17 July 2011

മാധ്യമത്തിന്റെ അദ്വൈതം


ശ്ലോകം:
പ്രദീപജ്വാലാഭിർ ദിവസകരനിരാജനവിധി
സുധാസൂതർശ്ചന്ദ്രോപലജലലവൈരർഘ്യരചനാ
സ്വകീയരംഭോഭിസ്സലിലനിധി സൌഹിത്യകരണം
ത്വദീയാഭിർവാഗ്ഭിസ്തവജനനി! വാചാം സ്തുതിരിയം
(സൌന്ദര്യലഹരി: ശങ്കരാചാര്യർ)

സാരം:
ദീപജ്വാലകൊണ്ട് സൂര്യന് നീരാജനം ചെയ്യുമ്പോലെയും
ചന്ദ്രകാന്തജലംകൊണ്ട് ചന്ദ്രന് അർഘ്യദാനം ചെയ്യുന്നതുപോലെയും
സമുദ്രജലംകൊണ്ട് സമുദ്രത്തിൽ തർപ്പണം ചെയ്യും പോലെയും
ഞാൻ (കവി-ശങ്കരാചാര്യർ)
അങ്ങിൽ (ഭഗവതിയിൽ) നിന്നുണ്ടായ വാക്കുകളെക്കൊണ്ട് ഭഗവതിയെ സ്തുതിക്കുന്നു.

സൂചനകൾ:
(1)വേദത്തിലെ ജ്ഞാനകാണ്ഡത്തെ അടിസ്ഥാനമാക്കി ആവിഷ്കരിക്കപ്പെട്ട ഭാരതത്തിന്റെ തനതായ തത്വചിന്തയാണ്‌ വേദാന്തം. ഇതിന് ഉത്തര മീമാംസ എന്നും പേര്‍ ഉണ്ട്. ഉപനിഷത്തുക്കൾ, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നിവയാണ്‌ അടിസ്ഥാന ഗ്രന്ഥങ്ങ. ഇവയെ പ്രസ്ഥാന ത്രയം എന്നും വിളിക്കാറുണ്ട്. ഒരോ ആചാര്യന്മാ ഈ ഗ്രന്ഥങ്ങളെ വ്യാഖ്യാനിച്ചതിന്റെ അടിസ്ഥാനത്തി വേദാന്തത്തി തന്നെ പല വിഭാഗങ്ങഉടലെടുത്തു. അദ്വൈതം, ദ്വൈതം,വിശിഷ്ടാദ്വൈതം എന്നിവയാണ്‌ അവയി പ്രധാനം.
വേദാന്തത്തിന്റെ മൂന്ന് ഉപദര്‍ശനങ്ങളി ഒന്നാണ് അദ്വൈത സിദ്ധാന്തം. ദ്വൈതവും വിശിഷ്ടാദ്വൈതവുമാണ് വേദാന്തത്തിന്റെ മറ്റ് രണ്ട് ഉപദര്‍ശനങ്ങ. അദ്വൈതം എന്നാ രണ്ട് അല്ലാത്തത് എന്നാണര്‍ത്ഥം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്.
 (2) ശ്രീ ശങ്കരാചാര്യ എഴുതിയതാണ്‌ സൌന്ദര്യ ലഹരി എന്ന വിഖ്യാത ഗ്രന്ഥം. പാര്‍വതീ ദേവിയുടെ സൗന്ദര്യ വര്‍ണ്ണനയാണ്‌ നൂറോളം സംസ്കൃത ശ്ളോകങ്ങളിലായി പ്രതിപാദിച്ചിരിക്കുന്നത്‌. ഇതിന്റെ ആദ്യത്തെ നാല്‍പത്തിയൊന്നു ശ്ളോകങ്ങആനന്ദ ലഹരി എന്ന്‌ അറിയപ്പെടുന്നു
 (അവലംബം: വിക്കി)
സൌന്ദര്യലഹരിയിലെ അവസാനശ്ലോകമായാണ് ‘പ്രദീപജ്വാലാഭി.’ ചേർത്തിരിക്കുന്നത്. കാവ്യത്തിലെ മംഗളശ്ലോകം . അസാധാരാണമായ കവിത്വവും, യുക്തിബോധവും തദനുസരണമായ ചിന്താശേഷിയും പ്രകടിപ്പിച്ച ശങ്കാരാചാര്യരുടെ എല്ലാ രചനകളും അതിന്റെ ഉദാത്തതയിൽ നിൽ‌പ്പുറപ്പിച്ചവയാണ്.
ശ്ലോകത്തിന്റെ സാമാന്യാർഥം മുകളിൽ നൽകിയിട്ടുണ്ട്. എല്ലാ ഊർജ്ജത്തിന്റേയും ഉറവിടമായ സൂര്യനെ , സൂര്യനിൽ നിന്നുണ്ടായ ഊർജ്ജ രൂപമായ നിലവിളക്ക്, കൊടിവിളക്ക് (ധൂപ-ദീപാദികളാൽ) എന്നിവകൊണ്ട് നിരാജനം ചെയ്യുന്നു. ഇതു പൂജയാണ്. ഈശ്വരനെ പൂജിക്കാൻ ഈശ്വരാംശം തന്നെ പ്രയോജനപ്പെടുത്തുകയാണ് യഥാർഥഭക്തി.
സമാനഭക്തിരൂപങ്ങൾ വീണ്ടും കാണിച്ചുതരുന്നു. ചന്ദ്രകാന്തക്കല്ലിൽ നിന്നൊലിക്കുന്ന ജലം കൊണ്ട് ചന്ദ്രന് അർഘ്യം നൽകുന്നു.ചന്ദ്രകാന്തക്കല്ല് ചന്ദ്രനിൽ നിന്നു അഭിന്നമല്ല. സമുദ്രജലം കൊണ്ടുതന്നെ സമുദ്രത്തിൽ തർപ്പണം ചെയ്യുന്നതും സമാനമായ മറ്റൊരു ക്രിയയാണ്.
ഈ പൂജാരൂപങ്ങളുടെ തുടർച്ചയാണ് കാവ്യനിർമ്മാണം. ഇവിടെ കവിത (സൌന്ദര്യലഹരി ) ഭഗവതിക്കുള്ള സ്തുതിയാണ്. 100 ശ്ലോകങ്ങളിൽ ഭഗവതിയെ കേശാദിപാദം വർണ്ണിക്കുകയാണ്.ഓരോ വാക്കും വരിയും സ്തുതിയാണ്. ഭക്തി നിർഭരമാണ്. ഭക്തിനിർഭരമായ കവിത രചിക്കുന്നത് ‘വാക്കു‘കളെക്കൊണ്ടാണ്. വാക്കാകട്ടെ ഭഗവതി (വാഗ്ദേവി) യിൽ നിന്നുണ്ടായതും.വാക്കുകൊണ്ട് നിർമ്മിക്കപ്പെട്ട കവിത (സൌന്ദര്യലഹരി) ഭഗവതിക്കുള്ള സ്തുതി. വാക്സൌനദര്യത്തിന്റെ ലഹരി . വാക്കിന്റെ സൌന്ദര്യം. വാക്കിന്റെ സൌന്ദര്യം തന്നെയാണല്ലോ കാവ്യം. ലാവണ്യാത്മകമായ വാക്ക് കാവ്യവും അതുതന്നെ ഉള്ളടക്കവുമാകുന്നു. ഉള്ളടക്കം വാഗ്സൌന്ദര്യത്തെ കേശാദിപാദം വിവരിക്കൽ. വിവരണം വാഗ്വൈഭവത്തോടുള്ള ഭക്തിയുടെ ബഹിർസ്പുരണവും. കവിത (സൌന്ദര്യലഹരി) കാവ്യസൌന്ദര്യത്തെ പ്രകീർത്തിക്കലും അതുതന്നെ ഭഗവത്സേവയുമായിത്തീരുന്ന അദ്വൈതം.
ഉൽ‌പ്പാദനസാമഗ്രിയും ഉൽ‌പ്പന്നവും ഉപഭോഗവും  എല്ലാം ഒന്നായിത്തീരുന്ന മഹത്തായൊരു സങ്കൽ‌പ്പം ആചാര്യൻ രൂപപ്പെടുത്തുകയാണ്. ആദ്വൈതത്തിന്റെ അതിമനോഹരമായ ഒരു സാക്ഷ്യം. ആത്മാവും ബ്രഹ്മവും രണ്ടെല്ലന്ന തത്വചിന്തയുടെ സ്വാഭാവിക പരിണാമം. മാധ്യമം തന്നെ ആശയവും ലക്ഷ്യവും ആവുന്ന അദ്വൈതം. കവിയും കാവ്യവും കഥാപാത്രവും വായനക്കാരനും ഒന്നാവുന്ന അവസ്ഥയാണിതിന്റെ സാഫല്യം.

വാക്കിന്റെ കൂടെരിയുന്നു 

No comments: