- ക്ളാസിലെ ഭിന്ന നിലവാരക്കാരായ കുട്ടികളും
- സ്കൂളുകളുടെ/ ക്ളാസ്‌മുറികളുടെ ഭിന്ന നിലവരവും
- ഭിന്ന വിഷയങ്ങളില്‍ ഒരേകുട്ടിക്കുള്ള നിലവാര വ്യത്യാസവുംഎല്ലാം നമ്മുടെ വിദ്യാഭ്യാസരംഗത്തെ പൊതുപ്രശ്ന ചര്‍ച്ചകളില്‍ ഗൗരവമായി കടന്നുവരുന്നില്ല എന്ന കുഴപ്പം ചെറുതല്ല. സങ്കീര്‍ണ്ണമാണ്` പ്രശ്നവും അതുകൊണ്ടുതന്നെ പ്രശ്നപരിഹാരവും
എന്നത്
നാമേറ്റെടുക്കേണ്ട വെല്ലുവിളിയാണ്`.
ഈ അവധിക്കാലത്ത്
നാം അദ്ധ്യാപകര്‍ ഇക്കാര്യത്തില്‍
അല്പം സമയം ഇതിന്നായി
നീക്കിവെക്കുമോ?
പാഠപുസ്തകങ്ങളിലും
അദ്ധ്യാപന സഹായികളിലുമായി
ഓരോയൂണിറ്റിന്റേയും [
എല്ലാ വിഷയങ്ങളിലും
] ഉദ്ദേശ്യലക്ഷ്യങ്ങളും
ഉള്ളടക്കവും പഠനതന്ത്രങ്ങളും
മൂല്യനിര്‍ണ്ണയ ഘടകങ്ങളും
സവിശദമായി പറഞ്ഞുവെക്കുന്നുണ്ട്.
സംസ്ഥാനത്തെ പൊതു
നിലവാര രേഖ യായി ഇതിനെയാണ്`
പരിഗണിക്കുക.
ഇതെത്രമാത്രം ഓരോ
ക്ളാസിലും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്
എന്നത് ചര്‍ച്ച ചെയ്യേണ്ടകാര്യമേ
ഇല്ല. സ്കൂള്‍ /
ക്ളാസ് റൂം സാധ്യതകള്‍,
അധ്യാപകരുടെ മികവിലെ
ഏറ്റക്കുറച്ചിലുകള്‍ ,
ഔദ്യോഗിക സംവിധാനങ്ങളുടെ
പരാധീനതകള്‍ തുടങ്ങിയ ഘടകങ്ങള്‍
ഇതിനെ ബാധിക്കുന്നുണ്ട്
എന്ന് എല്ലാവര്‍ക്കുമറിയാം.
അതെല്ലാം
പരിഹരിക്കപ്പെട്ടതിനു ശേഷം
ഇക്കാര്യം ആലോചിക്കാനാവുകയുമില്ല.
പ്രധാനമായും
ഓരോ വിഷയങ്ങളെ സംബന്ധിച്ചും
മൂന്നു ടൈപ്പ് കുട്ടികളെ കാണാം. മിടുക്കരായവര്‍, ഇടത്തരക്കാര്‍ , പിന്നാക്കക്കാര്‍ . ഈ മൂന്നു ഗ്രൂപ്പ് കുട്ടികളേയും മുന്നില്‍ കണ്ടാവണം 'സ്വയം നിലനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ '
മൂന്നു ടൈപ്പ് കുട്ടികളെ കാണാം. മിടുക്കരായവര്‍, ഇടത്തരക്കാര്‍ , പിന്നാക്കക്കാര്‍ . ഈ മൂന്നു ഗ്രൂപ്പ് കുട്ടികളേയും മുന്നില്‍ കണ്ടാവണം 'സ്വയം നിലനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ '
- ഇത് കുട്ടികള്‍ സ്വയമേവ ഏര്‍പ്പെടുന്ന ഒരു പ്രവര്‍ത്തനമാണ്`
- തന്റെ നിലവാരം തിരിച്ചറിയാനും മെച്ചപ്പെടുത്താനുമുള്ള സ്ളോട്ടുകള്‍ ഈ പ്രവര്‍ത്തന സംഘാതത്തിലുണ്ടാവണം
- സ്കൂളിലെ ഒരു നിര്‍ബന്ധ പരീക്ഷയുടെ സമ്പ്രദായങ്ങളൊന്നും ഇതിലുണ്ടാവരുത്
- പുതിയൊരു വിഷയം പഠിപ്പിക്കുകയല്ല; മറിച്ച് തനിക്കീ സംഗതികള്‍ അറിയില്ലല്ലോ എന്ന തിരിച്ചറിവും അറിയേണ്ടതാണെന്ന ആവശ്യകതാ ബോധവും ഈ പ്രവര്‍ത്തനങ്ങളിലൂടെ ലഭ്യമാക്കണം
