEO എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവര്‍ക്ക് അവരുടെ കുട്ടിയെ പഠിപ്പിക്കാന്‍ ആളെ കിട്ടണം. അല്ലെങ്കില്‍ അതിനു സൌകര്യമുള്ള വേറെ സ്കൂളവര്‍ നോക്കും. ഒരാളും ഇത്തരം പണികള്‍ക്കൊന്നും പോകാത്ത സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകള്‍ അടുത്തുതന്നെ ഉണ്ടല്ലോ)
(13)                ഈ നടത്തത്തിനൊക്കെ പകരം ഇനി എത്ര ശനി-ഞായര്‍ ക്ലാസുവേണ്ടിവരും എന്നു കണക്ക് കൂട്ടുന്നവര്‍

4.   ഇനി വന്നാലോ

ഇനി ഇതൊക്കെ സാരമില്ല എന്നു കരുതി വരുന്നവരില്‍ നിന്ന് വല്ലതും പ്രതീക്ഷിച്ചാലോ:
(1)  ദിവസങ്ങളോളം വിദഗ്ദ്ധര്‍ ശ്രമിച്ച് തയ്യാറാക്കിയദിവസങ്ങളോളം പരിശീലനം ലഭിച്ച മൊഡ്യൂള്‍ ഒരു പീസ് കുട്ടികളുടെ മുന്‍പില്‍ അവതരിപ്പിക്കും. പുതിയൊരു മാഷെ കിട്ടിയ സന്തോഷത്തില്‍ കുട്ടികള്‍ കയ്യടിക്കും.
(2)  മിക്കപ്പോഴും ഈ മൊഡ്യൂള്‍ സാധാരണക്കാരായ അധ്യാപകര്‍ കേട്ടു-പഠിച്ചു-പരിചയമില്ലാത്ത ഒരു പുതിയ വിദ്യാഭ്യാസചിന്തയുടെ ചരുവത്തില്‍ വാര്‍ത്തെടുത്തതാവും. ആ പുതുമ കുട്ടിയേയും അധ്യാപകനേയും അന്ധാളിപ്പിക്കും.
(3)  ഒരു പ്രത്യേക യൂണിറ്റ്/ പാഠഭാഗം അതിഗംഭീരമായി ചെയ്തുകാണിക്കും. അതിനുവേണ്ടി ചെലവാക്കിയ മനുഷ്യാധ്വാനവും പണച്ചെലവും രഹസ്യമായിരിക്കും. പാവം നമ്മുടെ മാഷ് ഇതിന്റെ മുന്‍പില്‍ - കുട്ടികളുടെ മുന്‍പില്‍ മാനം കെട്ടു പോകും!
(4)  പിന്നെ ചര്‍ച്ച-പരിഹാര നിര്‍ദ്ദേശങ്ങള്‍: അതൊക്കെയും ഈ സ്കൂള്‍ സാഹചര്യം അതിന്റെ സജീവതയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാത്ത വിദഗ്ദ്ധരുടെ പരിഹാരക്കുറിപ്പുകള്‍.
ടീച്ചര്‍മാര്‍ ഇനിയും ഉഷാറാവണം/ PTA ഉഷാറാവണം/ ഗ്രാമപഞ്ചായത്തിനെക്കൊണ്ട് ചെയ്യിക്കണം/ AEO ട് പറയണം/.അതിന്റെ തീരുമാനം സര്‍ക്കാര്‍ പരിഗണനയിലുണ്ട്..ഉടന്‍ ഉത്തരവ് വരും/ പ്പോ ശരിയാക്കാം/ കഴിഞ്ഞ ക്ലസ്റ്ററില്‍ ഇക്കാര്യം പറഞ്ഞതല്ലേ? നിങ്ങള്‍ ചെയ്യാതിരുന്നതിന്ന് ആരാ കുറ്റക്കാര്‍/ അടുത്തുതന്നെ ഒരു ഇംഗ്ലീഷ് മീഡിയം ഇപ്പോ വരും- അപ്പോ നിങ്ങള്‍ കുടുങ്ങും/
ഇങ്ങനെ സാമദാനഭേദദണ്ഡങ്ങള്‍
പക്ഷെ, കാര്യത്തോടടുക്കുമ്പോള്‍ദണ്ഡംഉണ്ടാവില്ല. (ക്ലസ്റ്ററില്‍ പങ്കെടുക്കാതിരുന്ന ഒരാളേയും ഇന്നുവരെ ഒന്നും ചെയ്തിട്ടില്ല.ക്ലസ്റ്ററില്‍ പങ്കെടുത്തിട്ടും അവിടെനിന്ന് കിട്ട്യതൊന്നും നടപ്പാക്കത്ത ആളേയും ഒന്നും ചെയ്തിട്ടില്ല. ക്ലസ്റ്ററില്‍ പൂര്‍ണ്ണസമയവും നിര്‍ജ്ജീവമായി ഇരുന്നവരും നല്ല സുഹൃത്തുക്കള്‍’)
ഇനി അടുത്തകൊല്ലം കാണാം! മീറ്റിങ്ങ് ശുഭം.
പിന്നെ വഴിക്ക് വെച്ച് കണ്ടാല്‍ പോലും ഈകളരിക്കാരന്‍സ്കൂളിന്റെ- ക്ലാസിന്റെ കാര്യം ചോദിക്കില്ല. (അതു മൊഡ്യൂളിലില്ലല്ലോ)

