കലാധരന്‍
മാഷ് പരീക്ഷകളിലെ മൂല്യഘടകത്തെക്കുറിച്ച്എഴുതിയിട്ടുണ്ട്. അതോടൊപ്പം
ചര്‍ച ചെയ്യേണ്ട ഒന്നായി ഈ
കുറിപ്പിനെ കാണാനാണ്`
ആഗ്രഹിക്കുന്നത്
എന്നാദ്യമേ പറയട്ടെ.
അദ്ധ്യാപകര്‍,
ക്ളാസ് മുറിയില്‍
നിരന്തരം { എതുവിഷയവും
ഏതു പീരിയേഡും ] കുട്ടിയില്‍
മാനവിക മൂല്യങ്ങള്‍
ഉരുവപ്പെടുത്തുകയും
ശക്തിപ്പെടുത്തുകയും
ചെയ്തുകൊണ്ടേ ഇരിക്കയാണ്`.കരിക്കുലവും
പാഠപുസ്തകവും ക്ളാസ്‌റൂം
പ്രവര്‍ത്തനങ്ങളും ഒക്കെത്തന്നെ
അടിമുടി ഇക്കാര്യത്തില്‍
അതീവ പ്ളാനിങ്ങ് ചെയ്തിട്ടുണ്ട്.
ക്ളാസ്‌റൂം
പ്രവര്‍ത്തനങ്ങളുടെ സ്വാഭാവികമായ
തുടര്‍ച്ച എന്ന നിലയിലാണ്`
മൂല്യനിര്‍ണ്ണയനത്തിന്നുള്ള
പരീക്ഷകളും തയ്യാറാക്കിയിട്ടുള്ളത്.
നിരന്തരമൂല്യനിര്‍ണ്ണയവും
ടേം മൂല്യനിര്‍ണ്ണയവും
നിലവാരപരിശോധനക്കൊപ്പം
അധികപഠനത്തിന്നും നിലവാരം
മെച്ചപ്പെടുത്തുന്നതിനും
ഉള്ള ഉപകരണങ്ങളാണ്`.
പരീക്ഷയുടെ
സത്യം
പരീക്ഷകളെക്കുറിച്ചുള്ള
സങ്കല്‍പ്പങ്ങളെന്തൊക്കെയാണെങ്കിലും
[ അദ്ധ്യാപനസഹായിയിലും
മറ്റും വിവരിക്കുന്നു]
പരീക്ഷയുടെ സത്യം
ഇതിനൊക്കെ വിരുദ്ധമായി
പ്രവര്‍ത്തിക്കുകയാണ്`.
കുട്ടികളിലെ സകല
മൂല്യബോധങ്ങളേയും പരീക്ഷകള്‍
അട്ടിമറിക്കുന്നു. പരീക്ഷകളുടെ
പൊതുരീതികളെല്ലാം ഇതു
വെളിവാക്കുന്നതാണ്`. എല്ലാ
പരീക്ഷയും കുട്ടിക്ക്
ആത്യന്തികമായി നല്കുന്നത്
ആത്മവിശ്വാസരാഹിത്യവും
ഭയവും വെറുപ്പും തന്നെയാകുന്നു.
പരീക്ഷക്ക്
തുടര്‍ച്ചയായുള്ള മൂല്യനിര്‍ണ്ണയവും
ഫലപ്രഖ്യാപനവും കൂടി ഈ
നിഷേധാത്മകഭാവം അതിന്റെ
പൂര്‍ണ്ണതയിലെത്തുന്നു.
സാങ്കേതികമായി
വിജയിക്കുന്ന കുട്ടിക്കുപോലും
കഴിഞ്ഞ ഓരോ പരീക്ഷയും
ദു:സ്വപ്നങ്ങള്‍
മാത്രമായി പരിണമിക്കുന്നു.
പഠനവും പരീക്ഷയുമില്ലാത്ത
സ്വതന്ത്ര ജ്ഞാനത്തിന്റെ
വിപുലമായ കളിയിടങ്ങള്‍ കുട്ടി
മോഹിക്കുന്നു.
ക്ളാസ്
മുറിയുടെ നേര്‍വിപരീതമാണ്`
പരീക്ഷാമുറി.
