24 February 2008

ചെന്നായയും ആട്ടിന്‍ കുട്ടിയും

പണ്ട്....ഇന്നും

ചെന്നായക്കു നല്ല വിശപ്പും ദാഹവും...

അടുത്തു കണ്ട തോട്ടില്‍ വെള്ളം കുടിക്കാനിറങ്ങി.

താഴെ ഒരു ആട്ടിന്‍ കുട്ടി വെള്ളം കുടിച്ചു കയറിപ്പോകുന്നതു കണ്ടു.

ചെന്നായ വിളിച്ചു...ടാ...ഇവിടെ വാ..ആട്ടിന്‍ കുട്ടി പേടിച്ചു അടുത്തു ചെന്നു...

ചെന്നായ:നീയ്യാണു ഈ വെള്ളമൊക്കെ കലക്കിയതു അല്ലേ?

ആട്ടിന്‍ കുട്ടി: ഞാനല്ല...പേടിച്ചു പറഞ്ഞു.

എന്നാല്‍ നിന്റെ അമ്മയാകും ഇതൊക്കെ കലക്കിയതു...എന്നും പറഞ്ഞു ആട്ടിന്‍ കുട്ടിയെ പിടിച്ചു തിന്നു.

4 comments:

മയൂര said...

ചെന്നായ്ക്കും പോലീസ് മുറയോ;)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതാണ് പറയുന്നത് വിളിക്കുമ്പോഴേക്കും പോകരുതെന്ന്‌.

ശ്രീനാഥ്‌ | അഹം said...

:)

വേണു venu said...

തിന്നുന്നതിനു മുന്നേ അമ്മയ്ക്കു വിളിക്കണ്ടായിരുന്നു.:)