16 January 2013

പാഠത്തിന്റെ ഉള്ളടക്കം

-->
പത്താംക്ളാസിലെ 'ദേശപ്പെരുമ' എന്ന വിഭാഗത്തിലെ 'പൊന്നാനി' എന്ന പഠവുമായി ചില കുറിപ്പുകള്‍

പൊതുവെ ഭാഷാപാഠങ്ങളിലൊക്കെ ചിത്രങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ചിത്രങ്ങളൊരിക്കലും പാഠവുമയി ബന്ധപ്പെട്ടതണെന്ന ചിന്ത ക്ളാസില്‍ ചര്‍ച്ചക്കു വരാറില്ല. പരീക്ഷക്ക് ചിത്രങ്ങളെക്കുറിച്ച് ചോദ്യങ്ങളുമില്ല. അതുകൊണ്ടാണല്ലോ 'ചെറുതായില്ലചെറുപ്പം ' എന്ന ആട്ടക്കഥ പാഠത്തില്‍ ചിത്രം കഥകളിയിലെ ദമയന്തിയുടേതായില്ല എന്നത് ശ്രദ്ധിക്കപ്പെടാതെ പോയത്.അത് ഒരു ഉദാഹരണം മാത്രം. എന്നാല്‍ കുട്ടി ചിത്രം പ്രയോജനപ്പെടുത്തുണ്ട്. ഉള്ളടക്കം മനസ്സിലാക്കാന്‍ കുട്ടിക്ക് ആവശ്യമാണ്`. അതു കുട്ടിയുടെ വ്യക്തിപരമായ ഒരു സംഗതിയായിട്ടേ അദ്ധ്യാപകര്‍ കണക്കാക്കൂ. പത്താം ക്ളാസിലെ ഈ പാഠം അതുകൊണ്ടുതന്നെ വ്യത്യസ്തമായി നില്‍ക്കുന്നു. പ്രശസ്ത ചിത്രകാരന്‍ നമ്പൂതിരിയുടെ ഈ പാഠം ചിത്രമൊഴിവാക്കി പഠിപ്പിക്കാനാവില്ല. പാഠത്തിന്റെ ഉള്ളടക്കത്തിന്റെ ഭഗമാണ്` ഇതില്‍ ചിത്രം . എഴുത്തു കുറച്ചും ചിത്രം ധാരാളവും എന്നവസ്ഥയാണ്`. കുറഞ്ഞ എഴുത്തിനെ പൂരിപ്പിക്കുന്നത് ചിത്രമാണ്` എന്നു പറയാം. രണ്ടും കൂടി നല്ലൊരു ഉപന്യാസമാവുകയാണ്` 'പൊന്നാനി' .
എഴുത്തും ചിത്രവും സംഗീതവും ഒക്കെ ഭാഷയണ്`. സാധാരണയായി ഒരാളുടെ ഉള്ളിലുള്ള വികാരവിചാരങ്ങള്‍ അന്യനെ ധരിപ്പിക്കാനുള്ള ഉപകരണമാണല്ലോ ഭാഷ. അതുകൊണ്ടണ്` ചിത്രവും സംഗീതവും ഒരു ഘട്ടത്തില്‍ മൗനമ്പോലും ശക്തമായ 'ഭാഷ'യായി പ്രയോജനപ്പെടുത്തുന്നത്. കൈകാര്യം ചെയ്യാനുള്ള ശേഷി ആദ്യ പരിഗണനയാണ്`. എഴുതാനുള്ള ശേഷി പോലെ വരയ്ക്കാനുള്ള ശേഷി എല്ലാവര്‍ക്കും ഒരുപോലെയവില്ല. തിരിച്ചും അതുതന്നെ ശരി. പറയാനുള്ള ശേഷി വേണ്ടത്ര ഇല്ലാതെ വരുമ്പോഴാണല്ലോ കുട്ടി കരയുന്നത്. കരച്ചില്‍ ഭാഷയാണ്`. തനിക്ക് കൈവശമുള്ള ശേഷി കലാകാരന്‍ പ്രയോജനപ്പെടുത്തുന്നു. നമ്പൂതിരി പ്രാഥമികമായും വരയ്ക്കാനുള്ള ശേഷിയില്‍ മുന്പില്‍ നില്‍ക്കുന്നു. അതുകൊണ്ടാണല്ലോ ഈ ഉപന്യാസം എഴുത്തും വരയും ചേര്‍ന്ന ഘടന കൈക്കൊണ്ടത്.

'പൊന്നാനി' എന്ന ശീര്‍ഷകത്തിന്നു താഴെ പഴയ പൊന്നാനി തുറമുഖത്തിന്റെ ചിത്രം ശീര്‍ഷകത്തിന്റെ വിപുലമായ വ്യാഖ്യാനമാണ്`. ചരിത്രവസ്തുതകള്‍ നിറഞ്ഞ ഒരു യഥാതഥ ചിത്രം. ഭാവനയിലെ പൊന്നാനിയല്ല; ചരിത്രത്തില്‍ ഉണ്ടായിരുന്ന പൊന്നാനി. അതെന്തൊക്കെയായിരുന്നു എന്ന് സൂക്ഷ്മമായി മനസ്സിലാക്കാന്‍ ചരിത്ര കൃതികളുടേയും പ്രാദേശിക ചരിത്രകാരന്‍മാരുടേയും ഒക്കെ സഹായം വേണ്ടിവരും. എന്നാലും പൊതുവെ തുറമുഖം, പള്ളി, പത്തേമാരികള്‍, വള്ളങ്ങള്‍, വൃക്ഷങ്ങള്‍ തുടങ്ങിയ സാന്നിദ്ധ്യങ്ങള്‍ സ്പഷ്ടമണ്`. അധിക വസ്തുതകള്‍ കണ്ടെത്താനുള്ള താല്‍പ്പര്യം ജനിപ്പിക്കുന്ന കൗതുകവും ചിത്രത്തില്‍ സ്വാഭാവികമായി ചേര്‍ത്തുവെച്ചിരിക്കുന്നു.