5.   യഥാര്‍ഥത്തില്‍ നമ്മുടെ അധ്യാപകര്‍ ആവശ്യപ്പെടുന്ന സഹായമെന്താണ്?

നമ്മുടെ അധ്യാപകര്‍ മുഴുവന്‍ ബഹിഷ്കരണക്കാരും ദുഷ്ടചിന്തകള്‍ താലോലിക്കുന്നവരും ആണെന്ന് പറയാന്‍ കഴിയില്ലല്ലോ. അപ്പോള്‍ ഈനല്ലമാഷമ്മാരെ പ്രതിയെങ്കിലും എന്താണു അവര്‍ ആവശ്യപ്പെടുന്നത്? ഈ ചര്‍ച്ച ഇനിയെങ്കിലും ആരംഭിക്കേണ്ടതല്ലേ? ജോലിസ്ഥിരത, അവകാശങ്ങള്‍, സമയാസമയം കിട്ടേണ്ട ആനുകൂല്യങ്ങള്‍ എന്നീ സ്ഥിരം സംഗതികള്‍ നോക്കാന്‍ അവര്‍ക്ക് സംഘടനകളുണ്ട്. എന്നാല്‍ ഒരു സംഘടനയും അധികം ഇടപെടാത്തഅക്കാദമിക്ക്മേഖലമാത്രം മുന്‍ നിര്‍ത്തി ആലോചിക്കുമ്പോഴോ? നമ്മുടെ അധ്യാപകര്‍ എന്തു സഹായമാണ് ഈ ട്രൈനര്‍മാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്?
( ഇവിടെ ചര്‍ച്ചകളരിയുമായി ബന്ധപ്പെടുത്തി മാത്രമാക്കിയാല്‍)
കളരിയുടെ ലക്ഷ്യങ്ങള്‍ ഇങ്ങനെയാണ്: (Ref:ചൂണ്ടുവിരല്‍)
·         കൃത്യമായ ആസൂത്രണത്തോടെ ക്ലാസ് പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതില്‍ വ്യക്തത നേടുക
·         വിദ്യാലയത്തെ സമഗ്രമായി കണ്ടു വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ശേഷി നേടുക
·         കളരിയില്‍ നിന്നും ലഭിക്കുന്ന തിരിച്ചറിവുകള്‍ തുടര്‍ പരിശീലനങ്ങളിലും തല്‍സമയ സഹായ വേളകളിലും പ്രയോജനപ്പെടുത്തുക
·         മികവിന്റെ മാതൃകകള്‍ സൃഷ്ടിക്കുക
·         നിരന്തര വിലയിരുത്തലിന്റെ പ്രായോഗിക തലം കളരി വിദ്യാലയങ്ങളെ പരിചയപ്പെടുത്തുക
·         കളരിയിലെ മികച്ച അനുഭവങ്ങള്‍ ഇതര വിദ്യാലയങ്ങള്‍ക്കു പകരുക

