09 May 2008

സൌഹൃദം

ഒരിക്കല്‍
ദുര്യോധനന്‍ ഭാനുമതിയുടെ അടുത്തു ചെല്ലുമ്പോള്‍ കര്‍ണ്ണനും ഭാനുമതിയും ചതുരംഗം കളിക്കയായിരുന്നു.ഭര്‍ത്താവിനെ/രാജാവിനെ കണ്ട ഭാനുമതി കളി നിര്‍ത്തി പെട്ടെന്നു എഴുന്നേറ്റു.
കര്‍ണ്ണന്‍ ദുര്യോധനന്‍ വന്നതു അറിഞ്ഞില്ല.ഭാനുമതി പെട്ടെന്നു എഴുന്നേറ്റപ്പോള്‍....
കര്‍ണ്ണന്‍: അതു പറ്റില്ല..കളി കഴിഞ്ഞു എഴുന്നേല്‍ക്കാം...ഇരിക്കു...എന്നു നിര്‍ബന്ധിച്ചു...ഭാനുമതിയെ പിടിച്ചു ഇരുത്താന്‍ ശ്രമിച്ചു.
കര്‍ണ്ണന്റെ പിടുത്തത്തില്‍ ഭാനുമതിയുടെ അരഞ്ഞാണം പൊട്ടി..മുത്തുമണികള്‍ ചിതറി....
കര്‍ണ്ണനു വിഷമമായി.....ഉടനെ എഴുന്നേറ്റു...
ഇതുകണ്ട ദുര്യോധനന്‍ ചിതറിവീണ മുത്തുമണികള്‍ പെറുക്കിക്കൂട്ടാന്‍ തുടങ്ങി..

(ഭാരതകഥാസന്ദര്‍ഭങ്ങള്‍...കേട്ടഓര്‍മയില്‍ നിന്നു)

6 comments:

Umesh::ഉമേഷ് said...

കര്‍ണ്ണനും ഭാനുമതിയും കളിച്ചതു ചൂതാണു്, ചതുരംഗമല്ല. മഹാഭാരതകാലത്തു് (മഹാഭാരതം എഴുതിയ കാലത്തുപോലും) ചതുരംഗക്കളി കണ്ടുപിടിച്ചിട്ടില്ല.

പിന്നെ, ഈ കഥയുടെ ആശയം ഈ പോസ്റ്റില്‍ നിന്നു വ്യക്തമല്ല. ദുര്യോധനന്‍ ഈ സംഭവം അറിഞ്ഞുകൊണ്ടല്ല വരുന്നതു്. അയാള്‍ വരുമ്പോള്‍ കര്‍ണ്ണന്‍ പിടിച്ചുവലിച്ചു് ഭാനുമതിയുടെ മാല (അരഞ്ഞാണം എന്നതു് അല്പം കടന്ന കഥയല്ലേ?) പൊട്ടിച്ചിതറിയതാണു കാണുന്നതു്. എന്നിട്ടുപോലും സുഹൃത്തിനെയും ഭാര്യയെയും സംശയിക്കാതെ മുത്തു പെറുക്കുവാന്‍ കൂടി എന്നു ദുര്യോധനന്റെ നല്ല മനസ്സിനെ സൂചിപ്പിക്കുന്ന കഥയാണിതു്.

പാണ്ഡവപക്ഷത്തേയ്ക്കു വരാന്‍ അപേക്ഷിക്കുന്ന കുന്തിയോടു് കര്‍ണ്ണന്‍ തന്നെ പറഞ്ഞതാണെന്നാണു് എന്റെ ഓര്‍മ്മ.

rathisukam said...
This comment has been removed by a blog administrator.
സുജനിക said...

ഉമേഷ്...സുഹൃത്തിലുള്ള വിശ്വാസം തന്നെ വിഷയം.

chithrakaran ചിത്രകാരന്‍ said...

ബ്രാഹ്മണ്യം ക്ഷത്രിയരെ കൊന്നൊടുക്കാന്‍ വേണ്ടി ചമച്ച ഐതിഹ്യങ്ങളില്‍ ഒട്ടേറെ നല്ല മനുഷ്യരെ ദുഷ്ടരും,അസുരരുമായി കറുപ്പു ചായം തേച്ച് വികൃതമാക്കിയിട്ടുണ്ട്.

Manoj | മനോജ്‌ said...

പോസ്റ്റില്‍ എഴുതിയത് 'കര്‍ണ്ണന്‍ ' എന്ന തമിഴ്‌ സിനിമയിലെ രംഗമാണ്.

ഭാര്യ പരപുരുഷനുമായ്‌ ഒത്തിരിക്കുക, ചൂതു കളിക്കുക, ഭര്‍ത്താവ്‌ കയറി വരുമ്പോള്‍ കാണുന്നത് ഭാനുമതിയുടെ മുത്തുമാല കര്‍ണന്‍ വലിച്ചിട്ടു പൊട്ടി മുത്തുകള്‍ അവിടെല്ലാം ചിതറുന്നതാണ്.

ദുര്യോധന ചക്രവര്‍ത്തി ഇങ്ങനൊരു രംഗം കണ്ടു വന്നാല്‍ മാല പൊട്ടിച്ച ആളെ കൊല്ലുവാന്‍ എല്ലാ ന്യായവുമുണ്ട്.

എന്നാല്‍ മഹാമാനസ്ക്കനായ ദു. മുത്ത് പെറുക്കി അവരെ പൂര്‍ണ്ണ വിശ്വാസത്തോടും ലാഘവത്തോടും പോട്ടിച്ചിരിയോടെ കളിയായി കാണുക മാത്രമാണ് ചെയ്തത്.

ഇതും കര്‍ണ്ണന് മഹാരാജവിനോടുള്ള സ്നേഹവും ആദരവും വര്‍ദ്ധിപ്പിച്ചതെയുള്ളൂ.

Midhuna said...

ഇത് മഴവില്ല് സിനിമയില്‍ അവസാനമാകുമ്പോള്‍ കുഞ്ചാക്കോ ബോബന്‍ വിനീതിനോട് പറയുന്ന കഥയല്ലേ? തന്‍റെ ഭാര്യ നീന ഭാനുമാതിയനെന്നും ഒക്കെ..?ഒരു കൊക്കയുടെ അടുത്ത് കൊണ്ട് നിര്‍ത്തിയിട്ട്?