ചിത്രങ്ങള്‍ ഒപ്പമുള്ളതുകൊണ്ട് അതിനൊപ്പം ചേര്‍ക്കുന്ന ഗദ്യഭാഗത്തിനും നമ്പൂതിരിയുടെ തനതായ ഒരു ശൈലി കാണാം. ഉദാഹരണത്തിന്ന് :
തൃക്കാവ്ക്ഷേത്രത്തെക്കുറിച്ച് പറയുമ്പോള്‍
ചിത്രമാണ് പ്രധാനം. ക്ഷേത്രത്തിന്റെ [ കെട്ടിടത്തിന്റെ ] വിശദാംശങ്ങളൊന്നും ആവര്‍ത്തിക്കുന്നില്ല. ചിത്രത്തിനു പുറമേ
ചരിത്രപരമായ സൂചനകള്‍
ചുറ്റുപാടുകള്‍
തനിക്ക് ആ ക്ഷേത്രവുമായുള്ള ചാര്‍ച്ച
പ്രതിഷ്ഠ
ആഘോഷം [ വിശേഷ ദിവസം]
എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വിശദീകരിക്കുകയാണ്`. അതും ചിത്രം പോലെ അല്പ്പ വാക്കുകളില്‍.
സാധാരണ ഒരു ഉപന്യാസത്തില്‍ ഇതല്ലല്ലോ ശൈലി. ആദ്യം ക്ഷേത്ര വിവരണമായിരിക്കും. അതിന്റെ നിര്‍മ്മിതി, വലിപ്പം, ഗോപുരങ്ങള്‍, സ്തംഭങ്ങള്‍, കൊടിമരം... തുടങ്ങിയുള്ള വിവരണങ്ങളാവും. നമ്പൂതിരി തന്റേതയ ഒരു ഉപന്യാസ ശൈലി ഉണ്ടാക്കുകയാണ്`.

ഉള്ളടക്കതില്‍ കൈവരുന്ന മറ്റൊരു സവിശേഷത ഒരു ചെറിയ കുറിപ്പിലും 'പൊന്നാനി'യെ സമഗ്രമായി ഉള്‍ക്കൊള്ളിക്കുന്നു എന്നതുതന്നെയാണ്`. തുറമുഖം, ക്ഷേത്രം, പള്ളി, സകൂള്‍, കോടതി, തായമ്പക, സദ്യ, കനോലികനാല്‍, പലം, യാത്രകള്‍, തൊഴിലുകള്‍, ആഘോഷം, മുറജപം .. എന്നിങ്ങനെ സാംസ്കാരിക- സാമൂഹ്യ- രാഷ്ട്രീയ ഉള്ളടക്ക സമഗ്രത 'പൊന്നാനി' യില്‍ സന്തുലനം ചെയ്യുന്നു. 'ഹരിക്കാരന്റെ അകമ്പടിയില്‍ മുറജപത്തിന്ന്`' എന്ന ചിത്രം പഴയ കേരളത്തിന്റെ വലിയൊരു വ്യാഖ്യാനം തന്നെയാണ്`. വിശദീകരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒരുപാട് അവസരം നല്കുന്നതും.

ക്ളാസ് മുറിയില്‍ പാഠം കൈകാര്യം ചെയ്യുമ്പോള്‍

ഓരോ വാക്കിന്റേയും വരയുടേയും വ്യാഖ്യാനങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കുമാകും പ്രവര്‍ത്തനങ്ങള്‍ അധികവും.
കുട്ടി പരിചയപ്പെടുന്ന ഈ നൂതന സങ്കേതം [വാക്കും വരയും ചേരുന്ന ഉപന്യാസം] തന്റെ രചനകളില്‍ പുന:സൃഷ്ടിക്കാനുള്ള അ വസരം ഒരുക്കല്‍
സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പഠനങ്ങള്‍ക്ക് ആവശ്യമായ ക്ളാസ്‌‌റൂം പ്രവര്‍ത്തനങ്ങള്‍
മുന്‍ പാഠങ്ങളിലെ വരകള്‍ ശ്രദ്ധിക്കാനുള്ള അവസരമൊരുക്കുന്ന പ്രവര്‍ത്തനങ്ങള്‍
എന്നിങ്ങനെയായിരിക്കും.
മാത്രമല്ല
ഉപന്യാസമെന്ന വ്യവഹാരരൂപത്തിന്റെ ഘടനയില്‍ ഇനിയും വരുത്താവുന്ന പുതുമകളെ രൂപപ്പെടുത്താന്‍ ഈ പാഠം സഹായിക്കുമെന്ന് ഉറപ്പാക്കാം.


No comments: