മെയ്
തുടങ്ങുന്നതോടെ സ്കൂളുകളില്‍
അവധിക്കാല ക്ളാസുകള്‍
തുടങ്ങുകയായി.അതും
പത്താം ക്ളാസുകാര്‍ക്ക്.
അനൗപചാരിക
ക്ളാസുകളായിട്ടാവും തുടങ്ങുക.
എന്നാല്‍ എല്ലാ
കുട്ടികളും നിര്‍ബന്ധമായി
പങ്കെടുക്കേണ്ടിവരുന്ന
രീതിയിലാവും സംഘാടനം.
അദ്ധ്യാപകരെല്ലാം
ഉഷാറായി തുടങ്ങുകയായി.
സംഘാടനത്തിലും
നടത്തിപ്പിലും പ്രാഥമിക
പരിഗണന :
- എസ്.എസ്.എല്‍.സി.ക്കാരാണ്` .... കാര്യങ്ങള്‍ നേരത്തെ തുടങ്ങണം
- പാഠം തീര്‍ക്കാന്‍ പറ്റിയ സമയം ഇതാണ്`. സ്കൂള്‍ തുറന്നാല്‍ ഒക്കെ തെരക്കായി . ഒന്നിനും സമയമില്ല
- പാഠം നേരത്തേ തീര്‍ത്തുകൊടുത്താല്‍ പഠിക്കേണ്ടവര്‍ക്ക് നേരത്തേ പഠിക്കാന്‍ തുടങ്ങാം
- റിവിഷന്ന് ധാരാളം സമയം കിട്ടും
ഒമ്പതാം
ക്ളാസില്‍ നിന്ന് ജയിച്ച
മിടുക്കരാണിവിടെ ഇരിക്കുന്നത്.
ഇവരെ അടുത്തറിയുന്നതിനുള്ള
ഒരു സാവകാശം പോലും നാം
ആലോചിക്കാറില്ല.
- മുന്നിലിരിക്കുന്ന എല്ലാ കുട്ടികളും ഒരേപോലെ മിടുക്കരാണോ
- ഗണിതം, ഭാഷ എന്നിവയില്‍ ആര്‍ക്കെങ്കിലും പിന്നാക്കാവസ്ഥ ഉണ്ടോ
- പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള വല്ലതും ചെയ്യേണ്ടതുണ്ടോ
- പരിഹാരബോധനം മുന്‍ക്ളാസുകളില്‍ വേണ്ടത്ര നടന്നുകാണുമോ
- എത്രപേര്‍ക്ക് പാഠങ്ങള്‍ follow ചെയ്യാന്‍ പ്രയാസങ്ങളുണ്ട്
- എന്തൊക്കെയാണ് പ്രയാസങ്ങള്‍
- ആത്മവിശ്വാസം, വിജയിക്കാനുള്ള ത്വര എന്നിവ കുട്ടികളില്‍ ഇപ്പോഴേ ഉണ്ടാക്കേണ്ടതുണ്ടോ
- രക്ഷിതാക്കളെ ബോധവത്ക്കരിക്കേണ്ടതുണ്ടോ
- കൗന്‍സലിങ്ങ് പോലുള്ള സംഗതികള്‍ [കുട്ടിക്കും രക്ഷിതാവിനും അധ്യാപകനും ] വേണമോ
- TAG , SAG തുടങ്ങിയ തന്ത്രങ്ങള്‍ രൂപപ്പെടുത്തേണ്ടതില്ലേ
- ഓരോകുട്ടിയുടേയും നിലനിര്‍ണ്ണയം സാധ്യമാക്കുന്നതെങ്ങനെ
ഇക്കാര്യങ്ങളില്‍
ഒരാലോചന പലപ്പോഴും വൈകിയാണ്`
നമ്മള്‍ ചെയ്യുന്നത്.
അതുകൊണ്ട്
ഇക്കൊല്ലമെങ്കിലും വെക്കേഷന്‍
ക്ളാസുകള്‍ ഇങ്ങനെ തുടങ്ങിയാലോ
- ഒരോ കുട്ടിയുടേയും നിലവാരം കൃത്യതയോടെ രേഖപ്പെടുത്തുക
- പിന്നാക്കക്കാരായ കുട്ടികളുടെ പരിഹാരബോധനത്തില്‍ തുടങ്ങുക
- SAG [student adopted group] TAG [teacher adopted group] എന്നിവ പ്രവര്‍ത്തനക്ഷമമാക്കുക
- കുട്ടികളില്‍ ആത്മവിശ്വാസവും [മികവുകള്‍ ബോധ്യപ്പെടുത്തിക്കൊണ്ടും പോരായ്മകള്‍ പരിഹരിക്കാനുള്ള പരിപാടികള്‍ നിശ്ചയിച്ചുകൊണ്ടും ] ജയിക്കാനുള്ള അഭിലാഷവും ആദ്യമേ ഉണ്ടാക്കുക
- രക്ഷിതാക്കള്‍ക്ക് വേണ്ട ബോധവത്ക്കരണം നടത്തുക
- ഒരോ വിഷയങ്ങളിലും പഠിക്കാനുള്ള സംഗതികള്‍ , അതുകള്‍ സാധ്യമാക്കുന്ന പദ്ധതികള്‍-തന്ത്രങ്ങള്‍ , സമയക്രമം എന്നിവ കുട്ടികളുമായി ചര്‍ചചെയ്ത് അവരെ ബോധ്യപ്പെടുത്തുക
- ഇക്കല്ലത്തെ വിജയ ലക്ഷ്യം മുന്‍ കൂട്ടി നിശ്ചയിക്കുക. ഇതില്‍ കുട്ടികളുടേയും രക്ഷിതാക്കളുടേയും പങ്ക് കൃത്യമായി രേഖപ്പെടുത്തുക
ശരിക്കാലോചിച്ചാല്‍
പഠനം തുടങ്ങുന്നതിന്ന് മുന്പ്
15 ദിവസം ഇതിനായി
ഉപയോഗിക്കണം. മെയ്
മാസ ക്ളാസുകള്‍ ഇതിനായിരിക്കണം
. ചെയ്യുന്ന പണിക്ക്
ബലപ്പെട്ട ഒരടിത്തറ ആദ്യമേ
ഒരുക്കാനുണ്ട്. അതില്ലാത്തതാണ്`
മിക്കപ്പോഴും
കുട്ടികളുടെ കാര്യത്തില്‍
സംഭവിക്കുന്നതും.
2 comments:
വളരെ ശരിയാണ്
ഇത് അവധിക്കാലത്ത് ചെയ്യേണ്ടതാണോ? എല്ലാ ക്ലാസുകളിലെയും അധ്യാപകര് ചെയ്യേണ്ടതല്ലേ? ക്ലാസ് നേരത്തെ തുടങ്ങുന്നത് പത്താം ക്ലാസ് ഒരു കടമ്പ തന്നെ എന്ന് ഉറപ്പിക്കലാണ്. എന്തോ എവിടെയോ തിരുത്തൽ ആവശ്യമുണ്ട്.
Post a Comment