ഈ സങ്കല്‍‌പ്പങ്ങള്‍ നല്ലതു തന്നെ. പക്ഷെ, ഇതാണോ അധ്യാപകന്‍ ആവശ്യപ്പെടുന്ന സഹായം? ഓരോന്നായി നോക്കാം.
1.   കൃത്യമായ ആസൂത്രണത്തോടെ …….വ്യക്തത നേടുക.

ഒരു 5 വര്‍ഷമെങ്കിലും സര്‍വീസുള്ള ഒരാള്‍ക്ക് ഈ വിഷയത്തില്‍ ലഭിച്ച പരിശീലനങ്ങളും അനുഭവങ്ങളും അത്ര കുറവാണെന്നാണോ ഇപ്പോള്‍ പറയുന്നത്. വാര്‍ഷികാസൂത്രണം, സമഗ്രാസൂത്രണം, ദൈനംദിനാസൂത്രണം എന്നീ വിഷയങ്ങളില്‍ ഡസന്‍ കണക്കിന്ന് പരിശീലനം നടന്നില്ലേ? അതിലൊക്കെ അസ്സലായി പങ്കെടുത്ത ആളുകളല്ലേ ? പരിശീലനങ്ങള്‍ , ക്ലസ്റ്ററുകള്‍, സ്കൂള്‍ SRG കള്‍, ഇവയിലൂടൊക്കെ കടന്നുപോയില്ലേ? അതും എത്രവട്ടം? ഇനിയും വ്യക്തത വന്നില്ലേ?
            അപ്പോള്‍ പ്രശ്നം ഇനിയും ഈ വിഷയത്തിലുണ്ടാവേണ്ട വ്യക്തത എന്നത് അധ്യാപകന്റെ ആവശ്യമല്ല. ക്ലാസ്രൂം സാഹചര്യം പരിചയമില്ലാത്തവിദഗ്ദ്ധരുടെസാങ്കല്‍പ്പികമായ ആവശ്യമാണ് എന്നു കരുതേണ്ടിവരുമോ?
കൃത്യമായ ആസൂത്രണം (പരിശീലനം, ക്ലസ്റ്റര്‍, ഹാന്റ്ബുക്ക്വഴി ശരിയായി ലഭിച്ചത്) ക്ലാസില്‍ നടപ്പാക്കാനാവുന്നില്ല എന്നതാണ് അധ്യാപകന്‍ നേരിടുന്ന പ്രാഥമികമായ പ്രശ്നം. എല്ലാ അധ്യാപകരും പറയുന്നപോലെ പഠിപ്പിക്കാന്‍ മാത്രം സമയം ഇല്ല എന്നതാണ് യഥാര്‍ഥ പ്രശ്നം. (ഈ ടീച്ചര്‍മാര്‍ക്കെന്താ പണി എന്ന ഖണ്ഡം നോക്കുക) മറ്റെല്ലാം മറന്ന് കുട്ടികളെ പഠിപ്പിക്കാന്‍ കഴിയുന്നതിലെ ആഹ്ലാദം നമുക്കിവര്‍ക്ക് കൊടുക്കാനെന്താ പോംവഴി?

പോവഴി
സ്കൂള്‍ / ക്ലാസ്രൂം സാഹചര്യത്തിന്നനുസരിച്ച് ആസൂത്രണം നിര്‍വഹിക്കലാണോ? (അല്ല)
ശരിയായ ആസൂത്രണം (പരിശീലനം, ക്ലസ്റ്റര്‍, ഹാന്റ്ബുക്ക്വഴി ശരിയായി ലഭിച്ചത്) പ്രവര്‍ത്തിപ്പിക്കാന്‍ പര്യാപ്തമായ ക്ലാസ് സാഹചര്യം  ഉണ്ടാക്കലാണോ? (അപ്രായോഗികം: കാരണം സമയബന്ധിതമായി പാഠം തീര്‍ത്തില്ലെങ്കില്‍ ചോദിക്കാന്‍ ഒരുപാടാളുകള്‍ ഉണ്ട്)

