22 May 2008

ജന്മ്മപ്രകൃതി

പണ്ട്....ഒരു മുത്തശ്ശി ഉണ്ടായിരുന്നു.
മുത്തശ്ശി എന്തു നിഷേധാത്മകമായിട്ടെ കാണൂ...പറയൂ..
ഇല്ല്യാ....എന്നാണു എന്തിനും ഉത്തരം...
ഊണുകഴിഞ്ഞു കയ്യ്കഴുകുമ്പോള്‍ മുത്തശ്ശിയോട് ഊണുകഴിഞ്ഞോ മുത്തശ്ശീ....എന്നു ചോദിച്ചാല്‍ ..ഇല്ല്യാ..വൈകുന്നേരം കഴിക്കണം....എന്നേ പറയൂ.
ഇതാണു ശൈലി.
ഒരു വിരുതന്‍ മുത്തശ്ശിയെ പറ്റിക്കാന്‍ ഉറപ്പിച്ചു..ഇങ്ങനെ ഒക്കെ നിഷേധം പറ്റിലല്ലോ...
നല്ല മഴ...മുത്തശ്ശിയുടെ വീടു മുഴുവന്‍ ചോര്‍ന്നൊലിക്കുന്നു....വിരുതന്‍ ചോദിച്ചു...
വീടൊക്കെ ചോരുന്നു അല്ലേ മുത്തശ്ശീ...
ചോര്‍ച്ച ഇല്ല്യായൈല്ല്യാ...കുട്ട്യേ...
എന്നാ ഉത്തരം.വിരുതന്‍ തോറ്റു..


പ.ലി
അല്ലാ.....ആരാദ്....ശങ്കരങ്കുട്ട്യല്ലേ....
അല്ലാ....നീയ്യ്പ്പോ എവട്യാ
അല്ലാ നീയ്യ് ഉണ്ടോ
ഇല്ല്യാ...അതുണ്ടല്ലൊ
ഇല്ല്യ...ഇല്ല്യ....ണ്ടുട്ടോ

2 comments:

വേണു venu said...

കൊള്ളാം ജന്മ്മപ്ര്കൃതി.
അപ്പോള്‍‍ ഞാന്‍‍ നിക്കട്ടെ.
ഞാന്‍‍ പോകട്ടെ എന്നതിനു് നിക്കട്ടെ എന്നു പറയുന്നതും മുത്തശിയ്യുടെ നിഷേധാത്മക രീതിയില്‍‍ വരുമോ.:)

Unknown said...

നന്നായിട്ടുണ്ട്