ഇന്നു തിരുവോണം...നടെങ്ങും ഉത്സവം..ആഘോഷം.
ആശാരി ദു:ഖിതനാണു...ആശാരിച്ചിയും.കുറേ നാളായി ഒരു പണി കിട്ടീട്ട്..കയ്യില്‍ കാശൊന്നും ഇല്ല.വില്‍ക്കാന്‍ കാണം പോലും ഇല്ല.ഓണം അഘോഷിക്കാന്‍ യാതൊരു നിവര്‍ത്തിയും ഇല്ല.
പക്ഷെ,ആശാരിക്കു ചിങ്ങം കഴിഞ്ഞപ്പോ കുറച്ചു പണികിട്ടി.കയ്യില്‍ അത്യാവശം കാശായി.
കന്നി മാസത്തിലെ തിരുവോണം നക്ഷത്രം..നല്ല സദ്യ...പുത്തന്‍ ഉടുപ്പുകള്‍ എല്ലാം വാങ്ങി.അസ്സലായി ഓണം അഘോഷിച്ചു.
അങ്ങനെയാണു കന്നിമാസത്തിലെ ഓണം (പ്രത്യേകിച്ചും മലബാറില്‍ ) നാം അഘോഷിക്കാന്‍ തുടങ്ങിയതു..കന്നീറ്റിലെ ഓണം ആശാരിയുടെ ഓണം ആണു.
3 comments:
ആദ്യായിട്ടാണീ അറിവ്. വളരെ നന്ദി രാമനുണ്ണി ഈ നാട്ടറിവ് പകർന്നതിന്.
മാഷെ,
ഇതൊരു പുതിയ അറിവാണ്. ഈ കന്നിയോണത്തിന് വേറെ ആഘോഷ ചടങ്ങുകളെന്തെങ്കിലുമുണ്ടൊ അതായിത് സദ്യയും വസ്ത്രവുമല്ലാതെ..?
കന്നിമാസത്തിലെ ഓണം പുതിയ അറിവാണ്....നന്ദി...
Post a Comment