23 July 2011

തിരിച്ചുവരുന്ന പരീക്ഷകൾകലാധരൻമാഷിന്റെ ബ്ലോഗിൽ നിന്നാണ് നിലാവ് കാണുന്നത്. തികഞ്ഞ ഗൌരവത്തോടെ വിദ്യാഭ്യാസസംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതുകൊണ്ട് നിലാവിന്റെ പ്രവർത്തനം തീർച്ചയായും അഭിനന്ദനീയമാണ്.

പോസ്റ്റിലും അഭിപ്രായങ്ങളിലുമായി വായിച്ച സംഗതികളെകുറിച്ചുള്ള പ്രതികരണം മാത്രമാണിത്.

1.    പരീക്ഷകൾ വീണ്ടും വരുന്നു എന്ന ഭീതി അടിസ്ഥാന മില്ലാത്തതാണ്
കഴിഞ്ഞ സർക്കാർ ഓണപ്പരീക്ഷ വേണ്ടെന്ന് തീരുമാനിച്ചിരുന്നെങ്കിലും നമ്മുടെ ബഹുഭൂരിപക്ഷം സ്കൂളുകളിലും ഓണപ്പൂട്ടിന്നു മുൻപ് ഈ പരീക്ഷ നടന്നു. (പരീക്ഷ നടത്തിയതിന്റെ പേരിൽ ചില ഹേഡ്മാഷമ്മാരെ മേലധികാരികൾ ചോദ്യം ചെയ്തെങ്കിലും പിന്നെ ഒന്നും ഉണ്ടായില്ല. ചോദ്യപ്പേപ്പർ അച്ചടിയും വിൽപ്പനയും ഒക്കെ മുടക്കില്ലാതെ നടന്നു)
2.    പരീക്ഷ നന്നായി പഠിക്കുന്ന കുട്ടിക്കും നന്നായി പഠിപ്പിക്കുന്ന അധ്യാപകനും യാതൊരു തടസ്സവും സൃഷ്ടിക്കുന്നില്ല. മാത്രമല്ല, പരീക്ഷയും പഠനമാണ്. പക്ഷെ, ആ പരീക്ഷ ഇപ്പോൾ നടത്തുന്നപോലെ പൊതുപരീക്ഷകളിലെ ചോദ്യരീതിയായിക്കൂടാ. അതാണ് ഭയമുണ്ടാക്കുന്നത്. എക്കാലവും അധ്യാപകരും കുട്ടികളും ആവലാതിപ്പെടുന്നത് പഠനവും പരീക്ഷയും തമ്മിൽ ഒരിക്കലും പൊത്തമുണ്ടാകുന്നില്ല എന്നാണ്. പഠനം പുതിയ  രീതിയിൽ പരീക്ഷ പഴയരീതിയിൽ.
പിന്നെ, ബംഗാളിലെ മന്ത്രിയുടെ പ്രസ്താവന കണ്ടില്ലേ: അതിൽ ഒരു തത്വത്തിന്റേയും അടിസ്ഥാനമില്ല. പരീക്ഷ വേണ്ടവർക്കാവാം എന്നാണ്. അദ്ദേഹം പരീക്ഷക്കെതിരല്ല.മത്രമല്ല ഒന്നാം ക്ലാസുമുതൽ 50 മാർക്കിന്ന് ഇംഗ്ലീഷും!
3.    കുട്ടിയെ വിലയിരുത്തുന്നതിന്ന് നിരന്തരമൂല്യനിർണ്ണയം തന്നെയാണ് ഏറ്റവും ശാസ്ത്രീയം. ഈ ഓണപ്പരീക്ഷയല്ല.
() എന്നാൽ, നിരന്തരമൂല്യനിർണ്ണയം എന്ന സംഗതി ചിട്ടയായി നാം ചെയ്യുന്നുണ്ടോ? ട്രയിനിങ്ങും സർക്കാർ ഉത്തരവും ഒന്നും ഇല്ലാതല്ല. പക്ഷെ, സംഭവം നടക്കുന്നില്ല. സ്കൂളുകളുടെ ആഭ്യന്തര കാര്യങ്ങൾ മുഴുവനും അറിയുന്ന / ഇടപെടുന്ന രക്ഷിതാവിന്നുപോലും ഈ നി.മൂ.നി ത്തിൽ പൂർണ്ണ വിശ്വാസം ഇതുവരെ ഉണ്ടായില്ല. എന്നാൽ പിന്നെ ഈ എഴുത്തുപരീക്ഷയെങ്കിലും ആവട്ടെ എന്നു കരുതുന്നവർ കുറെയെങ്കിലും ഉണ്ടാവില്ലേ?
() മറ്റൊന്ന്, ഈ വർഷം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട വാർഷികപദ്ധതി- കലണ്ടർ- ഇന്നലെയാണ് സർക്കാർ പ്രസിദ്ധീകരിച്ചത്. നെറ്റിൽനിന്ന് ഇന്നാണ് ഡൌൺലോഡ് ചെയ്തത്. അപ്പോൾ ഈ രണ്ടുമാസത്തെപദ്ധതിയും മൂല്യനിർണ്ണയവും എന്തായിക്കാണും?
() മാത്രമല്ല, സർക്കാർ (എന്നും) എഴുത്തുപരീക്ഷയിൽ കേന്ദ്രീകരിക്കുകയാണ്. CE സ്കോറിന്ന് അത്ര പ്രാധാന്യം നൽകിയിരുന്നെങ്കിൽ 50% CE യും 50% TE യും എന്നാക്കില്ലായിരുന്നോ. അതല്ലേ ശാസ്ത്രീയം? അപ്പോൾ പരീക്ഷ വേണമെന്നു വെക്കുന്നതിലും വേണ്ടെന്ന് വെക്കുന്നതിലും ഒന്നും ഒരു ശാസ്ത്രീയതയും ഇതുവരെ കാണാൻ കഴിയില്ല.
() നിരന്തരവും സമഗ്രവുമായ ഒരു മൂല്യനിർണ്ണയനത്തിന്ന് വേണ്ട ഒരുക്കങ്ങൾ ഇനിയും ആയിട്ടില്ല.
() CBSE രണ്ടാക്കി എന്നതുകൊണ്ട് അതാണ് ശരി എന്ന് നാം കരുതേണ്ടതുണ്ടോ? അവർ കുട്ടികളുടെപഠനഭാരം കുറക്കാനോ പരീക്ഷാപ്പേടി ഇല്ലാതാക്കാനോ ഒന്നും അല്ല. കച്ചവട താൽപ്പര്യം മാത്രം. (പ്രേമന്മാഷിന്റെ മാതൃഭൂമി ലേഖനം വായിക്കാം.)

