കേരളത്തിലെങ്കിലും
സ്കൂള്‍ തുറക്കുന്നത് സമൂഹം
മുഴുവന്‍ അറിയുകയും ഒരുങ്ങുകയും
ചെയ്തുകൊണ്ടാണ്`. നല്ല
കുട്ടിയും നല്ല രക്ഷിതാവും
നല്ല അദ്ധ്യാപകരും നല്ല
കച്ചവടക്കാരനും നല്ല ഡൈവറും
ഒക്കെ ആകാനുറയ്ക്കുന്ന
അവസരമാണ്` ജൂണ്‍
ഒന്ന് . ചിലര്‍
ആ ഉറപ്പുകള്‍ വര്‍ഷമുടനീളം
പാലിക്കും; ചിലര്‍
പാതിവഴിയില്‍ നിര്‍ത്തും.
സ്വയം നന്നാവാനുള്ള
പ്രതിജ്ഞകള്‍ ജനുവരി
ഒന്നിനേക്കാള്‍ കേരളത്തിലെങ്കിലും
ജൂണ്‍ ഒന്നിനാണ് [സ്കൂള്‍
തുറക്കുന്നേരം ] എടുക്കപ്പെടുന്നത്.
അതില്‍ത്തന്നെ
അദ്ധ്യാപകന്റെ പുതുവര്‍ഷ
പ്രതിജ്ഞ സമൂഹത്തിന്ന്
അത്യധികം പ്രയോജനം ചെയ്യും.
സ്കൂളിനകത്തും
പുറത്തുമായി നടപ്പാക്കപ്പെടുന്ന
ഈ പ്രതിജ്ഞ വരും തലമുറയ്ക്കാണ്`
ഊര്‍ജ്ജം നല്‍കുന്നത്.
ഭാവിയെ ഭാസുരമാക്കുകയാണ്`.
'നല്ല
അദ്ധ്യാപകനാവാനാണ്`' ആദ്യ
തീരുമാനം. നല്ല
അദ്ധ്യാപകന്‍ / ടീച്ചര്‍
എന്ന മുദ്ര ആദ്യം ലഭിക്കുന്നത്
[ ലഭിക്കേണ്ടതും
] കുട്ടിയില്‍നിന്നാണ്`.
പിന്നെ രക്ഷിതാവ്
'നല്ല മാഷെന്ന്
/ നല്ല ടീച്ചറെന്ന്
' തിരിച്ചറിയും.
സഹാധ്യാപകരും
സര്‍ക്കാരും ഒക്കെ
പിന്നെയാണ് ഇക്കാര്യം സമ്മതിക്കുക. എന്നാല്‍ എന്തൊക്കെയാണ് ഈ നന്മ? അതെത്രമാത്രം നമുക്കുണ്ടെന്ന് അളന്നുവെക്കാമോ?
പിന്നെയാണ് ഇക്കാര്യം സമ്മതിക്കുക. എന്നാല്‍ എന്തൊക്കെയാണ് ഈ നന്മ? അതെത്രമാത്രം നമുക്കുണ്ടെന്ന് അളന്നുവെക്കാമോ?
സ്വയം
അളക്കണം
3=ഏറ്റവും
നല്ല നില, 2= നല്ലത്
, 1= മെച്ചപ്പെടണം
X മാര്‍ക്ക്
ചെയ്യൂ.
കാര്യങ്ങള്‍
തിരിച്ചറിഞ്ഞ് സ്വയം പരിഹരിക്കണം
നമ്പ്ര്
|
ഞാന്‍ /
എന്നെ/
എനിക്ക് ..........
|
3
|
2
|
1
|
1
|
സ്കൂള്‍ /
ജോലി എനിക്ക് വളരെ
പ്രിയപ്പെട്ടതാണ്
|
|||
2
|
നേരത്തേ
സ്കൂളിലെത്തും
|
|||
3
|
ലീവാണെങ്കില്‍
തലേന്നെങ്കിലും കുട്ടികളോട്
പറയും
|
|||
4
|
ലീവ് കഴിഞ്ഞ്
വന്നാലെങ്കിലും [ നേരത്തെ
പറയാനായില്ലെങ്കില്‍ ]
ലീവെടുത്ത കാര്യം
എന്റെ കുട്ടികളോട് പറയും
|
|||
5
|
സ്വന്തം
അനുഭവങ്ങള്‍ ക്ലാസില്‍
പങ്കുവെക്കും
|
|||
6
|
ക്ലാസില്‍
എത്താന്‍ ഒട്ടും വൈകിക്കില്ല
|
|||
7
|
ഇപ്പോള്‍
എല്ലാ കുട്ടികളേയും എനിക്കറിയാം
|
|||
8
|
കുട്ടികളുടെ
കഴിവുകള്‍ / പരിമിതികള്‍
എനിക്കറിയാം
|
|||
9
|
കുട്ടികള്‍ക്ക്
എന്നെ വിശ്വാസമുണ്ട്
|
|||
10
|
കുട്ടികളുടെ
ആവശ്യങ്ങള്‍ / പ്രശ്നങ്ങള്‍
അന്വേഷിച്ച് സഹായിക്കും
|
|||
11
|
ഒരിക്കലും
കുട്ടികളെ കളിയാക്കുകയോ
ചീത്ത വിളിക്കുകയോ മടുപ്പിക്കയോ
ചെയ്യില്ല
|
|||
12
|
കുട്ടികളെ
നന്നായി പ്രോത്സാഹിപ്പിക്കും.