ക്ളാസ്‌മുറി
|
പരീക്ഷാമുറി
|
സശബ്ദം - സ്വകാര്യ, പരസ്യ ചര്‍ച്ചകള്‍ [ നിര്‍ബന്ധങ്ങള്‍ ഇല്ലാത്തത്] | നിശ്ശബ്ദം
[നിര്‍ബന്ധിതം]
|
സ്വാഭാവികം , പരിചിതം | അസ്വാഭാവികം, അപരിചിതം |
നൈരന്തര്യം പുലര്‍ത്തുന്നത് | ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരീക്ഷയുടെ അവസാന നാളുകളില്‍ മാത്രം നൈരന്തര്യം പരിചിതമാവുന്നത് |
അദ്ധ്യാപകര്‍ സുഹൃത്തുക്കള്‍, സഹായികള്‍ | അദ്ധ്യാപകര്‍ മേല്‍നോട്ടക്കാര്‍, ഒട്ടും സഹായം നല്കാത്തവര്‍ |
സമയബന്ധിതമെങ്കിലും അയവുള്ളത് | കര്‍ശനമായ സമയനിഷ്ഠ |
സഹകരണാത്മകം | മത്സരാധിഷ്ഠിതം |
ജനാധിപത്യപരം | അടിമത്തം |
അയവുള്ള പ്രവര്‍ത്തനങ്ങള്‍ | അര്‍ശനമായ പ്രവര്‍ത്തനങ്ങള്‍ |
തിരുത്താനും മെച്ചപ്പെടുത്താനും അവസരം ഒരുക്കുന്നത് | ഒരിക്കലും തിരുത്താനോ മെച്ചപ്പെടുത്താനോ ആവാത്തത് |
ജീവിതത്തെ വികസിപ്പിക്കുന്നത് | ജീവിതത്തെ നിര്‍ണ്ണയിച്ചുറപ്പിക്കുന്നത് [തോല്‍വി/ ജയം ; മിടുക്കന്‍ / പൊട്ടന്‍ ] |
ചിന്തയേയും പ്രവൃത്തിയേയും പ്രചോദിപ്പിക്കുന്നത് | മനസ്സുമടുപ്പിക്കുന്നത് |
തുടര്‍ന്നും ആഗ്രഹികുന്നത് | ഒരിക്കലും ആഗ്രഹിക്കാത്തത് |
തുടര്‍ച്ചയുള്ളതും സ്വാഭാവികവുമായ പ്രവര്‍ത്തനങ്ങള്‍ | തുടര്‍ച്ചയറ്റതും സ്വാഭാവികതയില്ലാത്തതുമായ പ്രവര്‍ത്തനങ്ങള്‍ |
അദ്ധ്യാപകനോട് സ്നേഹം ഉളവാക്കുന്നത് | അദ്ധ്യാപകനോട് വെറുപ്പുളവാക്കുന്നത് |
സഹായിക്കാനാളുകളുണ്ടെന്ന [ സനാഥത്വം] വിശ്വാസം വളര്‍ത്തുന്നത് | അനാഥനെന്ന ബോധം വളര്‍ത്തുന്നത് |
'ശക്തിയുള്ളത് അതിജീവിക്കുന്നു' എന്ന പ്രകൃതിനിയം സാമൂഹ്യശക്തികൊണ്ട് പ്രതിരോധിക്കുന്നത് | 'ശക്തിയുള്ളത് അതിജീവിക്കുന്നു' എന്നു തോന്നിപ്പിക്കുന്നത് |
പ്രസാദാത്മകം | വിഷാദാ / ഭയാ ത്മകം |
ഭാവിയെക്കുറിച്ച് അറിയുകയും തിരുത്തിമുന്നേറുകയും ചെയ്യാവുന്നത് | ഭാവിയെക്കുറിച്ച് അജ്ഞത മാത്രം ഉണ്ടാക്കുന്നത് |
സഹപാഠിയെക്കുറിച്ച് വെളിച്ചം നല്കുന്നത് | അവനവനെ കുറിച്ചുപോലും അന്ധത ഉണ്ടാക്കുന്നത് |
മാതൃകകള്‍ ശ്രദ്ധിക്കാനും പിന്തുടരനും സൃഷ്ടിക്കാനും ഇടം നല്കുന്നത് | മാതൃകകള്‍ ശ്രദ്ധിക്കുന്നത് കുറ്റമായി മാത്രം കാണുന്നത് |
കുട്ടിയുടെ മാറിമാറിവരുന്ന ശാരീരിക മാനസിക അവസ്ഥകള്‍ പരിഗണിക്കുന്നത് | സ്ഥിരമായ അവസ്ഥകള്‍ മാത്രം പരിഗണിക്കുന്നത് |
വിവിധ നിലവാരവും ശേഷിയുമുള്ളവര്‍ക്ക് പ്രത്യേക പ്രവര്‍ത്തനങ്ങള്‍ | എല്ലാവര്‍ക്കും ഒരൊറ്റ പ്രവര്‍ത്തനം |
പ്രവര്‍ത്തനങ്ങള്‍ മൂല്യനിര്‍ണ്ണയം ചെയ്യുന്നത് വിവിധ ഗ്രേഡുകളായി | പ്രവര്‍ത്തനങ്ങള്‍ മൂല്യനിര്‍ണ്ണയം ചെയ്യുന്നത് മാര്‍ക്കുകളായി |
ചര്‍ച്ച
- പരീക്ഷകളുടെ നിലവിലുള്ള രീതി നവീകരിക്കുകയോ പഠനരീതി പരീക്ഷാരീതിക്കൊപ്പമാക്കുകയോ ചെയ്യുക
- മേല്‍ക്കാണിച്ച പോയിന്റ്സ് വിശകലനം ചെയ്യുക / പ്രഹാരം കാണുക
- ശിശുകേന്ദ്രീകൃതമെന്ന ആശയം നന്നായി പ്രയോജനപ്പെടുത്തുക
No comments:
Post a Comment