കുട്ടികളെ
കുറിച്ചല്ല; അദ്ധ്യാപകരെക്കുറിച്ചാണ്`ഐ.ടി.
മേഖലയില്‍ ആശങ്കയുള്ളത്.
അതില്‍ സീനിയര്‍
ജൂനിയര്‍ / മാഷ്
ടീച്ചര്‍ ഭേദങ്ങളുമില്ല.
കുട്ടികളെ കുറിച്ചേ
അല്ല.
അതു
പറയാന്‍ കാരണം ഒരു മാതിരിപ്പെട്ട
കുട്ടികളൊക്കെ ഫേസ്ബുക്കിലും
ബ്ളോഗിടത്തിലും കയറി
പയറ്റുന്നുണ്ട്. ഇതിലുണ്ട്
എന്നു പറഞ്ഞാല്‍ ഗൂഗിള്‍ +,
ടാക്ക്, പിക്കാസ,
ഡ്രൈവ്, വേഡ്പ്രസ്സ്,
ഡ്രോപ്പ് ബോക്സ്
തുടങ്ങിയവയൊക്കെ
പ്രയോജനപ്പെടുത്തുന്നുണ്ട്
എന്നുകൂടിയാണ്`. മൊബൈലുകള്‍
ഏറ്റവും മികച്ചവയാണ്`
അവര്‍ക്കു
വേണ്ടത്.എസ്.എം.എസ്
തുടങ്ങിയ ചെറുപ്രയോഗങ്ങളൊക്കെ
വിട്ട് ആന്‍ഡ്രോയ്ഡ്
ആപ്പ്ളിക്കേഷനുകളില്‍
വാട്ട്സപ്പ്, സ്കെയ്പ്പ്
തുടങ്ങി ഡസന്‍ കണക്കിന്ന്
ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നു.
എന്നാല്‍ നമ്മുടെ
ഒരുമാതിരിപ്പെട്ട ആധ്യാപകരൊക്കെ
ഈ സംവിധാനങ്ങളില്‍ നിന്നു
പുറത്താണെന്നാണോ തോന്നുന്നത്?
'ചൂണ്ടുവിരല്‍' സ്കൂളുകളെ
ചുറ്റിപ്പറ്റിയുള്ള
'വിദ്യാബ്ളോഗുകളെ
കുറിച്ച് വിശദമായി
പറഞ്ഞുകൊണ്ടിരിക്കുന്നു.വിദ്യാഭാസരംഗവുമായി
ബന്ധപ്പെട്ട ഏതു വിഷയങ്ങളിലൂന്നിയും
'വിദ്യാബ്ളോഗുകള്‍'
ഉണ്ടാക്കാവുന്നതാണ്`.
ബ്ളോഗിങ്ങ് താരതമ്യേന
എളുപ്പമുള്ള ഒരു സൈബര്‍
സാങ്കേതമാണ്`. ഉണ്ടാക്കലിനേക്കാള്‍
ശ്രദ്ധയും അര്‍പ്പണവും
വേണ്ടത് നിത്യപരിപാലനത്തിലും
പുതുക്കലിലുമാണ്`. സ്കൂളുകളില്‍
നിന്ന് എല്ലാവരുടേയും കൂട്ടായ
ശ്രമം കൊണ്ടേ ഇത് സാധ്യമാകൂ.
കുട്ടികള്‍ ഇത്തരം
സംഗതികളില്‍ വളരെ ആവേശമുള്ളവരാണ്`.
ആവേശത്തോടൊപ്പം
ചെയ്യാനുള്ള ധാരണകളും
അവര്‍ക്കുണ്ട്. എന്നാല്‍
മുന്നില്‍ നിന്ന് പ്രേരിപ്പിക്കേണ്ട
, സാധ്യതകള്‍
തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്താന്‍
ആവേശം നല്‍കേണ്ട അദ്ധ്യാപകരുടെ
അവസ്ഥയാണ്` മുകളില്‍
ആശങ്കപ്പെട്ടത്.
സ്കൂള്‍
നടത്തിപ്പ് തൊട്ട് ദൈനംദിന
പഠനം, നിലനിര്‍ണ്ണയം
, രക്ഷിതാക്കാളെ
ബോധവത്ക്കരിക്കുന്ന
പ്രവര്‍ത്തനങ്ങള്‍ തുടങ്ങി
എല്ലാ കാര്യങ്ങളും - അതും
എല്‍.പി.തലം
തൊട്ട് മുകളിലൊട്ട് മുഴുവന്‍
സൈബര്‍ലോക സാധ്യതകളില്‍
ഉള്‍പ്പെടുന്നതാണ്`.
ഫേസ്ബുക്കില്‍,
റ്റ്വിറ്ററില്‍
ഒക്കെ ഈ സാധ്യതകള്‍ ഉണ്ട്.
നിരവധി സ്കൂളുകള്‍
ഇതെല്ലാം പ്രയോജനപ്പെടുത്തുകയും
ചെയ്യുന്നുണ്ട്. വിദ്യാഭ്യാസ
രംഗവുമായി ബന്ധപ്പെട്ടവരൊക്കെ
ഒരല്പ്പസമയം ഈ സാധ്യതകള്‍
ഉപയോഗപ്പെടുത്തുന്നതിനായി
നീക്കിവെക്കുമ്പോള്‍
അതുണ്ടാക്കുന്ന വികസന സാധ്യത
അതിവിപുലമായിരിക്കും.
1 comment:
നല്ല ചിന്തകള്‍ ... സഹായത്തിനു വേണ്ടി ഒരു ബ്ലോഗ് .. സന്ദര്‍ശിക്കുമല്ലോ ... :)
Post a Comment