ഇവിടെ കളരിക്ക് എന്തു ചെയ്യാന്‍ കഴിയും? ഇനി കളരി ഒന്നും പ്രത്യേകമായി ചെയ്യുന്നില്ലെങ്കിലും ഓരോ സ്ഥാപനവും സ്വയം വഴികള്‍ കണ്ടെത്തുന്നും ഉണ്ടല്ലോ.സ്വയം പര്യാപ്തത നിസ്സാരവുമല്ലല്ലോ.

2.   വിദ്യാലയത്തെ സമഗ്രമായി കണ്ടു വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ശേഷി നേടുക
ഇതിനുവേണ്ട അധിക സഹായം ചെയ്യേണ്ടത് ടീച്ചര്‍ക്കാണോ? അതോ ചുമതലക്കാരനായ ഹെഡ്മാസ്റ്റര്‍, മാനേജര്‍, സര്‍ക്കാര്‍ അധികാരികള്‍ എന്നിവര്‍ക്കോ? പി.ടി.എ ക്കോ? ഇവരെയൊക്കെ ഉദ്ദേശിച്ച് എന്തു പരിശീലനമാണ് നിലവില്‍ ഉള്ളത്?എന്തു മോണിറ്ററിങ്ങ് സംവിധാനം ഉണ്ട്?( ഉംറിപ്പോര്‍ട്ട് ചോദിക്കല്‍ മറക്കുന്നില്ല)
ഇനി ടീച്ചറുടെ സംഭാവനയും വേണമെന്നാണെങ്കില്‍ അതു ക്ലാസ്മുറിയില്‍ വെച്ചാണോ? കേരളത്തില്‍ എത്ര അധ്യാപകര്‍ തങ്ങള്‍ക്ക് ഈ രംഗത്ത് സഹായം വേണമെന്ന് അനൌപചാരികമായെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ട് എന്നു ആര്‍ക്കെങ്കിലും പറയാമോ?
അണ്‍ എയ്ഡഡ് സ്കൂളുകളില്‍ സമഗ്രവികസനം നടക്കുന്നത് കളരി സഹായം കൊണ്ടാണോ?
അതായത് കളരിയുടെ ലക്ഷ്യവും അധ്യാപകന്റെ സഹായവാശ്യവുമായി വലിയ ബന്ധമില്ല.

3.   കളരിയില്‍ നിന്നും ലഭിക്കുന്ന തിരിച്ചറിവുകള്‍ തുടര്‍ പരിശീലനങ്ങളിലും തല്‍സമയ സഹായ വേളകളിലും പ്രയോജനപ്പെടുത്തുക

ഇതു ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍, ട്രൈനര്‍മാര്‍. OSSകാര്‍ തുടങ്ങിയവരുടെ ആവശ്യമാണ്. അധ്യാപകന്റെ സഹായാഭ്യര്‍ഥനയോ അടിയന്തിര ആവശ്യമോ അല്ല എന്നാര്‍ക്കും മനസ്സിലാക്കാം.

4.   മികവിന്റെ മാതൃകകള്‍ സൃഷ്ടിക്കുക
എന്താണ് നിലവില്‍ സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും ദൃഷ്ടിയില്‍ മികവ്?ഏതെങ്കിലും ഒരു സാമൂഹ്യപ്രശ്നത്തിന്ന് ശ്രമകരമായ പഠനത്തിലൂടെ പരിഹാരം കണ്ടെത്തലോ? മികവാര്‍ന്ന ഒരു ശിശുസൌഹൃദ സ്കൂള്‍ രൂപകല്‍‌പ്പനചെയ്ത് പ്രാവത്തികമാക്കുന്നതോ? അത്യുല്‍കൃഷ്ടമായ ഒരു സ്കൂള്‍ മാസിക തയ്യാറാക്കുന്നതോ? എല്ലാ ക്ലാസിലും ലൈബ്രറി സ്ഥാപിക്കുന്നതോ?
ഇതെല്ലാം നല്ലതുതന്നെ. പക്ഷെ, മികവ് എന്ന് സമൂഹം, സര്‍ക്കാര്‍ കാണുന്നത് പൊതുപരീക്ഷയില്‍ നൂറുശതമാനം A+. നൂറുമേനി വിജയം. നൂറുമേനി വിജയം നേടിയവരെ സംസ്ഥാനം അനുമോദിക്കും. നേരത്തെ കാണിച്ച മികവുകള്‍ നേടിയവരെ അനുമോദിക്കും. പക്ഷെ, പൊതുപരീക്ഷയില്‍ റിസല്‍ട്ടില്ലെങ്കില്‍ കാര്യം വേറെ.
അധ്യാപകന്‍ ആവശ്യപ്പെടുന്ന സംഗതി ഈ മികവിലേക്കെത്തിക്കാനുള്ള OSS ആണ്. അതിന്ന് ഒരു കളരിയും വേണ്ട. പരീക്ഷക്ക് തയ്യാറാക്കിയാല്‍ മതി. അതു ഒരു കളരിയുടേയും സഹായമില്ലാതെ നമ്മുടെ നൂറുമേനിക്കാര്‍ നിറവേറ്റുന്നുമുണ്ട്.

ചുരുക്കത്തില്‍ അധ്യാപകര്‍ക്കാവശ്യമുള്ള / അത്യാവശ്യമുള്ള സഹായങ്ങളുമായി സ്കൂള്‍ പരിശോധനക്ക് ചെന്നുനോക്കൂ; കാര്യങ്ങളില്‍ നല്ല മാറ്റമുണ്ടാകും. കളരിക്ക് അകത്ത് അധ്യാപകനെ നിര്‍ത്തണം; അതു ചെയ്യാനായില്ലെങ്കില്‍ അധ്യാപകന്‍ കളരിക്ക് പുറത്തേക്ക് ചാടും. എതിര്‍ക്കും.

2 comments:

premjith said...

അധ്യാപക പരിശീലകര്‍ക്കിടയില്‍ കള്ളപണിക്കാര്‍ തീര്‍ച്ചയായും കാണും .എന്നാല്‍ എല്ലാപേരെയും അങ്ങനെ കാണുന്നത് ശരിയല്ല .ഉഴപ്പുന്നവര്‍ ഈ പരിപാടിക്ക് യോഗ്യരല്ല .നന്നായി നിരന്തരം പഠിക്കാനും പറയുന്ന സിദ്ധാന്തങ്ങള്‍ ക്ലാസ്സ്മുറിയില്‍ പ്രയോഗിച്ചു നോക്കാനും കഴിയുന്നവനാകണം പരിശീലകന്‍ . സ്വന്തം സംവിധാനത്തെ ഒറു കൊടുക്കുന്നവന്‍ നല്ല അധ്യാപകന്‍ പോലുമല്ല .കളരി നല്ല അധ്യാപക പരിശീലകരെ വാര്‍ത്തെടുക്കാനുള്ള ഏറ്റവും നല്ല പരിപാടിയായിരുന്നു .അത് എവിടെയെങ്കിലും പാളിപ്പോയിട്ടുന്ടെങ്കില്‍ കാരണംമാണ് തിരക്കേണ്ടത്. ഞങളുടെ ബി ആര്‍ സി യില്‍ കളരിയുടെ ഭാഗമായി നല്ല ആസൂത്രണം നടന്നു മോനിട്ടരിങ്ങും ഫലപ്രദമായിരുന്നു .ബാലരാമപുരം എ ഈ ഓ കളരി വിധ്യലയങ്ങളിലെല്ലാം ഒന്നില്‍ കുടുതല്‍ പ്രാവശ്യം സന്നര്‍ശിച്ചു . കുട്ടികളോടും അധ്യാപകരോടും രക്ഷിതാക്കളോടും സംവദിച്ചു .ലഭിച്ച മികവുകളും പരിമിതികളും h m മീറ്റിങ്ങിലും സെമിനാറിലും പങ്കു വച്ചു . ബി പി ഓ യും കളരി സ്കൂളിലെ ഹെട്മാസ്ടരും ഇത്തരത്തില്‍ പങ്കെടുത്തു . പിഴവുകള്‍ അടച്ചുള്ള പ്രവര്‍ത്തന പരിപാടിയുണ്ടെങ്കില്‍ എന്തും വിജയിക്കും. . ഞങ്ങള്ക് നല്ല അധ്യാപകരാകാനുള്ള അനുഭവങ്ങളാണ് കളരി സമ്മാനിച്ചത് . സമൂഹതിലെ പുഴിക്കുത്തുകള്‍ അധ്യാപകനെ ബാധിക്കുമ്പോള്‍ ഉള്ള ചിലടത്തെ അനുഭവങ്ങളാണ് ശ്രീ രാമനുണ്ണി സാര്‍ ചൂണ്ടിക്കാട്ടിയത് ....

