26 May 2013

ക്ലാസ് മോണിറ്ററിങ്ങ് 1


ക്ലാസ് മോണിറ്ററിങ്ങ് 1

[ചര്‍ച്ചാക്കുറിപ്പ് ]PDF Here

സംഘടനാ രൂപം ..
ചുമതല : ഹെഡ്മാസ്റ്റര്‍
SRG കണ്‍വീനര്‍
സ്കൂള്‍ വിദ്യാഭ്യാസ സമിതിയിലെ അംഗങ്ങള്‍
സബ്ജക്ട് കൗണ്‍സില്‍ അംഗങ്ങള്‍
ക്ലാസ് പി.ടി.എ അംഗങ്ങള്‍
[മോണിറ്ററിങ്ങ് വിഷയങ്ങള്‍ക്കനുസരിച്ച് ആവശ്യമായ രീതിയില്‍ ]

മോണിറ്ററിങ്ങ് തയ്യാറെടുപ്പ് ..

1
ക്ലാസ് പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച
പ്ലാനിങ്ങ് , പ്രവര്‍ത്തനങ്ങള്‍, പ്രക്രിയാസംബന്ധമായ തീരുമാനങ്ങള്‍
മൂല്യനിര്‍ണ്ണയ ഘടകങ്ങള്‍, പ്രതികരണങ്ങള്‍ [കുട്ടികളുടെ], കുട്ടികളുടെ നില
തുടങ്ങിയ സംഗതികളുടെ സമഗ്ര രേഖ TM ല്‍ ഉണ്ടായിരിക്കാന്‍
സബ്ജക്ട് കൗണ്സില്‍ , അധ്യാപകരുടെ ചര്‍ച്ചകള്‍, മുന്നനുഭവങ്ങള്‍
സ്കൂള്‍ പ്ലാനിങ്ങ് &കലണ്ടര്‍
എന്നിവ നന്നായി
പ്രയോജനപ്പെടുത്താനാവുമല്ലോ
2
കുട്ടികളുടെ പഠനപുരോഗതിയും നിലമാറ്റവുമാണ്` സുപ്രധാനമായ മോണിറ്ററിങ്ങ് വിഷയം
പഠനപുരോഗതി തിരിച്ചറിയുന്നത് ടീച്ചര്‍ നേരത്തേ നിശ്ചയിച്ച target അടിസ്ഥാനമാക്കിയാണ്`
Target നേരത്തെ നിശ്ചയിക്കുന്ന രീതി ഉണ്ടായാലോ

3
Target അടിസ്ഥാനമാക്കിയുള്ള നിലവാര പരിശോധന
തന്റെ വിഷയത്തില്‍ ഈ പരീക്ഷയില്‍ ...%കുട്ടി വിജയിച്ചു എന്നതിനേക്കാള്‍
ഈ വരുന്ന പരീകഷയില്‍ --% കുട്ടികള്‍ വിജയിക്കണം എന്നായിരുന്നാലോ ചിന്ത
ഉദാ:
നിലവില്‍ 30- 35 % കുട്ടികള്‍ക്കേ നല്ല വിജയസാദ്ധ്യതയുള്ളൂ. [പ്രി ടെസ്റ്റ് മുതലായ തന്ത്രങ്ങള്‍ ]
ഞാന്‍ ആസൂത്രണം ചെയ്യുന്ന പഠനപ്രവര്‍ത്തനങ്ങളിലൂടെ 50% കുട്ടികള്‍ വിജയിക്കണം എന്ന Target നിശ്ചയിക്കാനായാലോ
അതു ക്രമേണ / യാഥാര്‍ഥ്യബോധത്തോടെ ഓരോ ടേമിലും / ഘട്ടത്തിലും വര്‍ദ്ധിച്ച് 50 -->70 -->90-->100 എന്ന നിലയില്‍ ആക്കാനായാലോ

4
കുട്ടിയെ അറിഞ്ഞുള്ള ആസൂത്രണം വഴി ഇത് സാധ്യമാക്കാമോ
ഓരോ കുട്ടിയേയും ശ്രദ്ധിക്കാന്‍ ഇതുമൂലം കഴിയുമോ
ഓരോ കുട്ടിക്കും ആവശ്യമായ പരിഹാരബോധനവും ഇതിലൂടെ എളുപ്പമാവുമോ

അപ്പോള്‍ എന്താണ്` മോണിറ്റര്‍ ചെയ്യുക .

1
Teacher യാഥാര്‍ഥ്യബോധത്തോടെ തന്റെ വിഷയത്തില്‍ Target നിശ്ചയിച്ചിട്ടുണ്ടോ
സ്വയമായും സബ്ജക്ട് കൗണ്‍സില്‍ മുതലായവയിലൂടെയും Target ലക്ഷ്യമാക്കിയുള്ള ക്ലാസ് പ്രവര്‍ത്തനങ്ങള്‍ ഒരുക്കിയിട്ടുണ്ടോ
അധികസമയ പഠനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടപ്പിലാക്കുന്നുണ്ടോ
ഗ്രൂപ്പ് / അഡാപ്റ്റേഷന്‍ തുടങ്ങിയ തന്ത്രങ്ങള്‍ ആലോചിച്ച് നടപ്പാക്കിയിട്ടുണ്ടോ
ഓരോ പ്രവര്‍ത്തനങ്ങളുടേയും ഭാഗമായി മൂല്യനിര്‍ണ്ണയം പ്ലാന്‍ ചെയ്തിട്ടുണ്ടോ
ലക്ഷ്യപ്രാപ്തി രേഖപ്പെടുത്തിവെച്ചിട്ടുണ്ടോ
2
കുട്ടിയുടെ നിലയില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ടോ
അത് പ്രത്യക്ഷമാക്കുന്ന രേഖകള്‍ കുട്ടിയുടെ നോട്ട് ബുക്കിലോ / ഉത്തരക്കടലാസിലോ മറ്റോ ഉണ്ടോ [ലഭിച്ച സ്കോര്‍ മാത്രം നോക്കിയാല്‍ പോര ]

3
Teacher ന്റെ പ്ലാനുകള്‍ക്കനുസരിച്ച സ്കൂള്‍ അന്തരീക്ഷം നിലവിലുണ്ടോ
[ നല്ല സ്കൂള്‍ . നന്നായി ചേരുന്ന സബ്ജക്ട് കൗണ്‍സില്‍ , HM ന്റെ പ്രോത്സാഹജനകമായ ഇടപെടലുകള്‍..... എന്നിവ രേഖപ്പെടുത്തിയിട്ടുള്ള മിനുട്ട്സ് / നോട്ടീസ് … മുതലായവ ]
രക്ഷാകര്‍തൃബോധവതക്കരണം
കുട്ടികള്‍ക്കുള്ള കൗണ്സലിങ്ങുകള്‍

എന്നിവയല്ലേ മോണിറ്റര്‍ ചെയ്യേണ്ടിവരിക.
വേണ്ട സഹായ നിര്‍ദ്ദേശങ്ങള്‍ ഇടപെടലുകള്‍ എന്നിവ ഈ മേഖലകളിലല്ലേ വേണ്ടിവരിക







No comments: