22 February 2008

വീട്

കുഞ്ഞുറുമ്പിന്നു മഴക്കാലം ഏറേ പ്രിയപ്പെട്ടതാണു.
ചാറ്റല്‍ മഴയയാലും പെരുമഴയായാലും
മഴക്കു മുന്‍പായാലും മഴ കഴിഞ്ഞ് മരം പെയ്യുമ്പോഴും
കുഞ്ഞുറുമ്പ് നോക്കിയിരിക്കും...
അതിന്റെ ഭംഗിയും വികാരവും ആസ്വദിക്കും.
അതെ മഴ ഒരു വികാരമാണു.അതു വീട്ടിന്നു പുറത്താണു.
കുഞ്ഞുറുമ്പിന്നു വേനല്‍ക്കാലം ഏറേ പ്രയാസപ്പെട്ടതാണു .
ഇളം ചൂടും കൊടും ചൂടും വീട്ടിനകത്തായാല്‍ വയ്യ.
പ്രിയപ്പെട്ടവരെപ്പോലും തൊട്ടിരിക്കാനോ വിട്ടിരിക്കാനോ വയ്യ.
വിയര്‍പ്പും അഴുക്കും. പുറത്തിരുന്നാല്‍ ഇലയങ്ങുന്നില്ലെങ്കിലും പുഴുക്കം കുറവാണു.
അതെ വേനല്‍ ഒരു വികാരമാണു.അതു വീട്ടിനകത്താണു.
അപ്പോ പിന്നെന്തിനാ കുഞ്ഞുറുമ്പ് വീടുകെട്ടിയതു.
ഈ വലിയ ഋതുവീടുള്ളപ്പോള്‍ എന്നാരു പറഞ്ഞു കൊടുക്കും?

വീടു=പുറത്താകുമ്പോള്‍ എത്രയും വേഗം തിരിച്ചു എത്തിച്ചേരണമെന്നു ആഗ്രഹിക്കുന്ന ഇടം/ വീട്ടിനകത്താകുമ്പോള്‍ ഒരിക്കലും പുറത്തു പോകണമെന്നു തോന്നിക്കാത്ത ഇടം.

2 comments:

മയൂര said...

ഞാന്‍ ധര്‍മ്മസങ്കടത്തിലായി, എനിക്ക് എങ്ങിനെ കുഞ്ഞുറുമ്പിന്നു പറഞ്ഞു കൊടുക്കണം എന്നറിയില്ല :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പാവം കുഞ്ഞുറുമ്പ്.