premjith said...

അധ്യാപക പരിശീലകര്‍ക്കിടയില്‍ കള്ളപണിക്കാര്‍ തീര്‍ച്ചയായും കാണും .എന്നാല്‍ എല്ലാപേരെയും അങ്ങനെ കാണുന്നത് ശരിയല്ല .ഉഴപ്പുന്നവര്‍ ഈ പരിപാടിക്ക് യോഗ്യരല്ല .നന്നായി നിരന്തരം പഠിക്കാനും പറയുന്ന സിദ്ധാന്തങ്ങള്‍ ക്ലാസ്സ്മുറിയില്‍ പ്രയോഗിച്ചു നോക്കാനും കഴിയുന്നവനാകണം പരിശീലകന്‍ . സ്വന്തം സംവിധാനത്തെ ഒറു കൊടുക്കുന്നവന്‍ നല്ല അധ്യാപകന്‍ പോലുമല്ല .കളരി നല്ല അധ്യാപക പരിശീലകരെ വാര്‍ത്തെടുക്കാനുള്ള ഏറ്റവും നല്ല പരിപാടിയായിരുന്നു .അത് എവിടെയെങ്കിലും പാളിപ്പോയിട്ടുന്ടെങ്കില്‍ കാരണംമാണ് തിരക്കേണ്ടത്. ഞങളുടെ ബി ആര്‍ സി യില്‍ കളരിയുടെ ഭാഗമായി നല്ല ആസൂത്രണം നടന്നു മോനിട്ടരിങ്ങും ഫലപ്രദമായിരുന്നു .ബാലരാമപുരം എ ഈ ഓ കളരി വിധ്യലയങ്ങളിലെല്ലാം ഒന്നില്‍ കുടുതല്‍ പ്രാവശ്യം സന്നര്‍ശിച്ചു . കുട്ടികളോടും അധ്യാപകരോടും രക്ഷിതാക്കളോടും സംവദിച്ചു .ലഭിച്ച മികവുകളും പരിമിതികളും h m മീറ്റിങ്ങിലും സെമിനാറിലും പങ്കു വച്ചു . ബി പി ഓ യും കളരി സ്കൂളിലെ ഹെട്മാസ്ടരും ഇത്തരത്തില്‍ പങ്കെടുത്തു . പിഴവുകള്‍ അടച്ചുള്ള പ്രവര്‍ത്തന പരിപാടിയുണ്ടെങ്കില്‍ എന്തും വിജയിക്കും. . ഞങ്ങള്ക് നല്ല അധ്യാപകരാകാനുള്ള അനുഭവങ്ങളാണ് കളരി സമ്മാനിച്ചത് . സമൂഹതിലെ പുഴിക്കുത്തുകള്‍ അധ്യാപകനെ ബാധിക്കുമ്പോള്‍ ഉള്ള ചിലടത്തെ അനുഭവങ്ങളാണ് ശ്രീ രാമനുണ്ണി സാര്‍ ചൂണ്ടിക്കാട്ടിയത് ....