സര്‍ഗ്ഗവസന്തം
2013-അവധിക്കാല
ക്യാമ്പ്
അപേക്ഷ ക്ഷണിക്കുന്നു
കേരള സംസ്ഥാന
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും
ഇന്‍ഫര്‍മേഷന്‍ &
പബ്ലിക്
റിലേഷന്‍സ് വകുപ്പിന്റെയും
സംയുക്താഭിമുഖ്യത്തില്‍
സ്‌കൂള്‍ കുട്ടികള്‍ക്കായി
സംസ്ഥാനതലത്തില്‍ 'സര്‍ഗ്ഗവസന്തം
2013' എന്ന
അവധിക്കാല സഹവാസക്യാമ്പ്
തിരുവനന്തപുരം,
ആലപ്പുഴ,
തൃശ്ശൂര്‍,
കണ്ണൂര്‍
എന്നിവിടങ്ങളിലായി നടത്തപ്പെടുന്നു.
അപേക്ഷ ക്ഷണിക്കുന്നു
തിരുവനന്തപുരത്ത് ചിത്രകല, നവമാധ്യമ പഠനം എന്നീ രണ്ടു ക്യാമ്പുകളും ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ യഥാക്രമം കവിത, കഥ, നാടകം എന്നീ വിഷയങ്ങളിലുമാണ് ക്യാമ്പുകള്‍ നടത്തപ്പെടുന്നത്. കേരളത്തിലെ പ്രമുഖരായ എഴുത്തുകാരും കലാപ്രതിഭകളും വിദ്യാഭ്യാസവിചക്ഷണരും വിവിധരംഗങ്ങളിലെ പ്രതിഭാശാലികളും ക്യാമ്പുകളില്‍ ക്ലാസ്സുകള്‍ നയിക്കും. വിവിധ കലാരൂപങ്ങളുടെ അവതരണവും ക്യാമ്പിന്റെ ആകര്‍ഷണമായിരിക്കും.
ചിത്രരചനാ ക്യാമ്പില്‍ അഞ്ച് മുതല്‍ പത്തു വയസ്സുവരെയുള്ള കുട്ടികള്‍ക്കും മറ്റു ക്യാമ്പുകളില്‍ പത്തുമുതല്‍ പതിനഞ്ചുവയസ്സുവരെയുള്ള കുട്ടികള്‍ക്കുമാണ് പ്രവേശനം. ഭക്ഷണവും താമസസൗകര്യവും ഇന്‍സ്റ്റിറ്റ്യൂട്ട് വഹിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന അമ്പത് കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം ലഭിക്കുക. ജില്ല/സംസ്ഥാന സ്‌കൂള്‍ യുവജനോത്സവ വിജയികള്‍ക്കും തളിര് വായനാമത്സരം സ്‌കോളര്‍ഷിപ്പ് ജേതാക്കള്‍ക്കും മുന്‍ഗണന ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ വയസ്സ് തെളിയിക്കുന്ന രേഖയും വിശദമായ ബയേഡാറ്റയും സഹിതം
ഡയറക്ടര്‍,കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്,പാളയം, തിരുവനന്തപുരം 695034
എന്ന വിലാസത്തില്‍ മാര്‍ച്ച് 31 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
വിശദവിവരങ്ങള്‍ക്ക് 0471-2333790/2327276, 9447586508 എന്നീ ഫോണ്‍ നമ്പറുകളിലോ director@ksicl.org എന്ന ഇ-മെയിലിലോ ബന്ധപ്പെടുക.
പ്രൊഫ. നെടുമുടി ഹരികുമാര്‍
ഡയറക്ടര്‍
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്
No comments:
Post a Comment