- പരിഹാരബോധനം / അധികപഠനം തുടങ്ങിയ സാധ്യതകള്‍ തുറക്കുന്നതായിരിക്കണം പ്രവര്‍ത്തനങ്ങള്‍
- സ്കൂള്‍ സമയത്തോ പുറം സമയത്തോ / വീട്ടിലോ വഴിയിലോ ക്ളസസില്‍ ഒഴിവു സമയത്തോ / ഒറ്റക്കോ കൂട്ടായോ/ സ്വയമൊ പരസാന്നിധ്യത്തോടെയോ ഒക്കെ ചെയ്യാവുന്ന ചെറിയ രസകരങ്ങളായ പ്രവര്‍ത്തനങ്ങളായിരിക്കണം
ഇതിന്നായി
ഒരുക്കുന്ന ഇടങ്ങള്‍ കുട്ടിയെ
മുന്‍കൂട്ടി അറിയിക്കണം
അദ്ധ്യാപകന്‍
/ രക്ഷിതാവ് /
പ്രാദേശികമായ
വായനശാല, ക്ളബ്ബുകള്‍/
പ്രാദേശിക പഠനകേന്ദ്രങ്ങള്‍
/ പ്രാദേശിക
ചാനലുകള്‍ / അതത്
സ്ഥലങ്ങളിലെ വിദ്യാഭ്യാസ
പ്രവര്‍ത്തനങ്ങള്‍ അജണ്ടയായിട്ടുള്ള
സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ
സഹകരണം ഉണ്ടാക്കിയെടുക്കണം.
ബ്ളോഗുകള്‍
, ഫേസ്ബുക്ക്,
റ്റ്വിറ്റര്‍
തുടങ്ങിയവ കൈകാര്യം ചെയ്യുന്ന
അദ്ധ്യാപകര്‍. കുട്ടികള്‍
. വിദ്യാഭ്യാസ
താല്‍പ്പര്യമുള്ളവര്‍
മുതലായവരുടെ സഹകരണം ഉറപ്പാക്കണം
ഓരോ
സ്കൂള്‍ കാച്ച്മെന്റ് ഏരിയയിലും
ഇക്കാര്യങ്ങളില്‍ ഇടപെടാന്‍
ശേഷിയുള്ള ചെറിയ ഗ്രൂപ്പുകള്‍
ഉണ്ടാക്കാവുന്നതാണ്`.
- അനുപചാരികമായ ചെറിയ എഴുത്തു പരീക്ഷകള്‍
- പാലാക്കട് ജില്ലയിലെ 'ഹരിശ്രീ പോലുള്ള വെബ്ബ് സൈറ്റുകള്‍
- വിദ്യാബ്ളോഗുകള്‍
- ഫേസ്‌ബുക്ക് ഗ്രൂപ്പുകള്‍
- റ്റ്വിറ്റര്‍ പോലുള്ള സംവിധാനങ്ങള്‍
- ക്വിസ്സുകള്‍
- രചനാ മത്സരങ്ങള്‍
- കളികള്‍
- ചുമര്‍ പത്രങ്ങള്‍
- നോട്ടിസ് ബോര്‍ഡ്
- അസംബ്ളിപോലുള്ള സ്കൂള്‍ സംവിധാനങ്ങള്‍
എന്നിവയും
മറ്റു സാധ്യതകളും ആലോചിക്കാനാവും.
എല്ലാവരും കൂടിയും
ഒറ്റഒക്കൊറ്റക്കും ആലോചിക്കാം.
അറിഞ്ഞ് കാര്യങ്ങള്‍
ചെയ്യാം. ചെയ്യണം.
മികച്ച
നിലവാരമുള്ള വിദ്യാഭ്യാസം
വ്യക്തിപരമായ ഒരു കാര്യമെന്നതിനപ്പുറം
ഒരു സമൂഹത്തിന്റെ മുഴുവന്‍
ആവശ്യമാകുന്ന അവസ്ഥ വരണം .
ഇന്ന് പലപ്പോഴും
അതില്ല. കുട്ടി
എസ്.എസ്.എല്‍.സി
പരീക്ഷ ജയിച്ചാല്‍ ആഘോഷവും
അനുമോദനവും സ്കൂള്‍
കേന്ദ്രീകരിച്ചാണ്`. ജയിച്ച
കുട്ടിയുടെ വീടിന്റെ
അയല്പ്പക്കത്ത് ഒരാഘോഷവുമില്ല.
ഒരനുമോദനവുമില്ല.
ഒരു കുട്ടി ജയിക്കുമ്പോള്‍
അത് ആകുട്ടിയുടെ ജയം മാത്രമല്ല
ആ നാടിന്റെ വിദ്യാഭ്യാസ
മികവിന്റെ ബാരോമീറ്ററില്‍
ഒരു പോയിന്റ് കയറുകയാണ്`.
നാടിന്റെ വികസനത്തിന്റെ
വളര്‍ച്ചാ സൂചകമാണ്`.
No comments:
Post a Comment