10 February 2008

പരിഭ്രമം

നാളെ തിരുമേനിക്കു ഒരു യാത്ര ഉണ്ട്....
പുതിയതായി സര്‍വീസ് ആരം ഭിച്ച ബസ്സില്‍ കയറാനാണു തീരുമാനം.
രാവിലെ റോട്ടിലെത്തി തിരുമേനി ബസ് കാത്തു നിന്നു.
വരുന്നതു കണ്ടു.കൈനീട്ടി നിര്‍ത്തി.സന്തോഷായി.
എന്താ കയറാത്തതു?കണ്ടക്ടര്‍.
ഏയ്...ഇന്നല്ല...നാളെ
ഇവിടെ നിര്‍ത്തോ എന്നു നോക്കിയതാ.
നല്ല ബസ്.നിര്‍ത്തും എന്നു ബോധ്യായി.
അസാരം പരിഭ്രമം ഉണ്ടാര്‍ന്നു.
അതോണ്ടെ.
ശരി പൊയ്ക്കോളിന്‍.



കടപ്പാട്: നമ്പൂതിരിഫലിതങ്ങള്‍

3 comments:

siva // ശിവ said...

നല്ല തമാശ....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ അടി കിട്ടാഞ്ഞതു ഭാഗ്യം

നിരക്ഷരൻ said...

ഈ തിരുമേനീന്റെ ഒരു കാര്യം. :)