07 May 2008

രക്ഷ മാം........

ഒരിക്കല്‍....
ശ്രീരാമസീതാലക്ഷ്മണന്മാര്‍ വനവാസക്കാലത്ത് ഒരു അരുവിയുടെ തീരത്ത് വിശ്രമിക്കയായിരുന്നു.
ശ്രീരാമന്‍ വില്ലും അമ്പും ഒക്കെ ഒരു മരത്തില്‍ ചാരിവെച്ച് അരുവിയില്‍ ഇറങ്ങി കൈകാലുകളും മുഖവും കഴുകി ക്ഷീണം തീര്‍ത്തു.
തിരിച്ചു വന്നു വില്ലെടുത്തപ്പോള്‍ അതിന്റെ മുനയില്‍ ഒരു തവള കിടന്നു പിടയുന്നു.ഭഗവാന്‍ പെട്ടെന്നു അതിനെ രക്ഷിച്ചു.എന്നിട്ടു ചോദിച്ചു:
വില്ലു വെച്ചതു നിന്റെ പുറത്താണന്നു ഞാന്‍ കണ്ടിരുന്നില്ല..നീയെന്തെ ഒന്നു കരയാത്തതു...അപ്പൊള്‍ എനിക്കറിയാമായിരുന്നല്ലോ...ഞ്ഞാന്‍ വില്ലു അവിടെ വെക്കില്ലായിരുന്നല്ലോ.....
തവള പറഞ്ഞു.....
അമ്മ കുട്ടിക്കാലത്തു പറഞ്ഞുതന്നിട്ടുള്ളതു...ആപത്തു വരുമ്പോള്‍ ഭഗവാനെ വിളിച്ചു കരയണമെന്നാണു....അങ്ങുതന്നെ ഇതു ചെയ്യുമ്പോള്‍ ഞാന്‍ ആരെയാ വിളിച്ചു കരയുക......എന്നു വിചാരിച്ചു...മിണ്ടിയില്ല.

(ശ്രീരാമകൃഷ്ണപരമഹംസകഥകള്‍...വായിച്ച ഓര്‍മ്മയില്‍ നിന്നു)

4 comments:

കുഞ്ഞന്‍ said...

നല്ല കഥ..!

നമ്മുടെ സര്‍ക്കാര്‍ നമ്മളോട് ചെയ്യുന്നതും ഇതു തന്നെ, ഇവിടെ പക്ഷെ ഭഗവാന്‍ അനുഭാവപൂര്‍ണ്ണമായിട്ടാണു തവളയോടു ചോദിക്കുന്നതെന്നുള്ള വലിയൊരു വ്യത്യാസം മാത്രം.

Unknown said...

രാമന്റെ ചോദ്യവും അതിനുള്ള തവളയുടെ ഉത്തരവും
അസലായി

Blog Academy said...

നന്നായിരിക്കുന്നു കൊച്ചു കഥ.ഓര്‍മ്മയില്‍ നിന്നാണെങ്കിലും,തിരഞ്ഞെടുപ്പില്‍ കഥ പറയുന്ന ആളുടെ വിരലടയാളമുണ്ടാ‍കും.

SORRY FOR OT.:
ബ്ലോഗ് അക്കാദമിയിലേക്ക് താങ്കളുടെ വിവരങ്ങളും,മെയില്‍ ഐഡിയും,ഫോണ്‍ നംബറും അറിയിച്ചാല്‍ പാലക്കാടു ശില്‍പ്പശാല പ്രവര്‍ത്തനത്തില്‍ താങ്കളുടെ സാന്നിദ്ധ്യ-സഹകരണത്തിനായി നമുക്കു ബന്ധപ്പെടാമായിരുന്നു.
കേരള ബ്ലോഗ് അക്കാദമിയുടെ തൃശൂര്‍ ബ്ലോഗ് ശില്‍പ്പശാല ഏതാണ്ട് മെയ് 18 ന് നടത്താനാകുമെന്ന് കരുതുന്നു.വിവരങ്ങള്‍ ഇവിടെ ഞെക്കിയാല്‍ കാണുന്നതാണ്:തൃശൂര്‍ ബ്ലോഗ് ശില്‍പ്പശാല

വേണു venu said...

ചാത്തന്റെ ഭാര്യ വഴിപാടിനായി പണം ചോദിച്ചപ്പോൾ ചാത്തൻ പറഞ്ഞതു്,
ഭഗവാനു പണമെന്തിനാടീ,
ഭഗവാൻ നിനയ്ക്കുമ്പം നിനയ്ക്കുമ്പം പണമല്ലിയോടി...എന്നു പാടിയ ചാത്തനെ ഓർമ്മ വന്നു.:)