പരീക്ഷയിൽ നിന്നു എന്ന് മോചനം?
1.    കഴിഞ്ഞ സർക്കാർ വേണ്ടെന്നു വെച്ചതുകൊണ്ടോ, ഈ സർക്കാർ വേണമെന്നു വെച്ചതുകൊണ്ടോ കുട്ടികൾക്ക് പരീക്ഷ സഹായമോ ദ്രോഹമോ നൽകുന്നില്ല
2.    ഓണപ്പരീക്ഷ വേണ്ടെന്നു വെക്കുമ്പോഴും അരക്കൊല്ലം ഉണ്ടല്ലോ. പിന്നെ കൊല്ലപ്പരീക്ഷയും. മാസാമാസം ക്ലാസ്ടെസ്റ്റും ബാക്കി സംഗതികളൊക്കെയും ഉണ്ടുതാനും. ഇതെല്ലാം എഴുത്തുപരീക്ഷകൾ തന്നെ. പിന്നെ എന്തു മോചനം?
3.    നിരന്തരമൂല്യ നിർണ്ണയം ചിട്ടയായി നടപ്പിൽ വരണം. അതു ശ്രദ്ധിക്കാൻ രക്ഷിതാക്കൾക്കടക്കം അവസരം കിട്ടണം. ആകെ സ്കോറിന്റെ പകുതിയിലധികവും CE ക്ക് ഉണ്ടാവണം. സമൂഹത്തിന്റെ വിശ്വാസ്യത നേടണം. ഇതിന്നായി സ്കൂളുകളും ക്ലാസ്മുറികളും ഇനിയും ഒരുപാട് സുതാര്യമാകണം. സ്കൂളുകളെ സംബന്ധിച്ച സോഷ്യലോഡിറ്റിങ്ങ് ശക്തിപ്പെടണം.
.ലി
സർക്കാരിന്റെ ആഗ്രഹം പാഠ്യപദ്ധതിയിൽ പറയുന്ന മുഴുവൻ കാര്യങ്ങളും എല്ലാ കുട്ടിക്കും ലഭ്യമാകണം എന്നാണ്. അതിനു സഹായകമായ / സാധ്യമായ എല്ല്ലാം  സർക്കാർ ഒരുക്കുന്നു.
രക്ഷിതാവ് ഇതു വിശ്വസിച്ച് കുട്ടിയെ സ്കൂളിലെത്തിക്കുന്നു
എന്നിട്ടും കുട്ടികൾ ദയനീയമായി തോൽക്കുന്നു/ ചിലർ ജയിക്കുന്നു
ചില സ്കൂളുകളിൽ എല്ലാരും ജയിക്കുന്നു
അപ്പോൾ, ഇനി നമ്മൾ എവിടെയാണ് ശ്രദ്ധിക്കേണ്ടത്? ചർച്ച തുടങ്ങേണ്ടത്?

Read More

മാറിയ ക്ലാസുകൾ; മാറാത്തപരീക്ഷകൾ

പരീക്ഷകളിലെ നിറവ് 

പരീക്ഷകൾ വിവിധ പോസ്റ്റുകൾ


1 comment:

ജയിംസ് സണ്ണി പാറ്റൂര്‍ said...

ബ്ലോഗെഴുത്തു് തന്നെ ഉദാഹരണമായി
എടുക്കാം. നാം എഴുതി പോസ്റ്റു ചെയ്യു
ന്നതിലെ തെറ്റുകള്‍ , അപാകതകള്‍ ,
കുറവുകള്‍ മറ്റുള്ളവര്‍ ചുണ്ടികാണിക്കുമ്പോള്‍
അതു തിരുത്തുവാനും, കൂടുതല്‍ മെച്ചപ്പെട്ട
താക്കാനും നമുക്കു സാധിക്കുന്നു. നേടിയ
അറിവുകള്‍ പ്രയോജനപ്രഥമായോയെന്നു
ഒരു വിദ്യാര്‍ത്ഥിക്കു വിലയിരുത്താനാകുന്നതു്
പരീക്ഷയെഴുതുന്നതിലൂടെ മാത്രമാണു്. താന്‍
നേടിയെടുത്ത അറിവുകള്‍ എന്തൊക്കെ അതു
തന്റെ ഭാവി ജീവിതത്തിനു എത്രമാത്രം പ്രയോ
ജനകരമാകും എന്നീ തന്നെക്കുറിച്ചു തന്നെ
സ്വയംമൂല്യനിര്‍ണ്ണയം നടത്തുവാന്‍ പരീക്ഷകള്‍
കുട്ടികളെ പ്രാപ്തരാക്കും.ഇന്നത്തെ രീതി അപക്വ
വും , അധികാരികളുടെ കാടുകയറിയ ഭാവനയു
ടെ സ്വാര്‍ത്ഥ താത്പര്യവുമാണു്. നടാന്‍ കേഴി
വിക്കപ്പൊടും എന്നതിനു മാര്‍ക്കു കിട്ടുന്ന സമ്പ്ര
ദായം അവസാനിപ്പിക്കണം.