ഇനിയും മെച്ചപ്പെടാനുള്ള
വഴികള്‍ കാണിച്ചു കൊടുക്കും
|
|||
13
|
തലേന്നെങ്കിലും
ടീച്ചിങ്ങ് മാന്വല്‍
പൂര്‍ണ്ണരൂപത്തിലാക്കും
|
|||
14
|
പാഠപ്രവര്‍ത്തനങ്ങളൊന്നും
ആവര്‍ത്തനമായിരിക്കില്ല.
എന്നും പുതുമകള്‍
അന്വേഷിക്കും [ പുതുമ
കുട്ടിക്കല്ല; എനിക്കും
]
|
|||
15
|
നന്നായി സമയം
ചെലവാകുന്നത് ടീച്ചിങ്ങ്
മാന്വല്‍ തയ്യാറക്കാനാണ്`.
|
|||
16
|
കുട്ടികള്‍
ചെയ്ത അസൈന്മെന്റുകള്‍
പരിശോധിക്കാന്‍ ധാരാളം
സമയം ചെലവാക്കുന്നുണ്ട്
|
|||
17
|
ഏതൊരസൈന്‍മെന്റും
നോക്കിക്കൊടുത്താല്‍ കുട്ടി
അതുടനെ ഉഷാറായി മെച്ചപ്പെടുത്തി
എഴുതിയിരിക്കും
|
|||
18
|
കുട്ടി
ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ
പരിശോധിക്കുന്നത് അവരുമായി
ചര്‍ച്ച ചെയ്തുറപ്പിച്ച
മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍
വെച്ചിട്ടാണ്
|
|||
19
|
ഒന്നോ രണ്ടോ
ദിവസങ്ങളില്‍ ചെയ്യാനുള്ള
പ്രവര്‍ത്തനങ്ങള്‍ മുന്‍കൂറായി
കുട്ടിയുമായി ചര്‍ച്ചചെയ്യും
|
|||
20
|
ഗൃഹപാഠങ്ങള്‍
നാളേക്കുള്ള ഒരുക്കങ്ങളായിരിക്കും
|
|||
21
|
വിരസമായ
ആവര്‍ത്തനം ഒരിക്കലും
ഉണ്ടാവില്ല
|
|||
22
|
കുട്ടിക്ക്
സംശയങ്ങള്‍ പരിഹരിക്കാനുള്ള
വിവിധ മാര്‍ഗങ്ങള്‍ -
ഓരോരുത്തര്‍ക്കും
[ എല്ലാവര്‍ക്കും
] ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്
|
|||
23
|
മുന്‍കൂട്ടി
നിശ്ചയിച്ച പ്രകാരം 'ഓരോ
കുട്ടിക്കും ഓരോ ദിവസം'
[ സവിശേഷ
പ്രവര്‍ത്തനങ്ങള്‍ക്ക് ]
കൊടുക്കാറുണ്ട്
|
|||
24
|
കുട്ടിയെ
കുട്ടി എന്ന നിലയിലേ
കാണാറുള്ളൂ... അവരേക്കാള്‍
മികച്ചവരുമായി താരതമ്യപ്പെടുത്താറില്ല
|
|||
25
|
കുട്ടിക്ക്
പഠനകാര്യങ്ങളില്‍ സ്വയം
നിലനിര്‍ണ്ണയം ചെയ്യാനുള്ള
വിദ്യകള്‍ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്
. ക്ലാസിലെ ഓരോ
പ്രവര്‍ത്തനത്തിന്റേയും
പ്രക്രിയയുമായി സ്വാഭവികമായി
ബന്ധപ്പെടുത്തിയാണിത്
ചെയ്തിരിക്കുന്നത്
|
|||
26
|
തയ്യാറാക്കുന്ന
പഠന പ്രവര്‍ത്തനം,
പ്രക്രിയകള്‍,
മൂല്യനിര്‍ണ്ണയനം,
സ്വയം നിലനിര്‍ണ്ണയം,
പരിഹാരബോധനം
എന്നിവ ഒറ്റ പാക്കേജ്
ആയിരിക്കും
|
|||
27
|
പഠനപ്രവര്‍ത്തനങ്ങളോരോന്നും
സ്വയമേവ അധിക പഠനത്തിലേക്ക്
നയിക്കുന്നതായിരിക്കും
|
|||
28
|
സഹപ്രവര്‍ത്തകരുമായി
എല്ലാ കാര്യങ്ങളും ചര്‍ച്ച
ചെയ്ത് മികവുറ്റതാക്കും
|
|||
29
|
ലാബ് ലൈബ്രറി
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
പഠനപ്രവര്‍ത്തനങ്ങള്‍
തന്നെയാണ്
|
|||
30
|
ക്ലാസനുഭവങ്ങള്‍
എന്നും ഡോക്യുമെന്റ്
ചെയ്യുന്നുണ്ട്
|
അദ്ധ്യാപകന്റെ
സ്വയം നിലനിര്‍ണ്ണയം
തന്നെയാണിത്. അതു
പങ്കുവെക്കാനായാല്‍ നമ്മുടെ
വിദ്യാഭ്യാസ രംഗം അനുപമമായ
വളര്‍ച്ച നേടും എന്നു സംശയമില്ല.
1 comment:
നന്നായി, മാഷേ. ഒരു അദ്ധ്യാപക സുഹൃത്തിന് ഇത് ഫോര്‍വേഡ് ചെയ്തിട്ടുണ്ട്
:)
Post a Comment